Thursday, February 3, 2011

സൃഷ്ടിവാദവും ഫോസിൽ തെളിവുകളും

രാജു വാടാനപ്പള്ളി

     ദൈവമാണ്‌ പ്രപഞ്ചത്തെയും ജീവജാതികളെയും സൃഷ്ടിച്ചതെന്ന് സൃഷ്ടിവാദികൾ വിശ്വസിക്കുന്നു. തങ്ങൾ വിശ്വസിക്കുന്നു എന്നതുതന്നെയാണ്‌ ഈ വിശ്വാസങ്ങൾ വാസ്തവമാണെന്നതിന്‌ ഏറ്റവും വലിയ തെളിവായി ഇവർ എടുത്തുകാണിക്കുന്നതെങ്കിലും ഇക്കാര്യം സമൂഹത്തെ ബോധ്യപ്പെടുത്താൻ പുതിയ പുതിയ സിദ്ധാന്തങ്ങൾ ചമയ്ക്കുന്ന തിരക്കിലാണിവരിൽ ചിലർ. എന്നാൽ ശാസ്ത്രീയമായ കണ്ടെത്തലുകൾക്ക് മുമ്പിൽ ഇത്തരം സിദ്ധാന്തങ്ങൾ ചീറ്റിപ്പോകുന്നു. ദൈവം നടത്തിയെന്നവകാശപ്പെടുന്ന സൃഷ്ടികഥതന്നെയാണ് എന്നും ഇവരുടെ ചരക്ക്. പക്ഷേ, ഇതേ ഉല്പത്തികഥതന്നെ ഇവർ പുതിയ ചേരുവകളുമായി പുനവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. എന്ത് പേരിട്ട് വിളിച്ചാലും ചരക്ക് പഴയതുതന്നെ. എത്ര പുതിയ കുപ്പികളിൽ നിറച്ചാലും വീഞ്ഞ് പഴയതുതന്നെ. ആധുനികശാസ്ത്രത്തിനുമുന്നിൽ ഇത്തരം ഉല്പത്തികഥകൾക്ക് പിടിച്ചുനില്ക്കാനാകുന്നില്ല. അതുകൊണ്ടുതന്നെ ശാസ്ത്രം എന്നും അവരുടെ മുഖ്യശത്രുവാണ്‌; പ്രത്യേകിച്ചും പരിണാമ ശാസ്ത്രം. പരിണാമ ശാസ്ത്രത്തെ തകർക്കാൻ സൃഷ്ടിവാദികൾ കൊണ്ടുപിടിച്ച ശ്രമത്തിലാണ്‌. യൂറോപ്പിലും അമേരിക്കയിലും പരിണാമശാസ്ത്രത്തിനെ നിഷ്പ്രഭമാക്കാൻ സൃഷ്ടിവാദികൾ കഠിന ശ്രമം നടത്തുന്നു. എന്നാൽ നാൾക്കുനാൾ പുതിയതെളിവുകളോടെ പരിണാമശാസ്ത്രം ശക്തമാകുന്ന കാഴ്ചയാണ്‌ നമ്മൾ കാണുന്നത്.

     എന്തുകൊണ്ടാണ്‌ പരിണാമശാസ്ത്രം സൃഷ്ടിവാദികളെ ഇത്രമേൽ പ്രകോപിപ്പിക്കുന്നത്? ഉത്തരം വളരെ ലളിതമാണ്‌. ജീവികളുടെ ഉല്ഭവത്തെക്കുറിച്ച് മതങ്ങൾ ഇക്കാലമത്രയും പറഞ്ഞകാര്യങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് പരിണാമശാസ്ത്രം തെളിവുകളോടെ വിശദീകരിക്കുന്നു. ഏതെങ്കിലും ‘ദൈവം’ ഉണ്ടാകട്ടെ എന്ന്‌ ഉരുവിട്ടപ്പോഴോ അല്ലെങ്കിൽ ഓം ഹ്രീം ഐസ്ക്രീം സ്വാഹാ എന്ന് ജപിച്ചപ്പോഴോ അല്ല ഇന്നുകാണുന്ന ജീവജാലങ്ങളൊന്നും രൂപം കൊണ്ടതെന്നും മറിച്ച് ലക്ഷക്കണക്കിനു വർഷങ്ങളിലൂടെ നടന്ന പരിണാമപ്രക്രിയയിലൂടെയാണെന്നും പരിണാമശാസ്ത്രം വിശദീകരിക്കുന്നു. ഈ തെളിവുകൾക്കുമുന്നിൽ മതവാദങ്ങൾ തകർന്നുതരിപ്പണമാകുമ്പോൾ ഇരിക്കപ്പൊറുതി നഷ്ടപ്പെടുന്ന സൃഷ്ടിവാദികൾ  പുതിയ ആരോപണങ്ങളും പുത്തൻ സിദ്ധാന്തങ്ങളുമായി അരങ്ങത്തെത്തുന്നു. പക്ഷേ അജയ്യമായ തെളിവുകളുമായി പരിണാമശാസ്ത്രം എന്നും അവർക്ക് തലവേദനയായി നിലകൊള്ളുന്നു.

     മതങ്ങൾ പടച്ചുവിട്ട ഉല്പത്തികഥകളിലെ കേന്ദ്രബിന്ദു എന്നും മനുഷ്യനായിരുന്നു. മനുഷ്യൻ എന്ന വിശേഷസൃഷ്ടിക്കുവേണ്ടിയാണ്‌ ദൈവം ഈ പ്രപഞ്ചത്തെതന്നെ സൃഷ്ടിച്ചിരിക്കുന്നതെന്ന് മതങ്ങൾ സിദ്ധാന്തിക്കുന്നു. ദൈവം തന്റെ തനിസ്വരൂപത്തിലാണെത്രെ മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്‌. എന്നാൽ സൃഷ്ടിവാദകഥകളിലെ കേന്ദ്രബിന്ദുവായ മനുഷ്യന്റെ രംഗത്തുവരവ് എപ്പോഴായിരുന്നെന്ന് ഫോസിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കാനാണ്‌ ഈ പോസ്റ്റിൽ മുഖ്യമായും ലക്ഷ്യമിടുന്നത്. ജീവലോകത്ത് മനുഷ്യന്റെ ആഗമനം എന്നായിരുന്നു?

     സൃഷ്ടിവാദികൾക്ക് തന്നെ നല്ല നിശ്ചയമില്ലാത്ത ഏതൊ കാലത്താണത്രെ ദൈവം ജീവലോകത്തെ സൃഷ്ടിച്ചത്. ഈ കർമ്മം 6 ദിവസം കൊണ്ട് ദൈവം പൂർത്തിയാക്കി; ഏഴാം ദിവസം ദൈവം വിശ്രമിച്ചു. മനുഷ്യനെ സൃഷ്ടിച്ചത് ആറാം ദിവസമാണ്‌. അതും സ്വന്തം സ്വരൂപത്തിൽ. ഇവിടെ രണ്ട് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. സൃഷ്ടികർമ്മം 6 ദിവസം കൊണ്ടാണ്‌ പൂർത്തിയാക്കിയത് എന്നാണൊന്ന്. ഇതിലെ 6 ദിവസങ്ങൾ എന്നത് 6 ദിവസങ്ങൾ തന്നെയാണ്‌. ഒരു ദിവസത്തെ നീട്ടിപ്പരത്തി അതിന്‌ ലക്ഷക്കണക്കിനും കോടിക്കണക്കീനും ദൈർഘ്യം ഉണ്ടെന്ന് വ്യാഖ്യാനിക്കാൻ സാധ്യമല്ല. എന്തെന്നാൽ ഒരു ദിവസത്തിന്‌ ലക്ഷക്കണക്കിനുവർഷത്തെ സമയം ഉണ്ടെന്ന് വന്നാൽ, ആ സമയത്തിനിടയ്ക്ക് പരിണാമം നടന്നിരിക്കും. അതായത് ഈ സമയം കൊണ്ട് ഒരു ജീവി മറ്റൊന്നായി പ്രിണമിച്ചിരിക്കും. അത് പരിണാമത്തെ അംഗീകരിക്കലാകും. അല്ലെങ്കിലും ദൈവത്തിന്‌ ആറ്‌ ദിവസം കൊണ്ട്, അതായത് 6x24 മണിക്കൂർ കൊണ്ട് സൃഷ്ടി നടത്താകില്ലെന്ന് പറഞ്ഞ് ദൈവത്തെ കൊച്ചാക്കാൻ ഇവർ ശ്രമിക്കുമെന്നും കരുതാനാകില്ല. ഇതുകൂടാതെ വേറെയും പ്രശ്നമിരിക്കുന്നു. 'ഭൂമിയെ പരത്തിയിട്ടിരിക്കുന്നു' തുടങ്ങിയ മതഗ്രന്ഥത്തിലെ പരാമർശങ്ങളെ ഇവർ സാധൂകരിക്കുന്നത് 'മനുഷ്യന്‌ മനസ്സിലാകുന്ന വിധം പരത്തിയിട്ടിരിക്കുന്നു' എന്ന് വ്യാഖ്യാനിച്ചാണല്ലോ. അപ്പോൾ പിന്നെ ഇത് മനുഷ്യന്‌ മനസ്സിലാകാത്ത 'ദിവസ'മാണെന്ന് വ്യാഖ്യാനിക്കാനും കഴിയില്ല.

     രണ്ടാമത്തെ കാര്യം സൃഷ്ടികൾക്ക് മാറ്റം സംഭവിക്കില്ല എന്ന ഇവരുടെ സിദ്ധാന്തമാണ്‌. അതായത് ദൈവം എന്ന് ജീവികളെ സൃഷ്ടിച്ചുവോ അന്നുമുതൽ ജീവികൾക്ക് യാതൊരു മാറ്റവും സംഭവിക്കാതെ ഇന്നും തുടരുന്നു. അത് നാളെയും തുടരും. സൃഷ്ടികൾക്ക് യാതൊരു മാറ്റവും സംഭവിക്കുന്നില്ല എന്നത് സൃഷ്ടിവാദത്തിന്റെ പരമപ്രധാനമായ ആശയമാണ്‌. സൃഷ്ടിവാദികളുടെ ഈ സിദ്ധാന്തം വാസ്തവമാണെങ്കിൽ, ഏത് ഫോസിൽ അടരുകൾ പ്രിശോധിച്ചാലും ഇന്ന് കാണുന്ന ജീവികളുടെ ഫോസിലുകൾ അവയിൽ കാണണം. അങ്ങനെ ഇന്നു കാണുന്ന ജീവികളുടെ ഫോസിലുകൾ വിദൂരമായ ഭൂതകാലത്തുനിന്നും കിട്ടുകയാണെങ്കിൽ സൃഷ്ടിവാദം സത്യമാകും. എന്നാൽ ഫോസിൽ തെളിവുകൾ സൃഷ്ടിവാദത്തെ സാധൂകരിക്കുന്നുണ്ടോ?

ഫോസിലുകൾ ഉണ്ടാകുന്നത്.

     ജീവികൾ ജലത്തിലോ ചതുപ്പിലോ  ചത്തുവീഴുന്നു. മാംസളമായ ഭാഗങ്ങൾ അതിവേഗം അളിഞ്ഞുപോകുന്നു. തുടർന്ന് അസ്തിപഞ്ചരത്തിനുള്ളിലേക്ക് ചുറ്റുപാടുമുള്ള മണ്ണും ചെളിയും അടിഞ്ഞുകൂടുന്നു. മേല്ക്കുമേൽ അടിഞ്ഞുകൂടുന്ന പ്രക്രിയ ലക്ഷക്കണക്കിനുവർഷങ്ങളോളം തുടരുന്നു. ഇതിന്റെ ഫലമായി അടിയിലെ ഭാഗങ്ങൾ അമർന്ന് കട്ടിയായിത്തീരുന്നു. ഇതില്പ്പെട്ട ജീവികളുടെ അവശിഷ്ടങ്ങൾ ലക്ഷക്കണക്കിന്‌ വർഷങ്ങൾക്കുശേഷം ഫോസിലുകളായി നമുക്ക് ലഭിക്കുന്നു. ഇങ്ങനെ കണ്ടെത്തിയിട്ടുള്ള 2.5 ലക്ഷത്തോളം ഫോസിലുകൾ നമുക്കുണ്ട്. കൂടാതെ അവയുടെ കൃത്യമായ കാലവും ഇന്ന് ലഭ്യമാണ്‌. ഇതിൽ മനുഷ്യനെ കാണുന്നത് എപ്പോഴാണെന്നതാണ്‌ മുഖ്യവിഷയം.

     ഇന്നുവരെ കിട്ടിയിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ ഫോസിൽ  Cyanobacteria യുടേതാണ്‌. പടിഞ്ഞാറൻ ആസ്ത്രേലിയയിലെ Warrawoona എന്ന സ്ഥലത്തുനിന്നുമാണ്‌ അവ കിട്ടിയിട്ടുള്ളത്. ഈ ഫോസിലുകളുടെ പ്രായം 350 കോടി വർഷമാണ്‌(1). അതുപോലെ ദക്ഷിണാഫ്രിക്കയിലെ Fig tree ഫോസിൽ ഗ്രൂപ്പിൽ പെട്ട Cyanobacteria യുടെ ഫോസിലിന്റെ പ്രായം 340 കോടി വർഷം.

     ബാക്റ്റീരിയയ്ക്കും ജീവനുണ്ട്, മനുഷ്യനും ജീവനുണ്ട്. രണ്ടുപൊരെയും സൃഷ്ടിച്ചത് ഒരേ ദൈവംതമ്പുരാൻ. സൃഷ്ടിവാദമനുസരിച്ച് ഇവരുടെ സൃഷ്ടി നടന്നത് വെറും  6 ദിവസത്തിനുള്ളിൽ. ഇത് സത്യമാണെങ്കിൽ രണ്ട് പേരുടെയും അവശിഷ്ടങ്ങൾ ഒരേ ഫോസിൽ അടരിൽതന്നെ കാണേണ്ടതാണ്‌. അതായത് Warrawoona ഫോസിൽ ഗ്രൂപ്പിൽ കാണുന്ന 350 കോടി വർഷം പഴക്കമുള്ള Cyanobacteria ഫോസിലിനോടൊപ്പം ഒരു മനുഷ്യന്റെ ഫോസിലും കാണെണ്ടതുണ്ട്. അവിടെനിന്നും ഒരു മനുഷ്യന്റെ ഫോസിൽ പൊക്കിയെടുക്കാൻ സൃഷ്ടിവാദികൾക്ക് കഴിഞ്ഞാൽ അതോടെ പരിണാമവാദം തകർന്ന് തരിപ്പണമാകും. പരിണാമവാദികളുടെയും യുക്തിവാദികളുടേയും വായ അടപ്പിക്കാൻ ഇതിലും നല്ലൊരു മരുന്ന് വേറെ കിട്ടാനില്ല. എന്നാൽ സൃഷ്ടിവാദികളുടെ ദൗർഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ, മനുഷ്യന്റേത് പോയിട്ട് ഒരു ചെറുമീനിന്റെ പോലും ഫോസിൽ ഇവിടെനിന്ന് കിട്ടില്ല. കാരണം ഏകകോശജീവിയായ ബാക്റ്റീരിയയിൽനിന്ന് സങ്കീർണജീവിയായ മനുഷ്യനിലെത്താൻ ഇനിയും ബില്യൻ (നൂറ്‌ കോടി)കണക്കിന്‌ വർഷത്തെ പരിണാമം നടക്കണം. ഈ ഒരൊറ്റ പോയിന്റിൽ തന്നെ സൃഷ്ടിവാദത്തിന്റെ കാറ്റ് പോവുകയാണ്‌.

