Sunday, April 24, 2011

കാംബ്രിയൻ വിസ്ഫോടനവും സൃഷ്ടിവാദികളും.

(രാജു വാടാനപ്പള്ളി)


ഭൂമിയിലെ ബഹുഭൂരിപക്ഷം ജീവജാതികളും ഏതാണ്ട് 520 ദശലക്ഷം(52 കോടി)വർഷങ്ങൾക്ക് മുമ്പ്  ഉല്‍ഭവിക്കുകയായിരുന്നു എന്ന് ഫോസിൽ തെളിവുകൾ വ്യക്തമാക്കുന്നു. ജൈവ വൈവിധ്യത്തിന്റെ  ഈ  പ്രതിഭാസത്തെയാണ്‌ കാംബ്രിയൻ വിസ്ഫോടനം എന്ന് വിളിക്കുന്നത്.  ജീവികളുടെ ഈ ‘പെട്ടെന്നുള്ള ഉല്‍ഭവം‘ വഴി സൃഷ്ടിവാദികളെ ഏറ്റവുമധികം ആഹ്ലാദഭരിതരാക്കിയ 'കാംബ്രിയൻ' ഇപ്പോഴുമവർ ഉൽസവമാക്കി കൊണ്ടുനടക്കുന്നുണ്ട്. അതിനുള്ള പ്രധാന കാരണം ഈ പ്രതിഭാസത്തെ വിശദീകരിക്കാൻ പരിണാമശാസ്ത്രത്തിന്‌ ആദ്യഘട്ടത്തിൽ ബുദ്ധിമുട്ട് നേരിട്ടു എന്നതാണ്‌. എന്നാൽ ഇന്ന് കാംബ്രിയൻ പ്രതിഭാസം പരിണാമശാസ്ത്രത്തിനുമുന്നിൽ അനാവൃതമായിരിക്കുന്നു. പടിഞ്ഞാറൻ സൃഷ്ടിവാദികളായിരുന്നു, തങ്ങളുടെ ദൈവത്തിന്റെ സൃഷ്ടിക്ക് കാംബ്രിയനിൽ ഇടം കണ്ടെത്തിയിരുന്നതെങ്കിൽ ഇപ്പോൾ അത് ഏറ്റുപിടിച്ച് പൊലിപ്പിക്കാൻ കേരളത്തിലെ സൃഷ്ടിവാദികളും മുന്നിലുണ്ട്.

കാംബ്രിയൻ യുഗം, കഴിഞ്ഞ 54.5 കോടി വർഷം തൊട്ട് 49 കോടി വർഷം വരെ നിലനിന്ന കാലഘട്ടം. ഈ യുഗത്തിന്റെ മധ്യഘട്ടം (52 കോടി വർഷം) മുതൽ ജീവികളുടെ ഫോസിലുകൾ (കണ്ണും മൂക്കും ഇടവും വലവും, അകവും പുറവും ഒക്കെ വ്യക്തമായി വേർതിരിഞ്ഞ ജീവികൾ) കിട്ടിത്തുടങ്ങുന്നു. ഒട്ടനേകം ജീവികളുണ്ട്. ഇവ ഫോസിലീകരിക്കപ്പെടാനുള്ള പ്രധാന കാരണം ഇവയ്ക്ക് കട്ടിയുള്ള പുറംതോടുകളോ കവചങ്ങളോ ഉണ്ടായിരുന്നു എന്നതാണ്‌. ഇത്തരം ജീവികളെ കാംബ്രിയന്‌ മുമ്പുള്ള കാലത്ത് കാണാനാവില്ല. എന്നാൽ ഈ ജീവികൾ കാംബ്രിയൻ യുഗത്തിൽ പൊടുന്നനെ പ്രത്യക്ഷപ്പെടുന്നതല്ല. തീർച്ചയായും അവയ്ക്ക് പൂർവ്വരൂപങ്ങളുണ്ട്. ആ പൂർവ്വരൂപങ്ങളിൽ നിന്നു തന്നെയാണ്‌ കാംബ്രിയൻ ജീവികൾ ആവിർഭവിച്ചത്.  കാംബ്രിയനിൽ ഏറ്റവും കൂടുതൽ കാണുന്ന വിഭാഗം Arthropods (ഖണ്ഡശരീരികൾ) ആണ്‌. ഇവയിൽ തന്നെ ട്രൈലോബൈറ്റുകളാണ്‌ ഏറ്റവും പ്രധാനം. ഈ ഫോസിലുകൾ കാണപ്പെടുന്ന ഏറ്റവും നല്ല ഇടങ്ങൾ, കാനഡയിലെ burgess shale ഫോസിൽ ശേഖരവും ചൈനയിലെ chengjiang ഫോസിൽ ശേഖരവുമാണ്‌.

പരിണാമശാസ്ത്രത്തിന്റെ വികാസത്തിലെ ആദ്യഘട്ടങ്ങളിൽ, ഫോസിലുകൾ കുറേശ്ശെയായി ലഭിച്ചുകൊണ്ടിരുന്നുവെങ്കിലും കാംബ്രിയനു മുമ്പത്തെ അവസ്ഥയെക്കുറിച്ച് കാര്യമായ അറിവുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ കാംബ്രിയനിൽ ധാരാളം ജീവികളെ കാണുകയും ചെയ്യുന്നു. ഇതൊരു പ്രഹേളികയായിരുന്നു. പരിണാമശാസ്ത്രത്തിന്‌ ഇത് വിശദീകരിക്കുവാൻ ബുദ്ധിമുട്ടായിരുന്നു. സത്യസന്ധരായ ശാസ്ത്രജ്ഞന്മാർ കാര്യം തുറന്നുപറയുകയും ചെയ്തു. ചിലർ “കാംബ്രിയനിൽ ഈ ജീവികളെ ആരോ കൊണ്ടുവെച്ചപോലെ” എന്നെല്ലാം പ്രസ്താവിക്കുകയും ചെയ്തു.  ഈ പ്രസ്താവനകളെ സൃഷ്ടിവാദികൾ അവർക്കനുകൂലമായി വ്യാഖ്യാനിച്ചു. അതിന്മേൽ നിന്നുകൊണ്ട് അവർ അവരുടെ ആശയങ്ങൾക്ക് പുതു ഭാഷ്യങ്ങൾ നൽകി.

പ്രതിഭാസത്തിന്റെ സൃഷ്ടിവാദ ഭാഷ്യം.

സൃഷ്ടിവാദം എത്ര മഹത്തരമാണ്‌!
“52 കോടി വർഷങ്ങൾക്കുമുമ്പ്, കാംബ്രിയൻ യുഗത്തിൽ പൊടുന്നനവെ ജീവികൾ ഫോസിലുകളിൽ പ്രത്യക്ഷപ്പെടുന്നു. പരിണാമശാസ്ത്രം പറയുന്നതു പ്രകാരമാണെങ്കിൽ കാംബ്രിയനു മുമ്പത്തെ കാലഘട്ടങ്ങളിൽ ഈ ജീവികൾക്ക് പൂർവ്വ രൂപങ്ങൾ ഉണ്ടായിരിക്കണം. ഈ പൂർവ്വജീവികളിൽ നിന്നാകണം കാംബ്രിയൻ ജീവികളുടെ ആവിർഭാവം. എന്നാൽ പ്രസ്തുത പൂർവജീവികളുടെ ഫോസിലുകൾ ഒന്നും കിട്ടിയിട്ടില്ല. അതുകൊണ്ട് പരിണാമശാസ്ത്രത്തിന്‌ കാംബ്രിയൻ വിസ്ഫോടനത്തെ വിശദീകരിക്കാനാകില്ല. അതിനുള്ള ഉത്തരം ഒന്നുമാത്രം. കാംബ്രിയനിൽ നടന്നത് സൃഷ്ടിയാണ്‌; തീർത്തും ദൈവിക സൃഷ്ടി. സർവ്വജ്ഞനും സർവ്വജ്ഞാനിയുമായ ദൈവം ആദ്യമായി സൃഷ്ടി നടത്തിയിരിക്കുന്നു. ”- ഇതെത്രെ കാംബ്രിയൻ വിസ്ഫോടനത്തെക്കുറിച്ചുള്ള സൃഷ്ടിവാദ ഭാഷ്യം. എന്നാൽ സൗകര്യപൂർവ്വം അവർ ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഒളിച്ചുവെച്ചു. കാംബ്രിയൻ കാലഘട്ടം തുടങ്ങുന്ന 54.5 കോടി വർഷങ്ങൾക്കും മുമ്പ്, ഭൂമിയുണ്ടായി ഏതാണ്ട് 80 കോടി വർഷങ്ങൾക്കകം തന്നെ, ഭൂമിയിൽ സൂക്ഷ്മ ജീവികൾ ഉണ്ടായിരുന്നു. അതായത് കാംബ്രിയൻ വിസ്ഫോടനത്തിന്‌ മുമ്പ് ഏതാണ്ട് 325 കോടി വർഷക്കാലവും ഈ ഭൂമുഖത്ത് ജീവൻ ഉണ്ടായിരുന്നു. മാത്രമല്ല കാംബ്രിയനിൽ ‘സൃഷ്ടിക്കപ്പെട്ട’ ജീവികളുടെ കൂട്ടത്തിൽ ഒരു മനുഷ്യനെയോ ഒരു പശുവിനെയോ, എന്തിന്‌ ഒരു കുരങ്ങനെയോ ഒരു പക്ഷിയെപ്പോലുമോ സൃഷ്ടിക്കാൻ ദൈവത്തിനു തോന്നിയില്ല! ഇവരുടെ വാദപ്രകാരം ദൈവം സൃഷ്ടി നടത്തിയത് ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിലായിരിക്കണം(അങ്ങനെയെങ്കിൽ മതഗ്രന്ഥങ്ങളിൽ പറയുന്ന സൃഷ്ടി തെറ്റാണെന്ന് സമ്മതിക്കേണ്ടിവരും)

. തുടക്കത്തിൽ ഫോസിൽ തെളിവുകളുടെ അപര്യാപ്തതമൂലം കാംബ്രിയൻ പ്രതിഭാസം വിശദീകരിക്കുവാൻ ബുദ്ധിമുട്ടുകൾ നേരിട്ടുവെങ്കിലും, ഇന്ന് ഈ പ്രഹേളിക വെളിവാക്കപ്പെട്ടിരിക്കുന്നു. കാംബ്രിയനു മുമ്പും പിമ്പും കാംബ്രിയനിലും എന്താണ്‌ സംഭവിച്ചതെന്ന് ഭംഗിയായി വിശദീകരിക്കുവാൻ ഇന്ന് പരിണാമശാസ്ത്രത്തിനായിരിക്കുന്നു. എന്നാൽ പഴയകാല പുസ്തകങ്ങളിലെ അറിവുകളെ മാത്രം ആശ്രയിച്ച് അവർ ഇന്നും വിസ്ഫോടനം, സൃഷ്ടി എന്നെല്ലാം അലമുറയിട്ടുകൊണ്ടിരിക്കുന്നു.

കാംബ്രിയന്റെ പ്രത്യേകത

മുൻ കാലത്തുനിന്നും വ്യത്യസ്തമായി ‘ശരിയായ അർത്ഥത്തിലുള്ള ജീവികൾ‘ ഈ യുഗത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നതാണ് കാംബ്രിയന്റെ പ്രധാന സവിശേഷത. ഫോസിലീകരിക്കപ്പെടുന്നതിനുള്ള പ്രധാന കാരണം ഈ ജീവികൾക്ക് കട്ടിയുള്ള പുറംതോട് ഉണ്ടായിരുന്നു എന്നതാണ്. ഇന്നുള്ള പല ജീവികളുടെയും പൂർവ്വരൂപങ്ങൾ ഈ കാലഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്നു.  എന്നാൽ കാംബ്രിയൻ ജീവികൾ പൂർവരൂപങ്ങളില്ലാതെ ഒരു ദിവസം പൊടുന്നനെ രംഗത്തുവന്നവയല്ല.  60 കോടി വർഷം തൊട്ട് ബഹുകോശജീവികൾ (Multicellular organisms) പ്രത്യക്ഷപ്പെടുന്നതായി ഫോസിലുകൽ വെളിപ്പെടുത്തുന്നു. തുടർന്ന് 8 കോടി വർഷങ്ങൾ നീണ്ട പരിണാമത്തിനൊടുവിൽ മിഡിൽ കാംബ്രിയനിലെത്തുമ്പോഴാണ് ശരിയായ ജീവികളെ കണ്ടുതുടങ്ങുന്നത്. 8 കോടി വർഷത്തെ പരിണാമപ്രക്രിയയ്ക്കിടയിൽ ഒരു ഫലം കണ്ടാൽ അത് ‘വിസ്ഫോടന‘മാകില്ലല്ലോ.  യാഥാർത്ഥത്തിൽ കാംബ്രിയനിൽ കാണുന്നത് പൊടുന്നനെയുള്ള വിസ്ഫോടനമല്ല, മറിച്ച് മന്ദഗതിയിൽ നടന്ന പരിണാമപ്രക്രിയയുടെ 8 കോടി വർഷത്തിനുശേഷം സംഭവിക്കാവുന്ന സ്വാഭാവിക ഫലം മാത്രം. ഈ വസ്തുതയെ വ്യക്തമായി വിശദീകരിക്കാൻ തുടക്കത്തിൽ തുടക്കത്തിൽ പരിണാമശാസ്ത്രത്തിനു വിഷമം നേരിട്ടപ്പോൾ അവിടെ ദൈവത്തെ കുടിയിരുത്തി സൃഷ്ടിനടത്തിക്കാൻ സൃഷ്ടിവാദികൾ നടത്തിയ ശ്രമത്തിന്റെ ദയനീയമായ പരാജയമാണ് കാംബ്രിയൻ പഠനത്തിലൂടെ ചുരുൾ നിവർത്തുന്നത്.

സൃഷ്ടിവാദത്തിന്റെ നട്ടെല്ലൊടിക്കുന്ന മറ്റൊരു സുപ്രധാന സംഭവം കാംബ്രിയനിൽ നടന്നു. അതെത്രെ സസ്തനിയുഗം(Mammalian age) നമ്മളെല്ലാം സസ്തനികളാണ്; കൂടാതെ നട്ടെല്ലുള്ളവയുമാണ്. പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, എന്നിവയാണ് മറ്റ് നട്ടെല്ലികൾ.

കാംബ്രിയൻ ഫോസിലുകളിലേക്ക് നോക്കുക. അവിടെ കാണുന്ന ജീവികൽ അധികവും നട്ടെല്ലില്ലാത്തവയാണ്.  ഇനി വാദത്തിന് 52 കോടി വർഷം മുമ്പ് മിഡിൽ കാംബ്രിയനിൽ ‘ദൈവം‘ സൃഷ്ടി നടത്തി എന്ന് കരുതുക. അന്ന് ദൈവം നട്ടെല്ലുള്ള ജീവികളെയും പടച്ചിരിക്കും എന്ന കാര്യത്തിൽ  സംശയമില്ലല്ലോ. എന്നാൽ സംഗതി സൃഷ്ടിവാദികൾക്ക് അത്ര സുഖകരമല്ല; കാംബ്രിയൻ വിസ്ഫോടനത്തിൽ പെട്ട   ഫോസിലുകളിൽ നട്ടെല്ലുള്ള വിഭാഗത്തിലെ ഒരു ജീവിയുടെപോലും ഫോസിൽ കിട്ടുന്നില്ല. കാംബ്രിയനിൽ ദൈവം സൃഷ്ടി നടത്തി എന്ന് ഘോരഘോരം വാദങ്ങൾ നടത്തുന്ന സൃഷ്ടിവാദത്തിന്റെ അപ്പോസ്തലന്മാർ, അക്കാലത്തെ ഫോസിലുകൽളിൽ മനുഷ്യരുടെ ഫോസിലുകൾ ഉണ്ടോ എന്ന ചോദ്യത്തിനുമുന്നിൽ ക-മാന്നരക്ഷരം മിണ്ടാതെ മൌനം പാലിക്കുന്നതിന്റെ ഗുട്ടൻസ് പിടികിട്ടിയോ? മിഡിൽ കാംബ്രിയനിൽ ഒരു മനുഷ്യന്റെ ഫോസിൽ കിട്ടിയിരുന്നെങ്കിൽ പരിണാമശാസ്ത്രം തകിടം മറിയും എന്ന കാര്യത്തിൽ തർക്കമില്ല, മാത്രമല്ല, സൃഷ്ടിവാദം ശരിയെന്ന് വാദിക്കാൻ അതില്പരം മറ്റൊരു തെളിവും വേണ്ടതന്നെ. പക്ഷേ, മനുഷ്യൻ മാത്രമല്ല, ഒരു കാക്കയോ പൂച്ചയോപോലും ഇക്കൂട്ടത്തിലില്ല. 

പക്ഷേ, വിചിത്രമെന്ന് പറയട്ടെ, ഇന്ന് ജലത്തിലും കരയിലും, ആകാശത്തിലും ആധിപത്യം നട്ടെല്ലികൾക്കാണ്. ഇതെന്തൊരു മറിമായമാണ്! അനേകവർഷം പരിണാമശാസ്ത്രത്തിനെതിരായി പഠനം നടത്തിയെന്നവകാശപ്പെടുന്ന സൃഷ്ടിവാദത്തമ്പുരാക്കൾക്ക് ഇതിനെന്ത് വിശദീകരണമാണ് നൽകാനുള്ളത്? ഇതിനുത്തരം പറയാൻ പരിണാമശാസ്ത്രത്തിനേ കഴിയൂ. പരിണാമശാസ്ത്രത്തിനു മാത്രം! നട്ടെല്ലികളുടെ ആവിർഭാവത്തിന് ഹേതുവായ സംഭവങ്ങൾ കാംബ്രിയനിൽ വെച്ചുതന്നെ നടക്കുന്നു. അതുകൊണ്ട് നട്ടെല്ലികൾ ഉണ്ടായി. ആ സംഭവത്തിന്റെ പിൽകാല പരിണാമമാണ് ഈ കുറിപ്പെഴുതുന്നയാളും ഈ ബ്ലോഗറും, ഇത് വായിക്കുന്ന ഇതര നട്ടെല്ലികളും. കാംബ്രിയൻ യുഗത്തിൽ വെച്ച് ആ സംഭവങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലോ. ഒരു ചെറിയ അനുമാനം പറയട്ടെ, അങ്ങനെ വന്നാൽ, ഭൂമിയിലെ പ്രധാനപ്പെട്ട ജീവവിഭാഗം നട്ടെല്ലില്ലാത്തവർ തന്നെയാകുമായിരുന്നു. അപ്പൊൾ ദൈവങ്ങളുടെ കാര്യമോ?