     ജീവന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഒരു കാലഘട്ടാമാണ്‌ കാംബ്രിയൻ യുഗം. കഴിഞ്ഞ 54.5 കോടി വർഷം മുതൽ കഴിഞ്ഞ 49 കോടി വർഷം വരെയുള്ള കാലഘട്ടമാണിത്. ശരിയായ അർത്ഥത്തിലുള്ള ജീവികൾ(കൈ, കാൽ, കണ്ണ്‌, തല, വാൽ)പ്രത്യക്ഷപ്പെടുന്നത് ഈ കാലയളവിലാണ്‌. കാംബ്രിയനുമുമ്പത്തെ യുഗമായ വെന്റിയ(60 കോടി മുതൽ 54.5 കോടിവരെ വർഷം)നിൽ കാണാത്ത ജീവികളെ നമ്മൽ ഇവിടം മുതൽ കണ്ട് തുടങ്ങുകയാണ്‌. ആന പോലുള്ള ജീവികളൊന്നുമല്ല, ഏതാനും ഇഞ്ചുകൾ മാത്രം വലിപ്പമുള്ള ജീവികളാണിവ. Trilobites(2), Hallucigenia, odaria, eldonia, എന്നിവയാണ്‌ പ്രധാനപ്പെട്ട ജീവികൾ. കാനഡായിലെ Burges Shale ഫോസിൽ ശേഖരം, ചൈനയിലെ Chengsiang ഫോസിൽ ശേഖരം എന്നിവിടങ്ങളിൽനിന്ന് ഇവയുടെ ധാരാളം ഫോസിലുകൾ നമുക്ക് കിട്ടിയിട്ടുണ്ട്. ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടതായ ഒരു സംഭവമുണ്ട്. ആദ്യകാല പരിണാമശാസ്ത്രകാരന്മാർക്ക് കാംബ്രിയനിൽ മുമ്പില്ലാത്തവിധം ജീവികൾ ഫോസിലിൽ പ്രത്യക്ഷപ്പെട്ടതിന്റെ പിന്നിലെ “ഗുട്ടൻസ്”ശരിയാംവണ്ണം വിശദീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ചിലർ ഇതിനെ കാംബ്രിയൻ എക്സ്പ്ലോഷൻ-Cambrian explosion(പെട്ടെന്നുള്ള പ്രത്യക്ഷപ്പെടൽ) എന്നും വേറെ ചിലർ കാമ്പ്രിയനിൽ ഈ ജീവികളെ “ആരോ കൊണ്ടുവെച്ചതുപോലെ” എന്നൊക്കെ വിശദീകരിച്ചു. ( Cambrian explosion-നെപറ്റി പിന്നീട് വിശദമായി പറയുന്നതാണ്.) ഈ നിരീക്ഷണങ്ങൾ സൃഷ്ടിവാദികൾക്ക് പ്രോൽസാഹനമായി. പ്രശ്നം സൃഷ്ടിവാദികൾ ഏറ്റുപിടിച്ചു. കാമ്പ്രിയൻ യുഗത്തിൽ കാണുന്ന ജീവികളെ ദൈവം സൃഷ്ടിച്ചതാണ്‌, അവയ്ക്ക് പൂർവ്വരൂപങ്ങളില്ല, ദൈവം അവയെ ശൂന്യതയിൽ നിന്നും സൃഷ്ടിച്ചതാണ്‌, ഇതാണ്‌ കാമ്പ്രിയൻ എക്സ്പ്ലോഷന്‌ കാരണം, ഇതുതന്നെയാണ്‌ ദൈവാസ്തിത്വത്തിനു തെളിവ് എന്നെല്ലാം അവർ കാച്ചിവിട്ടു. പിന്നീടവർ കാമ്പ്രിയൻ പ്രശ്നത്തെ ഉൽസവമാക്കി പരിണാവാദികളെ ഒതുക്കാൻ പരമാവധി ഉപയോഗിച്ചു. ചാൾസ് ഡാർവിൻ പോലും അദ്ദേഹത്തിന്റെ പരിണാമസിദ്ധാന്തത്തിനെതിരായ ഏറ്റവും വലിയ ഒരേയൊരു അപവാദമായി ജീവികളുടെ ഈ പെട്ടെന്നുള്ള പ്രത്യക്ഷപ്പെടലിനെ കണ്ടു. 



     എന്നാൽ, ഇന്ന് എന്തുകൊണ്ട് കാംബ്രിയനിൽ ഇങ്ങനെ സംഭവിച്ചു എന്ന് വളരെ കൃത്യമായി വിശദീകരിക്കപ്പെട്ടുകഴിഞ്ഞു. കാംബ്രിയൻ ജീവികൾക്ക് പൂർവ്വങ്ങളുണ്ടെന്ന് കണ്ടുപിടിക്കുകയും ചെയ്തു. എന്നിട്ടും സൃഷ്ടിവാദികൾ അവരുടെ പഴയ പല്ലവി തുടരുകയാണ്‌. ഇവരുടെ വാദം സത്യമാണെങ്കിൽ അത് അംഗീകരിക്കുന്നതിന്‌ യാതൊരു മടിയുമില്ല; കാംബ്രിയൻ ജീവികളുടെ കൂട്ടത്തിൽ ഒരു മനുഷ്യന്റെ ഫോസിലും കൂടി കണ്ടെത്തിലാൽ. സൃഷ്ടിവാദികൾക്ക് മരുന്നിനെങ്കിലും ഒരെണ്ണം കാണിച്ചുതരുവാൻ സാധിക്കുമോ? എവിടുന്ന് കിട്ടാൻ? ഈ യുഗത്തിൽ ഒരു കുഞ്ഞുമീനിന്റെ ഫോസിൽ പോലും കിട്ടില്ല; എന്നിട്ടല്ലേ മനുഷ്യൻ! സൃഷ്ടിവാദമനുസരിച്ച് ട്രൈലോബൈറ്റും മനുഷ്യനും തമ്മിൽ സൃഷ്ടിയുടെ കാര്യത്തിൽ വെറും ആറു ദിവസത്തെ വ്യത്യാസമല്ലേയുള്ളു? അതുകൊണുതന്നെ ഇവർ രണ്ടുകൂട്ടരുടെയും ഫോസിലുകൾ ഒരേ ഫോസിൽ അടരിൽ തന്നെ കാണേണ്ടതാണ്‌. വിഷയം ഇവിടെയും തീരുന്നില്ല. 350 കോടി വർഷം തൊട്ടുകാണുന്ന Cyanobacteria യെ സൃഷ്ടിച്ചത് ദൈവമാണെന്ന് കരുതുക. പ്രശ്നം ഇനിയും താഴോട്ട് പോകും. ഇതല്ല ആദ്യത്തെ ദൈവരൂപം. ഗ്രീൻലന്റിൽ നിന്നും കിട്ടിയ ജൈവാംശങ്ങളടങ്ങിയ  ഫോസിൽ പാറകളുണ്ട്.ഇവയുടെ പ്രായം 385 കോടി വർഷമാണ്‌(3). അപ്പോൾ അതിലും താഴെയാണ്‌ ജീവന്റെ ആരംഭഘട്ടം. ഏതാണ്ട് 400 കോടി വർഷത്തിനുമപ്പുറം.(ഉരുകിത്തിളച്ചുകൊണ്ടിരുന്ന ഭൂമി 400 കോടി വർഷം തൊട്ട് തണുക്കാൻ തുടങ്ങിയതിനു ശേഷമാണ്‌ ജീവന്റെ ആരംഭം.)  


     ജീവൻ ആവിർഭവിച്ചതായിട്ടാണ്‌ പരിണാമശാസ്ത്രജ്ഞന്മാർ പറയുന്നത്. എന്നാൽ നമ്മൾ ശരിയായ അർത്ഥത്തിലുള്ള ജീവികളെ കാണുന്നതോ കാംബ്രിയൻ യുഗത്തിലും. അതായത് 345.5 കോടി വർഷങ്ങൾ കഴിഞ്ഞിട്ട്! ദൈവമാണ്‌ സൃഷ്ടി നടത്തിയതെങ്കിൽ എന്തേ ഇത്ര കാലതാമസം? ബാക്റ്റീരിയയെ സൃഷ്ടിച്ചതിനു ശേഷം ദൈവം ഉറങ്ങിയോ? സൃഷ്ടിവാദത്തിന്‌ ഈ പ്രശ്നത്തിന്‌ ഉത്തരമില്ല.; ഇതു വിശദീകരിക്കാൻ പരിണാമശാസ്ത്രത്തിനേ കഴിയൂ.


     എവിടെ വെച്ചാണ്‌ നമുക്കൊരു ഫോസിൽ മനുഷ്യനെ കാണാനാവുക? ഫോസിൽ ചരിത്രത്തിലെ പ്രധാനപ്പെട്ട ഡെവോണിയൻ(കഴിഞ്ഞ 41.7 കോടി വർഷം മുതൽ 36.2 കോടി വർഷം വരെ)യുഗത്തിലാണ്‌.  ഈ കാലഘട്ടത്തിലാണ്‌ ജീവികൾ കരയിലേക്ക് പ്രവേശിക്കുന്നത്.കഴിഞ്ഞ 400 കോടി വർഷം തൊട്ട് 37.5 കോടി വർഷം വരെ ജീവൻ കഴിഞ്ഞിരുന്നത് ജലത്തിൽ തന്നെയായിരുന്നു. (സർവ്വശകതന്റെ ഓരോരോ തമാശ നോക്കണേ) 37.5 കോടി വർഷം മുതൽ ജീവികൾ കരയിലേക്ക് കയറാൻ തുടങ്ങുന്നു. ദൈവസഹായത്താൽ ഒരു ദിവസം രാവിലെ കയ്യും കാലും വെച്ച് ചാടിക്കയറിയതൊന്നുമല്ല. ലക്ഷക്കണക്കിന്‌ വർഷങ്ങളിലൂടെ നടന്ന ഒട്ടേറെ മ്യൂട്ടേഷനുകളുടെ ഫലമായിട്ടാണ്‌ ഇത് സംഭവിച്ചത്. ഈ കാലഘട്ടത്തിലെ ജീവികൾ മുമ്പ് കണ്ട കാംബ്രിയനിലെ ട്രൈലോബൈറ്റുകളേക്കാൾ വലിപ്പമേറിയവയാണ്‌. അത്തരം ജീവികളുടെ വളരെയധികം ഫോസിലുകൾ നമുക്ക് കിട്ടിയിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ്‌Tiktalic, IchtyostegaAccantostega തുടങ്ങിയവ. വാസ്തവത്തിൽ ഇവ ഇടക്കണ്ണികളാണ്‌. നട്ടല്ലികളായ മത്സ്യങ്ങൾക്കും ഉഭയജീവികൾക്കും ഇടയ്ക്കുള്ളവ. ഇവയിൽ നടന്ന പരിണാമമാണ്‌ ഇന്ന് കരയിൽ കാണുന്ന ഇത്രയേറെ നട്ടെല്ലുള്ള ജീവികളുടേ വ്യത്യസ്ത രൂപങ്ങൾ ഉണ്ടാകുന്നതിനു കാരണം. 

     3 അടിയോളം വലിപ്പമുള്ള Tiktalic(4) ന്റെയും മറ്റും ഫോസിലുകൾ കിട്ടിയിട്ടുണ്ടെങ്കിലും ഒരു മനുഷ്യന്റെ ഫോസിൽ കിട്ടുന്നില്ല. മേമ്പൊടിയായി ഒരു തുടയസ്ഥിയെങ്കിലും. Tiktalic നെയും നമ്മളെയും സൃഷ്ടിച്ചത് ഒരേ ‘സൃഷ്ടികർത്താവ്’. അതും 6 ദിവസത്തിനുള്ളിൽ. ആ നിലയ്ക്ക് രണ്ട് പേരുടെയും ഫോസിലുകൾ ഒരേ അടരിൽ കാണണം. ആർട്ടിക് മേഖലയിൽ നിന്നാണ്‌ ഈ ഫോസിലുകൾ കിട്ടിയിട്ടുള്ളത്. സൃഷ്ടിവാദികളെ നിങ്ങൾക്ക് അവിടെപോയി ഒരു മനുഷ്യന്റെ അസ്ഥിക്കഷണം തപ്പിയെടുത്തുതരാമോ? അതോടെ പരിണാമവാദികളുടെയും യുക്തിവാദികളുടെയും വായ അടയും. പിന്നെ നിങ്ങൾക്ക് അർമാദിക്കാം. 


     ഡെവോണിയൻ യുഗം വിട്ട് ട്രയാസിക് (കഴിഞ്ഞ 24.5 കോടി വർഷം മുതൽ 20.8 കോടി വർഷം വരെയുള്ള കാലം)യുഗത്തിലെ ഫോസിലുകളിൽ മനുഷ്യനുണ്ടൊ എന്ന് പരിശോധിക്കാം. ഉരഗജീവികൾക്ക് പ്രാമുഖ്യമുള്ള കാലഘട്ടമാണിത്.3 മീറ്റർ വരെ വലിപ്പമുള്ള ജീവികൾ. അവയിൽ പ്രധാനികളാണ്‌ Rhynchosaur, Actosaur, Phytosaur എന്നിവ. ട്രയാസിക് ഫോസിൽ ശേഖരത്തിലേക്ക് സൂക്ഷിച്ചുനോക്കിയിട്ട് കാര്യമില്ല സുഹൃത്തേ, അവിടെയൊന്നും താങ്കൾക്ക് മനുഷ്യനെ കണ്ടെത്താനാവില്ല. കാരണം വ്യക്തം. അതിനിനിയും കോടിക്കണക്കിന്‌ വർഷങ്ങൾ കഴിയണം.

     നമുക്കിനി ജൂറാസിക് (കഴിഞ്ഞ 20.8 കോടി വർഷം മുതൽ 14.5 കോടി വർഷം വരെ) യുഗത്തിലേക്ക് വരാം.നമുക്കെല്ലാം അറിയാവുന്നതുപോലെ ഇത് ഡിനോസറുകളുടെ കാലമാണ്‌.ചെറുതും വലുതുമായി ഒട്ടേറെ ഡിനോസറുകൾ. ഇതിൽ സസ്യഭുക്ക് വിഭാഗത്തിലെ Brachiosaurന്‌ 25 മീറ്റർ നീളവും 55 ടൺ ഭാരവുമുണ്ടായിരുന്നു.അതുപോലെ മാംസഭുക്ക് വിഭാഗത്തിലെ Tyrannosaur Rex ന്‌ 14 മീറ്റർ നീളവും 17 ടൺ ഭാരവുമുണ്ടായിരുന്നു. ഇവനാണ്‌ ഭൂമിയിൽ ഇന്നോളം ജീവിച്ച ജീവികളിൽ വെച്ച് ഏറ്റവും ഭീകരൻ. ഇവന്റെ അറക്കവാൾ പോലത്തെ പല്ലുകളിൽ നിന്ന് ഒരു ജീവിക്കും രക്ഷപ്പെടാ​നാ‍വില്ല. ഇത്രയും വലിപ്പമേറിയതും ഭീമാകാരന്മാരുമായ ജീവികളെ സൃഷ്ടിച്ച സ്രഷ്ടാവ് ഈ കാലയളവിൽ മനുഷ്യനെ സൃഷ്ടിച്ചില്ല. ലോകമെമ്പാടുമുള്ള Natural Museum ങ്ങളിൽ ജൂറാസിക് കാലഘട്ടത്തിലെ ഡിനോസർ ഫോസിലുകളുണ്ട്. എന്നിരുന്നാലും ഈ കാലത്ത് ഡിനോസറുകൾക്കൊപ്പം ജീവിച്ച ഒരു മനുഷ്യന്റെ ഫോസിൽ അവയിലൊന്നും ഇല്ല. സൃഷ്ടിവാദമനുസരിച്ച് അങ്ങനെയുണ്ടാകാൻ വഴിയുണ്ടല്ലോ? കാരണം 6 ദിവസത്തെ വ്യത്യാസമല്ലേ രണ്ട് ജീവികളും തമ്മിലുള്ളു? സത്യത്തിൽ സൃഷ്ടിവാദം പറയുന്നത് കളവാണ്‌. ഡിനോസറുകൾക്കൊപ്പം മനുഷ്യനില്ല. ഇത് സത്യമാണെങ്കിലും ഡിനോസറുകളെക്കുറിച്ച് നമ്മുടെ പുരാണകർത്താക്കൾ മനസ്സിലക്കാതെ പോയത് കഷ്ടമായിപ്പോയി. അറിഞ്ഞിരുന്നെങ്കിൽ ഇതിനെപ്പിറ്റിച്ച് ഏതെങ്കിലും ദൈവത്തിന്റെ വാഹനമാക്കിയേനെ. എലിയെപ്പിടിച്ച് വാഹനമാക്കിയവർക്കുണ്ടോ ഡിനോസറിനെപ്പിടിച്ച് വാഹനമാക്കാൻ ബുദ്ധിമുട്ട്? നമ്മുടെ ഏതെങ്കിലും ഒരു പുരാണദൈവം പട്ടുടുപ്പിട്ട് കിരീടവും ചൂടി വാള്‌, കുന്തം, കൊടച്ചക്രം ഇത്യാദി ആയുധങ്ങളുമായി ഡിനോസറിന്റെ പുറത്തുകയറി യാത്രചെയ്യുന്ന ചിത്രം ഒന്ന് സങ്കല്പിച്ചുനോക്കൂ. ഡിനോസറിനെപ്പിടിച്ച് തനിക്ക് ബലിനല്കാൻ ഒരു ദൈവവും ആവശ്യപ്പെടതായും അറിവില്ല



     ജൂറാസിക് യുഗം വിട്ട് അടുത്ത യുഗമായ ക്രിറ്റേഷ്യസിലേക്ക് (കഴിഞ്ഞ 14.5 കോടി വർഷം മുതൽ കഴിഞ്ഞ 6.5 കോടി വർഷം വരെയുള്ള കാലം) വരാം. ഈ യുഗവും ഡിനോസറുകളുടെ കാലഘട്ടമാണ്‌. ജൂറാസിക്കിലും ക്രിറ്റേഷ്യസിലുമായി 14 കോടി വർഷങ്ങൾ ഇവരായിരുന്നു ഭൂമിയിലെ പ്രബല ജീവിവിഭാഗങ്ങൾ. അങ്ങനെ ഡിനോസറുകൾ മദിച്ചുപുളച്ചുനടക്കവെ ക്രിറ്റേഷ്യസ് യുഗത്തിന്റെ അവസാനം ഒരു Extinction-ജീവവിഭാഗങ്ങളുടെ കൂട്ട വിനാശം -സംഭവിക്കുന്നു. ജീവന്റെ ചരിത്രത്തിൽ ഇടയ്ക്കിടെ സംഭവിക്കുന്ന ഒരു ദാരുണ സംഭവമാണ്‌ Extinction. ഇങ്ങനെ സംഭവിക്കുമ്പോൾ ജീവികൾ കൂട്ടത്തോടെ ചത്തൊടുങ്ങും. അങ്ങനെ ക്രിറ്റേഷ്യനിലെ കൂട്ടവിനാശത്തിൽ ഡിനോസറുകളും അന്നത്തെ വലിയ ജീവികളും കൂട്ടത്തോടെ ചത്തൊടുങ്ങി. ഇവയെയെല്ലാം സൃഷ്ടിച്ചത്‌ ഒരു ദൈവമാണെങ്കിൽ, സ്വന്തം സൃഷ്ടികളെ കൂട്ടത്തോടെ നശിപ്പിക്കുന്നവൻ കരുണാമയനും നീതിമാനുമൊന്നുമാകില്ലല്ലോ. ഒരു ഉല്ക്കാപതനം വഴിയാണ്‌ ഈ Extinction സംഭവിച്ചത് എന്ന് ഇന്ന്‌ വ്യക്തമായിട്ടുണ്ട്. 56% ജീവികൾ ഈ കൂട്ടവിനാശത്തിൽ ചത്തൊടുങ്ങി. 6.5 വർഷം തൊട്ടുള്ള ഫോസിൽ രേഖകളിൽ ഇത് ദൃശ്യമാണ്‌. ഇപ്പോഴും നമ്മൾ ഡിനോസറുകളുടെ ഫോസിലുകൾ കണ്ടെത്തുന്നു; എന്നിട്ടും ഡിനോസറുകൾക്കൊപ്പം ജീവിച്ച ഒരു മനുഷ്യന്റെ ഫോസിൽ കണ്ടുകിട്ടുന്നില്ല. ഇത് സൂചിപ്പിക്കുന്നത് 6.5 കോടി വർഷങ്ങൾക്കുമുമ്പും ഭൂമിയിൽ മനുഷ്യനില്ല എന്നാണ്‌. സൃഷ്ടിവാദികളുടെ പടച്ചതമ്പുരാൻ ‘സൃഷ്ടിച്ച’ പല പ്രധാനപ്പെട്ട ജീവികളും ഇപ്പോൾ ഫോസിലുകളിലൂടെ കടന്നുപോയല്ലോ; എന്നിട്ടുമെന്തേ ഇവയ്ക്കെല്ലാം ‘മേധാവിയായി’ ദൈവം രൂപം കൊടുത്ത മനുഷ്യനെ കാണാത്തത്!

     കഴിഞ്ഞ 6.5 കോടി വർഷം മുതൽ ഇന്നോളം വരുന്ന കാലമാണ്‌ സീനോസോയിക്. ഈ കാലയളവ് സസ്തനികളുടേതാണ്‌. ഡിനോസറുകൾ അപ്രത്യക്ഷരായി അധികം വൈകാതെ സസ്തനികളുടെ വിപുലീകരണം സംഭവിക്കുന്നു. അതിനു കാരണം, ഡിനോസറുകൾ ഇട്ടേച്ചുപോയ ജീവിതപരിസരങ്ങളിലേക്ക്‌ സസ്തനികൾക്ക് അതിവേഗം വ്യാപിക്കാനായി എന്നതാണ്‌. സീനോസോയിക്കിന്‌ 6 വിഭാഗങ്ങൾ ഉണ്ട്. 

     ഇതിൽ ആദ്യത്തെ കാലമാണ്‌ പാലിയോസിൽ-കഴിഞ്ഞ 6.5 കോടി വർഷം  തൊട്ടുതുടങ്ങി കഴിഞ്ഞ 5.4 കോടി വർഷം വരെ- ഈ യുഗത്തിൽ ഇന്നത്തെ കുതിര, കഴുത, കണ്ടാമൃഗം ഇന്നിവയുൾക്കൊള്ളുന്ന Mammalian, order perissodactyla വിഭാഗത്തിലെ പൂർവ്വജീവികൾ പ്രത്യക്ഷപ്പെടുന്നു. എന്നിരുന്നാലും ഈ കാലത്തും മനുഷ്യഫോസിൽ കിട്ടുന്നില്ല. ഇനി അടുത്ത യുഗമായ ഇയോസിനിലേക്ക്(5.4 കോടി വൃഷം മുതൽ 3.5 കോടി വർഷം വരെ) നോക്കാം. ഇന്നത്തെ വ്യത്യസ്തങ്ങളായ സസ്തനവിഭാഗ(order)ങ്ങൾ ഈ കാലത്ത് രംഗത്ത് വരുന്നതുകാണാം. കുതിരവംശത്തിന്റെ പൂർവ്വജീവിയായ ഇയോഹിപ്പസ്-മിഡിൽ ഇയോസിൻ, കണ്ടാമൃഗത്തിന്റെ പൂർവ്വജീവിയായ Hyrachyus അതുപോലെ പശു, ഒട്ടകം, മാൻ, ജിറാഫ്, പന്നി(Artiodactyla) എന്നിവയുടെ പൂർവ്വരൂപങ്ങളുടെ ഫോസിലുകൾ ഈ യുഗത്തിൽ കാണാം. കന്നുകാലികൾ, കുതിര, ഒട്ടകം, പന്നി എന്നിവപോലെ മനുഷ്യജീവിതത്തിലെ പ്രധാനപ്പെട്ട ജീവിയാണ്‌ ആന (order; probhoscidea) ആനയുടെ പൂർവ്വജീവിയായ Moeritherium മിഡിൽ ഇയോസിനിൽ പ്രത്യക്ഷപ്പെടുന്നു. എന്നാൽ ഈ ജീവികളെയെല്ലാം ‘ഉപയോഗിക്കപ്പെടുത്തേണ്ട’ മനുഷ്യൻ ഇയോസിൻ യുഗത്തിൽ ജീവിച്ചിരുന്നോ എന്നതാണ്‌ ചോദ്യം. സൃഷ്ടിവാദക്കാർക്ക് ഇതിനെന്ത് ഉത്തരമാണുള്ളത്? അനേകവർഷം പരിണാമശാസ്ത്രത്തിനെതിരെ ഗവേഷണം നടത്തി തെളിവുകൾ ശേഖരിച്ച സൃഷ്ടിവാദത്തിന്റെ തലതൊട്ടപ്പന്മാരെവിടെ? സൃഷ്ടിവാദകളേ, നിങ്ങൾക്ക് ആത്മാർത്ഥതയുടെ അല്പം കണികയെങ്കിലും ബാക്കിയുണ്ടെങ്കിൽ, ഇയോസിൽ യുഗത്തിൽ, സസ്തനികൾക്കൊപ്പം ജീവിച്ച ഒരു മനുഷ്യന്റെ ഫോസിൽ കൊണ്ടുവരൂ. എന്നിട്ട് പരിണാമവാദികളുടെയും യുക്തിവാദികളുടെയും മുഖത്തേക്ക്‌ വലിച്ചെറിയൂ. അതോടെ അവരുടെ വായടയും. ഇങ്ങൾക്ക് അത് സാധിക്കില്ല എന്ന് ഞങ്ങളേക്കാളും നന്നായി നിങ്ങൾക്കറിയാം. കാരണം മനുഷ്യന്റെ ഫോസിൽ ഫോസിൽ കിട്ടാൻ ഇനിയും കോടിക്കണക്കിന്‌ വർഷങ്ങൾ കഴിയണം, അതുതന്നെ.

     സൃഷ്ടിവാദികൾ പരിണാമശാസ്ത്രത്തോട് എതിരിട്ട് ഉത്തരം മുട്ടുമ്പോൾ അലമുറയിട്ടുവാദിക്കുന്ന ഒരു ചോദ്യമുണ്ട്. “എവിടെ ഇടക്കണ്ണികൾ” എന്ന്. പ്രിയപ്പെട്ട സൃഷ്ടിവാദക്കാരാ, താങ്കൾ ഇയോസിൻ ഫോസിൽ ശേഖരത്തിലേക്ക് ഒന്നു നോക്കൂ. ഇവിടെവെച്ച് ഭൂമിയിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ ജീവി, തിമിംഗലം പരിണമിക്കുന്നത് കാണാം. തിമിംഗലം ഒരു സുപ്രഭാതത്തിൽ ഏതെങ്കിലും ദൈവം 'ഉണ്ടാകൂ' എന്ന് പറഞ്ഞപ്പോൾ ഉണ്ടായതൊന്നുമല്ല. ഒരു വിഭാഗം സസ്തനികളിലെ പരിണാമമാണ്‌ ലക്ഷക്കണക്കിന്‌ വർഷങ്ങളിലൂടെ തിമിംഗലത്തിലെത്തിച്ചേർന്നത്. ഇയോസിൻ യുഗത്തിലാണ്‌ ഇതിന്റെ ആരംഭം.(4.5 കോടി വർഷം തൊട്ട്) ഹിപ്പോപൊട്ടൊമസിന്റെ തൊട്ടടുത്ത ബന്ധുവിൽനിന്നാണ്‌ ആ പരിണാമം തുടങ്ങുന്നത്. ഇതുസംബന്ധമായി ഒട്ടേറെ ഫൊസിലുകൾ പാകിസ്ഥാനിൽനിന്നും ആഫ്രിക്കയിൽ നിന്നും കിട്ടിയിട്ടുണ്ട്. Pakicetus, Ambulocetus, Basilosaurus, Dorudon  എന്നിവ ഈ വിഭാഗത്തിലെ പ്രധാനപ്പെട്ട ഫൊസിലുകളാണ്‌.  

     ഫോസിൽ കഥ അധികം വലിച്ചുനീട്ടേണ്ടതില്ല. ആധുനിക മനുഷ്യൻ, അതായത് നമ്മൾ ഹോമോസാപിയൻസ് 1450 ക്യുബിക് സെന്റീമീറ്റർ തലച്ചോറുമായി ആദ്യമായി ഫോസിലിൽ പ്രത്യക്ഷപ്പെടുന്നത് കഴിഞ്ഞ 2 ലക്ഷം വർഷത്തിനുശേഷമാണ്‌. നമുക്ക് കിട്ടിയിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ആധുനിക മനുഷ്യന്റെ ഫോസിലിന്റെ പ്രായം 1,95,000 വർഷമാണ്‌. എത്യോപ്യയിലെ ഓമോ കിബിഷ് എന്ന സ്ഥലത്തുനിന്നാണ്‌ അത് കിട്ടിയിട്ടുള്ളത്. എന്നാൽ ഈ കാലയളവിൽ ആധുനിക മനുഷ്യൻ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതൊന്നുമല്ല. മനുഷ്യപരിണാമം കഴിഞ്ഞ 70-60 ലക്ഷം തൊട്ടാരംഭിക്കുന്നു. (മിയോസിൻ യുഗം കഴിഞ്ഞ2.3 കോടി വർഷം മുതൽ 53 ലക്ഷം വർഷം വരെ)അവിടം മുതൽ ആധുനിക മനുഷ്യൻ പ്രത്യക്ഷപ്പെടുന്നതുവരെയുള്ള മനുഷ്യപൂർവ്വികരെ സംബന്ധിക്കുന്ന ഒട്ടേറെ ഫോസിലുകൾ-ഇടക്കണ്ണികൾ- നമുക്ക് കിട്ടിയിട്ടുണ്ട്. ആ പ്രക്രിയയുടെ പരിണിതരൂപമായിട്ടാണ്‌ കഴിഞ്ഞ 2 ലക്ഷം വൃഷങ്ങൾക്കുശേഷം ആധുനിക മനുഷ്യനെ നമ്മൾ ഫോസിലിൽ കാണുന്നത്. അതായത് 1450 ക്യുബിക് സെന്റീമീറ്റർ തലച്ചോർ, പൂർണമായ നിവർന്ന നടത്തം, ഉപകരണങ്ങൾ നിർമിക്കാനുള്ള കഴിവ് ഇത്യാദി കഴിവുകളുള്ള ആധുനിക മനുഷ്യന്റെ ആദ്യത്തെ പതിപ്പ്. ഈ കാലത്തുനിന്നും താഴോട്ട് പോകുംതോറും തലച്ചോറിന്റെ അളവിലും ഉപകരണങ്ങൾ നിർമിക്കാനുള്ള കഴിവിലും കുറവുകാണുന്നു. അപ്പോൾ കോടിക്കണക്കിനു വർഷങ്ങൾക്കുമുമ്പത്തെ ഫോസിലുകളിൽ മനുഷ്യനെ തപ്പിനോക്കിയിട്ട് കാര്യമില്ലെന്നും വളരെ പില്കാലത്തുമാത്രമേ മനുഷ്യനെ നോക്കേണ്ടൂ എന്നുമാണ്‌ ഫോസിൽ ചരിത്രം പറയുന്നത്.

     ഫോസിലുകൾ നല്കുന്ന തെളിവുകൾ പരിണാമശാസ്ത്രത്തിന്റെ അപ്രമാദിത്തം വെളിവാക്കുന്നു. പരിണാമശാസ്ത്രത്തിനെതിരെ സൃഷ്ടിവാദികൾ കെട്ടിപ്പൊക്കിയെന്നവകാശപ്പെടുന്ന കളിമൺ കൊട്ടാരങ്ങൾ ഫോസിലുകളുടെ പ്രളയത്തിൽ കുത്തിയൊലിച്ചുപോകുന്നു. 'മഹത്തായ സൃഷ്ടിയായ' മനുഷ്യനുവേണ്ടി ദൈവം സൃഷ്ടിച്ചതെന്നവകാശപ്പെടുന്ന ഈ ഭൂമിയിൽ പ്രീകാംബ്രിയനിലെ(കഴിഞ്ഞ 460 കോടി വർഷം മുതൽ കഴിഞ്ഞ 54.5 കോടി വർഷം വരെ നീണ്ടുനിന്ന കാലത്തെ മൊത്തം പറയുന്ന പേര്‌) മനുഷ്യനെ കാണിച്ചുതരാൻ കഴിയുന്നില്ലെന്നതോ പോകട്ടെ, ജൂറാസിക് യുഗത്തിൽ ഡിനോസറുകൾക്കൊപ്പം ജീവിച്ച ഒരു മനുഷ്യന്റെ ഫോസിൽ കാണിച്ചുതരാൻ പോലും സൃഷ്ടിവാദത്തമ്പുരാക്കന്മാർക്ക് കഴിയുന്നില്ല. അതിനവർക്ക് സാധിച്ചാൽ പരിണാമശസ്ത്രം പൊളിയും. സൃഷ്ടിവാദം സത്യമാകും. നിരീശ്വരവാദികൾക്കും പരിണാമവാദികൾക്കും മനം മാറ്റമുണ്ടാകും. അവർക്കെല്ലാം സ്രഷ്ടാവിനെ അംഗീകരിക്കേണ്ടിവരും. ലോകത്തിലെ പല യൂണിവേഴ്സിറ്റികളും കോടിക്കണക്കിനുരൂപയാണ്‌ പരിണാമഗവേഷണങ്ങൾക്കായി ചെലവഴിക്കുന്നത്. പരിണാമത്തെ പൊളിച്ചടുക്കിയാൽ ആ തുകയെല്ലാം മതപഠനത്തിന്‌ ഉപയോഗിക്കുകയും ചെയ്യാം.