പരിണാമശാസ്ത്രസംബന്ധിയായ രചനകൾ മലയാളത്തിൽ ഏറേയൊന്നുമില്ല. വളരെകുറച്ച് എഴുത്തുകാർ മാത്രമാണ്‌ ഈ രംഗത്തുള്ളത്. എന്നിരുന്നാലും ഉള്ളവയിൽ കാംബ്രിയൻ വിസ്ഫോടനത്തെ വിശദീകരിക്കാൻ ശ്രമം നടന്നിട്ടുണ്ട്. ഈ രംഗത്ത് സജീവമായിട്ടുള്ളവരിൽ ഒരാൾ ശ്രീ. ജീവൻ ജോബ് തോമസാണ്‌. അദ്ദേഹം പരിണാമശാസ്ത്രത്തെ വിശദീകരിക്കുന്ന കുറെ ലേഖനങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതി. അത് പിന്നീട് ഡി സി ബുക്സ് “പരിണാമസിദ്ധാന്തം: പുതിയ വഴികൾ, കണ്ടെത്തലുകൾ” എന്ന പേരിൽ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. അതോടെ ഇരിക്കപ്പൊറുതിമുട്ടിയ സൃഷ്ടിവാദികൾ വാളും വട്ടകയുമായി രംഗത്തെത്തി. ഉടനെ ശ്രീ. എൻ എം ഹുസ്സൈൻ, ജീവൻ ജോബിന്റെ പുസ്തകത്തിന്‌ “പരിണാമസിദ്ധാന്തം:പുതിയ പ്രതിസന്ധികൾ” എന്ന പേരിൽ ഒരു മറുഗ്രന്ഥമിറക്കി. പരിണാമശാസ്ത്രം ഇന്ന് എത്രയോ ബൃഹത്തായ ഒരു ശാസ്ത്ര ശാഖയാണ്‌. എത്രയോ യൂണിവേഴ്സിറ്റികൾ, എത്രയോ ഗവേഷകന്മാർ. അവർ നിരന്തരം ഗവേഷണത്തിലേർപ്പെട്ട് കൊണ്ടിരിക്കുകയാണ്‌. അതിനായി എത്രയേറെ പണവും സമയവും അധ്വാനവും ചെലവഴിക്കപ്പെടുന്നു. അങ്ങിനെയാണ്‌ പരിണാമശാസ്ത്രജ്ഞർ പുതിയ തെളിവുകൾ കണ്ടെത്തുന്നത്. ഈ തെളിവുകളാണ്‌ ജീവൻ ജോബിന്റെ രചനയ്ക്ക് ആധാരം. എന്നാൽ ഇത്തരം യാതൊരു ഗവേഷണങ്ങളുടെയും പിൻബലമില്ലാതെയാണ്‌ സൃഷ്ടിവാദികളുടെ ‘ഖണ്ഡനം’.  ജീവൻ ജോബിന്റെ വാക്കുകളിൽ ഞാന്നുകിടന്നുകൊണ്ടുള്ള ഒരു അഭ്യാസമാണ്‌ ശ്രീ. ഹുസ്സൈന്റെ രചന. ഒരു ഉദാഹരണം നോക്കാം:- ജീവൻ ജോബ് തന്റെ ഗ്രന്ഥത്തിൽ പരിണാമശാസ്ത്രകാരനായ ആൻഡ്രൂ പാർക്കറെ-Andrew Parker- അവലംബിച്ചുകൊണ്ട് കാംബ്രിയൻ വിസ്ഫോടനത്തെ വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: “ഓക്സ്ഫഡിലെ ഗവേഷകൻ Andrew Parker വളരെ വ്യത്യസ്തമായ ഒരാശയം മുന്നോട്ട് വെയ്ക്കുന്നുണ്ട്. അദ്ദേഹം കാംബ്രിയൻ കാലഘട്ടത്തിലെ ജീവികളിലുണ്ടായ മാറ്റങ്ങളെ വളരെ സൂക്ഷ്മതയോടെ വിശകലനം ചെയ്യുന്നു. വളരെ വിപ്ലവകരമായ ഒരു സൃഷ്ടി ആ സമയത്തുണ്ടായിട്ടുണ്ട്. ആദ്യം പറഞ്ഞ ഫോസിൽ തെളിവുകളെ മുൻ നിർത്തി പാർക്കർ പറയുന്നു, അത് കണ്ണുകളാണ്‌. കണ്ണുകളുടെ രൂപപ്പെടലാണ്‌ ആത്യന്തികമായി ഭൂമിയിലെ ജൈവവൈവിധ്യത്തിന്‌ പുതിയ മാനങ്ങൾ നല്കിയത്.“ [1]   52 കോടി വർഷങ്ങൾക്ക് മുമ്പ് ജീവികളിൽ പുതിയ body plan കൾ രൂപപ്പെട്ടതോടൊപ്പം കണ്ണുകളും ഉരുത്തിരിഞ്ഞു. ഈ കണ്ണുകളുടെ രൂപപ്പെടൽ ആത്യന്തികമായി ജൈവവൈവിധ്യത്തിന്‌ പുതിയ മാനങ്ങൾ നല്കി. മുൻ രൂപങ്ങൾക്കുണ്ടായിരുന്നതിനേക്കാൾ കൂടുതൽ മെച്ചപ്പെട്ട കണ്ണ്‌ ഈ ജീവികൾക്കുണ്ടായിരുന്നതുകൊണ്ടാണ്‌ അങ്ങനെ സംഭവിച്ചത്. അതുകൊണ്ടാണ്‌ ജീവൻ ജോബ്, കണ്ണിന്റെ രൂപപ്പെടലിനെ ‘വളരെ വിപ്ലവകരമായ ഒരു സൃഷ്ടി’  എന്ന് ആലങ്കാരികതയോടെ പറഞ്ഞത്. എന്നാൽ ജോബിന്റെ പുസ്തകത്തിൽ ഭൂതക്കണ്ണാടിയുമായി നോക്കിയിരുന്ന ശ്രീ. ഹുസ്സൈൻ, സൃഷ്ടി എന്ന പ്രയോഗത്തിൽ കയറിപിടിച്ചു. പിന്നെ ‘സൃഷ്ടി’കൊണ്ടുള്ള ഒരു ആറാട്ടാണ് നടക്കുന്നത്. അതിലൂടെ ശ്രീ. ഹുസ്സൈന്റെ ശരിയായ മനസ്സിലിരിപ്പ് പുറത്ത് വരികയും ചെയ്തു. അദ്ദേഹം എഴുതുന്നു.:- “സൃഷ്ടി നടന്നു എന്ന് മാത്രമേ സൃഷ്ടിവാദികൾ പറയാറുള്ളു. എന്നാൽ ഇപ്പോൾ പരിണാമവാദികൾ പറയുകയാണ്‌ സൃഷ്ടിയുണ്ടായെന്ന്. വെറും സൃഷ്ടിയല്ല;വളരെ വിപ്ലവകരമായ സൃഷ്ടി. പരിണാമവാദികളെ ഇത്ര വലിയ വളരെ വളരെ വിപ്ലവകരമായ സൃഷ്ടിവാദത്തിൽ നിന്ന് രക്ഷിച്ച് സാധാരണ സൃഷ്ടിവാദത്തിലേക്ക് കൊണ്ടുവരാൻ ഇനി സ്രഷ്ടാവിനു മാത്രമേ സാധിക്കൂ. [2] (അടിവര കുറിപ്പുകാരന്റേത്) ഹുസ്സൈന്റെ ഗ്രന്ഥത്തിന്റെ ”കഴമ്പ്“ അളക്കാൻ ഈയൊരൊറ്റ ഉദാഹരണം തന്നെ ധാരാളം.

ഒരാൾ പ്രശ്നത്തിന്റെ ശാസ്ത്രീയത വിശദമാക്കുമ്പോൾ മറ്റേയാൾ വാക്കുകളിൽ പിടിച്ച്‌ കസർത്തുകാട്ടി പ്രശ്നത്തിന്റെ കാരണം ദൈവമാണെന്ന് വരുത്തിത്തീർക്കുന്നു. ഇതാണോ ഖണ്ഡനം? ഏത് സൃഷ്ടിവാദി എത്രയൊക്കെ ഖണ്ഡനവ്യായാമം ചെയ്താലും ഈ പ്രപഞ്ചത്തിൽ ഒരു ദൈവിക സൃഷ്ടിയും നടക്കാൻ പോകുന്നില്ല. കാരണം, ‘സൃഷ്ടിനടത്തുന്ന ദൈവത്തെ’ സൃഷ്ടിച്ചത് മനുഷ്യനാണ്‌. ഈ ഭൂമിയിലെ ഒരു ജീവിപോലും അതിന്റെ തനതായ രൂപത്തിൽ സൃഷ്ടിക്കപ്പെട്ടതല്ല. അവയെല്ലാം അവയുടെ പൂർവ്വരൂപങ്ങളിൽനിന്ന് ഇന്നത്തെ രൂപത്തിലേക്ക് ആയിത്തീർന്നവയാണ്‌. കാംബ്രിയനിലും ഇതിൽ കൂടുതലൊന്നും സംഭവിച്ചിട്ടില്ല. കാംബ്രിയൻ തൊട്ടല്ല ജീവികൾ ആരംഭിച്ചത്. കാംബ്രിയന്‌ 300 കോടി വർഷങ്ങൾക്കു മുമ്പുതന്നെ ഭൂമിയിൽ ജീവനുണ്ട്. അതിന്‌ ഫോസിൽ തെളിവുകളടക്കം ഇഷ്ടം പോലെ തെളിവുകളുമുണ്ട്. ആ ഒരൊറ്റ കാരണം കൊണ്ടുതന്നെ കാംബ്രിയനിൽ ദൈവം സൃഷ്ടി  നടത്തി എന്ന വാദത്തെ തള്ളിക്കളയാവുന്നതേയുള്ളു. എന്നാൽ ഇതൊന്നും മനസ്സിലാക്കാതെ സൃഷ്ടിവാദികൾ ഇപ്പോഴും പഴയ പല്ലവി പാടിക്കൊണ്ടേയിരിക്കുന്നു.

ഈ പ്രശ്നത്തെ നമുക്ക് മൂന്ന് ഭാഗങ്ങളായി എടുത്തുകൊണ്ട് പരിശോധിക്കാം.

1. ഭൂമിയിൽ ജീവന്റെ ആവിർഭാവം മുതൽ കഴിഞ്ഞ 60 കോടി വർഷം വരെയുള്ള ഘട്ടം.
2. 60 കോടി വർഷം മുതൽ കാംബ്രിയൻ ജീവികൾ വരെയുള്ള ഘട്ടം.
3. നട്ടെല്ലികളുടെ ആവിർഭാവവും അതിന്റെ തുടർച്ചയും.

കാംബ്രിയന്റെ മുമ്പത്തെ ജീവന്റെ അവസ്ഥ.

ഭൂമി ഉണ്ടായിട്ട് 455 കോടി [3] വർഷങ്ങളായി. അന്നത്തെ ഭൂമി ഇന്നത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അവിടെ ഇന്ന് കാണുന്ന രീതിയിലുള്ള ഹരിതമായ പശ്ചാത്തലമോ ഇതര ജീവികളൊ ഉണ്ടായിരുന്നില്ല. വാസ്തവത്തിൽ ഭൂതലം തന്നെ ഉണ്ടായിരുന്നില്ല. ഭൂമി അന്ന് ഉരുകിത്തിളച്ച നിലയിലായിരുന്നു. ഈ സമയത്ത് വളരെയധികം ഉല്ക്കകളും വാൽ നക്ഷത്രങ്ങളും ഭൂമിയിൽ പതിച്ചുകൊണ്ടിരുന്നു. ഇടിയുടെ ഫലമായി ഉല്പാദിപ്പിക്കപ്പെടുന്ന ഭയാനകമായ ചൂടിൽ പദാർത്ഥങ്ങളെല്ലാം ഉരുകിപ്പോകുന്നു. Paul Davis ഈ സമയത്തെ ഭൂമിയെ ‘സമുദ്രം പോലെ’ [4] എന്നാണ്‌ വിശേഷിപ്പിക്കുന്നത്. ഭൂമിയുടെ ആവിർഭാവത്തിന്റെ ആദ്യഘട്ടത്തിൽ ഇതൊരു സ്ഥിരം പ്രതിഭാസമായിരുന്നു. പിന്നിട് ഉല്‍ക്കാപതനം കുറഞ്ഞു കുറഞ്ഞു വന്നു. ഉല്‍ക്കാപതനം കുറഞ്ഞുവന്നതിൽ ശനിക്കും വ്യാഴത്തിനും പ്രധാനപ്പെട്ട പങ്കുണ്ട്. അന്ന് സൗരയൂഥത്തിൽ തലങ്ങും വിലങ്ങും ഉല്‍ക്കകളും വാൽനക്ഷത്രങ്ങളും പാഞ്ഞുകൊണ്ടിരുന്നു. വ്യാഴത്തിന്റെയും ശനിയുടെയും അപാരമായ ഗുരുത്വകർഷണം മൂലം പല ഉല്‍ക്കകളും വാൽനക്ഷത്രങ്ങളും ഈ ഗ്രഹങ്ങളിൽ പതിക്കാനിടയായി. 1996-ൽ ഷൂമാക്കർ ലെവി എന്ന വാൽനക്ഷത്രം വ്യാഴത്തിൽ വന്നിടിച്ചത് ഓർക്കുക. ആ വാൽനക്ഷത്രം വ്യാഴത്തിനുപകരം ഭൂമിയിലാണ്‌ ഇടിച്ചിരുന്നതെങ്കിലോ? തീർച്ച; ഇവിടെ ആറാമത്തെ Mass extinction സംഭവിക്കുമായിരുന്നു. 

ഇനി നമുക്ക് 455 കോടി വർഷത്തെ ഭൂമിയുടെ ചരിത്രത്തെ ഒറ്റ ദിവസത്തിലേക്ക് ചുരുക്കിയാൽ, കാണുന്ന പ്രധാന സംഭവങ്ങളെ ഒന്ന് പരിശോധിക്കാം. അർധരാത്രി കൃത്യം 12 മണി, ഭൂമി ഉല്‍ഭവിച്ചു. തുടർന്ന് പുലർച്ചെ 3 മണിവരെ ഉല്‍ക്കാപതനങ്ങൾ. പുലർച്ചെ 4 മണി-ജീവൻ ഉല്ഭവിച്ചു. 5.36 ന്‌ ഏറ്റവും പഴക്കമേറിയ ഫോസിൽ. തുടർന്ന് 6 മണി മുതൽ ഉച്ചയ്ക്ക് 1.52 വരെ Cyanobacteria യുടെ പ്രവർത്തനഫലമായി ഓക്സിജൻ ഉണ്ടാകുകയും അത് സമുദ്രത്തിലെ ഇരുമ്പുമായി ചേർന്ന് Rusty sediment (തുരുമ്പിന്റെ അവക്ഷിപ്തം) ഉണ്ടാകുകയും ചെയ്യുന്നു (Banded iron formations). 2.08 ന്‌ Single celled ആൽഗകൾ പ്രത്യക്ഷപ്പെടുന്നു. വൈകുന്നേരം 6.08 ന്‌ ലൈംഗിക പുനരുല്പാദനം ആരംഭിക്കുന്നു. രാത്രി 8.28 ന്‌ കടൽ പായലുകൾ (See weeds) രംഗത്തുവരുന്നു. തുടർന്ന് രാത്രി 8.48 ന്‌ ജെല്ലിഫിഷു (Jelly fish) കളുടെ ആവിർഭാവം. രാത്രി 9 മണി കഴിഞ്ഞ് 4 മിനിറ്റ് ആയപ്പോൾ ട്രൈലോബൈറ്റുകൾ (Trilobites) രംഗപ്രവേശം ചെയ്യുന്നു. (ഈ ട്രൈലോബൈറ്റുകളാണ്‌ സൃഷ്ടിവാദികളുടെ കാംബ്രിയൻ വിസ്ഫോടനത്തിലെ പ്രധാന ദൈവസൃഷ്ടി!) അതു കഴിഞ്ഞ് 9.52 ആകുമ്പോഴേക്കും കരയിൽ സസ്യങ്ങൾ ആവിർഭവിക്കുന്നു. രാത്രി 10.24 ന്‌ കല്‍ക്കരി രൂപപ്പെടുന്നു. രാത്രി 10.56 നാണ്‌ ഡിനോസറുകൾ രംഗത്തുവരുന്നത്. തുടർന്ന് 11.39 ന്‌ സസ്തനികളുടെ ആരംഭമായി. അവസാനമായി 11.58.43 ന്‌, അതായത് അർദ്ധരാത്രിക്ക് വെറും ഒന്നര മിനിറ്റുള്ളപ്പോൾ മാത്രമാണ്‌ മനുഷ്യൻ രംഗത്തുവരുന്നത്.[5]

ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്‌. ട്രൈലോബൈറ്റുകൾക്കു മുമ്പും ഭൂമിയിൽ ജൈവരൂപങ്ങൾ ഉണ്ട് എന്ന്. എന്നാൽ കഴിഞ്ഞ 60 കോടി വർഷങ്ങൾക്ക് മുമ്പുള്ള കാലം Age of microscopic life ആണ്‌. ജീവന്റെ ചരിത്രത്തിലെ 80 % ത്തോളം സമയം ഈ സൂക്ഷ്മ ജീവിതമാണ്‌.