     പരിണാമശാസ്ത്രത്തെ അങ്ങനെ എളുപ്പത്തിൽ പൊളിക്കാനാകില്ല എന്ന് സൃഷ്ടിവാദികൾക്ക് നന്നായറിയാം. സൃഷ്ടിവാദത്തിന്‌ വിശ്വാസമാണ്‌ പിൻബലമെങ്കിൽ പരിണാമത്തിന്‌ തെളിവുകളാണ്‌ പിൻബലം. Cyanobacteria യുടെ ഫോസിൽ കിട്ടി, പിന്നീട് 350 കോടി വർഷം കഴിഞ്ഞിട്ടാണ്‌ മനുഷ്യന്റെ ഫൊസിൽ കിട്ടുന്നത്, ഇതിനിടയിലുള്ള കാലങ്ങളിൽ വ്യത്യസ്തങ്ങളായ ജിവികളുടെ ഫോസിലുകളും കിട്ടുന്നുണ്ട്. അപ്പോൾ ഇവിടെ നടന്നത് സൃഷ്ടിയല്ല, പരിണാമമാണ്‌ എന്നല്ലേ ഇത് തെളിയിക്കുന്നത്? മാത്രമല്ല, ഫോസിൽ തെളിവുകളുടെ മുന്നിൽ ഇവരുടെ സ്ഥിരതാവാദവും പൊളിയുന്നു. ദൈവം ജീവികളെ സൃഷ്ടിച്ചതിനു ശേഷം അവയ്ക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല, അന്നത്തെപോലെ ഇന്നും നിലനില്ക്കുന്നു എന്നതാണ്‌ സ്ഥിരതാവാദത്തിന്റെ കാതൽ. എങ്കിൽ ഏറ്റവും കുറഞ്ഞത് കാംബ്രിയൻ തൊട്ട് ഇന്നോളം വരെയുള്ള ഫോസിൽ രേഖകളിൽ ഒരേതരം ജീവികളെതന്നെ കാണേണ്ടതാണ്‌. അതായത് ഇന്നത്തെ ജീവികൾ ആന, മയിൽ, ഒട്ടകം, കുതിര, കൂടെ പാമ്പ്, തവള മത്സ്യം ഒപ്പം നമ്മളും ഇവരുടെയെല്ലാം ഫോസിലുകൾ കാംബ്രിയൻ തൊട്ടുള്ള ഫോസിൽ ശേഖരങ്ങളിൽ നിരന്തരമായി കിട്ടിക്കൊണ്ടിരിക്കണം. എന്നാൽ അങ്ങനെയല്ല ഫോസിൽ രേഖകളെന്ന് നമ്മൾ കണ്ടതാണ്‌. അത് ലളിതമായ ജൈവരൂപങ്ങളിൽനിന്ന്‌ സങ്കീർണമായ ജൈവരൂപങ്ങൾക്കിലേക്ക് നിരന്തരം രൂപം മാറിക്കൊണ്ടിരിക്കയായിരുന്നു; പരിണമിക്കുകയായിരുന്നു. കഴിഞ്ഞ 400 കോടി വർഷങ്ങൾക്ക് ശേഷം തുടങ്ങിയ ആ പ്രക്രിയയുടെ ഇന്നത്തെ പതിപ്പാണ് മനുഷ്യൻ. സ്ഥിരതാവാദമുയർത്തുന്ന സൃഷ്ടിവാദികൾ ആദ്യം ചെയ്യേണ്ടത് കാംബ്രിയനിലെ ട്രൈലോബൈറ്റിനെ ഇന്നത്തെ ഏതെങ്കിലും പുഴയിലോ, കുളത്തിലോ കടലിൽതന്നെയോ മുങ്ങിത്തപ്പി കാണിച്ചുതരികയാണ്  

     കാംബ്രിയൻ ഘട്ടത്തിൽ ആദ്യം കാണുന്നത് നട്ടെല്ലില്ലാത്ത ജീവികളെയാണ്‌. മധ്യകാംബ്രിയനിൽ എത്തുമ്പോഴേക്കും നട്ടെല്ലുള്ള ജീവികളുടെ പൂർവ്വരൂപങ്ങളെ കണ്ടുതുടങ്ങുന്നു. ഇനി നട്ടെല്ലികളുടെ മാത്രം പരിണാമപ്രക്രിയ എടുത്താൽ സലൂറിയനിൽ (43.8 കോടി വർഷം മുതൽ 41.7 കോടി വർഷം വരെ) എത്തുമ്പോഴേക്കും മത്സ്യവിഭാഗങ്ങളെ കണ്ടുതുടങ്ങുന്നു. ഇത് പിന്നീട് ഡേവോനിയനിൽ എത്തുമ്പോൾ ഉഭയജീവികളിലേക്ക് പരിണമിക്കുന്നു. പെർമിയനിൽ (കഴിഞ്ഞ 29 കോടി വർഷം മുതൽ കഴിഞ്ഞ 24.5 കോടി വർഷം വരെ) ഉരഗങ്ങളെ നമ്മൾ കാണുന്നു. ഉരഗപരിണാമം പിന്നീട് 20 കോടി വർഷങ്ങൾക്കു മുമ്പ് രണ്ടായി തിരിയുന്നു. ഒരു ശാഖ ഡിനോസറുകളിലേക്കും ഒരു ശാഖ സസ്തനികളിലേക്കും നീങ്ങുന്നു. എന്നാൽ പ്രകൃതിനിദ്ധാരണം ഡിനോസറുകൾക്ക് അനുകൂലമായതിനാൽ അവ വംശനാശമടയുന്നതുവരെ, സസ്തനികൾ ഒരരികിലേക്ക് ഒതുക്കപ്പെട്ടു. 6.5 കോടി വർഷം മുതൽ-ഡിനോസർ വിനാശത്തിനുശേഷം- സസ്തനികൾ വ്യപിക്കുന്നു. 4.5 കോടി വർഷം തൊട്ട് സസ്തനികളിൽ പ്രൈമേറ്റുകൾ രൂപം കൊള്ളുന്നു. പ്രൈമേറ്റ് പരിണാമം 70-60 വർഷം മുതൽ മനുഷ്യനിലേക്ക് നീങ്ങുന്നു. അങ്ങനെ കഴിഞ്ഞ 2 ലക്ഷം വർഷത്തിനുശേഷം മനുഷ്യൻ പരിണമിക്കുന്നു. അങ്ങനെ മനുഷ്യജന്മം കിട്ടിയവർ തന്നെയാണ്‌ വന്നവഴി നിഷേധിച്ചുകൊണ്ട് ഇല്ലാത്ത ദൈവത്തിന്റെ പിടലിക്ക് സൃഷ്ടിയുടെ ഉത്തരവാദിത്വം കെട്ടിയേല്പിക്കുന്നത്. കപടമായ സൃഷ്ടിവാദം എന്തുതന്നെ കെട്ടിയെഴുനെള്ളിച്ചാലും മനുഷ്യൻ തേച്ചാലും കുളിച്ചാലും പോകാത്ത ഒന്നുണ്ട്. അത് നമ്മുടെ DNAയിൽ രേഖപ്പെടുത്തപെട്ടതാണ്‌. കടുത്ത ദൈവവിശ്വാസിയുടെയും പക്കാ നാസ്തികന്റെയും DNAയിൽ അവർ വന്നവഴിയെക്കുറിച്ച് വ്യക്തമായ രേഖകളുണ്ട്. നമ്മുടെ DNAയിൽ കോടിക്കണക്കിൻ വർഷത്തെ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. DNAയിലെ ഫോസിൽ ജീനുകളാണ്‌ നമ്മുടെ ആവിർഭാവത്തെപ്പറ്റി വ്യക്തമായ തെളിവുകൾ നല്കുന്നത്. ഫോസിൽ ജീനുകൾ:പ്രകൃതിനിർധാരണം വഴി നിർവീര്യമാക്കപ്പെട്ട ജീനുകൾ.  ഈ ജീനുകൾ നമ്മുടെ പൂർവികജീവികൾക്ക് ആവശ്യമായിരുന്നു. എന്നാൽ നമുക്ക് ആവശ്യമില്ല, അതുകൊണ്ട് ഫോസിലാക്കപ്പെട്ടു. ഇത്തരം ജീനുകളുടെ ശവപ്പറമ്പാണ് നമ്മുടെ ജൈനോം. ഈ ജീനുകളിൽ നടന്ന പഠനം പരിണാമത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൽ ലഭ്യമാക്കിയിരിക്കുന്നു.

     മനുഷ്യൻ സൃഷ്ടിവാദക്കാർ പറയുന്നതുപോലെ ദൈവസൃഷ്ടിയല്ല, മറിച്ച് പരിണാമത്തിലൂടെയാണ്‌ രൂപപ്പെട്ടതെന്ന് വ്യക്തമാക്കുന്ന ഒരു കാര്യം കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. മനുഷ്യനും ചിമ്പാൻസിയും തമ്മിൽ കാഴ്ചയ്ക്ക് യാതൊരു സാമ്യവുമില്ല. മനുഷ്യൻ രണ്ട് കാലിൽ നിവർന്ന് നടക്കുന്ന, വികസിതമായ തലച്ചോറുള്ള, ഉപകരണങ്ങൾ നിർമിക്കുന്ന, സംസ്കാരങ്ങൾ സൃഷ്ടിച്ച വിശിഷ്ടജീവി. ചിമ്പാൻസിയോ ഏതാനും ചുവടുകൾ മാത്രം ഇരുകാലിൽ നടക്കുവാൻ കഴിയുന്ന, മനുഷ്യന്റെ മൂന്നിലൊന്ന് മാത്രം തലച്ചോറുള്ള, സർവാംഗം രോമമുള്ള ഒരു ജീവി. എന്നാൽ കാഴ്ചയിലുള്ള ഈ വ്യത്യാസത്തെ അപ്രസക്തമാക്കുന്ന അപാരമായ സാമ്യം ഈ രണ്ട് ജീവികൾ തമ്മിലുണ്ട്. അതായത്‌ നമ്മളും ചിമ്പാൻസിയും തമ്മിൽ ജനിതകതലത്തിൽ 98.5%(11) തുല്യമാണ്‌. എന്നുവെച്ചാൽ ഒരു മനുഷ്യനെ രൂപപ്പെടുത്തുന്ന ജീനുകളും ഒരു ചിമ്പാൻസിയെ രൂപപ്പെടുത്തുന്ന ജീനുകളും 98.5 % ഒന്നാണ്‌. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് സ്വന്തം രൂപത്തിൽ തന്നെയാണെന്ന് മതങ്ങൾ പറയുന്നു. അതുകൊണ്ടുതന്നെ മനുഷ്യന്‌ മറ്റുജീവികളിൽ നിന്ന് വ്യത്യസ്തമായ ഒരു ജനിതകഘടന ഉണ്ടകേണ്ടതുണ്ട്‌. അതെ, മനുഷ്യന്റെ ജനിതകഘടാന മറ്റൊരു ജീവിയുടെ ജൈനോമുമായി ഒത്തുപോകാൻ പാടില്ല. എന്നാൽ ഇവിടെ നമ്മൾ കാണുന്നതോ, കാഴ്ചയ്ക്ക് വ്യത്യസ്തരായ രണ്ട് ജീവികൾ തമ്മിൽ ജീൻ തലത്തിൽ അമ്പരപ്പിക്കുന്ന സാമ്യം. വെറും 1.5 % ജീനുകൾ തമ്മിലുള്ള വ്യത്യാസം കണ്ടിട്ടാണ്‌ ജെറീദ്ഡായമണ്ട് മനുഷ്യനെ മൂന്നാം ചിമ്പാൻസിയെന്ന് വിളിച്ചത്. മനുഷ്യൻ ജീൻ തലത്തിൽ ഇതര മനുഷ്യക്കുരങ്ങുകളുമായും ഗണ്യമായവിധത്തിൽ ബന്ധപ്പെട്ടുകിടക്കുന്നു. ഇത് വിളിച്ചുപറയുന്നത്, മനുഷ്യന്റെ ഉല്പത്തി ഈ ജന്തുലോകത്തുനിന്നുതന്നെയാണെന്നാണ്‌. ഇത് മനുഷ്യന്റെ കാര്യത്തിൽ മാത്രമല്ല, ഭൂമിയിലെ സകലമാന ജീവികളുംജനിതകമായി പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ഇതൊരു പ്രാപഞ്ചിക സത്യമാണ്‌. ദൈവത്തെ നിഷേധിക്കുന്ന അനിഷേധ്യമായ തെളിവുകൾ. 

     ദൈവമെന്ന ആശയം ഭൂമിയിൽ പ്രത്യക്ഷപ്പെടാൻ, ജീവൻ ആവിർഭവിച്ചതിനുശേഷം 400 കോടി വർഷങ്ങൾ കഴിയേണ്ടിവന്നു. ഇതിനിടയിലെ സുദീർഘമായ കാലയളവിൽ ഒരു ജീവിയും ദൈവത്തെ സൃഷ്ടിച്ചില്ല.അതിനുകാരണം, ദൈവമെന്ന ആശയത്തെ അവതരിപ്പിക്കാൻ തികച്ചും intelligent ആയ ജീവി ഉല്ഭവിക്കണം. അതാണ്‌ മനുഷ്യൻ. അവൻ ഭംഗിയായി ദൈവത്തെ ഡിസൈൻ ചെയ്തു. അതെ ജീവലോകത്തെ intelligent designer മനുഷ്യനാണ്‌. അവനില്ലെങ്കിൽ ഭൂമിയിൽ ദൈവവുമില്ല. 
   
ആധാരഗ്രന്ഥങ്ങൾ:

1. Carl zimmer Evolution:  The triumph of an idea Harperpernnial, 2006, p.79
2. Simon Conway Morris- The crucible of Creation: burgess shale and the rise of animals, Oxfprd 1999
3. Paul Davis- The 5th Miracle: the search for the origin and meaning of life. Simon & schuster 1999, p. 81
4. Neil shubin- Your innerfish: The amazing discovery of our 375 - Million-year-old ancestor, Penguin, 2009,    p. 31-43.
5. Richard southwood- The story of life, oxford 2003, p.129
6.  Richard southwood: 9 The World of the dinosaurs. 
7. Carl Zimmer- Evolution, p. 159-167.
8. Alice Roberts-  The incredible human journy,  bloomsbury 2009. p. 45
9. Robert Foley- Humans before Humanity: A evolutionary prespective blackwell, 1997
10. Richard sothwood- Story of life, p.216.
11. ( a better estimate would be that 95% of the base pairs are exactly shared between chimpanzee and human DNA. In this sample of 779 kb, the divergence due to base substitution is 1.4%, and there is an additional 3.4% difference due to the presence of indels. )Divergence between samples of chimpanzee and human DNA sequences is 5%, counting indels
Roy J. Britten*
+ Author Affiliations

California Institute of Technology, 101 Dahlia Avenue, Corona del Mar, CA 92625
Contributed by Roy J. Britten

417 comments:

«Oldest   ‹Older   201 – 400 of 417   Newer›   Newest»
സുശീല്‍ കുമാര്‍ said...

"സുശീല്‍ കുമാറിന്റെ അവസാന കമന്റിലും 'നിഗമനം' എന്ന പദം കാണാം."

>>>>> സയൻസ് എന്നത് വസ്തുനിഷ്ഠ സത്യം തേടലാണ്‌. സയൻസിന്റെ രീതിശാസ്ത്രത്തിൽ നിഗമനങ്ങൾക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. നിഗമനങ്ങളെ പരീക്ഷണങ്ങൾക്ക് വിധേയമാക്കുകയാണ്‌ അടുത്ത പടി. പിന്നീട് ആ പരീക്ഷണങ്ങൾ ആവർത്തിക്കപ്പെടുകയും വേണം. അപ്പോൾ ഏതെങ്കിലും ഒരു സ്റ്റെപ്പിൽ വിപരീതമായ ഒരു റിസൾട് കിട്ടിയാൽ അതോടെ ഒരു ശാസ്ത്രസിദ്ധാന്തം തെറ്റാകും. ഈ പോസ്റ്റിൽ ആവർത്തിക്കുന്ന ഒരു അവകാശാവാദമുണ്ട്:

" Warrawoona ഫോസിൽ ഗ്രൂപ്പിൽ കാണുന്ന 350 കോടി വർഷം പഴക്കമുള്ള Cyanobacteria ഫോസിലിനോടൊപ്പം ഒരു മനുഷ്യന്റെ ഫോസിലും കാണെണ്ടതുണ്ട്. അവിടെനിന്നും ഒരു മനുഷ്യന്റെ ഫോസിൽ പൊക്കിയെടുക്കാൻ സൃഷ്ടിവാദികൾക്ക് കഴിഞ്ഞാൽ അതോടെ പരിണാമവാദം തകർന്ന് തരിപ്പണമാകും. പരിണാമവാദികളുടെയും യുക്തിവാദികളുടേയും വായ അടപ്പിക്കാൻ ഇതിലും നല്ലൊരു മരുന്ന് വേറെ കിട്ടാനില്ല. എന്നാൽ സൃഷ്ടിവാദികളുടെ ദൗർഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ, മനുഷ്യന്റേത് പോയിട്ട് ഒരു ചെറുമീനിന്റെ പോലും ഫോസിൽ ഇവിടെനിന്ന് കിട്ടില്ല. കാരണം ഏകകോശജീവിയായ ബാക്റ്റീരിയയിൽനിന്ന് സങ്കീർണജീവിയായ മനുഷ്യനിലെത്താൻ ഇനിയും ബില്യൻ (നൂറ്‌ കോടി)കണക്കിന്‌ വർഷത്തെ പരിണാമം നടക്കണം. ഈ ഒരൊറ്റ പോയിന്റിൽ തന്നെ സൃഷ്ടിവാദത്തിന്റെ കാറ്റ് പോവുകയാണ്‌."

ഇത്തരത്തിൽ കൃത്യമായ ശാസ്ത്രീയ രീതികളിലൂടെ പരീക്ഷിച്ചുറപ്പിക്കപ്പെട ഒരു പാട് തെളിവുകൾ പരിണാമശാസ്ത്രത്തിനുണ്ട്. അസ്ഥാനത്ത് ലഭിക്കുന്ന ഒരു ഫോസിൽ മതിയാകും പരിണാമശസ്ത്രം തെറ്റാണെന്ന് തെളിയാൻ.

എന്നാൽ മതവിശ്വാസത്തിന്റെ കാര്യം നേർ വിപരീതമാകും. മതഗ്രന്ഥങ്ങൾ നല്കുന്ന അറിവുകൾക്ക് എന്തെങ്കിലും തെളിവുവേണമെന്നൊ പരീക്ഷണങ്ങൾ നടത്തണമെന്നോ ഏതെങ്കിലും മതവിശ്വാസി സമ്മതിക്കുമോ? ഖാദർ, താങ്കൾ സമ്മതിക്കുമോ?

അപ്പോൾ താങ്കളുടെ ഈ ‘നിഗമനം’ എങ്ങനെ ശരിയാകും:“ചുരുക്കി പറഞ്ഞാല്‍ ആദ്യ സ്രിഷ്ടിപ്പിനെ കുറിച്ച് വിശ്വസികല്‍ക്കുള്ളത് വിശ്വാസവും യുക്തി വാദികള്‍ക്കുള്ളത് നിഗമനവും.”

kaalidaasan said...

>>>>കാളിദാസന്‍, ഒരാള്‍ മുസ്ലിമിന്റെ മകനോ മകളോ ആയി ജനിച്ചതു കൊണ്ട് മുസ്ലിമാകില്ല, ഖുര്‍ആന്‍റെ അടിസ്ഥാനത്തില്‍ ജീവിതം നയിക്കുമ്പോഴാണ് ഒരാള്‍ മുസ്ലിമാവുക. അതുകൊണ്ട് തന്നെ മുസ്ലിങ്ങളാണ് ഞങ്ങള്‍ എന്ന് പറഞ്ഞു കൊണ്ട് ആര് എന്ത് ചെയ്താലും അതിന്റെയല്ലാം ഉത്തരവാദിത്തം ഏറ്റെടുത്തു അതിനു മറുപടി പറയുകയോ ന്യായീകരിക്കുകയോ എന്റെ പണിയല്ല.<<<<

ഖാദര്‍,

താങ്കളത് ഏറ്റെടുക്കുകയോ മറുപടി പറയുകയോ ചെയ്യേണ്ട. ഞാന്‍ എന്റെ അഭിപ്രായമെഴുതി എന്നേ ഉള്ളു.

കുര്‍ആന്റെ അടിസ്ഥാനത്തില്‍ ജീവിതം നയിക്കുന്നവര്‍ കുര്‍ആന്‍ ഉദ്ധരിച്ച് കൊണ്ട് ചെയ്യുന്ന പ്രാവര്‍ത്തികളൊക്കെ ലോകം മുഴുവന്‍ കാണുന്നുണ്ട്. താങ്കള്‍ മനസിലാക്കുന്നതുപോളെയല്ല കുറെയധികം മുസ്ലിങ്ങള്‍ കുര്‍ആന്‍ മാന്സിലാക്ക്കുന്നത്. അതിന്റെ കുറ്റമെനിക്കല്ല. കുര്‍ആന്‍ എന്ന പുസ്തകത്തിനാണ്. പലര്‍ക്കും പല തരത്തില്‍ വ്യഖ്യാനിക്കാമെന്നത് ആ പുസ്തകത്തിന്റെ പോരായ്മ തന്നെയാണ്.

മൊഹമ്മദിന്റെ കേശത്തേപ്രതി മുസ്ലിങ്ങള്‍ രണ്ടു ചേരിയായി നിന്ന് തര്‍ക്കിക്കുന്നു. പരിണാമത്തെ കുര്‍ആനില്‍ കണ്ടു പിടിച്ച അനേകം മുസ്ലിങ്ങളുണ്ട്. താങ്കളിത് വരെ പരിണാമം അവിടെ കണ്ടില്ല എന്നത് ഇതേക്കുറിച്ച് അഭിപ്രയമെഴുതുന്ന എന്റെ കുറ്റമല്ല. ആ പുസ്തകത്തിന്റെ കുറ്റമാണ്.

kaalidaasan said...

>>>>>>ഇനി ആരെങ്കിലും ഖുര്‍ആനില്‍ ഉള്ളതാണ് പറയുന്നതെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു, എന്നാലാകും വിധം, പഠിക്കേണ്ടത് പഠിച്ചു, അതിനു മറുപടി പറയും.<<<



ഖാദര്‍,

കട്ടിപ്പരുത്തിയുടെ ബ്ളോഗില്‍ കുര്‍ആനില്‍ പരിണാമുണ്ടെന്നു പറഞ്ഞ് ഒരു പോസ്റ്റുണ്ട്. ലിങ്ക് ഇതാണ്.

http://yukthivaadam.blogspot.com/2011/01/blog-post.html



ഫാസില്‍ എന്ന മുസ്ലിം പരിണാമത്തെ ഖണ്ഡിക്കാന്‍ ഹുസൈന്റെ ബ്ളോഗില്‍ അദ്ദേഹത്തിനു താങ്ങായി നിന്നു. കട്ടിപ്പരുത്തിയുടെ ബ്ളോഗില്‍ അദ്ദേഹം മലക്കം മറിഞ്ഞ് കുര്‍ആനില്‍ പരിണാമം കണ്ടുപിടിക്കുന്ന രസകരമായ കാഴ്ച്ച അവിടെ കാണാം.

ആ പോസ്റ്റ് താങ്കള്‍ ഇതുവരെ കണ്ടില്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസ്മുണ്ട്. എങ്കിലും താങ്കളുടെ വാദം ഞാന്‍ മുഖവിലക്കെടുക്കുന്നു. അവിടെ കുര്‍ആനികല്‍ നിന്നുള്ള ചില ഉദ്ധരണികള്‍ പരിണാമത്തെ അനുകൂലിക്കുന്നതായി എഴുതിയിട്ടുണ്ട്. അ കുര്‍അന്‍ സൂക്തങ്ങള്‍ എന്താണു ഉത്ബോധിപ്പിക്കുന്നതെന്ന് ഇവിടെ ഒന്നു വിശദമാക്കാമോ

kaalidaasan said...

>>>>>>'ഒന്നും ഒന്നും രണ്ടു' എന്ന തരത്തിലുള്ള അറിവിനെ കുറിച്ചുള്ള ചര്ച്ചയാണോ കാളിദാസാ ഇവിടെ നടക്കുന്നത്? ഇവിടെ ചര്‍ച്ച നടക്കുന്ന തരത്തിലുള്ള വിഷയങ്ങളില്‍ ഒന്നിനെ കുറിച്ചും മനുഷ്യര്‍ക്ക് പരിപൂര്‍ണ അറിവ് ഇല്ല എന്നാണു ഞാന്‍ പറഞ്ഞത് എന്ന് താങ്കള്‍ക്ക് മനസിലാവാഞ്ഞിട്ടോ അതോ മറ്റുള്ളവരെ തെറ്റിധരിപ്പിക്കുകയോ?<<<



ഖാദര്‍,

ഇവിടെ നടക്കുന്ന ചര്‍ച്ച പരിണാമത്തേക്കുറിച്ചാണ്, അതിന്റെ പല വിഷയങ്ങളേക്കുറിച്ചും മനുഷ്യര്‍ക്ക് പൂര്‍ണ്ണമായ അറിവുണ്ട്. പരിണാമത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ Natural selection ന്റെ തെളിവാണു ഞാന്‍ മുകളില്‍ സൂചിപ്പിച്ച peppered moth ന്റെ കാര്യം. അത് മനുഷ്യരുടെ കണ്‍മുന്നില്‍ നടന്ന സംഗതിയാണ്.

മനുഷ്യര്‍ ഭൂമിയില്‍ ഉണ്ടായിട്ട് കുറച്ചു കാലങ്ങളേ ആയിട്ടുള്ളു എന്നതും ഇന്നറിയാവുന്ന സംഗതിയാണ്. ബില്യണ്‍ കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പല ജീവികളുടെയും ഫോസിലുകള്‍ കിട്ടിയിട്ടും അക്കാലത്തെ മനുഷ്യരുടെ ഫോസിലുകല്‍ കിട്ടിയിട്ടില്ല. പണ്ടു ജീവിച്ചിരുന്ന പല ജീവികളും ഇന്ന് ജീവിച്ചിരിപ്പില്ല. അതൊക്കെ കണ്‍മുന്നില്‍ കാണുന്ന സത്യങ്ങളാണ്. Survival of the fittest എന്നതിന്റെ ഏറ്റവും പ്രകടമായ ഉദഹരണമാണത്.

ഇതൊക്കെ ഈ വിഷയങ്ങളിലുള്ള പൂര്‍ണ്ണമായ അറിവുകള്‍ അല്ലേ? പരിണാമത്തേ സംബന്ധിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയിട്ടില്ല എന്നത് ശരിയാണ്.

kaalidaasan said...

>>>>>> എന്ത് തെളിവുകള്‍? JR തന്ന ലിങ്കില്‍ തെളിവുകള്‍ നിരത്താനുള്ള പേജുകളും ഉണ്ട്, താങ്കള്‍ക്ക് വായിക്കാം, ബുദ്ധിക്ക് സ്വീകാര്യമായത് ഇവിടെ എഴുതുക. <<<



ഖാദര്‍,

അവിടെ എഴുതിയതൊക്കെ എന്റെ ബുദ്ധിക്കും യുക്തിക്കും സ്വീകാര്യമാണ്. താങ്കള്‍ക്ക് സ്വീകാര്യമല്ലാത്തവ ഇവിടെ എഴുതിയാല്‍ അതേക്കുറിച്ച് ഞാന്‍ പ്രതികരിക്കാം.

kaalidaasan said...

>>>>>> ഇത്തരം സാമ്യതകളെയും മറ്റും മുഖവിലകെടുത്തു മനുഷ്യര്‍ നടത്തുന്ന ചില നിഗമനങ്ങള്‍ ആണ് ഈ പരിണാമം, . <<<



ഖാദര്‍,

പന്നിക്കും മനുഷ്യനും തമ്മില്‍ സാമ്യത ഉണ്ടെന്നാണോ താങ്കള്‍ മനസിലാക്കിയത്?

അത് പരിണാമത്തിന്റെ ഉദാഹരണമായി താങ്കള്‍ മനസിലാക്കിയത് എന്റെ കുറ്റമല്ല.

ജനിതക വ്യതിയാനത്തിലൂടെ മനുഷ്യ ജീനുകള്‍ പന്നിയില്‍ മാറ്റി വച്ചാല്‍ മനുഷ്യരില്‍ തുന്നിപിപ്പിടിപ്പിക്കാവുന്ന ഹൃദയവും കരളും ഉത്പാദിപ്പിക്കാം എന്നാണു ഞാന്‍ സൂചിപ്പിച്ചത്. ദൈവത്തിന്റെ ഇടപെടല്‍ ഇല്ലാതെ ഇത് നടക്കാം എന്നാണു പറഞ്ഞത്.

നായയേയും തിമിംഗലത്തേയും സംബന്ധിച്ച് സുബൈര്‍ എഴുതിയത് താങ്കളും വായിച്ചു കാണുമല്ലോ. നായക്കും തിംഗലത്തിനും തമ്മില്‍ എന്തു സാമ്യതയാണുള്ളത് ഖാദറേ.

kaalidaasan said...

>>>>>> ഇപ്പോള്‍ നമ്മുടെ മുമ്പില്‍ കണ്ടു കൊണ്ടിരിക്കുന്ന പലജീവികളും കാളിദാസന്റെ വാക്കില്‍ പറഞ്ഞാല്‍ 'അനേകായിരമോ ലക്ഷക്കണക്കിനോ തലമുറകള്‍ കഴി'ഞ്ഞിട്ടുണ്ടാവുമല്ലോ! യുക്തിയുടെ വാക്കില്‍ പറഞ്ഞാല്‍ 'തലമുറകളായി തുട'ര്‍ന്നിട്ടുണ്ടാവുമല്ലോ! എന്നിട്ടും ഏതങ്കിലും ഒരു ജീവി മറ്റൊരു ജീവിയായിമാറുന്നത് അല്ലെങ്കില്‍ ഒരു ജീവിയില്‍ മാറ്റ മുണ്ടാവുന്നത് (ഈ നിറം മാറ്റ മല്ലാതെ) ഒന്ന് കാണിച്ചുതരാവോ? <<<



ഖാദര്‍,

താങ്കള്‍ ഹുസൈന്റെ ബ്ളോഗില്‍ നടന്ന പരിണാമ ചര്‍ച്ചകള്‍ വായിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അതൊക്കെ ഒന്നു വായിക്കുക. അപ്പോള്‍ പലതും മനസിലാകും.

ഏക കോശ ജീവിയായ E. Coli എന്ന ബാക്റ്റീരിയയില്‍ 45000 തലമുറകള്‍ പിന്നിട്ടപ്പോള്‍ കണ്ട മാറ്റങ്ങളൊക്കെ വിശദമായി അവിടെ വിവരിച്ചിട്ടുണ്ട്. ആ ബാക്റ്റീരിയയുടെ ആകൃതി മാറി. അതു വരെ അത് ജീവിക്കില്ലാത്ത മീഡിയയില്‍ വളരാനും തുടങ്ങി.

Abdul Khader EK said...

സുശീല്‍ കുമാര്‍ പറഞ്ഞു:

"സയൻസ് എന്നത് വസ്തുനിഷ്ഠ സത്യം തേടലാണ്‌. സയൻസിന്റെ രീതിശാസ്ത്രത്തിൽ നിഗമനങ്ങൾക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. നിഗമനങ്ങളെ പരീക്ഷണങ്ങൾക്ക് വിധേയമാക്കുകയാണ്‌ അടുത്ത പടി. പിന്നീട് ആ പരീക്ഷണങ്ങൾ ആവർത്തിക്കപ്പെടുകയും വേണം. അപ്പോൾ ഏതെങ്കിലും ഒരു സ്റ്റെപ്പിൽ വിപരീതമായ ഒരു റിസൾട് കിട്ടിയാൽ അതോടെ ഒരു ശാസ്ത്രസിദ്ധാന്തം തെറ്റാകും.
------------------
ഇത്തരം നിഗമനങ്ങളെ എന്ത് പരീക്ഷണങ്ങള്‍ക്കാണ് നമ്മുക്ക് വിധേയമാക്കാന്‍ സാധിക്കുന്നത്‌?

ഇവിടെ ഇത്തരം നിഗമങ്ങള്‍ ഒരു പരീക്ഷണത്തിനും വിധേയമാക്കാതെ അല്ലെങ്കില്‍ വിധേയമാക്കി എന്ന് വാദിക്കുന്ന ഒരു പരീക്ഷണങ്ങള്‍ക്കും തെളിയിക്കാന്‍ കഴിയാതെ തന്നെ ശാസ്ത്രമായി അവതരിപ്പിക്കുകയും കുറെ ആളുകള്‍ അതല്ലാം ശാസ്ത്രസത്യമായി കാലങ്ങളോളം അഗീകരിക്കുകയും ശേഷം വേറെചിലര്‍ പുതിയ നിഗമനങ്ങലില്‍ എത്തിചേരുകയും അവ ശാസ്ത്രമായി അവതരിപ്പിക്കുകയും ചെയ്യുന്നു.

ഉദാഹരണം: ആദ്യം മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചുണ്ടായി എന്ന് പറഞ്ഞു, ഇപ്പോള്‍ മനുഷ്യനും കുരങ്ങനും മറ്റെന്തില്‍ നിന്നോ ഉണ്ടായി എന്ന് പറയുന്നു.

=====================
സുശീല്‍ :

ഈ പോസ്റ്റിൽ ആവർത്തിക്കുന്ന ഒരു അവകാശാവാദമുണ്ട്:

" Warrawoona ഫോസിൽ ഗ്രൂപ്പിൽ കാണുന്ന 350 കോടി വർഷം പഴക്കമുള്ള Cyanobacteria ഫോസിലിനോടൊപ്പം ഒരു മനുഷ്യന്റെ ഫോസിലും കാണെണ്ടതുണ്ട്. അവിടെനിന്നും ഒരു മനുഷ്യന്റെ ഫോസിൽ പൊക്കിയെടുക്കാൻ സൃഷ്ടിവാദികൾക്ക് കഴിഞ്ഞാൽ അതോടെ പരിണാമവാദം തകർന്ന് തരിപ്പണമാകും. പരിണാമവാദികളുടെയും യുക്തിവാദികളുടേയും വായ അടപ്പിക്കാൻ ഇതിലും നല്ലൊരു മരുന്ന് വേറെ കിട്ടാനില്ല. എന്നാൽ സൃഷ്ടിവാദികളുടെ ദൗർഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ, മനുഷ്യന്റേത് പോയിട്ട് ഒരു ചെറുമീനിന്റെ പോലും ഫോസിൽ ഇവിടെനിന്ന് കിട്ടില്ല.
----------------
ഞാന്‍ മനസില്ലാക്കിയ സ്രിഷ്ടിപ്പില്‍ എവിടെയും എല്ലാ ജീവികളും ഒന്നിച്ചാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പറയുന്നതായി കണ്ടിട്ടില്ല.
ഓരോ ജീവിയും പരിപൂര്‍ണ്ണ ജീവിയായി സൃഷ്ടിക്കപ്പെട്ടു എന്നെ പറയുന്നുള്ളൂ.
അത് ഈ ഫോസില്‍ തെളിവുകള്‍ക്ക് എതിരാവുന്നില്ല.
====================

സുശീല്‍ :
...... കാരണം ഏകകോശജീവിയായ ബാക്റ്റീരിയയിൽനിന്ന് സങ്കീർണജീവിയായ മനുഷ്യനിലെത്താൻ ഇനിയും ബില്യൻ (നൂറ്‌ കോടി)കണക്കിന്‌ വർഷത്തെ പരിണാമം നടക്കണം. ഈ ഒരൊറ്റ പോയിന്റിൽ തന്നെ സൃഷ്ടിവാദത്തിന്റെ കാറ്റ് പോവുകയാണ്‌."
--------------------
നിഗമനങ്ങള്‍ കൊണ്ട് കാറ്റ് പോകില, കണക്കുകള്‍ കൊണ്ടും അങ്ങിനെ തന്നെ.

തെളിവുകള്‍ കൊണ്ട് വന്നു കാറ്റ് പോയി എന്ന് പറഞ്ഞാല്‍ എല്ലാവര്ക്കും മനസ്സിലാവുകയും എല്ലാവരും അഗീകരിക്കുകയും ചെയ്യും.

Abdul Khader EK said...

സുശീല്‍ :
ഇത്തരത്തിൽ കൃത്യമായ ശാസ്ത്രീയ രീതികളിലൂടെ പരീക്ഷിച്ചുറപ്പിക്കപ്പെട ഒരു പാട് തെളിവുകൾ പരിണാമശാസ്ത്രത്തിനുണ്ട്. അസ്ഥാനത്ത് ലഭിക്കുന്ന ഒരു ഫോസിൽ മതിയാകും പരിണാമശസ്ത്രം തെറ്റാണെന്ന് തെളിയാൻ.
-------------------
എല്ലാ ജീവികളും ഒന്നിച്ചു അല്ലെങ്കില്‍ ഒരേ കാലഘട്ടത്തില്‍ ആണ് സ്രിഷ്ടിക്കപെട്ടത്‌ എന്ന വാദം സ്രിഷ്ടിവാദികള്‍ക്കില്ല, ഇവിടെ താങ്കള്‍ ആ വാദത്തെ മാത്രമേ കണ്ണിക്കുന്നുളൂ.