ഭൂമിയുടെ ഉല്പത്തിക്കുശേഷം ഭൂമി തണുക്കുന്നതുവരെയുള്ള കഠിനമായ അവസ്ഥയെക്കുറിച്ച് ഓർക്കുക. (ഇതാകാം സൃഷ്ടിവാദികളുടെ ഏദൻ തൊട്ടം!) തുടർന്ന് 400 കോടി വർഷത്തിലെത്തുമ്പോൾ ഭൂമി തണുത്തുതുടങ്ങി. തീർച്ചയായും 380 കോടി വർഷങ്ങൾക്ക് മുമ്പ് തന്നെ ഭൂമിയിൽ ജീവൻ ആവിർഭവിച്ചു കഴിഞ്ഞിരുന്നു[6]. അവിടം മുതൽ ഇന്നോളം ഭൂമിയിൽ ജീവൻ അഭംഗുരം തുടരുകയായിരുന്നു. ഈ പ്രക്രിയക്കിടയിൽ ദൈവത്തിനോ പിശാചിനോ  യാതൊരു സ്ഥാനവുമില്ല.

stromatolites fossils
procariota
Eukaryotic Fossil Record. 
പിന്നീടങ്ങോട്ട് ജീവന്റെ വികാസമാണ്‌ കാണാൻ കഴിയുക. 350 കോടി വർഷത്തിലെത്തുമ്പോൾ ലളിതമായ ജൈവരൂപങ്ങളെ വ്യക്തമായി കണ്ടെത്തുന്നു. ഈ രൂപങ്ങൾ Cyanobacteria യുടേതാണ്‌. പടിഞ്ഞാറൻ ആസ്ത്രേലിയയിലെ Warrawoona ഫോസിൽ മേഖലയിൽ നിന്നാണ്‌ ഈ Cyanobacteria യുടെ ഫോസിലുകൾ കിട്ടിയിട്ടുള്ളത്.ഇതിന്റെ പ്രായം 35൦ കോടി വര്‍ഷം[7] .ജൈവരൂപങ്ങളിൽ രണ്ട് പ്രധാനപ്പെട്ട വിഭാഗങ്ങളുണ്ട്. പ്രോക്കാരിയോട്ടുകളും (Prokaryotes) -bacteria- യൂക്കാരിയോട്ടുകളും(Eukaryotes) (ഏകകോശരൂപമായ അമീബ മുതൽ ബഹുകോശരൂപങ്ങളായ ജീവികളും സസ്യങ്ങളും ഇതിൽ പെടുന്നു.) 350 കോടി വർഷം തൊട്ട് കാണുന്ന ജൈവരൂപങ്ങൾ പ്രോകാരിയോട്ടുകളാണ്‌. ജീവന്റെ ഏറ്റവും ലളിതമായ രൂപങ്ങളാണവ. ഒരു പ്രോകാരിയോട്ട് കോശത്തിൽ ന്യൂക്ലിയസ് ഉണ്ടായിരിക്കില്ല; അതുപോലെ കോശത്തിനുള്ളിലെ സങ്കീർണമായ ഘടകങ്ങളും. ഇത്തരം ലളിതമായ ജൈവരൂപങ്ങളിൽ നിന്നാണ്‌ പില്കാലത്ത് സങ്കീർണമായ ജൈവരൂപങ്ങൾ-മനുഷ്യൻ, തിമിംഗലം- ആവിർഭവിക്കുന്നത്. Cyanobacteria യുടെ -പ്രോകാരിയോട്ട്-ആവിർഭാവം ജൈവപരിണാമത്തിലെ ഒരു പ്രധാന ഘട്ടമാണ്‌. ഈ ജിവരൂപം, പില്കാലത്ത് സങ്കീർണ ജൈവരൂപങ്ങൾ ഉണ്ടാകുന്നതിനെ നിർണയിച്ച ഒരു മഹാപ്രവർത്തനം തുടങ്ങിവെയ്ക്കുന്നു. അതാണ്‌ ഓക്സിജന്റെ ഉല്പാദനം. Cyanobacteria ക്കുമുമ്പ് അന്തരീക്ഷത്തിൽ സ്വതന്ത്ര ഓക്സിജൻ ഉണ്ടായിരുന്നില്ല. സൈനോബാക്റ്റീരിയ Clorophyll ഉപയോഗിച്ചുകൊണ്ട് പ്രകാശസംശ്ലേഷണം നടത്തുന്നു.  ഇതിലെ ഉപോല്പ്പന്നമാണ്‌ ഓക്സിജൻ. ഇനിയുള്ള ഘട്ടങ്ങളിൽ ഓക്സിജന്റെ സാന്നിധ്യം വർധിച്ചു വരുന്നു. അടുത്ത 100 കോടി വർഷങ്ങളോളം ഭൂമിയിലെ ജൈവരൂപം ഈ പ്രോകാരിയോട്ടുകളാണ്‌. ഒപ്പം ഓക്സിജന്റെ അളവും വർധിച്ചുകൊണ്ടിരിക്കുന്നു. ഈ ഓക്സിജൻ സമ്പന്നമായ അന്തരീക്ഷം പ്രോകാരിയോട്ടുകളുടെ പിൻഗാമികളായ സങ്കീർണമായ ജൈവരൂപങ്ങളുടെ ഉല്പത്തിയിലേക്കും വിജയത്തിലേക്കും നയിച്ച അതിപ്രധാനമായ ഘടകങ്ങളായി[8]. ആ പുതിയ ജൈവരൂപങ്ങളാണ്‌ യൂക്കാരിയോട്ടുകൾ.

യൂക്കാരിയോട്ടുകൾ

നമ്മുടേതുപോലത്തെ കോശം; അതാണ്‌ യൂക്കാരിയോട്ടുകൾ. വളരെ സങ്കീർണമാണതിന്റെ ഘടന. അതിന്‌ ഒരു ന്യൂക്ലിയസുണ്ട്. ജനിതകവസ്തു ഇതിനകത്താണ്‌. കൂടാതെ മൈറ്റോകോൺട്രിയ തുടങ്ങി ഒട്ടനവധി അതിസങ്കീർണമായ ഘടകങ്ങൾ. യൂക്കാരിയോട്ടിക് കോശത്തിന്റെ രൂപികരണം ജീവചരിത്രത്തിലെ അല്‍ഭുതകരമായ സംഭവമാണ്‌. ലളിതരൂപത്തിലുള്ള പ്രോകാരിയോട്ടിക്-ബാക്റ്റീരിയ-കോശത്തിൽ നിന്നും വളരെ വികസിതമായ യൂക്കാരിയോട്ടിക് കോശത്തിലേക്കുള്ള പരിണാമം ജീവന്റെ ചരിത്രത്തിന്‌ പുതിയ വഴികൾ നല്കി. അത് സസ്യങ്ങൾ, Fungi, ജന്തുക്കൾ, തുടങ്ങി സങ്കീർണ ജൈവരൂപങ്ങളുടെ ആവിർഭാവത്തിന്‌ വഴിയൊരുക്കി. ന്യൂക്ലിയസുള്ള കോശം, ലൈംഗികമായ പുനരുല്പാദനം മിയോസിസ് അതുപോലെ ഉയർന്ന ജീവികൾക്കുള്ള എല്ലാവിധ സവിശേഷ ഗുണങ്ങളും എല്ലാം തന്നെ ആദ്യ യൂക്കാരിയോട്ട് കോശത്തിന്റെ പിൻഗാമികൾക്കുള്ള നേട്ടങ്ങളാണ്‌[9]. പില്‍കാലത്ത്‌ നാം ഉൾപ്പെടെയുള്ള ജീവിവർഗങ്ങളുടെയെല്ലാം ആവിർഭാവത്തിലേക്ക് വഴിവെച്ച യൂക്കാരിയോട്ട് കോശത്തിന്റെ ഉല്പത്തി സംഭവിച്ചത് Archaebacterium ഉം Eubacterium ഉം തമ്മിൽ നടന്ന കൂടിച്ചേരലിലൂടെ(Symbiosis)യാണ്‌[10]. യൂക്കാരിയോട്ടിക്‌ ജീനോമിൽ(Genome) ഭാഗികമായി Archaebacterium ത്തിന്റെയും Eubacterium ത്തിന്റെയും ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. 280 കോടി വർഷങ്ങൾക്ക് മുമ്പേതന്നെ യൂക്കാരിയോട്ടുകൾ ആവിർഭവിച്ചു കഴിഞ്ഞിരുന്നു[11]. ഇവയുടെ ചയാപചയ പ്രവർത്തനത്തിന്റെ ഫലമായുണ്ടായ രാസവസ്തുക്കൾ പാറകളിൽ കുടുങ്ങിപ്പോയത് ഈയടുത്തകാലത്ത് കണ്ടെത്തുകയുണ്ടായി. അവയുടെ പ്രായം 270 കോടി വർഷമാണ്‌. നമ്മുടേതുപോലത്തെ കോശം രൂപം കൊണ്ടെങ്കിലും ജീവന്റെ വികാസത്തിൽ പൊടുന്നനെ ഒന്നും സംഭവിക്കുന്നില്ല. കഴിഞ്ഞ 400 കോടി വർഷത്തിനുശേഷം ജീവൻ ആവിർഭവിച്ച ശേഷം, കഴിഞ്ഞ 60 കോടി വർഷങ്ങൾക്ക് മുമ്പ് ബഹുകോശജീവികളെ കാണുന്നതുവരെയുള്ള ബ്രഹത്തായ കാലയളവ് വരെ വളരെ മന്ദഗതിയിലുള്ള പരിണാമമാണ്‌ നടന്നത്. എന്നിരുന്നാലും യൂക്കാരിയോട്ട് ആവിർഭാവത്തിനുശേഷം നേരിയ വികാസങ്ങൾ ഫോസിലുകളിൽ കാണുന്നുണ്ട്.  

പരിണാമം തുടരുകയാണ്‌. അത് കഴിഞ്ഞ 210 കോടി വർഷത്തിലെത്തുമ്പോൾ Primitive eukaryotic algae പ്രത്യക്ഷപെടുന്നു[12]. തുടർന്ന് 100 കോടി വർഷത്തിലെത്തുമ്പോൾ See weeds (കടൽ പായൽ) ഉരുത്തിരിയുന്നു. ഇനി നമ്മൾ ബഹുകോശ ജൈവരൂപങ്ങൾ കാണാൻ പോകുകയാണ്‌.

Ediacaran  Fossils

Fossils of Kimberella
he Ediacaran fossil
 Tribrachidium

from South Australia
Spriggina fossil
from the Ediacaran
fossil impression
called Dickinsonia
Swartpuntiagermsi,
fossil and a reconstruction
charniodiscus
കഴിഞ്ഞ 60 കോടി വർഷം തൊട്ട് തുടങ്ങി കഴിഞ്ഞ 54.5 കോടി വർഷം വരെ നീണ്ടുനിന്ന കാലഘട്ടമാണ്‌ വെൻഡിയൻ. ഈ കാലം തോട്ട് കിട്ടുന്ന ഫോസിലുകൽ ഏകകോശ രൂപങ്ങളുടേതല്ല.; മറിച്ച് ബഹുകോശ രൂപികളായ ജീവികളുടേതാണ്‌. ഈ ജീവികളുടെ പേരാണ്‌ Ediacaran. 1946 ൽ Reg Sprigg (Reginald Claude Sprigg) ആസ്ത്രേലിയയിലെ Ediacaran പ്രദേശത്തുനിന്നും ഈ ജീവികളുടെ ഫോസിലുകൾ കണ്ടെത്തി. ഈ ജീവികൾ അസ്ഥിക്കൂടമോ കട്ടിയുള്ള പുറം തോടോ ഇല്ലാത്ത മൃദുശരീരികളായിരുന്നു. പാറകളിൽ മുദ്രണം ചെയ്ത രീതിയിലായിലാണ്‌ ഈ ജീവികളുടെ മിക്ക ഫോസിലുകളും കിട്ടിയിട്ടുള്ളത്. ആദ്യം ആസ്ത്രേലിയയിൽ നിന്നാണ്‌ കിട്ടിയതെങ്കിലും പിന്നീട് റഷ്യ, ചൈന, നമീബിയ, ന്യൂ ഫൗണ്ട് ലാന്റ്, സൈബീരിയ, ഇംഗ്ലണ്ട്, എന്നിവിടങ്ങളിൽനിന്നും ഇവയുടെ ഫോസിലുകൾ കിട്ടിയിട്ടുണ്ട്. വളരെയധികം വൈവിധ്യം കാണിക്കുന്ന ഈ ജീവികളുടെ രണ്ടായിരത്തിലധികം specimen കൾ കിട്ടിയിട്ടുണ്ട്[13]. ഇതിലെ മിക്ക ഫോസിലുകളും Jelly fish, sea pen, worms എന്നിവയുമായി ബന്ധപ്പെട്ടവയെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ 62 കോടി വർഷം തൊട്ട് തുടങ്ങി കഴിഞ്ഞ 55 കോടി വർഷം വരെയാണ്‌ ഇവയുടെ കാലം[14].

താമരയിലെപോലെ വൃത്താകൃതിയിലുള്ള ഒരു ജീവിയുടെ ഫൊസിൽ ഉണ്ട്. Dickinsonia Costata എന്നാണിതിന്റെ പേര്‌. ഖണ്ഡം ഘണ്ഡമായിട്ടാണ്‌ ശാരീരഘടന. ഇത് ഫൈലം Annelids മായി ബന്ധപ്പെട്ടതാകാമെന്ന്‌ കോൺ വേ മോറിസ് പറയുന്നു. മറ്റൊരു ജീവിയാണ്‌Spriggina Flounderesi ദീർഘവൃത്തമാണ്‌ ഇതിന്റെ ആകൃതി. ഇത് ഫൈലം ആർത്രോപോഡയുമായി ബന്ധപ്പെട്ടതാണ്‌[15].

 അങ്ങനെ ഒട്ടനവധി ജീവികൾ. സൃഷ്ടിവാദത്തെ അട്ടത്തുകയറ്റി വെയ്ക്കാൻ പ്രകൃതി നല്കുന്ന തെളിവുകൾ. സത്യത്തിൽ Ediacaran ജീവികൾക്ക് സംസാരശേഷിയുണ്ടെങ്കിൽ അവർ സൃഷ്ടിവാദികളെ നോക്കി കൂകി വിളിച്ചേനെ. അങ്ങനെ ‘സൃഷ്ടാവായ ദൈവം’ സൃഷ്ടി നടത്തി എന്നു പറയുന്ന കാലത്തിനും 8 കോടി വർഷങ്ങൾക്ക് മുമ്പ് ജീവിച്ച ഈ ജീവികൾ വ്യത്യസ്ത വിഭാഗങ്ങളിൽ പെടുന്നു. അങ്ങനെ ഇന്നത്തെ പല ജീവി വിഭാഗങ്ങളോടും ബന്ധപ്പെടുത്താവുന്നതും എന്നാൽ ബന്ധം ഏത് രീതിയിലെന്ന് മനസ്സിലാക്കാൻ പറ്റാത്തതുമായ ഒട്ടനേകം ജീവി വിഭാഗങ്ങളുടെ ഒരു സഞ്ചയമാണ്‌ Ediacaran Fossils. മറ്റൊരു പ്രധാനപ്പെട്ട സംഗതികൂടി ഇവിടെ പറയേണ്ടതുണ്ട്. Ediacaran ജീവികളുടെ ആവിർഭാവത്തെ സംബന്ധിച്ച ഫോസിൽ തെളിവുകൾ കിട്ടുന്നത് കഴിഞ്ഞ 60 കോടി വർഷ മുതല്‍ക്കാണെങ്കിലും Molecular Biology (തന്മാത്രാ ജീവശാസ്ത്രം) നല്‍കുന്ന തെളിവുകൾ അതിലും താഴെയാണ്‌. അതുപ്രകാരം നട്ടെല്ലില്ലാത്ത ജീവികളുടെ ആരംഭഘട്ടം കഴിഞ്ഞ 90 കോടി വർഷത്തിനും 80 കോടി വർഷത്തിനും ഇടയിലാണ്‌[16]. ഈ കാലത്ത് ബഹുകോശജീവികൾ ആവിർഭവിച്ചിരുന്നാലും അവയുടെ ഫോസിലുകൾ കിട്ടാനുള്ള സാധ്യത വളരെ വിരളമാണ്‌. Ediacaran ജീവികൾ തന്നെ വളരെ മൃദുശരീരികളായിരുന്നു. അപ്പോൾ അവയ്ക്കുമുമ്പുള്ള ജീവികൾ അതിലും മൃദുത്വമുള്ളവയായിരിക്കും. അവ ഫോസിലീകരിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്‌. എന്നിരുന്നാലും പാലിയന്തോളജിസ്റ്റുകൾ ശ്രമം തുടരുകയാണ്‌. 60 കോടി വർഷം മുമ്പത്തെ പാറകളിൽ മുദ്രണം ചെയ്യപ്പെട്ട ജീവികളുടെ ഫോസിലുകളിൽ നിന്ന് ഇനി നമുക്ക് ശരിയായ ഫോസിൽ ജീവികളിലേക്ക് നീങ്ങാം.