ലളിതമായ ഒരു ഉദാഹരണം നോക്കാം: ഒരാള്‍ ഒരു വീടുണ്ടാക്കി എന്ന് വെക്കുക, വീട് പണി തുടങ്ങിയത് മുതല്‍ ഓരോ ദിവസവും അയാള്‍ ആ സൈറ്റിന്റെ ഫോട്ടോ എടുക്കുന്നു എന്ന് വെക്കുക, ആ ഫോട്ടോകള്‍ അതിന്റെ ഓര്‍ഡരില്‍ തന്നെ നോക്കുന്ന ഒരാള്‍ ആദ്യ ഫോട്ടോകളില്‍ കമ്പിയും മെറ്റലും കാണുന്നില്ലല്ലോ എന്ന് പറഞ്ഞാല്‍ എങ്ങിനെയിരിക്കും?

========================
സുശീല്‍ :
എന്നാൽ മതവിശ്വാസത്തിന്റെ കാര്യം നേർ വിപരീതമാകും. മതഗ്രന്ഥങ്ങൾ നല്കുന്ന അറിവുകൾക്ക് എന്തെങ്കിലും തെളിവുവേണമെന്നൊ പരീക്ഷണങ്ങൾ നടത്തണമെന്നോ ഏതെങ്കിലും മതവിശ്വാസി സമ്മതിക്കുമോ? ഖാദർ, താങ്കൾ സമ്മതിക്കുമോ?
-----------------
മതഗ്രന്ഥങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ തെളിവുകളുടെ പിന്‍ബലം ഇല്ലാതെ തനെ എന്നെ പോല്ലുള്ളവര്‍ വിശ്വസിക്കും, അതുകൊണ്ടാണല്ലോ ഞങ്ങള്‍ സ്വയം വിശ്വാസികള്‍ എന്ന് അവകാശപെടുന്നത്.

അത് അഗീകരിക്കാന്‍ തെളിവുകള്‍ വേണം എന്നത് ഞാന്‍ സമ്മതിക്കില്ല, കാരണം ഞാന്‍ ഒരു വിശ്വാസിയാണ്, യുക്തിവാദിയല്ല.

അതോടപ്പം അതിനെ കുറിച്ച് പരീക്ഷണങ്ങൾ നടത്തണമെന്നതിനെ കുറിച്ച് എനിക്ക് ഒരു വിയോജിപ്പും ഇല്ല, അത്തരം പഠനങ്ങളെ ഞാന്‍ പൂര്‍ണ്ണമായി പിന്തുണക്കുന്നു.

=============
സുശീല്‍ :
അപ്പോൾ താങ്കളുടെ ഈ ‘നിഗമനം’ എങ്ങനെ ശരിയാകും:“ചുരുക്കി പറഞ്ഞാല്‍ ആദ്യ സ്രിഷ്ടിപ്പിനെ കുറിച്ച് വിശ്വസികല്‍ക്കുള്ളത് വിശ്വാസവും യുക്തി വാദികള്‍ക്കുള്ളത് നിഗമനവും.”
----------------
നിഗമനത്തെ നിഗമനം എന്നല്ലാതെ ശാസ്ത്രം എന്ന് വിളിക്കാവോ?

Abdul Khader EK said...

കാളിദാസന്‍ ,

താങ്കളുടെ ലാസ്റ്റ്‌ കമന്റു ഒഴികെ എല്ലാ കമന്റുകളും ഞാന്‍ വായനക്കാര്‍ക്ക്‌ വിടുന്നു.

ലാസ്റ്റ്‌ കമന്റു:
ഏക കോശ ജീവിയായ E. Coli എന്ന ബാക്റ്റീരിയയില്‍ 45000 തലമുറകള്‍ പിന്നിട്ടപ്പോള്‍ കണ്ട മാറ്റങ്ങളൊക്കെ വിശദമായി അവിടെ വിവരിച്ചിട്ടുണ്ട്. ആ ബാക്റ്റീരിയയുടെ ആകൃതി മാറി. അതു വരെ അത് ജീവിക്കില്ലാത്ത മീഡിയയില്‍ വളരാനും തുടങ്ങി.
---------------------
വെറും ഒരു ഏക കോശ ജീവിയായ E. Coli 45000 തലമുറകള്‍ പിന്നിടെണ്ടി വന്നു ഒന്ന് ആകൃതി മാറുവാനും മറ്റൊരു മീഡിയത്തില്‍ നിലനിക്കാനും, ഇങ്ങിനെ എത്ര എത്ര എത്ര എത്ര എത്ര എത്ര എത്ര തലമുറകള്‍ പിന്നിട്ടിട്ടുണ്ടാവും മനുഷ്യനെ പോലെ ഒരു സങ്കീര്‍ണ്ണമായ ഒരു ജീവിയായി തീരാന്‍?

ഇതാണോ തെളിയിക്കപെട്ട ശാസ്ത്രം?

ഇത് വെറും നിഗമനമാല്ലാതെ മറ്റെന്താണ്?

ഇതിനെക്കാളും (എനിക്ക്) അഗീകരിക്കാന്‍ കഴിയുന്നത് എന്ത് കൊണ്ടും സൃഷ്ടി വിശ്വാസം തന്നെയാണ്.

സുശീല്‍ കുമാര്‍ said...

ഖാദർ,

ജലത്തിന്റെ ഘടകങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നേരിട്ട് പരീക്ഷിച്ച് കണ്ടുപിടിക്കാം. എന്നാൽ പഴയകാലത്തിന്റെ ചരിത്രം നമ്മൾ പഠിക്കുന്നത് അന്നത്തെ അവശേഷിപ്പുകൾ കണ്ടെത്തിപഠിച്ചുകൊണ്ടാണല്ലോ. ഇത്തരത്തിൽ കണ്ടേത്തപ്പെട്ട ഫോസിൽ രേഖകൾ പഠിച്ചിട്ടാണ്‌ പരിണാമം നടന്നു എന്ന നിഗമനങ്ങളിൽ എത്തുന്നത്. എന്നാൽ ഇന്ന് ജനിതകശസ്ത്രം ഏറേ വളർന്നിരിക്കുന്നു. ഇന്നു കാണുന്ന ജീവികളെ നേരിട്ട് പഠിച്ചുതന്നെ അവയുടെ ജനിതകപരമായ സാമ്യങ്ങൾ കണ്ടെത്താനാകുമല്ലോ? മനുഷ്യന്റെയും ചിമ്പാൻസിയുടെയും DNAകൾ തമ്മിൽ 98.5 ശാതമാനം സാമ്യമുണ്ട്. പരിണാമം ശാസ്ത്രമാകുന്നത് ഇത്തരം സമ്പന്നമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌.

ഏതെങ്കിലും മതപുസ്തകത്തിൽ എഴുതിവെച്ചാൽ അത് കണ്ണൂമടച്ച് വിശ്വസിക്കുന്നവനാണ്‌ മതവിശ്വാസി.(തന്റെ മതത്തിന്റെ കിതാബിലേത് മാത്രം എന്ന കാര്യത്തിൽ വാശിയുമുണ്ട്) അതിന്‌ തെളിവൊന്നും ആവശ്യമില്ല. തെളിവു കിട്ടിയാൽ കിതാബ് ശരിയെന്ന് ആർത്തുവിളിക്കും, എന്നാൽ തെളിവ് എതിരാണെങ്കിൽ അതിനുനേരെ മുഖതിരിക്കുകയും എന്ത് തെളിവുകിട്ടിയാലും കിതാബിലേത് തന്നെ ശരിയെന്ന് വാശിപിടിക്കുകയും ചെയ്യും. മതവിശ്വാസികൾ അംഗീകരിച്ചുകൊള്ളണം എന്ന കാര്യത്തിൽ ശാസ്ത്രത്തിന്‌ യാതൊരു നിർബന്ധവുമില്ല. അതിന്‌ അതിന്റെ വഴി. ആരെങ്കിലും അംഗീകരിക്കാത്തതുകൊണ്ട് ശാസ്ത്രം തെറ്റാകുന്നില്ല, എന്നാൽ എതിരായ ഒരു തെളിവുമതി അതിലെ തെറ്റ് ശാസ്ത്രത്തിന്‌ അംഗീകരിക്കാൻ.

kaalidaasan said...

>>>>>>വെറും ഒരു ഏക കോശ ജീവിയായ E. Coli 45000 തലമുറകള്‍ പിന്നിടെണ്ടി വന്നു ഒന്ന് ആകൃതി മാറുവാനും മറ്റൊരു മീഡിയത്തില്‍ നിലനിക്കാനും, ഇങ്ങിനെ എത്ര എത്ര എത്ര എത്ര എത്ര എത്ര എത്ര തലമുറകള്‍ പിന്നിട്ടിട്ടുണ്ടാവും മനുഷ്യനെ പോലെ ഒരു സങ്കീര്‍ണ്ണമായ ഒരു ജീവിയായി തീരാന്‍?<<<<

ഖാദര്‍,

45000 തലമുറ പിന്നിട്ടപ്പോഴേക്കും എന്ന E.Coli ബാക്റ്റീരിയ മറ്റൊരു ജീവിയായി മാറി എന്നു താങ്കള്‍ക്ക് മനസിലായല്ലോ. അത് മതി. ബാക്കിയൊക്കെ പിന്നീട് മനസിലായിക്കൊള്ളും. പരിണാമ ശാസ്ത്രത്തേക്കുറിച്ച് കൂടുതല്‍ വായിച്ചാല്‍ മതി.

മനുഷ്യനെ പോലെ സങ്കീര്‍ണ്ണമായ ഒരു ജീവി ഉണ്ടായി വരാന്‍ ബില്യണ്‍ കണക്കിനു തലമുറകള്‍ പിന്നിട്ടിട്ടുണ്ടാകും.

>>>>ഇതിനെക്കാളും (എനിക്ക്) അഗീകരിക്കാന്‍ കഴിയുന്നത് എന്ത് കൊണ്ടും സൃഷ്ടി വിശ്വാസം തന്നെയാണ്.<<<<<

താങ്കള്‍ താങ്കളുടെ സൃഷ്ടി വിശ്വാസത്തില്‍ അന്ധമായി വിശ്വസിച്ചു ജീവിക്കുന്നതിനെ ആരും എതിര്‍ക്കുന്നില്ല. സുശീല്‍ ഇവിടെ എതിര്‍ത്തത് ഹുസൈന്‍ സാബിന്റെ സൃഷ്ടി ശാത്രീയമായി തെളിയിക്കാം എന്ന അവകാശവദത്തെയാണ്.

Subair said...

എന്നാൽ ഇന്ന് ജനിതകശസ്ത്രം ഏറേ വളർന്നിരിക്കുന്നു. ഇന്നു കാണുന്ന ജീവികളെ നേരിട്ട് പഠിച്ചുതന്നെ അവയുടെ ജനിതകപരമായ സാമ്യങ്ങൾ കണ്ടെത്താനാകുമല്ലോ? മനുഷ്യന്റെയും ചിമ്പാൻസിയുടെയും DNAകൾ തമ്മിൽ 98.5 ശാതമാനം സാമ്യമുണ്ട്. പരിണാമം ശാസ്ത്രമാകുന്നത് ഇത്തരം സമ്പന്നമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌
===================


ഇതൊക്കെ കേള്‍ക്കുമ്പോഴാ എനിക്ക് സൃഷ്ടി വാദികളാണ് ശരി എന്ന് തോന്നുന്നത്.

മനുഷ്യനും ചിമ്പാന്സിയും തമ്മില്‍ 98.5% സാമ്യം ഉള്ളതിനാല്‍ ചിമ്പാന്‍സി മനുഷ്യന്‍റെ അടുത്ത ബന്ധുവാണ് പോലും.

ഈ ശതമാനക്കണക്ക് തെന്നെ പല സ്ഥലത്തും രീതിയിലാണ് കാണുന്നത്. ന്യൂ സയന്റിസ്റ്റ്‌ പറയുന്നത് ഇങ്ങനെ, പണ്ട് വിചാരിച്ച്രുന്ന പോലെയല്ല മനുഷ്യനും ചിപാന്സിയും തമ്മില്‍ 95% കുറഞ്ഞ സാമ്യതയെയുള്ളൂ എന്നാണു.

It has long been held that we share 98.5 per cent of our genetic material with our closest relatives. That now appears to be wrong. In fact, we share less than 95 per cent of our genetic material, a three-fold increase in the variation between us and chimps.
http://www.newscientist.com/article/dn2833-humanchimp-dna-difference-trebled.html

ആ 95 എങ്കില്‍ തൊണ്ണൂറ്റഞ്ച് ശതമാനം അടുപ്പം ഉണ്ടല്ലോ നമ്മള്‍ക് ചിമ്പാന്സിയോടു എന്ന് സമാധനിച്ചിരിക്കുകയായിരിന്നു, അപ്പൊ തെ വായിക്കുന്നു, പൂച്ചകള്‍ മനുഷ്യനും ആയി 90% സാമ്യതയുണ്ട് എന്ന്.. എന്നാല്‍ പൂച്ചകളും ചിപാനികളും തമ്മില്‍ 69% സാമ്യത മാത്രംയുള്ളൂ വത്രേ...അത എപോലെ പൂച്ചകളും എലികളും തമ്മില്‍ 69% സാമ്യതയുണ്ട് എന്ന്..

മനുഷ്യനും പശുവും തമ്മില്‍ 80% സാമ്യത.

പഴയീച്ചയോടും ചിക്കനോടും മനുഷ്യനോട് മനുഷ്യനോട് വളരെ സാമ്യതയുള്ളവയാണ് കേട്ടോ 60%. (പരിണാമവാദികള്‍ ചിക്കനും ബീഫും ഒക്കെ തിന്നുന്നത് നിര്‍ത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു).

യഥാര്‍ത്ഥത്തില്‍ എല്ലാ സസ്തനികളും തമ്മില്‍ ജൈതക സാമ്യമുണ്ട് ഇവ തെന്നെയും എല്ലാ ജീനുകളും താരതമ്യം ചെയ്തിട്ടുള്ള സാമ്യമല്ല, ഒരേ പോലെയുള്ള (related ) ആയ ജീനുകള്‍ താരതമ്യം ചെയ്തിട്ടുള്ള ശതമാനക്കണക്കാണ് എന്നാണ് ഞാന്‍ വായിച്ചത്. ഇതൊക്കെയാണ് വലിയ പരിനാമത്തിന്റെ തെളിവ് എങ്കില്‍, ഞാന്‍ പരിണാമ വാദിയല്ലത്തത്തില്‍ അഭിമാനിക്കുന്നു.

Subair said...

എലികള്‍ (mice)99% വും ജനിതകമായി മനുഷ്യനോട് സാമ്യമുള്ള വരാണ് എന്ന് വായിച്ചത് ചേര്‍ക്കാന്‍ വിട്ടു പോയീ.

Mice, men share 99 percent of genes

Jack Rabbit said...

സുബൈറിന്റെ കമ്മന്റുകള്‍ കാണുമ്പോള്‍ ഈ സംഭവമാണ് ഓര്‍മ്മ വരുന്നത്

Theodosius Dobzhansky reviewed a book by Frank Lewis Marsh who was the first doctoral degree holder (in biology) among Seventh Day Adventists. They did lot of correspondence on the issue of evolution. At the end, he made an observation

Quoting from The Creationists by Ronald Numbers, page 132

"no evidence is powerful enough to force acceptance of a conclusion that is emotionally distasteful"

/JR

സുശീല്‍ കുമാര്‍ said...

Subair said:
"ഇതൊക്കെ കേള്‍ക്കുമ്പോഴാ എനിക്ക് സൃഷ്ടി വാദികളാണ് ശരി എന്ന് തോന്നുന്നത്."

>>>അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലല്ലോ. പ്രത്യേക തെളിവും ആവശ്യമില്ല.

KP said...

[[Subair said:
"ഇതൊക്കെ കേള്‍ക്കുമ്പോഴാ എനിക്ക് സൃഷ്ടി വാദികളാണ് ശരി എന്ന് തോന്നുന്നത്."]]

എന്തൊരു "യുക്തി"വാദം!! വല്ലാത്തൊരു "മഞ്ഞക്കണ്ണട" തന്നെ!!

Abdul Khader EK said...

ഡിയര്‍ സുബൈര്‍,

താങ്കള്‍ക്ക് പരിണാമത്തെ കുറിച്ച് എന്തറിയാം? പരിണാമം എന്ന് പറഞ്ഞാന്‍ ഒരു ജീവി മറ്റൊരു ജീവിയായി മാറും എന്ന് ധരിച്ചു വെച്ചിരിക്കന്ന ഒരു സാധു ആണ് താങ്കള്‍ .