കാംബ്രിയൻ യുഗത്തിൽ ട്രൈലോബൈറ്റുകൾക്ക് മുമ്പത്തെ ജീവികൾ

small shelly fossils
കാംബ്രിയൻ യുഗത്തിൽ, ട്രൈലോബൈറ്റുകളടക്കം കട്ടിയുള്ള പുറംതോടും കവചങ്ങളുമുള്ള ഒട്ടനേകം നട്ടെല്ലില്ലാത്ത ജീവികൾ പൊടുന്നനെ ഫോസിലിൽ പ്രത്യക്ഷപ്പെടുകയല്ല. 52 കോടി വർഷങ്ങൾക്ക് മുമ്പും ഇത്തരം സവിശേഷതകളുള്ള ജീവികൾ ഭൂമിയിൽ ഉണ്ടായിരുന്നു. ട്രൈലോബൈറ്റുകൾ പ്രത്യക്ഷപ്പെടുന്ന ഫോസിൽ അടരിന്റെ തൊട്ടുതാഴത്തെ അടരിൽ അവ ഉണ്ട്. അവയാണ്‌ Small Shelly Fossils[17]. കാംബ്രിയൻ യുഗത്തിന്റെ ആദ്യഘട്ടമായ Nemakit Daldynian -Tommotion (കഴിഞ്ഞ 54.5 കോടി വർഷം മുതൽ 52 കോടി വർഷം വരെ) പീരിയഡിലാണ്‌ ഇവ പ്രത്യക്ഷപ്പെടുന്നത്. റഷ്യൻ പാലിയന്തോളജിസ്റ്റുകളാണ്‌ ഇവയെ സൈബീരിയയിൽ നിന്നും ആദ്യം കണ്ടെത്തിയത്. ഏതാനും മില്ലീമീറ്റർ മാത്രം വലിപ്പമുള്ള വളരെ ചെറിയ ജീവികളാണിവ. വളരെ വിചിത്രമായ ആകൃതിയാണിവയ്ക്ക്. ഉരുണ്ടും, നീളത്തിലും, ഇഡ്ഡലിപോലെയും ചിലവ. വേറെ ചിലത് തൊപ്പി പോലെ. വേറൊന്ന് കോളി ഫ്ലവർ പോലെ. Tommotion ഘട്ടത്തിൽ- 53 കോടി വർഷം തൊട്ട് 51 കോടി വർഷം വരെ- ഇവയിലെ വൈവിധ്യം വർധിക്കുന്നു. ഒപ്പം ഒട്ടേറെ തരത്തിലുള്ള നട്ടെല്ലില്ലാത്തെ ജീവികളുടെ വ്യാപനം സംഭവിക്കുന്നു. ഈ സമയത്ത് അല്പം കൂടി വലിപ്പമുള്ള നട്ടെല്ലില്ലാത്തെ ജീവികൾ പ്രത്യക്ഷപ്പെടുന്നു[18]. മിഡിൽ കാംബ്രിയനിൽ ട്രൈലോബൈറ്റുകളടക്കം കൂടുതൽ വികസിതമായ ജീവികൾ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുള്ള ജീവന്റെ അവസ്ഥകളെയാണ്‌ നാമിവിടെ കണ്ടത്. കഴിഞ്ഞ 400 കോടി വർഷത്തിനുശേഷം ജീവൻ ആവിർഭവിക്കുകയും തുടർന്ന് വ്യത്യസ്ത രൂപങ്ങളാർജിച്ച് Small Shelly Fossils വരെയെത്തിനില്‍ക്കുന്നു. അണമുറിയാത്ത ജീവന്റെ ഈ പ്രയാണത്തിൽ ദൈവത്തിനോ സൃഷ്ടിക്കോ യാതൊരു പങ്കുമില്ലെന്ന് വ്യക്തം. ജീവന്റെ സ്വാഭാവികമായ വികാസത്തിലെ ഒരു ഘട്ടത്തിലാണ്‌ നമ്മൾ Small Shelly Fossils നെ കണ്ടത്. ഈ ജീവികളിലെ സ്വാഭാവിക വികാസമാണ്‌ ഇനി നമ്മൾ മിഡിൽ കാംബ്രിയനിൽ കാണുന്നത്. എന്നാൽ ഈ സ്വാഭാവിക വികാസത്തെ സൃഷ്ടിവാദികൾ ഒരിക്കലും സമ്മതിച്ചുതരില്ല. അവർക്ക് മിഡിൽ കാംബ്രിയനിൽ ദൈവത്തെ പ്രതിഷ്ഠിച്ചേ തീരൂ. ശ്രീ. ഹുസൈന്റെ വാക്കുകൾ നോക്കൂ:-“ പരിണാമപ്രക്രിയയുടെ സ്വാഭാവികരീതിയെക്കുറിച്ചുള്ള ഡാർവിൻ സിദ്ധാന്തം അബദ്ധമാണെന്നും അസ്വാഭാവികരീതിയിലൂടെയാണ്‌ ജീവികൾ ഉല്ഭവിച്ചതെന്നുമാണ്‌ സൃഷ്ടിവാദികൾ പറയുന്നത്. നൂറ്റമ്പത് വർഷങ്ങളായ് സ്വാഭാവികരീതി മുറുകെ പിടിച്ച് മുനോട്ട് നീങ്ങിയ പരിണാമവാദികൾ പുതിയ ഫോസിൽ ഗവേഷണങ്ങൾ കണ്ട് അസ്വാഭാവിക രീതിയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് കരുതാം[19].” (അടിവര ലേഖകന്റേത്.)


അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക. പുതിയ ഫൊസിൽ ഗവേഷണങ്ങൾ നമ്മെ അസ്വാഭാവിക രീതി-അതായത് സൃഷ്ടിവാദം-യിലേക്ക് നയിക്കുമെത്രെ! ആര്‌ നടത്തിയ ഗവേഷണങ്ങളുടെ കാര്യമാണാവോ എഴുതിവിടുന്നത്? എന്തൊരു വിഡ്ഢിത്തരം! പുതിയ ഫോസിൽ ഗവേഷണങ്ങൾ പരിണാമവാദികളെ സൃഷ്ടിവാദികളാക്കുകയല്ല, മറിച്ച് പരിണാമശാസ്ത്രത്തിന്റെ ആധികാരികത വെളിവാക്കുകയാണ്‌ ചെയ്യുന്നത്. പുതിയ ഫോസിൽ ഗവേഷണങ്ങളുടെ ഫലമായി പുറത്തുവന്ന രണ്ട് ഉല്‍കൃഷ്ട ഗ്രന്ഥങ്ങളാണ്‌ William Schopf ന്റെ.Cradle of Life ഉം Richard Fortey യുടെ Life an unauthorised Biography ഉം. ഇവ പുറത്തുകൊണ്ടുവന്ന അറിവുകൾ പരിണാമശാസ്ത്രത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നു. ഇനിയിപ്പോ സൃഷ്ടിവാദികൾ പുതിയ ഫോസിൽ ഗവേഷണം നടത്തി സൃഷ്ടിവാദത്തിനനുകൂലമായി പുതിയ തെളിവുകൾ കണ്ടേത്തിയോ ആവോ! ഏതായാലും അത്തരം അറിവുകൾ അറിയപ്പെടുന്ന ശാസ്ത്രപ്രസിദ്ധീകരണങ്ങളിലൊന്നും വന്നിട്ടില്ല. ആത്മാർത്ഥതയുണ്ടെങ്കിൽ സൃഷ്ടിവാദികൾ ഗവേഷണം നടത്തി പരിണാമം തെറ്റാണെന്ന് തെളിയിക്കുകയാണ്‌ വേണ്ടത്. അല്ലാതെ ‘സ്രഷ്ടാവായ ദൈവത്തെ’ പിടിച്ചുകൊണ്ടുവന്ന് കാംബ്രിയനിൽ ഫിറ്റുചെയ്യുകയല്ല.

കംബ്രിയൻ ജൈവ വൈവിധ്യത്തിലേക്ക്

trilobite fossil
Burgess Shale fossil 'Hallucigenia
aysheaia fossils
anomalocaris
Pikaia 
Thaumaptilon
Wiwaxia
ബഹുകോശജീവികൾ 60 കോടി വർഷം മുമ്പേ ഫോസിലിൽ പ്രത്യക്ഷപ്പെടുന്നു എന്ന് നമുക്കറിയാം(Ediacaran Fossils). പിന്നീട് Small Shelly Fossils കണ്ടു. (54.5 കോടി മുതൽ 52 കോടി വരെ) അങ്ങനെ 8 കോടി വർഷത്തെ നിരന്തരമായ പരിണാമത്തിന്റെ 52 കോടി വർഷം തൊട്ട് കാണുന്ന സ്വാഭാവിക ജൈവവികാസം മാത്രമാണ്‌ കാംബ്രിയൻ ജീവികൾ.

ഇതെല്ലാമാണ്‌ കാംബ്രിയനില്‍ ദൈവം നടത്തിയ സൃഷ്ടികള്‍. അയലയില്ല, അരണയില്ല, കുഞ്ഞനെലിയില്ല, മനുഷ്യന്മാര്‍ ഒട്ടുമില്ല!!
 ചുരുക്കത്തിൽ ഫോസിൽ രേഖകൾ കാണിക്കുന്നത്, ആദ്യം കാണുന്ന പ്രോകാരിയോട്ടിക് ഏക കോശത്തിൽനിന്നുള്ള പടിപടിയായ വികാസം യൂകാരിയോടിക് കോശത്തിലേക്കും അവിടേനിന്നും മൃദുശാരീരികളായ ബഹുകോശ ജീവികളിലേക്കും അതിൽനിന്നും കൊച്ചു കവചങ്ങളുള്ള ജീവികളിലേക്കും പിന്നീട് പൂർണതോതിലുള്ള കവചങ്ങളും പുറംതോടുകളുമുള്ള മിഡിൽ കാംബ്രിയനിൽ കാണുന്ന നട്ടെല്ലില്ലാത്തെ ജീവികളിലേക്കും[21] ജൈവവികാസം സംഭവിക്കുന്നു. ഇതാണ്‌ ഫോസിലിൽ കാണുന്ന ജൈവവികാസത്തിന്റെ ക്രമം. എന്നാൽ ശ്രീ ഹുസ്സൈൻ പറയുന്നു, പരിണാമസിദ്ധാന്തത്തിന്റെ അടിത്തറ തകര്‍ക്കുന്ന ഫോസില്‍ വിവരങ്ങള്‍ വന്‍ തോതില്‍ ലഭ്യമാകാന്‍ തുടങ്ങിയത് കാംബ്രിയന്‍ വിസ്ഫോടനം(Cambrian Explosion) എന്ന്‌ പാലിയന്തോളജിസ്റ്റുകള്‍ വിശേഷിപ്പിക്കുന്ന പ്രതിഭാസം ശ്രദ്ധയില്‍ പെട്ടതോടെയാണ്‌[20].  ഫോസിൽ തെളിവുകൾ പരിണാമസിദ്ധാന്തത്തെ ദുർബലമാക്കുകയല്ല മറിച്ച് അത് ജൈവവിസ്ഫോടനത്തിന്റെ കാരണം കണ്ടെത്തി വിശദീകരിച്ച് സ്വയം ശക്തമാകുകയാണുണ്ടായത്. അപ്പോൾ ശ്രീ. ഹുസ്സൈന്‍‍ കളവു പറയുകയാണോ? ഒന്നുകിൽ ആകാം. അല്ലെങ്കിൽ പുതിയ ഗവേഷണഗ്രന്ഥങ്ങൾ ഒന്നും വായിക്കാതെ പഴയകാല ഗ്രന്ഥങ്ങളിൽ പിടിച്ച് കറങ്ങിക്കളിക്കുകയാകാം. രണ്ടായാലും വഞ്ചി തിരുനക്കരതന്നെ.

മിഡിൽ കാംബ്രിയൻ ജീവികൾ

മിഡിൽ കാംബ്രിയനിലെ പ്രത്യേകത ജീവികൾക്ക് പുതിയ ബോഡി പ്ലാനുകൾ ഉണ്ടാകുന്നു എന്നതാണ്‌. അതിന്റെ ഭാഗമായി അവർക്ക് കട്ടിയുള്ള കവചങ്ങളും പുറം തോടുകളുമുണ്ടകുന്നു. ഇന്ന് കാണുന്ന വ്യത്യസ്തത വിഭാഗം ജീവികളുടെ പൂർവ വിഭാഗങ്ങൾ മിഡിൽ കംബ്രിയനിൽ പ്രത്യക്ഷപ്പെടുന്നു. കംബ്രിയന്റെ 52 കോടി വർഷം മുതൽ തുടങ്ങി 51.5 വർഷം വരെയുള്ള ഘട്ടം Atdabanian എന്നാണ്‌ അറിയപ്പെടുന്നത്. ഈ വേളയിൽ ട്രൈലോബൈറ്റുകളും ഇതര ജൈവവിഭാഗങ്ങളും അത്യധികമായി പ്രത്യക്ഷപ്പെടുന്നു. (ട്രൈലോബൈറ്റുകൾ തന്നെ ഒട്ടേറെ വിഭാഗങ്ങളുണ്ട്). മൂന്ന് ഖണ്ഡങ്ങളായി ഏതാനും സെന്റീമീറ്റർ മാത്രം വലിപ്പമുള്ള ജീവികളാണ്‌ ഇവ. കാംബ്രിയൻ വിസ്ഫോടനത്തിൽ കാണുന്ന ജീവികൾ എല്ലാം തന്നെ ഏതാനും സെന്റീമീറ്ററുകളോ ഇഞ്ചുകളോ മാത്രം വലിപ്പമുവയാണ്‌. (അവിടെ ആന-മയിൽ-ഒട്ടകങ്ങൾ ഒന്നും കാണുകയില്ല. സൃഷ്ടിയാണ്‌ നടന്നതെങ്കിൽ അതെല്ലാം കാണേണ്ടതല്ലേ?)

കാനഡയിലെ Burgess Shale ഫോസിൽ ഗ്രൂപ്പാണ്‌ കാംബ്രിയൻ വിസ്ഫോടനത്തെക്കുറിച്ച് പഠിക്കാൻ പറ്റിയ ഏറ്റവും നല്ല ഫോസിൽ ശേഖരം. 1909-ൽ Charles Walcott ആണ്‌ അദ്യം ഇതിനെ സംബന്ധിച്ച് വെളിപ്പെടുത്തിയത്. അവ Small Shelly Fossils ൽനിന്നും കുറെകൂടി വികസിച്ച ശാരിയായ ജീവികളായിരുന്നു. അവയ്ക്ക് കൊമ്പുകൾ, കൈകാലുകൾ, വാലുകൾ, പിന്നെ പ്രധാനമായി കണ്ണുകൾ ഇവയെല്ലാം ഉണ്ടായിരുന്നു. കൂടാതെ, അവ ഇന്നത്തെ ആധുനിക ജൈവവിഭാഗങ്ങളായ Arthropods, Annelids, Chordates, Molluscs  എന്നിവയിൽ പെട്ട പ്രാചീന ജീവികൾ ആയിരുന്നു. ഒന്നരകോടി മുതൽ രണ്ട് കോടി വർഷം വരെ നീണ്ട കാലയളവിലായിരുന്നു ഈ ജീവികളുടെ പ്രത്യക്ഷപ്പെടൽ സംഭവിക്കുന്നത്. അതായത് 52 കോടി മുതൽ 50 കോടി വർഷം വരെയുള്ള കാലം. Small Shelly ജീവികളില്‍നിന്ന് കുറെകൂടി വികാസം പ്രാപിച്ച കാംബ്രിയൻ ജീവികൾ പ്രത്യക്ഷപ്പെടുന്നതിന്‌ ഈ കാലയളവ് ധാരാളമാണ്‌. പൊതുപൂർവികനിൽ നിന്നും ചിമ്പാൻസിയും മനുഷ്യരും വേർപെട്ടതിനുശേഷം, നമ്മുടെ ശാഖ 70-60 ലക്ഷം വർഷങ്ങൾക്കുള്ളിലാണ്‌ അതിസങ്കീർണ ഘടനയുള്ള ആധുനിക മനുഷ്യരായി പരിണമിച്ചത് എന്നോർക്കുക. അപ്പോൾ നമ്മേക്കാൾ സങ്കീർണത കുറഞ്ഞ കാംബ്രിയൻ ജീവികൾ രൂപപ്പെടുന്നതിന്‌ രണ്ടുകോടി വർഷങ്ങൾ ധാരാളമാണ്‌. മാത്രമല്ല, കാംബ്രിയനുശേഷമുള്ള എല്ലാ കാലഘട്ടങ്ങളിലും -ഓർഡോവിഷൻ, സിലൂറിയൻ, ഡെവോണിയൻ, കർബോണിഫെറസ്, പെർമിയൻ- ഈ സങ്കീർണത പതിയെ പതിയെ കൂടിവരുന്നതായി കാണുന്നു. ഇതാണ്‌ ജീവൻ ലളിതരൂപത്തിൽനിന്ന് സങ്കീർണതിലേക്ക് പരിണമിക്കുന്നു എന്ന് പറഞ്ഞതിന്റെ ഗുട്ടൻസ്. ആദ്യത്തെ ലളിത ഏകകോശ ജൈവരൂപത്തിൽ നിന്ന് അതിസങ്കീർണമായ ജൈവരൂപമായ മനുഷ്യൻ പരിണമിക്കാൻ 400 കോടി വർഷങ്ങൾ എടുത്തതിന്റെ കാരണവും അതുതന്നെ.   
  
സൃഷ്ടിവാദികൾക്ക് കാംബ്രിയനിൽ സൃഷ്ടി നടന്നു എന്ന് വാദിക്കുന്നതിന്‌ എന്ത് ന്യായമാണുള്ളത്? സൃഷ്ടി നടന്നു എന്ന് അത്രയ്ക്കുറപ്പുണ്ടെനിൽ അവർ കാംബ്രിയൻ ഫോസിൽ ശേഖരത്തിൽ നിന്നും (Burgess Shale Canada, chenggiyang China) ഒരു മനുഷ്യന്റെ ഫോസിൽ എടുത്തുതരട്ട, അല്ലെങ്കിൽ വേണ്ട ഏതെങ്കിലും ഒരു ചെറു പ്രൈമേറ്റിന്റെ ഫോസിലെങ്കിലും. എന്നിട്ടവർ പരിണാമശാസ്ത്രത്തെ തകർത്ത് തരിപ്പണമാകട്ടെ. അതുവഴി ദൈവത്തിന്റെ സിംഹാസനം അവർ എന്നെന്നേക്കുമായി കാംബ്രിയനിൽ ഉറപ്പിക്കട്ടെ. പക്ഷേ, സംഗതി നടക്കില്ലല്ലോ!

ഇനി നമുക്ക് പരിശോധിക്കാനുള്ളത് നട്ടെല്ലികളുടെ ആവിർഭാവമാണ്‌. പ്രധാനപ്പെട്ട ഒരു നട്ടെല്ലിയുടെ ഫോസിലും കാംബ്രിയനിൽ കിട്ടുകയില്ലെങ്കിലും അവയുടെ ആവിർഭാവം ഈ ഘട്ടത്തിൽതന്നെ സംഭവിച്ചിട്ടുണ്ട്. നമ്മുടെ ചുറ്റിലും നോക്കുക; ഇന്ന് നട്ടെല്ലുള്ള ജീവികൾക്കാണ്‌ ആധിപത്യം. അത് മൽസ്യങ്ങളായും ഉഭയജീവികളായും ഉരഗങ്ങളായും പക്ഷികളായും സസ്തനികളായും നട്ടെല്ലില്ലാത്ത ജീവികളുടെ മേൽ മേല്‍ക്കൈ നേടിയിരിക്കുന്നു. ജലത്തിലും, കരയിലും, ആകാശത്തിലും ഇവരാണ്‌ മുമ്പന്മാർ. ഇത് എങ്ങനെ സംഭവിച്ചു? കാംബ്രിയനിൽ തന്നെ ഇതിനുത്തരമുണ്ട്. അത് മനസ്സിലാക്കാൻ HOX ജീനുകളെക്കുറിച്ച് അറിയേണ്ടതുണ്ട്.

എല്ലാ ജീവികളുടെയും- നട്ടെല്ലുള്ളവയും നട്ടെല്ലില്ലാത്തവയും- ശരീരനിർമാണ പ്രക്രിയയിൽ അതിപ്രധാന പങ്കുള്ള ജീനുകളാണ്‌ HOX ജീനുകൾ. ഒരു ശരീരത്തിന്റെ ആകെയുള്ള body plan നിർണയിക്കുന്നത് ഈ ജീനുകളാണ്‌. ഒരു ജീവിയുടെ മുൻഭാഗവും പിൻഭാഗവും, ഇരു വശങ്ങളും, അതുപോലെ തലതൊട്ട് വാലുവരെ ഇത്യാദി ഭാഗങ്ങൾ രൂപപ്പെടുന്നത് ഈ ജീനുകളുടെ പ്രവർത്തനഫലമായാണ്‌. HOX ജീനുകൾ മാസ്റ്റർ ജീനുകളാണ്‌. (Transcription of factors- മറ്റു ഏതാനും ജീനുകളെ നിയന്ത്രിക്കുന്നു. അവയുടെ On-Off ഈ ജീനുകൾ നിർണയിക്കുന്നു. ഓരോ HOX ജീനും ഏതാനും ജീനുകളെ നിയന്ത്രിക്കുന്നു.) ക്രോമസോമുകളിൽ ഈ ജീനുകൾ തൊട്ട് തൊട്ടായി കാണപ്പെടുന്നു. ആദ്യം ശിരസ്സ്, പിന്നീട് മറ്റു ഭാഗങ്ങൾ എന്ന രീതിയിൽ ഈ ജീനുകളുടെ പ്രവർത്തനം തുടങ്ങുന്നു. അതനുസരിച്ച് ഒരു ശരീരം -ഗർഭപത്രത്തിൽ വെച്ച്) രൂപം കൊള്ളുന്നു. ഓരോ ജീവിയും ഈ ജീനുകളുടെ Expression ശരിയായ രീതിയിലായതുകൊണ്ട് മാത്രമാണ്‌ അതിന്റെ തനതായ രൂപത്തിലിരിക്കുന്നത്. ഈ ജീനുകളിൽ എന്തെങ്കിലും മ്യൂട്ടേഷൻസംഭവിച്ചാൽ ഭയാനകമായിരിക്കും ഫലം. പഴയീച്ചകളിൽ കൃത്രിമമായി HOX ജീനുകളിൽ മ്യൂട്ടേഷൻ ഉണ്ടാക്കി പരീക്ഷണം നടത്തി. ഫലം തലയിൽ കാലുമുളച്ചു. ശരീരനിർമിതിയിൽ അത്യധികം പ്രാധാന്യമുള്ള ഈ ജീനുകൾ ജന്തുലോകത്ത് ആകെ വ്യന്യസിക്കപ്പെട്ടിരിക്കുന്നു. എങ്കിൽ നമുക്കൊരു ചോദ്യം ചോദിക്കാമല്ലോ. ഈ ജീനുകളുടെ ആവിർഭാവം എപ്പോഴായിരുന്നു? തീർച്ചയായും ഈ ജീനുകൾ വളരെ നേരത്തെത്തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. 60 കോടി വര്‍ഷങ്ങള്‍ക്കു മുമ്പെ തന്നെ[22]. 60 കോടി വർഷങ്ങൾക്കുമുമ്പത്തെ ജീവികൾക്ക് HOX ജീനുകളടക്കം സുപ്രധാന ജീനുകൾ എങ്ങനെ ലഭ്യമായി? തീർച്ചയായും അവർക്ക് പൂർവിക ജീവികളുണ്ടായിരിക്കണം. കഴിഞ്ഞ 90 കോടി വർഷത്തിനും 80 കോടി വർഷത്തിനും ഇടയിലാണ്‌ ബഹുകോശജീവികളുടെ ആവിർഭാവം എന്നാണ്‌ മോലിക്യുലാർ ബയോളജിയിലെ തെളിവുകൾ കാണിക്കുന്നത്. ഈ ജീവികളുടെ പില്‍കാല വികാസമാണ്‌ 60 കോടി വർഷം തൊട്ട് കാണുന്ന Ediacaran ജീവികൾ. ഈ ജനിതകതെളിവുകളുടെ വെളിച്ചത്തിൽ സൃഷ്ടിവാദികൾ സൃഷ്ടിച്ച ഇരുട്ട് അകലുന്നു. ദൈവം സൃഷ്ടി നടത്തി എന്ന് സൃഷ്ടിവാദികൾ അവകാശപ്പെടുന്ന മിഡിൽ കാംബ്രിയനിലെ ജീവികൾ പ്രത്യക്ഷപ്പെടുന്നതിനും കുറഞ്ഞത് 28 കോടി വർഷം മുമ്പെങ്കിലും ജീവികൾ ഭൂമിയിൽ രംഗത്തുണ്ടായിരുന്നുവെന്നതാണ്‌ വസ്തുത.

ഇനി നട്ടെല്ലികളുടെ ആവിർഭാവത്ത്ലേക്ക് നയിച്ച സംഭവങ്ങളെതെന്ന് നോക്കാം. മൽസ്യങ്ങൾ, ഉഭയജീവികൾ, ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ ഇവയാണ്‌ പ്രധാന നട്ടെല്ലികൾ. എല്ലാ നട്ടെല്ലികളുടേയും DNA യിൽ 4 സെറ്റുകളിലായി 39 HOX ജീനുകളുണ്ട്. ഈ ജീനുകളാണ്‌ തവള മുതൽ തിമിംഗലം വരെയുള്ള നട്ടെല്ലിലോകത്തെ വ്യത്യസ്ത ജീവികളെ രൂപപ്പെടുത്തുന്നത്. നട്ടെല്ലികളിലെ ഈ ജീനുകൾ എല്ലാവരിലും ഒരേപോലെയാണെങ്കിലും അവ നിയന്ത്രിക്കുന്ന ജീനുകളിൽ വ്യത്യാസങ്ങളുണ്ട്. ആ വ്യത്യാസങ്ങളാണ്‌ വ്യത്യസ്ത Body Plan(ജീവികൾ) ഉണ്ടാകുന്നതിനു കാരണം. അതായത് എലിയിലും മനുഷ്യനിലും 4 സെറ്റുകളിലായി 39  HOX ജീനുകൾ തന്നെയാണുള്ളത്. അവ Express ചെയ്യിക്കുന്ന ജീനുകളിലെ മാറ്റങ്ങളാണ്‌ നമ്മെ രണ്ട് വിഭാഗം ജീവികളാക്കിയത്. നട്ടില്ലാത്ത വിഭാഗം ജീവികളിൽ ഒരു സെറ്റ് മാത്രമേയുള്ളു. അതിൽ 8  HOX ജീനുകളുണ്ട്. ഇവിടെ രസകരമായ ഒരു കാര്യമുണ്ട്; പഴയീച്ചയിലെ 8  HOX ജീനുകളുടെ മറ്റൊരു പതിപ്പാണ്‌ എലിയിൽ കാണുന്ന 39 ജീനുകളും. അതായത് നട്ടെല്ലികളിലെ 4 സെറ്റുകളിലായി കാണപ്പെടുന്ന 39  HOX ജീനുകളും ഒരേ  HOX സെറ്റിൽനിന്നാണ്‌ ഉണ്ടായത്. നട്ടെല്ലികളിൽ 4 സെറ്റുകൾ ഉണ്ടായതിനു കാരണം ജീൻ duplication ആണ്‌[23]. നട്ടെല്ലി പരിണാമത്തിന്റെ ആദ്യ ഘട്ടത്തിൽ ഒരു സെറ്റ്  HOX ന്റെ ഡ്യൂപ്ലിക്കേറ്റ് കോപ്പികളുണ്ടായി രണ്ട് സെറ്റുകളുണ്ടാകുകയും പിന്നീട് ഈ രണ്ട് സെറ്റുകളും ഡ്യൂപ്ലിക്കേറ്റ് ചെയ്ത് 4 സെറ്റുകളാകുകയും ചെയ്തു. ഇങ്ങനെ ഡ്യൂപ്ലിക്കേഷൻ വഴി പകർന്നുകിട്ടിയ ഈ ജീനുകളിൽ പലതും ഒറിജിനൽ  HOX ജീനുകളുടെ ജോലി ചെയ്യാൻ തുടങ്ങി. അതിന്റെ ആത്യന്തിക ഫലം പുതിയ ശരീരഘടനകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി എന്നതാണ്‌.

ഒരു ബാക്റ്റീരിയത്തിന്റെ Genome ൽ ആയിരത്തിലധികം ജീനുകളുണ്ട്. എന്നാൽ മനുഷ്യന്റെ Genome ൽ അത് മുപ്പതിനയിരത്തോളം വരും. നമ്മിൽ എങ്ങനെയാണ്‌ ഇത്രയധികം ജീനുകളുണ്ടായത്? ആയെല്ലാം ഉണ്ടായത് ജീന്‍ ഡ്യൂപ്ലിക്കേഷൻ വഴിയാണ്‌. ഡ്യൂപ്ലിക്കേറ്റ് ചെയ്യപ്പെട്ട ജീൻ, Genome ൽ അതിന്റെ ഒറിജിനൽ ജീനിന്റെ അടുത്തുതന്നെ സ്ഥാനം പിടിക്കുന്നു. ആദ്യഘട്ടത്തിൽ ഈ ജീൻ ഒറിജിനൽ ജീനിന്റെ പ്രവർത്തനം തന്നെ നടത്തുന്നു. പിന്നീട് ഡ്യൂപ്ലിക്കേറ്റ് ജീനിൽ മ്യൂട്ടേഷനുകൾ സംഭവിക്കുന്നു. അതോടെ ഒറിനിനൽ ജീനിൽ നിന്ന് ആ ജീൻ വ്യത്യസ്തമാകുന്നു. Genome (ഒരു ജീവിയുടെ കോശത്തിൽ  കോശത്തിൽ കാണുന്ന മൊത്തം ജനിതക വസ്തുക്കൾ-അതിൽ DNA യും ജീനുകളും ഉൾപ്പെടും) വലുതായിപ്പോകുന്നതിന്റെ കാരണം ഒരു ജീനിന്റെ ഡ്യൂപ്ലിക്കേഷൻ കൊണ്ട് മാത്രമാകണമെന്നില്ല. ചിലപ്പോൾ ഒരു സംഘം ജീനുകൾ ഡ്യൂപ്ലിക്കേറ്റ് ചെയ്യാം. ചില അവസരത്തിൽ ക്രോമസോം അപ്പടി ഡ്യൂപ്ലിക്കേറ്റ് ചെയ്തേക്കാം. ഒരു ഘട്ടത്തിൽ മൊത്തം ക്രോമസോമുകൾ(Genome പൂർണമായും)ഡ്യൂപ്ലിക്കേറ്റ് ചെയ്യാം[24]. നട്ടെല്ലികളുടെ പരിണാമത്തിൽ HOX ജീനുകളുടെ പരിണാമം നിർണായകമാണെങ്കിലും അതോടൊപ്പം ചില പ്രധാന ജീനുകളും ഡ്യൂപ്ലിക്കേറ്റ് ചെയ്തിട്ടുണ്ട്. അതിന്റെയെല്ലാം ഫലമായിട്ടാണ്‌ നട്ടേല്ലുള്ള ജീവികൾ എന്ന ജൈവവിഭാഗം പരിണമിച്ചത്.

Haikouichthys ercaicunensis
നട്ടെല്ലികളുടെ ആവിർഭാവത്തെ സംബന്ധിച്ച് മുകളിൽ പറഞ്ഞത് ജനിതക തെളിവുകളാണെങ്കിൽ, അതിനു പിൻബലമായി ഫോസിൽ തെളിവുകളുമുണ്ട്. ചൈനയിലെ Chengjiang ഫോസിൽ ശേഖരത്തിൽനിന്നും കിട്ടിയ ഒരു ഫൊസിലുണ്ട്. അതിന്റെ പേര്‌ Haikouichthys ercaicunensis. ഇതിന്റെ പ്രായം 52 കോടി വർഷമാണ്‌[25]. അത് ഒരു തരം താടിയില്ലാത്ത മൽസ്യമാണ്‌. (അങ്ങനെയാണ്‌ ഈ ഫോസിലിനെ വിവരിക്കുന്നത്. എന്നാൽ കാഴ്ചയിൽ ഈളുപോലെയുള്ള അകൃതിയാണ്‌. ഫോസിലിന്റെ ചിത്രവും Recunstructionനും നോക്കുക, Prothero, P 201) ഈ ഫോസിലിൽ പത്തിലധികം കശേരു (Vertibra)ഖണ്ഡങ്ങൾ, ശിരസ്സിലെ കൺകുഴികൾ, ചെകിളകൾ, പിൻ വശത്തെയും അടിവശത്തെയും ചിറകുകൾ എന്നിവ വ്യക്തമായിരിക്കുന്നു.Chengjiang-ൽ നിന്നും കിട്ടിയ ഇതേകാലത്തുള്ള മറ്റൊരു ഫോസിലാണ്‌ Haicovella. ആദ്യം പറഞ്ഞ ഫോസിലിൽ നിന്നും അല്പം നീണ്ടുരുണ്ട ആകൃതിയാണിതിനെങ്കിലും ലക്ഷണങ്ങളെല്ലാം ആദ്യം പറഞ്ഞതുതന്നെ. Burgess Shale ഫോസിൽ ശേഖരത്തിൽ നിന്നുള്ള വേറൊരു നട്ടെല്ലി പൂർവികന്റെ ഫോസിലുണ്ട്. അതാണ്‌ pikaia gracilens. പുഴു പരുവത്തിലുള്ള ഈ ജൈവരൂപങ്ങളാണ്‌ നട്ടെല്ലി പരിണാമത്തിലെ ആദ്യ സ്രോതസ്സുകൾ. സൃഷ്ടിവാദികൾ എന്തൊക്കെ ബഡായി പറഞ്ഞാലും കാംബ്രിയനിൽ എന്തുകൊണ്ട് ആനമയിലൊട്ടകത്തെ കാണുന്നില്ല എന്ന ചോദ്യത്തിനുത്തരം അതുതന്നെ. 

നട്ടെല്ലില്ലാത്ത ജീവികളെ നമുക്കു ചുറ്റും കാണുന്നുണ്ടല്ലോ. പരിമിതമായ വലിപ്പത്തിൽ ഈ ജീവിവിഭാഗം ഒതുങ്ങി നില്ക്കുന്നു. എന്നാൽ നട്ടെല്ലികളിൽ ശരീരവലിപ്പത്തിന്റെയും വ്യത്യസ്തതകളുടെയും കാര്യത്തിൽ വൻ മാറ്റങ്ങൾ തന്നെ സംഭവിച്ചു. നട്ടെലി ലോകം കുഞ്ഞനെലി തൊട്ട് നീല തിമിംഗലം വരെ വിസ്തൃതമാണ്‌. HOX ജീനുകളിലും മറ്റ് ഏതാനും ജീനുകളിലും സംഭവിച്ച ഡ്യൂപ്ലിക്കേഷൻ കൊണ്ടുണ്ടായ അനുകൂലാവസ്ഥ കൊണ്ട് മാത്രമാണ്‌ ഇന്ന് നട്ടെല്ലിലോകത്ത് ഇത്രയും വൈവിധ്യമുണ്ടായത്. നട്ടെല്ലില്ലാത്ത തേളിൽനിന്നും പഴുതാരയിൽ നിന്നും വ്യത്യസ്തമായ് നട്ടെല്ലികൾക്കുണ്ടായ പ്രധാന ആനുകൂല്യം അവയുടെ പുറത്തേക്ക് തള്ളിനില്ക്കുന്ന അവയവങ്ങളിൽ (കൈകൾ, കാലുകൾ,....) വൻ പരിണാമങ്ങൾ സംഭവിച്ചു എന്നതാണ്‌.

(കൈകളിലും കാലുകളിലും നടന്ന പരിണാമങ്ങൾ പില്കാലത്ത്‌ മനുഷ്യപരിണാമത്തിലെ നിർണായക വഴിത്തിരിവുകളായി (മുൻ ലേഖനം നോക്കുക​)‍മാറി. ഈ പരിണാമങ്ങൾ കാംബ്രിയൻ തൊട്ടേ കാണാവുന്നതാണ്‌. ഈ കാലത്തുതന്നെ ശരിയായ താടിയില്ലാത്ത മൽസ്യങ്ങളെ കാണുന്നു. (Agnathans) അടുത്ത യുഗമായ ഓർഡോവിഷനിലെത്തുമ്പോൾ (49 കോടി മുതൽ 43.8 കോടി വർഷം വരെ) ഈ വിഭാഗം മൽസ്യങ്ങളുടെ കൂടുതൽ ഗ്രൂപ്പുകൾ കാണുന്നു. Hetero Stracii, Osteo Straci, tholodonti എന്നിവ ഉദാഹരണം. സിലൂറിയൻ യുഗത്തിലെത്തുമ്പോൾ (43.8 കോടി വർഷം മുതൽ 41.7 കോടി വർഷം വരെ) താടിയുള്ള മൽസ്യങ്ങൾ രംഗത്തുവരുന്നു. പിന്നീട് ഡെവോണിയൻ യുഗത്തിലെത്തുമ്പോൾ (41.7 കോടി മുതൽ 36.2 കോറ്റി വർഷം വരെ) നട്ടെല്ലികളുടെ കരയിലേക്കുള്ള പ്രവേശം നടക്കുന്നു. പിന്നീട് ഫോസിൽ ക്രമം നോക്കുമ്പോൾ, അത് ഉഭയജീവികളായും, ഉഭയജീവികളിൽനിന്ന് ഉരഗങ്ങളിലേക്കും, ഉരഗങ്ങളിൽ നിന്ന് ഒരു ശാഖ സസ്തനികളിലേക്കും മറ്റൊരു ശാഖ ഡിനോസറുകളിലേക്കും ഡിനോസറുകളിൽ നിന്നും പക്ഷികളിലേക്കും നട്ടെല്ലി പരിണാമം സംഭവിക്കുന്നു. ഇത് ജീവന്റെ ചരിത്രത്തിലെ നട്ടെല്ലികളുടെ പരിണാമത്തിന്റെ ഫോസിലുകൾ വെളിപ്പെടുത്തുന്ന വസ്തുതകളാണ്‌. ഈ പരിണാമം ഇങ്ങനെ നടന്നതുകൊണ്ട് മാത്രമാണ്‌  സൃഷ്ടിവാദികൾ, ദൈവം സൃഷ്ടി നടത്തി എന്നു വിളിച്ചുകൂവുന്ന കാംബ്രിയൻ യുഗത്തിൽ സസ്തനിയായ മനുഷ്യന്റെ ഫോസിൽ കാണാത്തത്.  