പരിണാമം പഠിക്കാന്‍ എനിക്ക് എക്സ്പെര്ട്ടായ രണ്ടു ഡോക്ടര്‍മാര്‍ (JR & കാളിദാസന്‍, ഒരാള്‍ നിര്‍ദേശിക്കുകയും മറ്റെയാള്‍ ശരിവെക്കുകയും ) പറഞ്ഞു തന്ന മരുന്നിതാ:

http://evolution.berkeley.edu/evolibrary/home.php

അവിടെ പോയി പഠിക്കുക, എന്നിട്ട് അതില്‍ എവിടെ എങ്കിലും ഒരു ജീവി വേറെ ഒരു ജീവിയായി മാറി എന്ന് അവകാശപ്പെന്നുണ്ടെങ്കില്‍ അതുകാണിച്ച് തരിക.

എനിക്ക് അവിടെ കാണാന്‍ കഴിഞ്ഞത്:
- ചില ജീവികള്‍ നിറം മാറുന്നു.
- നിറ വിത്യാസം കൊണ്ടു ഒരേ തരത്തില്‍ പെട്ട ജീവികളില്‍ ചില നിറത്തിലുള്ളവ പലകാരണങ്ങളാല്‍ നശിച്ചു പോകുന്നു ചില നിറത്തിലുള്ളവ നില നിന്ന് പോകുന്നു.

ശേഷം വിലപ്പെട്ട ഒരു കണ്ക്ലുഷ്യന്‍ : ഇങ്ങിനെ കുറെ കാലങ്ങള്‍ പിന്നിടുമ്പോള്‍ ഒരു ജീവി വേറെ ഒരു ജീവിയായി മാറും, എങ്ങിനെണ്ട്? എങ്ങിനെണ്ട്?

സോറി, ഞാനും ഒരു പ്രിഡിഗ്രിയാണെ.

Subair said...

Subair said:
"ഇതൊക്കെ കേള്‍ക്കുമ്പോഴാ എനിക്ക് സൃഷ്ടി വാദികളാണ് ശരി എന്ന് തോന്നുന്നത്."


>>>അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലല്ലോ. പ്രത്യേക തെളിവും ആവശ്യമില്ല.

[[Subair said:
"ഇതൊക്കെ കേള്‍ക്കുമ്പോഴാ എനിക്ക് സൃഷ്ടി വാദികളാണ് ശരി എന്ന് തോന്നുന്നത്."]]

എന്തൊരു "യുക്തി"വാദം!! വല്ലാത്തൊരു "മഞ്ഞക്കണ്ണട" തന്നെ!!
================


ഞാന്‍ പറഞ്ഞതില്‍ വെച്ച് ഏറ്റവും അപ്രധാനമായ, ആ ഒരു വാചകം മാത്രമേ സുശീലിനും കേപിക്കും "മറുപടി" പറയാന്‍ കിട്ടിയുള്ളൂ അല്ലെ???? വല്ലാത്തൊരു യുക്തിവാദം തെന്നെ....

KP said...

[[Subair said: ഞാന്‍ പറഞ്ഞതില്‍ വെച്ച് ഏറ്റവും അപ്രധാനമായ, ആ ഒരു വാചകം മാത്രമേ സുശീലിനും കേപിക്കും "മറുപടി" പറയാന്‍ കിട്ടിയുള്ളൂ അല്ലെ???? ]]

സുബൈറിന്റെ സംവാദശൈലി നന്നായി അറിയാവുന്നത് കൊണ്ട് അത്രയൊക്കെ മതി :)

സുശീല്‍ കുമാര്‍ said...

We share 50% of our DNA with bananas…


It's true. Humans share 50% of their DNA with bananas. Apparently Steve Jones, Professor of Genetics at University College, London is credited with stating this information. Kind of freaky when you think about it. DNA (deoxyribonucleic acid) is what makes us all different, but the difference between us and the next species or even a fruit isn't as significant as you would think.

However, according to Penn State University, a human DNA sequence, if it were a half an inch of a twine, would stretch from New York to the the west coast of California. That makes that 50% seem all the more distant when you think of the whole number/complexity that the percent refers to.


Other DNA facts you don't need to know:

- A parent and child share 99.5% of the same DNA.
- We share 40-50% of our DNA with cabbages.
- Humans share 98% of their DNA with chimpanzees.
- Every human on earth shares 99% of their DNA with every other human.
- Identical twins share the exact same DNA - meaning their DNA is 100% identical.
- We share 60% of our DNA with a fruit fly.
- Researchers at Cambridge University are convinced that the mud worms not only share DNA with humans but that they are also our closest invertabrae relatives.

Subair said...

സുബൈറിന്റെ സംവാദശൈലി നന്നായി അറിയാവുന്നത് കൊണ്ട് അത്രയൊക്കെ മതി :)
========


ഞാന്‍ ഇനി ജക്കിന്റെയും, കേപിയുടെയും സുശീലിന്റെയും (പഴയത്) ശൈലിയിലേക്ക് താഴണം എന്നാണോ?

അതോ സീ കെ ബാബുവിനെ പോലെ മുഴുത്ത തെറി തെന്നെ വിളിക്കേണ്ടി വരുമോ, യുക്തിവാദികളോളം എത്താന്‍ ?

KP said...

@Subair:

താങ്കളെ ഉപദേശിക്കാൻ ഞാനില്ലേയ്.. വളരെ ഉന്നത നിലയിലുള്ള താങ്കളുടെ സംവാദം തുടർന്നാലും..

What Jack said in his previous comment on Dobzhansky is a very apt observation!!

Subair said...

സുശീലേ, കോപ്പി പേസ്റ്റ്‌ ചെയ്യുന്നതൊക്കെ കൊള്ളാം, പക്ഷെ സൈറ്റിന്റെ ലിങ്കും കൊടുക്കുക, അത പോലെ തെന്നെ കോപ്പി അടിക്കുന്നത് വായിച്ച്, സുശീല്‍ പറയുന്ന കാര്യത്തെ സാധൂകരിക്കുന്നതാണോ എന്നും നോക്കുക.

Subair said...

- Humans share 98% of their DNA with chimpanzees.
==============


സുശീല്‍ അത് പണ്ടായിരുന്നു...ഇപ്പൊ 95% ല്‍ താഴെയെ സാമ്യതയുള്ളൂ എന്ന് പറയുന്ന ലിങ്ക് ഞാന്‍ തന്നതാണല്ലോ....

Abdul Khader EK said...

ഡിയര്‍ സുബൈര്‍,

താങ്കള്‍ക്ക് പരിണാമത്തെ കുറിച്ച് എന്തറിയാം? പരിണാമം എന്ന് പറഞ്ഞാന്‍ ഒരു ജീവി മറ്റൊരു ജീവിയായി മാറും എന്ന് ധരിച്ചു വെച്ചിരിക്കന്ന ഒരു സാധുവാണ് താങ്കള്‍ , താങ്കളുടെ ആ മഞ്ഞ കണ്ണട മാറ്റിയാലേ താങ്കള്‍ക്ക് യഥാര്‍ത്ഥ പരിണാമം പഠിക്കാന്‍ കഴിയൂ.

പരിണാമം പഠിക്കാന്‍ എനിക്ക് എക്സ്പെര്ട്ടായ രണ്ടു ഡോക്ടര്‍മാര്‍ (JR & കാളിദാസന്‍, ഒരാള്‍ നിര്‍ദേശിക്കുകയും മറ്റെയാള്‍ ശരിവെക്കുകയും ) പറഞ്ഞു തന്ന മരുന്നിതാ:

http://evolution.berkeley.edu/evolibrary/home.php

അവിടെ പോയി പഠിക്കുക, എന്നിട്ട് അതില്‍ എവിടെ എങ്കിലും ഒരു ജീവി വേറെ ഒരു ജീവിയായി മാറി എന്ന് അവകാശപ്പെന്നുണ്ടെങ്കില്‍ അതുകാണിച്ച് തരിക.

എനിക്ക് അവിടെ കാണാന്‍ കഴിഞ്ഞത്:
- ചില ജീവികള്‍ നിറം മാറുന്നു.
- നിറ വിത്യാസം കൊണ്ടു ഒരേ തരത്തില്‍ പെട്ട ജീവികളില്‍ ചില നിറത്തിലുള്ളവ പലകാരണങ്ങളാല്‍ നശിച്ചു പോകുന്നു ചില നിറത്തിലുള്ളവ നില നിന്ന് പോകുന്നു.

ശേഷം വിലപ്പെട്ട ഒരു കണ്ക്ലുഷ്യന്‍ : ഇങ്ങിനെ കുറെ കാലങ്ങള്‍ പിന്നിടുമ്പോള്‍ ഒരു ജീവി വേറെ ഒരു ജീവിയായി മാറും, എങ്ങിനെണ്ട്? എങ്ങിനെണ്ട്?

സോറി, ഞാനും ഒരു പ്രിഡിഗ്രിയാണെ.

Anil said...

അതൊരിക്കലും പരിണാമം ആകാന്‍ സാധ്യത ഇല്ല


Creationist wheel of fortune

പാര്‍ത്ഥന്‍ said...

- A parent and child share 99.5% of the same DNA.
- We share 40-50% of our DNA with cabbages.
- Humans share 98% of their DNA with chimpanzees.
- Every human on earth shares 99% of their DNA with every other human.
- Identical twins share the exact same DNA - meaning their DNA is 100% identical.
- We share 60% of our DNA with a fruit fly.
- Researchers at Cambridge University are convinced that the mud worms not only share DNA with humans but that they are also our closest invertabrae relatives.


ഇതൊക്കെ വായിച്ചപ്പോൾ പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ വരികളാണ് ഓർമ്മ വരുന്നത്. ജനിതക കോഡുകൾ തലമുറകളിലേക്ക് പകർന്നുകൊണ്ടിരിക്കുന്നതുകൊണ്ടാണല്ലോ അതിൽ സാമ്യം ഉണ്ടെന്നു പറയുന്നത്. അല്ലെങ്കിൽ ഇതെല്ലാം ഒരു കേന്ദ്രത്തിൽ നിന്നും ഉത്ഭവിച്ച് പരിണാമം സംഭവിച്ചതായിരിക്കണം. പിന്നെയുള്ള സാധ്യത ആത്മാവിലൂടെയും പൂർവ്വജന്മാർജ്ജിതഗുണങ്ങൾ കൈമാറാനുള്ള സാധ്യതയാണ്. ആയുർവ്വേദം അത് സൂചിപ്പിക്കുന്നുണ്ട്. പരീക്ഷിച്ച് നിരീക്ഷിച്ച് തീരുമാനിക്കേണ്ട വിഷയമാണ്.

മുഹമ്മദ്‌ ഷാന്‍ said...

track

Nanthuni said...

പരിണാമം
"സൃഷ്ടിവാദവും ഫോസിൽ തെളിവുകളും"
ലേഖനം ഹൃദ്യമായി...
മനുഷ്യന്‍റെ പരിണാമം നേരിട്ടറിയുക എളുപ്പമല്ലെന്ന് ശരി തന്നെ..
പക്ഷെ ഇനി ഒരു 2 ലക്ഷം വര്‍ഷത്തിനു ശേഷം ഇതു രീതിയില്‍ പരിണമിക്കും...?
അതെ കുറിച്ച് വല്ലതും അറിയാമോ...
ഈ വിവരങ്ങള്‍ മലയാളത്തില്‍ എഴുതി പോസ്റ്റ്‌ ചെയ്തതിനു നന്ദി.....

Reaz said...

സുബൈര്‍,

താങ്കളുടെ ലിങ്ക് സഹിതമുള്ള ഈ കമന്റു
പരിണാമം വിശദീകരിക്കാന്‍ ഫോസ്സില്‍ തെളിവുകള്‍ ലഭ്യമല്ലാതായപ്പോള്‍ ജനിതക ശാസ്ത്രത്തില്‍ അഭയം തേടിയ യുക്തിവാദികളുടെ കാര്യം ഏറെ കഷ്ടമാക്കി.

യുക്തിവാദി എഴുത്തുകാരനായ ജീവന്‍ ജോബ്‌ എഴുതിയ ഈ വരികള്‍ കൂടി കാണുക ...

"1859 ല്‍ ഡാര്‍വിന്‍ പ്രസിദ്ധപെടുത്തുകയും 1865 ല്‍ മെന്റല്‍ പൂര്‍ണമാക്കുകയും ചെയ്ത രണ്ടാശയങ്ങള്‍. രണ്ടും തികച്ചും വിഭിന്നമായ എന്നാല്‍ സമാന്തരമായ മാര്‍ഗങ്ങളിലൂടെ സഞ്ചരിച് ഒരുമിച്ചു ചേരുകയായിരുന്നു."

പരിണാമസിദ്ധാന്തം. by ജീവന്‍ ജോബ്‌ തോമസ്‌ . Page 15

അതിനു തൊട്ടുമുമ്പുള്ള പേജില്‍ ഇങ്ങിനെ കാണാം
"... മെന്റെലിന്റെ പിന്‍ഗാമികല്‍ ആദ്യം ശക്തിയുക്തം എതിര്‍ക്കുകയായിരുന്നു." : അതേ പുസ്തകം page 14.

സമാന്തരമായ മാര്‍ഗങ്ങളിലൂടെ സഞ്ചരിച്ചാല്‍ ഒരുമിച്ചു ചേരുമോ ? ഏതു ഗണിതശാസ്ത്ര സിദ്ധാന്തമാണ് ഇങ്ങിനെ സമാന്തരമായി സഞ്ചരിച്ചാല്‍ ഒരിടത്ത് എത്തുമെന്ന് പ്രഖ്യാപികുന്നത്?

അതിനാല്‍ കാര്യമായി തന്നെ പരിണാമം വിശദീകരിക്കാന്‍ ജനിതക ശാസ്ത്രത്തെ വളചൊടിച്ചിട്ടുണ്ട്.

മുകളിലെ സുബൈറിന്റെ കമന്റുകള്‍ അത് തെളിയിക്കുന്നു. യുക്തിവാദ തിമിരം ബാധിച്ചവര്‍ക്ക്‌ അത് കാണാന്‍ സാധ്യമല്ല!!!

Reaz said...

Imthiyas Abdulla യുടെ ചോദ്യത്തിന് സുശീല്‍ നല്‍കിയ തെളിവ് അപൂര്‍ണവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.

"ആയിരക്കണക്കിന്‌ വർഷം കൊണ്ട് നടക്കുന്ന പരിണാമം ഒരു മനുഷ്യായുസ്സിൽ കാണാൻ കഴിയില്ല എന്ന ധാരണ പീറ്റർ ഗ്രാന്റ്, റോസ്മേരി ഗ്രാന്റ് എന്നിവർ ചേർന്ന് എഴുപതുകളിൽ മാറ്റിമറിച്ചു. ഗലപ്പഗോസ് ദ്വീപുകളിലെ ഡാർവിൻ ഫിഞ്ച് എന്നറിയപ്പെടുന്ന കുരുവികളിൽ നടത്തിയ നിരീക്ഷണങ്ങളാണ്‌ ഇതിനാധാരം. "

അതിനാല്‍ പീറ്റർ ഗ്രാന്റ്, റോസ്മേരി ഗ്രാന്റ് എന്നിവര്‍ ഫിഞ്ച് കുരുവികളില്‍ നടത്തിയ നിരീക്ഷണങ്ങളില്‍ നിന്നും സുശീല്‍ വെട്ടിക്കളഞ്ഞ ഭാഗങ്ങള്‍ ഉള്‍പെടുത്തി താഴെ ചുരുക്കി വിവരിക്കുന്നു.

സുശീല്‍ പറഞ്ഞ കാര്യങ്ങള്‍:
"ഓരോ വ്യത്യസ്ത ജാതി ഫ്രിഞ്ചുകൾക്കും വ്യത്യസ്തതരം ഭക്ഷണശീലങ്ങളുണ്ടായിരുന്നത്. ഈ ഭക്ഷണശീലമനുസരിച്ച് അവയുടെ കൊക്കുകൾ വ്യത്യസ്തതരത്തിൽ പരിണമിക്കുകയായിരുന്നു. പീറ്റർ ഗ്രാന്റും റോസ്മേരി ഗ്രാന്റും ചേർന്ന് ഇവയിൽ മീഡിയം ഗ്രൗണ്ട് ഫ്രിഞ്ച് എന്നറിയപ്പെടുന്ന ഒരു ജീവജാതി(Geospiza fortis)യെയാണ്‌ പഠനത്തിനായി തെരഞ്ഞെടുത്തത്. മീഡിയം ഗ്രൗണ്ട് ഫ്രിഞ്ചുകൾക്ക് നല്ല തടിച്ച കൊക്കാണുണ്ടായിരുന്നത്. പ്രധാനമായും വിത്തുകളാണ്‌ അവ ഭക്ഷണമായി ഉപയോഗിച്ചിരുന്നത്. അവയ്ക്കുണ്ടായിരുന്ന മറ്റൊരു പ്രത്യേകത അവയുടെ വലിപ്പത്തിലും രൂപത്തിലുമുള്ള കാര്യമായ വ്യതിയാനങ്ങൾ നിനനിന്നിരുന്നു എന്നതാണ്‌."

തുടരും.....

Reaz said...