ഇനി കാംബ്രിയൻ യുഗത്തിലെ ഒരു പ്രശ്നത്തെക്കുരിച്ചു പറഞ്ഞിട്ട് ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ്‌. അത് കാഴ്ചയെ സംബന്ധിച്ച ചില വസ്തുതകളാണ്‌. ട്രൈലോബൈറ്റുകൾക്കും Haikouichthysനുമെല്ലാം കണ്ണുകളുണ്ടായിരുന്നു. അവർ ജീവിച്ചിരുന്ന പരിസരത്തിൽ (ജലത്തിൽ) ജീവിച്ചുപോകാൻ തക്കവിധം വികസിതമായ കാഴ്ചശക്തി അവരിൽ രൂപപ്പെട്ടിരുന്നു. അങ്ങനെ പരിസ്ഥിതിക്കനുകൂലമായി ഒത്തുപോയതിന്റെ ഫലമായിട്ടാണ്‌ 52 കോടി വർഷങ്ങൾ കഴിഞ്ഞിട്ടും ഒട്ടേറെ പരിഷ്കരിക്കലുകൾക്ക് വിധേയമായി ഇന്നും കണ്ണുകൾ നിലനില്ക്കുന്നത്. എന്നാൽ ഇവിടെയും സൃഷ്ടിവാദി ‘ഗവേഷകർ’ ഗവേഷണം നടത്തി പരിണാമശാസ്ത്രത്തെ കുഴിച്ചുമൂടുന്ന ഫലങ്ങൾ കണ്ടേത്തിയിരിക്കുന്നു. ശ്രീ. ഹുസ്സൈൻ എഴുതുന്നു: “പരിണാമവാദികൾ അഭിപ്രായപ്പെടുന്നതുപോലെയാണ്‌ വളരെ വികസിതമായ ട്രൈലോബൈറ്റ് കണ്ണുകൾ രൂപപ്പെട്ടതെന്ന് സങ്കല്പിക്കുക. വളരെ വികസിതമായ കണ്ണുകളുള്ള ട്രൈലോബൈറ്റുകൾക്ക് അതേക്കാൾ വികാസം കുറഞ്ഞ കണ്ണുകളുള്ള മുൻ ഗാമികൾ ഉണ്ടാകണം. അവയ്ക്കുമുമ്പ് അതേക്കാൾ വികാസം കുറഞ്ഞത്. വീണ്ടും പിന്നെയും വികാസം കുറഞ്ഞത്... എന്നിങ്ങനെ"[26]. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം  "എന്നുമാത്രമല്ല, ആദ്യമായി കണ്ണു പ്രത്യക്ഷപ്പെടുമ്പോൾ അവയെല്ലാം വളരെ വികസിച്ച പരുവത്തിലുള്ള കണ്ണുകളാണ്‌ താനും. ഇത് പരിണാമമല്ല, സൃഷ്ടിയാണെന്നതിനാണ്‌ തെളിവാകുന്നത്. സൃഷ്ടിവിശ്വസമനുസരിച്ച് വികസിതമായ കണ്ണുകൾ മുൻ രൂപങ്ങളിലാതെ പ്രത്യക്ഷപ്പെടും[27]." കലക്കി. ഒരു നോബൽ സമ്മാനം കിട്ടാനുള്ള കോപ്പുണ്ട് ഈ കണ്ടേത്തലിന്‌.

ജൈവലോകത്ത് കണ്ണ്‌ രൂപപ്പെടുന്നതിന്‌ ഒരു മാസ്റ്റർ ജീൻ ഉണ്ട്. Pax-6 എന്നാണതിന്റെ പേര്‌. നട്ടെല്ലില്ലാത്ത ജീവികളിലും നട്ടെല്ലുള്ള ജീവികളിലും കണ്ണ്‌ നിർമിക്കുന്നത് ഈ Pax-6 തന്നെ. എന്നാൽ ഈ ജീനിനെ സംബന്ധിച്ചൊരു രസകരമായ കാര്യമുണ്ട്. അതായത് ഈ ജീൻ, സൃഷ്ടിവാദികൾ ദൈവത്തെക്കൊണ്ട് സൃഷ്ടി നടത്തിച്ചതിനും (52 കോടി വർഷം)  വളരെ മുമ്പേ ഉള്ളതാണ്‌. എന്നുവെച്ചാൽ 60 കോടി വർഷങ്ങൾക്കു മുമ്പ് തന്നെ[28]. 60 കോടി വർഷം മുമ്പ് ഈ ജീനുകൾ ഉള്ളതിനാൽ ഈ കാലത്തു കാണുന്ന Ediacara ജീവികൾക്ക് കണ്ണുണ്ട്. കാഴ്ചയുണ്ട്. തുടർന്ന്  54.5 കോടി വർഷം തൊട്ടുകാണുന്ന Small Shelly fossils നും കണ്ണുകളുണ്ട്. എന്നാൽ ഈ ജീവികളെല്ലാം മൃദുശാരീരികളായതുകൊണ്ട്-കട്ടിയുള്ള ശരീര ഭാഗങ്ങളില്ല-കണ്ണുകൾ ഫൊസിലീകരിക്കപ്പെടാനുള്ള സാധ്യത വളരെ  കുറവാണ്‌. എന്നാൽ പ്രശ്നം അവിടെയും നില്ക്കില്ലല്ലോ. നമ്മൾ നേരത്തെ കണ്ടപോലെ ബഹുകോശ ജീവികളുടെ ആവിർഭാവം, മോളിക്യൂളാർ ബയോളജി തരുന്ന തെളിവനുസരിച്ച് 90 കോടി വർഷത്തിനും 80 കോടി വർഷത്തിനും ഇടയിലാണ്‌. HOX ജീനുകൾ ഈ കാലത്തെ ജീവികളുടെ body plan രൂപപ്പെടുത്തിയതുപോലെ Pax-6 അവയുടെ കാഴ്ചശേഷിയും സംജാതമാക്കി. 60 കോടി വർഷം മുമ്പത്തെ ജീവികൾക്ക് അവ കിട്ടിയിട്ടുണ്ടെങ്കിൽ  അതിന്റെ കാരണം ഈ ജീവികൾക്ക് അവയെ പരുവപ്പെടുത്തിയ ജീനുകൾ അവയുടെ പൂർവികരിൽ നിന്ന് കിട്ടിയതായിരിക്കണം എന്നതാണ്‌. മാത്രമല്ല അവയുടെ കണ്ണുകൾ ശ്രീ ഹുസ്സൈൻ പറഞ്ഞതുപോലെ വികസിച്ച കണ്ണുകളൊന്നുമല്ല. സമുദ്രത്തിന്റെ ആഴങ്ങളിൽ ജീവിക്കുന്നവർക്ക് ഇന്നത്തെ നട്ടെല്ലികളുടെ ക്യാമറകണ്ണുകളുടെ ആവശ്യമില്ല. ആ നിസ്സാര ജീവികൾക്ക് അവയുടെ പരിസ്ഥിതിക്കനുസരിച്ച കണ്ണുകളേ ഉണ്ടായിരിക്കൂ. പരിസ്ഥിതി മാറ്റത്തിനനുസരിച്ച് കണ്ണിന്റെ ഘടനയിലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. അങ്ങനെ ഒട്ടേറെ പരിഷ്കരണത്തിന്റെ ഫലമായിട്ടാണ്‌ ഇന്നത്തെ ക്യാമറാകണ്ണുകൾ. ഇതെല്ലാം സംഭവിച്ചത് പരിണാമം എന്ന പ്രക്രിയയിലൂടെ മാത്രം. പരിണാമം  നടാന്നതുകൊണ്ട് മാത്രമാണ്‌ നമ്മളുള്ളത്. 

ഇനി അതല്ലായെങ്കിൽ സൃഷ്ടിവാദികൾ തെളിയിക്കട്ടെ. അതിന്‌ അവര്‍ ഒന്ന് മാത്രം ചെയ്താൽ മതിയാകും. ദൈവം സൃഷ്ടി നടത്തിയത് എന്നവകാശപ്പെടുന്ന കാംബ്രിയൻ യുഗത്തിലെ ഫോസിൽ ശേഖരങ്ങളിൽനിന്നും ഒരു മനുഷ്യന്റെ ഫോസിൽ പൊക്കികൊണ്ടുവരൂ. വേണ്ട, ഒരു ചുണ്ടെലിയുടെയെങ്കിലും. അതിനായി Burgess Shale ലേക്കും Chengjiang ലേക്കും പോകൂ. കൂടെ രണ്ട് പിക്കാസും മമ്മട്ടിയും കൂടെ എടുത്തോളൂ. മാന്തി പൊളിക്കാം. കിട്ടിയാൽ കോളടിച്ചില്ലേ. പിന്നെ ഈ കുരുത്തം കെട്ട പരിണാമവാദികളും യുക്തിവാദികളും, നിരീശ്വരവാദികളും വരിവരിയായി നീങ്ങുകയായി, മതപാഠശാലയിലേക്ക്. സൃഷ്ടിവാദത്തിൽ അത്രയ്ക്ക് ആത്മാർത്ഥമായ വിശ്വാസമുള്ളവർ മതഗ്രന്ഥങ്ങൾ വ്യാഖ്യാനിച്ച് സമയം കളയുന്നതിലും ഉത്തമം അതായിരിക്കും. “കിട്ടിയാ ഊട്ടി; പോയാ ചട്ടി.”      


റഫറന്‍സ്:-


  1. ജീവൻ ജോബ് തോമസ്: പരിണാമ സിദ്ധാന്തം-പുതിയ വഴികൾ, കണ്ടേത്തലുകൾ. p 44.
  2. എൻ എം ഹുസ്സൈൻ: പരിണാ‍മ സിദ്ധാന്തം-പുതിയ പ്രതിസന്ധികൾ p.61 പ്രതീക്ഷ ബുക്സ്, 2010.
  3. William Schoph: Cradle of life; Princeton University Press, 1999, 9.4
  4. Paul Davis: The fifth miracle; the search for the origin and meaning of life. P 25.
  5. William Schoph: Cradle of life, p 13
  6. Donald R Prothero- Evolution: what fossils say and why it matters, Columbia University Press, 2007 p 145
  7. Richard South Wood- Story of Life, Oxford University Press, 2003
  8. Ernst Mayr- What Evolution is, Phoenix, 2002, p 45
  9. ibid -p 49
  10. ibid –p 51
  11. William Scoff- Cradle of life p 241.
  12. Simon Conway Morris- The Crusible of Creation, Oxford, 1999, p 26
  13. Donald R Prothero: Evoloution p 163
  14. Simon Conway Morris- The Crusible of Creation, Oxford, 1999, p 27
  15. Ediacaran ജീവികളെക്കുറിച്ചറിയാൻ നോക്കുക: Crusible of Cration, Prothero, Evolution, Richard Monastersky- Life grows up, National Geographic, 1998, April.
  16. Donald R Prothero- Evolution p 165
  17. Richard Fortey- Life and unauthorized biopgraphy:Ai natural history of the 4 billio years of life on earth. Flamino, 1998, p 98
  18. Donald R Prothero- Evolution p 167
  19. എൻ എം ഹുസ്സൈൻ: പരിണാ‍മ സിദ്ധാന്തം-പുതിയ പ്രതിസന്ധികൾ p.59
  20. എൻ എം ഹുസ്സൈൻ: പരിണാ‍മ സിദ്ധാന്തം-പുതിയ പ്രതിസന്ധികൾ p.59
  21. Donald R Prothero p 169
  22. Simon Canvey Morris p 150
  23. Sean B Carrol- Endless forms mot beautiful;The new Science of Evo-Devo and the making of the animal Kingdom. Weidenfeld & Ncolson, 2006. p 160
  24. Earnest Mayr- What evolution is- p 120
  25. Sean B Carroll- Endless forms Most beautiful p 158
  26. എൻ എം ഹുസ്സൈൻ: പരിണാ‍മ സിദ്ധാന്തം-പുതിയ പ്രതിസന്ധികൾ p.55
  27. എൻ എം ഹുസ്സൈൻ: പരിണാ‍മ സിദ്ധാന്തം-പുതിയ പ്രതിസന്ധികൾ p.53-54
  28. Simon Canvey Morris p 8

59 comments:

സുശീല്‍ കുമാര്‍ said...

60 കോടി വർഷം തൊട്ട് ബഹുകോശജീവികൾ (Multicellular organisms) പ്രത്യക്ഷപ്പെടുന്നതായി ഫോസിലുകൽ വെളിപ്പെടുത്തുന്നു. തുടർന്ന് 8 കോടി വർഷങ്ങൾ നീണ്ട പരിണാമത്തിനൊടുവിൽ മിഡിൽ കാംബ്രിയനിലെത്തുമ്പോഴാണ് ശരിയായ ജീവികളെ കണ്ടുതുടങ്ങുന്നത്. 8 കോടി വർഷത്തെ പരിണാമപ്രക്രിയയ്ക്കിടയിൽ ഒരു ഫലം കണ്ടാൽ അത് ‘വിസ്ഫോടന‘മാകില്ലല്ലോ. യാഥാർത്ഥത്തിൽ കാംബ്രിയനിൽ കാണുന്നത് പൊടുന്നനെയുള്ള വിസ്ഫോടനമല്ല, മറിച്ച് മന്ദഗതിയിൽ നടന്ന പരിണാമപ്രക്രിയയുടെ 8 കോടി വർഷത്തിനുശേഷം സംഭവിക്കാവുന്ന സ്വാഭാവിക ഫലം മാത്രം.

സുശീല്‍ കുമാര്‍ said...

കാംബ്രിയൻ വിസ്ഫോടനത്തിൽ പെട്ട ഫോസിലുകളിൽ നട്ടെല്ലുള്ള വിഭാഗത്തിലെ ഒരു ജീവിയുടെപോലും ഫോസിൽ കിട്ടുന്നില്ല. കാംബ്രിയനിൽ ദൈവം സൃഷ്ടി നടത്തി എന്ന് ഘോരഘോരം വാദങ്ങൾ നടത്തുന്ന സൃഷ്ടിവാദത്തിന്റെ അപ്പോസ്തലന്മാർ, അക്കാലത്തെ ഫോസിലുകൽളിൽ മനുഷ്യരുടെ ഫോസിലുകൾ ഉണ്ടോ എന്ന ചോദ്യത്തിനുമുന്നിൽ ക-മാന്നരക്ഷരം മിണ്ടാതെ മൌനം പാലിക്കുന്നതിന്റെ ഗുട്ടൻസ് പിടികിട്ടിയോ?

സുശീല്‍ കുമാര്‍ said...

പുതിയ ഫൊസിൽ ഗവേഷണങ്ങൾ നമ്മെ അസ്വാഭാവിക രീതി-അതായത് സൃഷ്ടിവാദം-യിലേക്ക് നയിക്കുമെത്രെ! ആര്‌ നടത്തിയ ഗവേഷണങ്ങളുടെ കാര്യമാണാവോ എഴുതിവിടുന്നത്? എന്തൊരു വിഡ്ഢിത്തരം! പുതിയ ഫോസിൽ ഗവേഷണങ്ങൾ പരിണാമവാദികളെ സൃഷ്ടിവാദികളാക്കുകയല്ല, മറിച്ച് പരിണാമശാസ്ത്രത്തിന്റെ ആധികാരികത വെളിവാക്കുകയാണ്‌ ചെയ്യുന്നത്. പുതിയ ഫോസിൽ ഗവേഷണങ്ങളുടെ ഫലമായി പുറത്തുവന്ന രണ്ട് ഉല്‍കൃഷ്ട ഗ്രന്ഥങ്ങളാണ്‌ William Schopf ന്റെ.Cradle of Life ഉം Richard Fortey യുടെ Life an unauthorised Biography ഉം. ഇവ പുറത്തുകൊണ്ടുവന്ന അറിവുകൾ പരിണാമശാസ്ത്രത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നു. ഇനിയിപ്പോ സൃഷ്ടിവാദികൾ പുതിയ ഫോസിൽ ഗവേഷണം നടത്തി സൃഷ്ടിവാദത്തിനനുകൂലമായി പുതിയ തെളിവുകൾ കണ്ടേത്തിയോ ആവോ! ഏതായാലും അത്തരം അറിവുകൾ അറിയപ്പെടുന്ന ശാസ്ത്രപ്രസിദ്ധീകരണങ്ങളിലൊന്നും വന്നിട്ടില്ല. ആത്മാർത്ഥതയുണ്ടെങ്കിൽ സൃഷ്ടിവാദികൾ ഗവേഷണം നടത്തി പരിണാമം തെറ്റാണെന്ന് തെളിയിക്കുകയാണ്‌ വേണ്ടത്. അല്ലാതെ ‘സ്രഷ്ടാവായ ദൈവത്തെ’ പിടിച്ചുകൊണ്ടുവന്ന് കാംബ്രിയനിൽ ഫിറ്റുചെയ്യുകയല്ല.

Unknown said...

I can only hope that your selfless effort reach the right ears. Best wishes!

സുശീല്‍ കുമാര്‍ said...

Thanks CKB

Jack Rabbit said...

നല്ല വിവരണം. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കഴിഞ്ഞ കൊല്ലം ഇറങ്ങിയ David Attenborough യുടെ BBC documentary - First Life ഇല്‍ കാണാം. അതിന്റെ യു ട്യൂബ് ലിങ്ക് ഇവിടെ

KP said...

[[ആത്മാർത്ഥതയുണ്ടെങ്കിൽ സൃഷ്ടിവാദികൾ ഗവേഷണം നടത്തി പരിണാമം തെറ്റാണെന്ന് തെളിയിക്കുകയാണ്‌ വേണ്ടത്. അല്ലാതെ ‘സ്രഷ്ടാവായ ദൈവത്തെ’ പിടിച്ചുകൊണ്ടുവന്ന് കാംബ്രിയനിൽ ഫിറ്റുചെയ്യുകയല്ല.]]

"കണ്ടന"മാകുമ്പോൾ എളുപ്പമല്ലെ.. വെറുതേ "അതല്ല, ഇതല്ല" എന്ന് പറഞ്ഞ് കൊണ്ടിരുന്നാൽ മതിയല്ലോ!!

താങ്കളുടെ ബ്ലോഗിൽ കൊടുത്തിരിക്കുന്ന കാർട്ടൂൺ (creationist way of research) കൂടി ഈ പോസ്റ്റിൽ include ചെയ്യുക. It is a very good one, but people might miss it (as one needs to scroll all the way down)

Unknown said...

അക്ഷരപ്പിശാശ്: effort എന്നത് efforts എന്ന് വായിക്കുക. നന്ദി.

KP said...

Forgot to mention that it is yet another good effort.. Thanks

kaalidaasan said...

Good one. Hats off.

മുഹമ്മദ്‌ ഷാന്‍ said...
This comment has been removed by the author.
മുഹമ്മദ്‌ ഷാന്‍ said...

track

bright said...

Good post

കാവലാന്‍ said...

ഒരുപാട് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന നല്ല ലേഖനം, പ്രയത്നത്തിന് അഭിനന്ദങ്ങള്‍.

Sandhu Nizhal (സന്തു നിഴൽ) said...

prekambanamakanam.ennu,eppol,engine.

aashikunnu,mattathinte kodum kattinayee

മി | Mi said...

Excellent article Susheel! Appreciate your efforts!

Jack Rabbit said...

സത്യസായി ബാബയുടെ ദേഹവിയോഗവും സൃഷ്ടിവാദികളുടെ കാലഗണന രീതികളും

Anonymous said...
This comment has been removed by the author.
Anonymous said...

"ഇതെല്ലാമാണ്‌ കാംബ്രിയനില്‍ ദൈവം നടത്തിയ സൃഷ്ടികള്‍. അയലയില്ല, അരണയില്ല, കുഞ്ഞനെലിയില്ല, മനുഷ്യന്മാര്‍ ഒട്ടുമില്ല!!"

Have a look here.

http://dsc.discovery.com/news/afp/20031020/vertebrate.html

http://news.bbc.co.uk/2/hi/science/nature/3208583.stm

അപ്പൊകലിപ്തോ said...

സി.കെ.ബാബു said... >>> അക്ഷരപ്പിശാശ്: effort എന്നത് efforts എന്ന് വായിക്കുക. <<<

അപ്പോല്‍ മലയാളത്തില്‍ പിശാ'ശ്'‌ കിടക്കെട്ടെന്നു ആശാണ്റ്റെ ഇംഗിതം. മനപ്പൂര്‍വ്വമാണെങ്കിലും , മല്ലുവിനിത്രയൊക്കെ മതിയെന്നു ആശായന്‍ കരുതിക്കാണും..

കമണ്റ്റുകള്‍ മാത്രം വായിച്ചു. ശുശീലന്‍ ഒരു ശാശ്ത്രച്ഛനായി പരിണമിച്ച ഈ പോസ്റ്റ്‌ വായിച്ചില്ല. വഴിയെ വായിക്കാം . ഇപ്പോല്‍ സമയമില്ല.

tracking..

നിലാവ്‌ said...

Great work dear!!!!!!!! Hats off for your efforts!!!!!!!!!

Unknown said...

appreciate ur efforts, susheel

സുശീല്‍ കുമാര്‍ said...

അപ്പോകലിപ്തോ പറഞ്ഞു:-

"കമണ്റ്റുകള്‍ മാത്രം വായിച്ചു. ശുശീലന്‍ ഒരു ശാശ്ത്രച്ഛനായി പരിണമിച്ച ഈ പോസ്റ്റ്‌ വായിച്ചില്ല. വഴിയെ വായിക്കാം . ഇപ്പോല്‍ സമയമില്ല".

>>>> അപ്പോ, ശുശീലന്‍ ഒരു ശാശ്ത്രച്ഛനായി പരിണമിച്ചിട്ടൊന്നുമില്ല; താങ്കളുടെ അഭിവന്ദ്യഗുരു കനിഞ്ഞുനല്‍കിയ ആറാം ക്ലാസ് ശാസ്ത്രജ്ഞാനത്തിന്റെ പകുതി മൂന്നാം ക്ലാസ് ജ്ഞാനം മാത്രം. ശാസ്ത്രത്തെ മാനഭംഗം ചെയ്യുന്നവരോട് സംവദിക്കാന്‍ അതുതന്നെ ധാരാളം. ഈ പോസ്റ്റുകള്‍ സംഗതി വേറെ.

രാവിലെ മുതല്‍ വൈകുന്നേരം വരെ കരിങ്കല്ലിനോട് മല്ലിട്ട് വീട്ടിലെത്തുന്ന ഒരു മനുഷ്യന്‍ നടത്തുന്ന കഠിനപ്രയത്നമാണീ ബ്ലോഗിലെ പോസ്റ്റുകള്‍. വാടാനപ്പള്ളിക്കാരന്‍ ശ്രീ. രാജു. ബ്ലോഗില്‍ എങ്ങനെ പരിചയപ്പെടുത്തണമെന്ന് ചോദിച്ചപ്പോള്‍ 'ഞാന്‍ ഒരു വെറും തറയാണെന്ന്' പറയാന്‍ പറഞ്ഞവന്‍. പരിണാമശാസ്ത്രസംബന്ധിയായ ഏതെങ്കിലും ഒരു പുതിയ പുസ്തകം ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഇറങ്ങിയിട്ടുണ്ടെങ്കില്‍ അത് തന്റെ കയ്യിലെത്തിയ ശേഷം മാത്രം വിശ്രമിക്കുന്നവന്‍. അവന്റെ ചെരിപ്പിന്റെ വാറഴിക്കാന്‍ ഞാന്‍ യോഗ്യനല്ല.

ഈ പൊസ്റ്റിനെ അഭിനന്ദിച്ചവര്‍ക്ക് ശ്രീ. രാജുവേട്ടനുവേണ്ടി നന്ദി അറിയിക്കുന്നു.

Jack Rabbit said...

സുശീല്‍,
ശ്രീ രാജു വാടാനപ്പള്ളിയുടെ കൂടുതല്‍ ലേഖനങ്ങള്‍ക്ക് സ്വാഗതം. അതിന്റെ കൂടെ അദ്ദേഹത്തിന്റെ ഒരു ഇന്റര്‍വ്യൂ കൂടി തരമാക്കാമോ ? നേരെത്തെ തയ്യാറാക്കി അയച്ചു കൊടുത്ത ചോദ്യങ്ങള്‍ക്ക് ബ്ലോഗിലൂടെ മറുപടി പറഞ്ഞാലും മതി. അദ്ദേഹത്തിന് ഈ വിഷയത്തില്‍ (പരിണാമത്തില്‍) എങ്ങനെ കൗതുകം തോന്നിയെന്നും, കൂടുതല്‍ അറിയാന്‍ നടത്തിയ പരിശ്രമങ്ങളെയും നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ എങ്ങനെ തരണം ചെയ്തതിനെ കുറിച്ചും. 25 കൊല്ലം സൃഷ്ടിവാദം/പരിണാമത്തില്‍ "ഗവേഷണം" നടത്തിയവരും, Ph.D research scholars ഉം അടിസ്ഥാനപരമായ അറിവില്ലായ്മ മൂലമുള്ള misrepresentation ചെയുന്നത് നമ്മള്‍ കണ്ടല്ലോ. ഈ വിഷയത്തെ പറ്റി കൂടുതല്‍ ആഗ്രഹിക്കുന്നവര്‍ക്കെന്ന പോലെ എല്ലാവര്‍ക്കും ഒരു പ്രചോദനമാകുമിതെന്നു ഞാന്‍ കരുതുന്നു.

സുശീല്‍ കുമാര്‍ said...

തീര്‍ച്ചയായും ജാക്. ഇന്ന് അക്കാര്യങ്ങള്‍ അദ്ദേഹവുമായി കൂടുതല്‍ സംസാരിച്ചതേയുള്ളു.

Anonymous said...

KP പറഞ്ഞു:
താങ്കളുടെ ബ്ലോഗില്‍ കൊടുത്തിരിക്കുന്ന കാര്‍ട്ടൂണിന് (creationist way of research) കൂടി ഈ പോസ്റ്റില്‍ include ചെയ്യുക. It is a very good one, but people might miss it (as one needs to scroll all the way down)

Nebraska Man, piltdown man തുടങ്ങി ഒട്ടനേകം കാര്യങ്ങള്‍ ആര്, എന്തിനുവേണ്ടി നിര്‍മിച്ചു എന്നുകൂടി കാര്‍ട്ടൂണിന് തൊട്ടുതാഴെ വിശദീകരിച്ചാല്‍ കെങ്കേമമാവും.

പ്രവീണ്‍ said...

hey enthayithu muhamade orumathiri .relax relax

ബിജു ചന്ദ്രന്‍ said...

Great post.

ea jabbar said...

എന്റെ പ്രിയ സുഹൃത്തുക്കള്‍ രാജുവിനും സുശീലിനും അനുമോദനങ്ങള്‍ !
കണ്ണിന്റെ പരിണാമം രാജുവിന്റെ മറ്റൊരു ലേഖനം

പാലക്കാടൻ said...

ഇവര്‍ ഇനിയും ഇതൊന്നും കണ്ടാലും കേട്ടാലും പഠിക്കില്ല . പൂച്ചയെ പിടിച്ചിട്ട പോലെ നാല് കാലില്‍ വീഴും എന്നിട്ട് പറയും " പരിണാമം തെറ്റ് ലോകത്തിന്റെ ഏറ്റവും വലിയ സയന്‍സ് ഗ്രന്ഥം ഖുറാന്‍ !!!"

Thommy said...

First time visitor...and really enjoyed.

Abdul Khader EK said...

സുശീല്‍,

പോസ്റ്റ്‌ വായിച്ചു, രാജുവിനെ ഇത്രയും വിശാലമായ ലേഖനം എഴുതിയതിനു എന്‍റെ അഭിനന്ദനങ്ങള്‍ അറിയിക്കുക.

കൂടെ എന്‍റെ ഈ അഭിപ്രായങ്ങളും അറിയിക്കുക:

ഇവിടെ ദൈവത്തിന്‍റെ സൃഷ്ടിപ്പ് ഒന്നിച്ചാണ് നടന്നത് എന്ന ധാരണ സ്വയം ഉണ്ടാക്കി അതിനെ എതിര്‍ത്ത് തോല്‍പ്പിക്കുകയാണ് ചെയ്യുന്നത്. അത് ശരിയല്ല, കാരണം മനുഷ്യന്‍റെ കൈ കടത്തല്‍ (ബൈബിളില്‍ മനുഷ്യന്‍റെ കൈ കടത്തല്‍ ഉണ്ടന്ന് അതിന്‍റെ ആമുഖത്തില്‍ തന്നെ പറയുന്നുണ്ട്) ഇല്ലാത്ത ദൈവികഗ്രന്ഥം എന്നവകാശപ്പെടുന്ന ഖുര്‍ആന്‍ സ്രിഷ്ടിപ്പിനെ കുറിച്ച് ഘട്ടങ്ങള്‍ എന്നാണു പറഞ്ഞിട്ടുള്ളത്.

നാം ഇവിടെ പറയുന്ന തരത്തിലുള്ള പരിണാമത്തെ കുറിച്ച് ഖുര്‍ആനില്‍ പറയുന്നില്ലെങ്കില്ലും സ്രിഷ്ടിപ്പിനെ കുറിച്ചുള്ള (ഞങ്ങള്‍ സ്രിഷ്ടിവാദികളുടെ) ശരിയായ കാഴ്ചപ്പാട് അതില്‍ പറയുന്നുണ്ട്. രാജു അത്തരം ഭാഗങ്ങള്‍ വായിച്ചാല്‍ നന്നായിരിക്കും, ഒന്നുങ്കില്‍ അതിനു മറുപടി എഴുതാം അല്ലെങ്കില്‍ ഇത്തരം പോസ്റ്റുകളില്‍ ഖുര്‍ആനില്‍ നിന്ന് ഉദ്ദരിച്ച് അതില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അത് തുറന്നുകാട്ടുകയും ചെയ്യാം.

ഇതിനു ഒരു ഉത്തരം കിട്ടിയാല്‍ നന്നായിരുന്നു (മനുഷ്യന്‍റെ പരിണാമം പറഞ്ഞ വിശാലമായ ആ ബ്ലോഗില്‍ അത് പറയാത്തത് കൊണ്ടാണ് ചോദിക്കുന്നത്):

മനുഷ്യന്‍ ഏതു പ്രൈമെറ്റില്‍ നിന്നാണ് ഉണ്ടായത്?

ചര്‍ച്ച വീക്ഷിക്കുന്നു....

Abdul Khader EK said...
This comment has been removed by the author.
Abdul Khader EK said...
This comment has been removed by the author.
പാമരന്‍ said...

you rock! Hats off to you and Mr. Raju.

മുഹമ്മദ് ഖാന്‍(യുക്തി) said...

മലയാള ബൂലോകത്ത് പരിണാമശാസ്ത്രസംബന്ധിയായ ലേഖനങ്ങളുടെ കുറവ് നികത്തികൊണ്ടിരിക്കുന്ന രാജുവിനും സുശീല്‍ കുമാറിനും ആയിരം അഭിനന്ദനങ്ങളുടെ
പൂച്ചെണ്ടുകള്‍.
ജൈത്ര യാത്ര തൂടരെട്ടെ.

മുഹമ്മദ് ഖാന്‍(യുക്തി) said...

സുശീര്‍ കുമാര്‍ പറഞ്ഞു.....

പരിണാമശാസ്ത്രസംബന്ധിയായ ഏതെങ്കിലും ഒരു പുതിയ പുസ്തകം ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഇറങ്ങിയിട്ടുണ്ടെങ്കില്‍ അത് തന്റെ കയ്യിലെത്തിയ ശേഷം മാത്രം വിശ്രമിക്കുന്നവന്‍. അവന്റെ ചെരിപ്പിന്റെ വാറഴിക്കാന്‍ ഞാന്‍ യോഗ്യനല്ല. >>>>>>>>>>>>>>>>>>>>>>>>>
==================================

രണ്ടു പരിണാമ വാദികളുടെ യോഗ്യതയുടെ സാക്ഷ്യ പത്രമാണ് താങ്കളുടെ ഈ വാക്കുകള്‍.

1)ഒരാളുടെ ,അറിവ് നേടാനുള്ള ത്വരയുടെത്

2)ആ അറിവ് ഇവിടെ പകര്‍ന്നു തരുന്നയാളുടെ
വിനയത്തിന്റേത്.

‘25 വര്‍ഷ ഗവേഷണത്തിന്റെ ‘ഗര്‍വ്വ് നാം മറക്കാറായിട്ടില്ല.

Aneesh (Surfer) said...

Abdul Khader EK,

Did you do a wiki search?

http://en.wikipedia.org/wiki/Pierolapithecus

ബിജു ചന്ദ്രന്‍ said...

http://yathramozhi.blogspot.com/2011/04/blog-post.html
യാത്രാമൊഴിയുടെ ലേഖനം.

സുശീല്‍ കുമാര്‍ said...

പതിനാറാം പേജ് കാണുക.

ravi said...

പരിണാമത്തെക്കുറിച്ച് പഠനം നടത്തുന്ന രാജുവിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ പഠന രീതികളെ ക്കുറിച്ച് അറിയാന്‍ താല്പ്പര്യമുണ്ട്.
ഒരു സാധാരണ തൊഴിലാളിയായ അദ്ദേഹമെങ്ങിനെയാണു സയന്‍സ് വിഷയത്തില്‍ ഇംഗ്ലീഷിലുള്ള ഗ്രന്ഥങ്ങള്‍ അനായാസം ഗ്രഹിക്കുന്നത് എന്നറിയണം.
ഒരു പക്ഷെ തൊഴിലാളിയാണെങ്കിലും, ഉന്നതവിദ്യാഭ്യാസമുള്ള ആളായിരിക്കാം. അല്ലെങ്കില്‍ അദ്ദേഹം ഒരു അത്ഭുതമനുഷ്യനാണെന്നു പറയാം.

വളരെ നല്ല ലേഖനം. യഥാര്‍ഥത്തില്‍ സൃഷ്ടി വാദികളുടെ വായടപ്പിക്കുന്ന മറുപടിയാണു ഈ ലേഖനം. എങ്കിലും അവര്‍ വീണിടത്ത് കിടന്നു ഉരുണ്ടു കൊണ്ടിരിക്കും. നോക്കു, അബ്ദുല്‍ ഖാദര്‍ എഴുതിയിരിക്കുന്നത് . ഖുര്‍ ആനില്‍ സൃഷ്ടിയെ ക്കുറിച്ച് ഘട്ടങ്ങള്‍ എന്നാണത്രേ പറഞ്ഞിട്ടുള്ളത്. സൃഷ്ടിപ്പിനെ ക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാടുകള്‍ അതിലുണ്ടത്രേ! ഖുര്‍ ആനില്‍ എന്ത് ഘട്ടങ്ങളാണ് പറയുന്നത്? പരിണാമ സിദ്ധാന്തവുമായി അതിനെന്തു ബന്ധമാണ് ഉള്ളത്? കടലും കടലാടിയും തമ്മിലുള്ള ബന്ധമേ ഉള്ളു. ഹിന്ദുത്വ വാദികള്‍ പറയാറുണ്ട്‌, പരിണാമ ത്തെപ്പറ്റി ഭാരതീയ ഹൃഷികള്‍ മുമ്പേ പറഞ്ഞിരുന്നു എന്നു. എന്താണ് തെളിവെന്നല്ലേ. മത്സ്യ-കൂരമ-വരാഹാദി അവതാരങ്ങള്‍! ഇങ്ങനെയൊക്കെ അവകാശപ്പെടാമെന്നല്ലാതെ പരിണാമശാസ്ത്രവുമായി അതിനൊരു ബന്ധവുമില്ല.

കാന്ബ്രിയന്‍ യുഗത്തിലെ ഫോസിലുകളില്‍ മനുഷ്യന്റെ ഫോസിലുകള്‍ കാണുന്നില എന്നതു തന്നെയാണ് സൃഷ്ടി വാദികള്‍ക്കുള്ള മറുപടി.

കാന്ബ്രിയന്‍ യുഗം, അതുപോലെ mass extinction എന്നിവയെപ്പറ്റി ഒന്ന് കൂടി വിശദമാക്കാം എന്നു തോന്നുന്നു. എത്ര extinction കള്‍ ഉണ്ടായി. നാശങ്ങള്‍ക്ക് ശേഷം ജീവന്‍ എങ്ങിനെ തുടര്‍ന്നു?

കാംബ്രിയന്‍ യുഗത്തില്‍ ജീവികള്‍ പെട്ടെന്ന് പ്രത്യക്ഷ പ്പെടുന്നതല്ല, അതിനു മുമ്പും ജീവികളുണ്ട് എന്നു പറയുന്നു. അതിനു ഫോസിലുകള്‍ ഉണ്ടോ? ഇല്ലെങ്കില്‍ എങ്ങിനെയാണ് തെളിയിക്കുന്നത്? കാംബ്രിയന്‍ കാലത്തെ ജീവികള്‍ ഏതൊക്കെയാണ്? അതില്‍ ഏതെങ്കിലും ഇപ്പോള്‍ ഉണ്ടോ?

ഒരു പക്ഷെ എനിക്ക് ആദ്യ വായനയില്‍ വ്യകതമാവാത്തതാവാം. Anyway, I have no words to praise Mr. Raju Vadanappilly. This is a great contribution to the treasure of theory of evolution. Expect more from him.

സുശീല്‍ കുമാര്‍ said...

എസ്‌ക്യൂസ് മീ മിസ്റ്റര്‍ ഖണ്ഡസ്വാമി...


'സ്വന്തം ട്രേഡ്‌സെന്റര്‍ തകര്‍ത്ത അമേരിക്ക','ജൂതകൂട്ടക്കൊല നുണയോ നുണയണോ?', 'മനുഷ്യന്‍ ചെല്ലാത്ത ചന്ദ്രന്‍', 'ബ്രഹ്മസൂത്രവിതണ്ഡം', 'ടിപ്പുസുല്‍ത്താന്‍:സെക്കുലറിസത്തിന്റെ ദീപാരാധകന്‍', 'പരിണാമത്തട്ടിപ്പും പാവം ഞാനും', 'അള്ള മണ്ണ് കുഴയ്ക്കുകയാണ്', 'മദനിയും കുടുകും', 'ജയന്‍ അമേരിക്കയില്‍', 'പറക്കുംതളികകള്‍ സത്യമോ അതോ മിഥ്യയോ', 'തുങ്കുഷ്കയില്‍ സ്ഫോടനം നടത്തിയത് അല്‍ കയ്തയോ?' തുടങ്ങിയ സൂപ്പര്‍ഹിറ്റ് ജീഹാദിചിത്രങ്ങള്‍ക്ക് ശേഷമുള്ള ആദരണീയ ഖണ്ഡസ്വാമിയുടെ പുതിയ ഈസ്റ്റ്മാന്‍ കളര്‍ ചിത്രത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഈയിടെ ഏഷ്യാനെറ്റ് ന്യൂസില്‍ കാണിച്ചതായിതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പേര് ചിന്തോദ്ദീപകമത്രെ:



'വിടില്ല ഞാന്‍...!!'

എന്‍ എം ഹുസൈന്‍ said...

കാംബ്രിയന്‍ വിസ്ഫോടനവും പരിണാമവാദികളും--Part 1

സുശീല്‍ കുമാര്‍ said...

N M Husain said:-

"ബുലോകത്തെ 'പരിണാമവിദഗ്ധര്‍'ക്ക് രണ്ടു സവിശേഷതകളുണ്ട്. പരിണാമ സിദ്ധാന്തത്തില്‍ ആഴത്തില്‍ വിവരമില്ല എന്നതാണൊന്ന് . (ബൂലോകത്തെ നിരീശ്വര - പരിണാമ വിദഗ്ധരായ സുശീല്‍ കുമാര്‍, അപ്പൂട്ടന്‍, ജാക്ക് റാബിറ്റ്, കെ.പി ,കാളിദാസന്‍ എന്നിവരുടെ കെല്‍പ്പില്ലായ്മ ഡോക്യൂമെന്റ് ചെയ്തത് വായിക്കുക)"


=====ഇതില്‍ ഒരു പേര് വിട്ടുപോയിട്ടുണ്ടല്ലോ സായിപ്പേ... സ്വന്തം പേരിനോടിത്ര അലര്‍ജിയോ?====

സുശീല്‍ കുമാര്‍ said...

ഷമീറിനെ സഹായിക്കുക.
ഈ സാഹചര്യത്തിൽ കഴിയുന്നത്ര സഹായം ചെയ്യാൻ ശേഷിയും സന്മനസ്സുമുള്ള ബ്ലോഗർമാരെയും ഈയാവശ്യത്തിന്‌ ആശ്രയിക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്‌.

സാമ്പത്തികമായി സഹായം എത്രചെറുതാണെങ്കിലും ചെയ്യാൻ കഴിയുന്നവർ താഴെ പറയുന്ന വിലാസത്തിൽ അയച്ചുതന്നാൽ അത് ഷമീറിന്റെ കുടുംബത്തിന്‌ എത്തിക്കുന്നവരാണ്‌. കമ്മിറ്റിയുടെ പേരിൽ ഇതുവരെ അക്കൗണ്ട് തുടങ്ങാത്ത സാഹചര്യത്തിൽ വിദേശത്തും മറ്റുമുള്ള സുഹൃത്തുക്കൾ സഹായിക്കാൻ തയ്യാറുണ്ടെങ്കിൽ കലാസമിതിയുടെ അക്കൗണ്ട് വിവരം അറിയിക്കുന്നതാണ്‌.

പണം അയയ്ക്കുന്നവർ ദയവായി ഒരു മെയിൽ അയയ്ക്കുവാൻ താല്പര്യപ്പെടുന്നു.

Secretary,
Ponnempadam Kalasamithi,
Karad Paramba P O
Farook College Via,
Malappuram Dist- 673 632
Kerala.


suseelkumarp@gmail.com

നന്ദന said...

രാജുവിനും സുശീലനും നന്ദി, നന്ദി. കരിങ്കല്ലിനോട് മല്ലിടുന്ന ഒരാൾ എന്ന് പറഞ്ഞപ്പോൾ അറിയാൻ കൂടുതൽ ആഗ്രഹം.

സുശീല്‍ കുമാര്‍ said...

നന്ദി നന്ദന..

രാജുവേട്ടനെ ബ്ലോഗര്‍മാര്‍ക്ക് പരിചയപ്പെടുത്തുന്ന ഒരു പോസ്റ്റ് ഇടാന്‍ ശ്രമിക്കുന്നുണ്ട്.

ഇപ്പോള്‍ ഇത്രമാത്രം പറയാം. പത്താം ക്ലാസില്‍ പരാജയപ്പെട്ട് കൂലിപ്പണി ചെയ്ത്‌ ജീവിതം പുലര്‍ത്തുന്ന ഒരു കെട്ടിടനിര്‍മ്മാണ തൊഴിലാളിയാണ്‌ ശ്രീ രാജു. പരിണാമശാസ്ത്രത്തിലും കോസ്മോളജിയിലും താല്പര്യം മൂത്ത് ആധികാരിക പഠനം നടത്തിക്കൊണ്ടിരിക്കുന്നു; ജോലികഴിഞ്ഞു കിട്ടുന്ന സമയം കൊണ്ട്.

മറ്റുള്ളവര്‍ക്ക് പ്രചോദനമാകും എന്നതിനാല്‍ അദ്ദേഹത്തിന്റെ പ്രയത്നത്തെ പരിചയപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. അദ്ദേഹത്തിന്‌ ഇക്കാര്യത്തില്‍ വലിയ പ്രാധാന്യം നല്‍കുന്നില്ലെങ്കിലും.

എന്‍ എം ഹുസൈന്‍ said...

ബുലോകത്തെ ‘പരിണാമവിദഗ്ധര്‍’ക്ക് രണ്ടു സവിശേഷതകളുണ്ട്. പരിണാമ സിദ്ധാന്തത്തില്‍ ആഴത്തില്‍ വിവരമില്ല എന്നതാണൊന്ന് . (ബൂലോകത്തെ നിരീശ്വര – പരിണാമ വിദഗ്ധരായ സുശീല്‍ കുമാര്‍, അപ്പൂട്ടന്‍, ജാക്ക് റാബിറ്റ്, കെ.പി ,കാളിദാസന്‍ എന്നിവരുടെ കെല്‍പ്പില്ലായ്മ ഡോക്യൂമെന്റ് ചെയ്തത് വായിക്കുക).മറ്റൊന്ന് പരിണാമ വിമര്‍ശനങ്ങളെക്കുറിച്ചു കേട്ടറിവു പോലുമില്ല എന്നതാണ്. മലയാളത്തില്‍ ദശകങ്ങള്‍ക്കു മുന്‍പിറങ്ങിയ പരിണാമ വിമര്‍ശനങ്ങള്‍ പോലും അവര്‍ കണ്ടിട്ടില്ല എന്നതാണ് ഏറ്റവും ദയനീയമായ സംഗതി.അത്തരം പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ലെങ്കിലും അവ നിറച്ചും വിഡ്ഢിത്തങ്ങളാ ണെന്നു പ്രഖ്യാപിക്കാന്‍ തരിമ്പും മടിയുമില്ല ഇക്കൂട്ടര്‍ക്ക്. ഈ ബൂലോക പാരമ്പര്യത്തില്‍ നിന്നു വ്യത്യസ്തമായി പരിണാമം ആഴത്തില്‍ ഗ്രഹിക്കാന്‍ ശ്രമിക്കുകയും പരിണാമ വിമര്‍ശനം വായിക്കുകയും ചെയ്ത രാജു വാടാനപ്പിള്ളിയുടെ ലേഖനം ശ്രദ്ധയര്‍ഹിക്കുന്നു.
പരിണാമ സങ്കല്‍പ്പത്തെക്കുറിച്ച് പുതുതായി ഇറങ്ങിയ ആശയങ്ങള്‍ പരിചയപ്പെടുത്തുന്ന കൃതിയാണ് ജീവന്‍ ജോബ് തോമസിന്റെ ‘പരിണാമസിദ്ധാന്തം : പുതിയ വഴികള്‍ കണ്ടെത്തലുകള്‍’ . ഇതിന് ഞാന്‍ തയാറാക്കിയ പ്രത്യാഖ്യാനമാണ് ‘പരിണാമസിദ്ധാന്തം: പുതിയ പ്രതിസന്ധികള്‍’ .ഈ കൃതിയിലെ ചില പരാമര്‍ശങ്ങളെ മേല്‍ സൂചിപ്പിച്ച ലേഖനം വിമര്‍ശന വിധേയമാക്കുന്നുണ്ട്. അതിനുള്ള വിശദീകരണമാണ് ഈ കുറിപ്പ്.
കാംബ്രിയന്‍ വിസ്ഫോടനവും പരിണാമവാദികളും–Part 1

സുശീല്‍ കുമാര്‍ said...

n m hussain said:-
"ബുലോകത്തെ ‘പരിണാമവിദഗ്ധര്‍’ക്ക് രണ്ടു സവിശേഷതകളുണ്ട്. പരിണാമ സിദ്ധാന്തത്തില്‍ ആഴത്തില്‍ വിവരമില്ല എന്നതാണൊന്ന് . (ബൂലോകത്തെ നിരീശ്വര – പരിണാമ വിദഗ്ധരായ സുശീല്‍ കുമാര്‍, അപ്പൂട്ടന്‍, ജാക്ക് റാബിറ്റ്, കെ.പി ,കാളിദാസന്‍ എന്നിവരുടെ കെല്‍പ്പില്ലായ്മ ഡോക്യൂമെന്റ് ചെയ്തത് വായിക്കുക).മറ്റൊന്ന് പരിണാമ വിമര്‍ശനങ്ങളെക്കുറിച്ചു കേട്ടറിവു പോലുമില്ല എന്നതാണ്"

>>>>> ഈ ഹുസ്സൈന്‍ സാര്‍ ആളൊരു വലിയ മറവിക്കാരനാണ്‌. അക്കൂട്ടത്തില്‍ ഒരു പേര്‌ വിട്ടുപോയിരിക്കുന്നു. സ്വന്തം പേരിനോടിത്ര അലര്‍ജിയോ!! അതുകൂടി എടുത്ത് ചേര്‍ക്കണം സര്‍. എന്നാലല്ലേ ഈണം വരൂ.

സുശീല്‍ കുമാര്‍ said...

മറ്റൊന്ന് പരിണാമ വിമര്‍ശനങ്ങളെക്കുറിച്ചു കേട്ടറിവു പോലുമില്ല എന്നതാണ്. മലയാളത്തില്‍ ദശകങ്ങള്‍ക്കു മുന്‍പിറങ്ങിയ പരിണാമ വിമര്‍ശനങ്ങള്‍ പോലും അവര്‍ കണ്ടിട്ടില്ല എന്നതാണ് ഏറ്റവും ദയനീയമായ സംഗതി.

>>>> പരിണാമത്തെക്കുറിച്ചുള്ള കേട്ടറിവും വെച്ച് ഖണ്ഡനത്തിനിറങ്ങിയതാണ്‌ ഹുസ്സൈന് പറ്റിയ പറ്റ്. നാനൂറ് കോടി വര്‍ഷമായി സുഖിച്ച് ജീവിക്കുന്ന മണ്ണിരയെയും കൊണ്ടാണല്ലോ പരിണാമം ഖണ്ഡിക്കാനിറങ്ങിയത്. അതിനേക്കുറിച്ച് ഇതേ വരെ ഒരക്ഷരം മിണ്ടിയിട്ടില്ല.

Jack Rabbit said...

Richard Dawkins ഇന്റെ പുതിയ പുസ്തകം ഇക്കൊല്ലം ഇറങ്ങുന്നു - The Magic of Reality - കുഞ്ഞു കൂട്ടുകാര്‍ക്കു കുഞ്ഞു കഥകള്‍ രൂപത്തില്‍ - (ശൈലി കടാ: കാട്ടിലെ കണ്ണന്‍)

25 കൊല്ലമായി ഖണ്ഡന പരിചയമുള്ള അപൂര്‍വം ഒറിജിനല്‍ ചിന്തകനായ എന്നാല്‍ പത്താം ക്ലാസ്സിനപ്പുറം വിവരമില്ലാത്ത ഹുസൈനെ പോലുള്ളവര്‍ക്ക് കൂടുതല്‍ ഉപകാരപെടും എന്ന് കരുതുന്നു. അതോ ഇനി കേറി ഇതിനും ഖണ്ഡനം ഇറക്കുമോ ?

Subair said...

എസ്‌ക്യൂസ് മീ മിസ്റ്റര്‍ ഖണ്ഡസ്വാമി...


'സ്വന്തം ട്രേഡ്‌സെന്റര്‍ തകര്‍ത്ത അമേരിക്ക','ജൂതകൂട്ടക്കൊല നുണയോ നുണയണോ?', 'മനുഷ്യന്‍ ചെല്ലാത്ത ചന്ദ്രന്‍', 'ബ്രഹ്മസൂത്രവിതണ്ഡം', 'ടിപ്പുസുല്‍ത്താന്‍:സെക്കുലറിസത്തിന്റെ ദീപാരാധകന്‍', 'പരിണാമത്തട്ടിപ്പും പാവം ഞാനും', 'അള്ള മണ്ണ് കുഴയ്ക്കുകയാണ്', 'മദനിയും കുടുകും', 'ജയന്‍ അമേരിക്കയില്‍', 'പറക്കുംതളികകള്‍ സത്യമോ അതോ മിഥ്യയോ', 'തുങ്കുഷ്കയില്‍ സ്ഫോടനം നടത്തിയത് അല്‍ കയ്തയോ?' തുടങ്ങിയ സൂപ്പര്‍ഹിറ്റ് ജീഹാദിചിത്രങ്ങള്‍ക്ക് ശേഷമുള്ള ആദരണീയ ഖണ്ഡസ്വാമിയുടെ പുതിയ ഈസ്റ്റ്മാന്‍ കളര്‍ ചിത്രത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഈയിടെ ഏഷ്യാനെറ്റ് ന്യൂസില്‍ കാണിച്ചതായിതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പേര് ചിന്തോദ്ദീപകമത്രെ:
==============


യുക്തിവാദം മനുഷ്യന്‍റെ ഭാഷയെയും സംസ്കാരത്തെയും ഇത്രമാത്രം അധപതിപ്പിക്കും എന്ന് വിശ്വസിക്കുന്നതിലും, ഈ വരികള്‍ സുശീല്‍ എഴുതിയതല്ല, മറ്റേതോ ഹുസൈന്‍ വിദ്വേശി എഴുതിയത് സുശീല്‍ പകര്‍ത്തിയതാണ് എന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നു. സി കെ ബാബുവിനെ പോലെയുള്ള യുക്തിവാദികളുടെ സാംസ്കാരിക നിലവാരം അങ്ങിനെ വിശ്വസിപ്പിക്കാന്‍ എന്നെ അനുവദിക്കുന്നില്ല എങ്കിലും.

Seek Truth said...

അതിജീവനത്തിന്റെ ഭാഗമായി യുക്തിവാതികളെല്ലാം അന്ധന്മാരും ബധിരന്മാരുമായി പോയോ ?

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu..... bhavukangal.........

ബിജു ചന്ദ്രന്‍ said...

പരിണാമം വിഷയമായി നല്ല ഒരു ബ്ലോഗ്‌ പോസ്റ്റ്‌
http://darryl-cunningham.blogspot.com/2011/06/evolution.html

സുബൈദ said...

ഞാന്‍ കണ്ട ബൂലോകം, അഥവാ അവശ ബ്ലോഗര്‍ക്കുള്ള സഹായം

mutant shark said...

Can some one explain how this worm evolved?

http://www.youtube.com/watch?v=63IDKUbh8kI

Consumer Society-Naval Base said...

EXCITING WORK. NICE. VERY MUCH INFORMATIVE. KEEP GOING ON

Benny Joseph Photography said...

worth reading, Thank you for posting this