"അവർ 1977-ൽ ഡഫേൻ മേജർ ദ്വീപിൽ ഉണ്ടായ കടുത്ത വരൾച്ചയുടെ കാലത്താണ്‌ നിരീക്ഷിക്കാൻ തുടങ്ങിയത്. 551 ദിവസം അവിടെ മഴപെയ്തില്ല. മരങ്ങളൊക്കെ ഉണങ്ങിപ്പോയി. മീഡിയം ഫ്രിഞ്ചുകൾ സാധാരണ തിന്നിരുന്ന ചെറുവിത്തുകൾ കുറഞ്ഞു. വലിയവിച്ചുകളെ കടിച്ചുപൊട്ടിക്കാൻ വലിയ കൊക്കുള്ള ഫിഞ്ചുകൾക്ക് മാത്രമേ കുറഞ്ഞുള്ളു. ആ സവിശേഷത ഇല്ലാത്ത ഫിഞ്ചുകൾ വേഗം ചത്തൊടുങ്ങി. 1978-ൽ പീരറ്റ് ഗ്രാന്റും, റോസ്മേരി ഗ്രാന്റും ഡഫേൽ മേജറിൽ തിരിച്ചെത്തിയപ്പോൾ അവർ മീഡിയം ഗ്രൗണ്ട് ഫിഞ്ചുകളുടെ കൊക്കുകളുടെ അളവെടുത്തു. അപ്പോഴുണ്ടായിരുന്ന തലമുറയിലെ ഫിഞ്ചുകൾക്ക് തങ്ങളുടെ പൂർവികരുടെ കൊക്കിനേക്കാൾ 3.4 % നീളം കൂടുതലായിരുന്നു. നമ്മുടെ കണ്മുമ്പിൽ തന്നെ നടക്കുന്ന പരിണാമത്തിന്‌ ഉത്തമോദാഹരണമാണിത്."

സുശീല്‍ ഒഴിവാക്കിയ ഗവേഷണഫലം കൂടി സൂചിപ്പിക്കട്ടെ.

551 ദിവസത്തെ വരള്‍ച്ച കഴിഞ്ഞ് മഴ പെയ്യാന്‍ തുടങ്ങി. സസ്യലതാതികള്‍ കിളിര്‍ത്ത് വളര്‍ന്നു. ഫിഞ്ചുകളുടെ കൊക്കിന്റെ നീളം കുറയാന്‍ തുടങ്ങി. വരള്‍ച്ചക്ക് മുമ്പുണ്ടായ അതേ വലിപ്പത്തിലേക്ക് ഫിഞ്ചുകള്‍ മടങ്ങി. സഹസ്രാബ്ദങ്ങളായി നിലനിന്നിരുന്ന അതേ അവസ്ഥയിലേക്ക് പരിണാമത്തിന്റെ യാതൊരു ലാഞ്ചനയും കാണിക്കാതെ ഫിഞ്ചുകള്‍ അവ ഇന്നും ഗാലപ്പഗോസ് ദീപുകളില്‍ കഴിയുന്നു.

ഗ്രാന്‍റ് ദമ്പതികളുടെ നിരീക്ഷണങ്ങള്‍ തെളിയിക്കുന്നത് പ്രകൃതി സാഹചര്യങ്ങള്‍ എങ്ങിനെയൊക്കെ മാറിയാലും ജീവികള്‍ക്ക് മൗലികമായ മാറ്റങ്ങള്‍ വരില്ല എന്ന് തന്നെയാണ്. ചുരുക്കിപറഞ്ഞാല്‍ അവര്‍ പരിണാമത്തെ ഖണ്ഡിക്കുന്ന തെളിവുമായി മടങ്ങി. അത് അവരുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധവുമായിരുന്നു. എന്നാല്‍ സുശീല്‍ അടക്കമുള്ള യുക്തിവാദികള്‍ ഈ ആഗ്രഹങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.


ഇത്തരം അപൂര്‍ണമായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് യുക്തിവാദികളുടെ എല്ലാ തെളിവുകളും.


ഫിഞ്ചുകളിലെ ഗ്രാന്‍റ് ദമ്പതികളുടെ നിരീക്ഷണഫലങ്ങളും, ഇവിടെ ചര്‍ച്ച ചെയ്ത മറ്റു വിഷയങ്ങളും കൂടുതല്‍ വിശദമായി വായിക്കാന്‍ : പരിണാമ സിദ്ധാന്തം പുതിയ പ്രതിസന്ധികള്‍ - By NM Hussain എന്ന പുസ്തകം കാണുക.

സുശീല്‍ കുമാര്‍ said...

Reas said:-

"സമാന്തരമായ മാര്‍ഗങ്ങളിലൂടെ സഞ്ചരിച്ചാല്‍ ഒരുമിച്ചു ചേരുമോ ? ഏതു ഗണിതശാസ്ത്ര സിദ്ധാന്തമാണ് ഇങ്ങിനെ സമാന്തരമായി സഞ്ചരിച്ചാല്‍ ഒരിടത്ത് എത്തുമെന്ന് പ്രഖ്യാപികുന്നത്?"

>>> പരസ്പരം അറിയാതെ സമാന്തരമായി സഞ്ചരിച്ചു എന്നും പിന്നീട് സന്ധിച്ചുഎന്നും പറഞ്ഞാല്‍ അത് ഗണിതത്തിലെ സമാന്തരരേഖകള്‍ പോലെ ഒരിക്കലും സന്ധിക്കാത്തതാണെന്ന് എങ്ങനെയാണ്‌ മനസ്സിലാക്കിയത്? ഗണിതത്തിലെ സമാന്തരമാണോ ജീവിതത്തിലെ സമാന്തരം? ഇതൊന്നും മനസ്സിലാക്കാനുള്ള ശേഷിയില്ലേ റിയാസിന്‌? ഹുസ്സൈന്റെ ശൈലിയുമായി നന്നായി ചേരുന്നുണ്ട്.

സുശീല്‍ കുമാര്‍ said...

"സുശീല്‍ ഒഴിവാക്കിയ ഗവേഷണഫലം കൂടി സൂചിപ്പിക്കട്ടെ.

551 ദിവസത്തെ വരള്‍ച്ച കഴിഞ്ഞ് മഴ പെയ്യാന്‍ തുടങ്ങി. സസ്യലതാതികള്‍ കിളിര്‍ത്ത് വളര്‍ന്നു. ഫിഞ്ചുകളുടെ കൊക്കിന്റെ നീളം കുറയാന്‍ തുടങ്ങി. വരള്‍ച്ചക്ക് മുമ്പുണ്ടായ അതേ വലിപ്പത്തിലേക്ക് ഫിഞ്ചുകള്‍ മടങ്ങി. സഹസ്രാബ്ദങ്ങളായി നിലനിന്നിരുന്ന അതേ അവസ്ഥയിലേക്ക് പരിണാമത്തിന്റെ യാതൊരു ലാഞ്ചനയും കാണിക്കാതെ ഫിഞ്ചുകള്‍ അവ ഇന്നും ഗാലപ്പഗോസ് ദീപുകളില്‍ കഴിയുന്നു. "

>>>> ഇപ്പറഞ്ഞ വാദം തന്നെ അതിജീവനത്തിനെ ന്യായീകരിക്കുകയല്ലേ ചെയ്യുന്നത്? വരള്‍ച്ച നേരിടുകയും വിത്തിന്‌ ദൗര്‍ബല്യം നേരിടുകയും ചെയ്തപ്പോള്‍ ഉറപ്പ് കൂടിയ വിത്തുകള്‍ പൊട്ടിക്കാന്‍ ശേഷിയുള്ള വലിയകൊക്കുകളുള്ള കുരുവികള്‍ അതിജീവിക്കും എന്ന് ഏത് കൊച്ചുകുട്ടിക്കും മനസ്സിലാകുന്ന കാര്യമാണ്‌. അതുപോലെ മഴ തുടര്‍ച്ചയായി പെയ്യുമ്പോള്‍ വിത്തുകള്‍ സുലഭമാവുകയും ചെറിയകൊക്കുള്ളവയ്ക്ക് അതിജീവിക്കാന്‍ കഴിയുകയും ചെയ്യുമെന്നതും ശരിതന്നെ. പക്ഷേ അത് പ്രകൃതിനിര്‍ധാരണത്തിന്‌ എതിരാകുന്നതെങ്ങനെ?

കുരുവിയുടെ കൊക്കുകളിലും വലിപ്പത്തിലും വരുന്ന മാറ്റം ഒരു മനുഷ്യായുസ്സില്‍ നേരില്‍ കാണാന്‍ കഴിയുമേ എന്ന് ചോദിച്ചതിനുള്ള മറുപടിയായിരുന്നല്ലോ ഞാന്‍ പറഞ്ഞിരുന്നത്? അല്ലാതെ രണ്ട് വര്‍ഷത്തിനകം കുരുവി കഴുകനായി പരിണമിക്കും എന്നല്ലല്ലോ?

സുശീല്‍ കുമാര്‍ said...

For more details:-
Finch Beak Data Sheet

സുശീല്‍ കുമാര്‍ said...

the galapogose finches

Reaz said...

susheel said:

"പരസ്പരം അറിയാതെ സമാന്തരമായി സഞ്ചരിച്ചു എന്നും പിന്നീട് സന്ധിച്ചുഎന്നും പറഞ്ഞാല്‍ അത് ഗണിതത്തിലെ സമാന്തരരേഖകള്‍ പോലെ ഒരിക്കലും സന്ധിക്കാത്തതാണെന്ന് എങ്ങനെയാണ്‌ മനസ്സിലാക്കിയത്?@

==പരസ്പരം അറിഞ്ഞാണോ അതോ അറിയാതെയാണോ എന്ന് ജീവന്‍ ജോബ്‌ തന്നെ മറുപടി പറഞ്ഞിട്ടുണ്ടല്ലോ. അതും ഞാന്‍ ഉദ്ധരിച്ചിരുന്നു. ഒന്നുകൂടി കാണുക.

"... മെന്റെലിന്റെ പിന്‍ഗാമികല്‍ ആദ്യം ശക്തിയുക്തം എതിര്‍ക്കുകയായിരുന്നു." : അതേ പുസ്തകം page 14.


വളച്ചൊടിച്ചാല്‍ സമന്തരമാല്ലതാകും എന്ന കാര്യത്തില്‍ സംശയമില്ല

Reaz said...

സുശീലിന്റെ വാക്കുകള്‍ തന്നെ ശ്രദ്ധിക്കുക.

"മീഡിയം ഫ്രിഞ്ചുകൾ സാധാരണ തിന്നിരുന്ന ചെറുവിത്തുകൾ കുറഞ്ഞു. വലിയവിച്ചുകളെ കടിച്ചുപൊട്ടിക്കാൻ വലിയ കൊക്കുള്ള ഫിഞ്ചുകൾക്ക് മാത്രമേ കുറഞ്ഞുള്ളു. ആ സവിശേഷത ഇല്ലാത്ത ഫിഞ്ചുകൾ വേഗം ചത്തൊടുങ്ങി. "

Bold ചെയ്ത ഭാഗം typing mistake ആയിരിക്കും എന്ന് കരുതുന്നു., " കഴിഞ്ഞുള്ളൂ " എന്നായിരിക്കും എന്ന് ഞാന്‍ മനസിലാക്കുന്നു.

ചെറിയ കൊക്കുള്ള ഫിഞ്ചുകള്‍ ചത്തൊടുങ്ങിയപ്പോള്‍ ബാക്കിയുള്ള ഫിഞ്ചുകളുടെ കൊക്കിന്റെ ശരാശരി നീളം 3.4 % വര്‍ദ്ധിച്ചു എന്ന് പറഞ്ഞാല്‍ അതെങ്ങിനെ പരിണാമമാകും.
---------------------------------------------

ഉദാഹരണമായി : രണ്ടു വ്യക്തികള്‍ A യും B യും.

A യുടെ ഉയരം 5 അടി, B യുടെ ഉയരം 6 അടി എന്ന് വെക്കുക.

ശരാശരി ഉയരം : 5.5. A യുടെ ഉയരെത്തെക്കാളും 10% കൂടുതല്‍.
പട്ടിണിയാല്‍ A മരിച്ചു എന്ന് വെക്കുക. അപ്പോള്‍ ശരാശരി ഉയരം 6 അടി.

എന്ന് വെച്ചാല്‍ മുന്‍ ശരാശരിയേക്കാള്‍ ഏകദേശം 10% വീണ്ടും കൂടുതല്‍.

പട്ടിണിയെ അതിജീവിച്ച B പരിണമിച്ചു എന്ന് താങ്കള്‍ പറയുമോ ?
മാത്രമല്ല, പിന്നീട് ജനിച്ച B യുടെ സന്തതികളുടെ ശരാശരി ഉയരം 5.5 അടി തന്നെ. എവിടെയാണ് താങ്കള്‍ പരിണാമാം വീക്ഷിച്ചത്‌?

--------------------------------------------------


സുശീല്‍ വീണ്ടും പറയുന്നു :

"അതുപോലെ മഴ തുടര്‍ച്ചയായി പെയ്യുമ്പോള്‍ വിത്തുകള്‍ സുലഭമാവുകയും ചെറിയകൊക്കുള്ളവയ്ക്ക് അതിജീവിക്കാന്‍ കഴിയുകയും ചെയ്യുമെന്നതും ശരിതന്നെ. പക്ഷേ അത് പ്രകൃതിനിര്‍ധാരണത്തിന്‌ എതിരാകുന്നതെങ്ങനെ?"

=വരള്‍ച്ച വന്നപ്പോള്‍ ചെറിയ കൊക്കുള്ളവ ചത്തൊടുങ്ങി. അതിജീവിക്കാന്‍ അവ ജീവിചിരിപ്പില്ലല്ലോ. പിന്നെ അവ എവിടെനിന്നും വന്നു ?


"വരള്‍ച്ച നേരിടുകയും വിത്തിന്‌ ദൗര്‍ബല്യം നേരിടുകയും ചെയ്തപ്പോള്‍ ഉറപ്പ് കൂടിയ വിത്തുകള്‍ പൊട്ടിക്കാന്‍ ശേഷിയുള്ള വലിയകൊക്കുകളുള്ള കുരുവികള്‍ അതിജീവിക്കും എന്ന് ഏത് കൊച്ചുകുട്ടിക്കും മനസ്സിലാകുന്ന കാര്യമാണ്‌."

=സുശീലേ അതിജീവന മല്ല നമ്മുടെ വിഷയം. ഓര്‍ക്കുക പരിണാമമാണ്.

സുശീല്‍ തന്ന ലിങ്കിലെ അവസാനവാക്ക് ചിരിക്ക് വക നല്‍കുന്നതാണ്.

"Evolution had cycled back the other direction."

എന്ന് വെച്ചാല്‍ പരിണാമം നടന്നില്ല. സുശീലും കൂട്ടരം വെറുതേ വട്ടം കറങ്ങുന്നു എന്നര്‍ത്ഥം.

Reaz said...

susheel said :
"കുരുവിയുടെ കൊക്കുകളിലും വലിപ്പത്തിലും വരുന്ന മാറ്റം ഒരു മനുഷ്യായുസ്സില്‍ നേരില്‍ കാണാന്‍ കഴിയുമേ എന്ന് ചോദിച്ചതിനുള്ള മറുപടിയായിരുന്നല്ലോ ഞാന്‍ പറഞ്ഞിരുന്നത്?
=മനുഷ്യായുസ്സിലല്ല... സഹസ്രാബ്ദങ്ങളായി നില നില്‍ക്കുന്ന അതേ അവസ്ഥയില്‍ പരിണാമത്തിന്റെ യാതൊരു ലാഞ്ചനയും കാണിക്കാതെ ഫിഞ്ചുകള്‍ അവ ഇന്നും ഗാലപ്പഗോസ് ദീപുകളില്‍ കഴിയുന്നു.

"അല്ലാതെ രണ്ട് വര്‍ഷത്തിനകം കുരുവി കഴുകനായി പരിണമിക്കും എന്നല്ലല്ലോ?"

= വളരെ ശരിയാണ് , രണ്ടല്ല , 2000000000000000000 വര്ഷം കഴിഞ്ഞാലും.....

Reaz said...

.....
അതിനാല്‍ കാര്യമായി തന്നെ പരിണാമം വിശദീകരിക്കാന്‍ ജനിതക ശാസ്ത്രത്തെ വളചൊടിച്ചിട്ടുണ്ട്.

മുകളിലെ സുബൈറിന്റെ കമന്റുകള്‍ അത് തെളിയിക്കുന്നു. യുക്തിവാദ തിമിരം ബാധിച്ചവര്‍ക്ക്‌ അത് കാണാന്‍ സാധ്യമല്ല!!!

സുശീലും അത് കണ്ടതായി നടിക്കുന്നില്ല.

Reaz said...

" ഗണിതത്തിലെ സമാന്തരമാണോ ജീവിതത്തിലെ സമാന്തരം? ഇതൊന്നും മനസ്സിലാക്കാനുള്ള ശേഷിയില്ലേ റിയാസിന്‌? ഹുസ്സൈന്റെ ശൈലിയുമായി നന്നായി ചേരുന്നുണ്ട്."

=സുശീലിന്റെ സമാന്തരം മനസിലാക്കാനുള്ള ശേഷി എനിക്കില്ല. എന്തേ ഗണിത ശാസ്ത്രം ജീവിതവുമായി ബന്ധപെട്ടതല്ലേ?
ജീവിതത്തിലെ എല്ലാകാര്യങ്ങളും ശാസ്ത്രീയമായി തെളിയിക്കപെട്ടാലെ വിശ്വസിക്കുകയുള്ളൂ എന്ന് വിളിച്ചുകൂവുന്നവര്‍ക്ക്, സമൂര്‍ഥമായി തെളിയിക്കേണ്ട ഈ നിസാര കാര്യത്തില്‍ പോലും എന്തൊരു വിരോധാഭാസം.
എന്റെ പരിമിധമായ അറിവനുസരിച് ഇത്തരം കാര്യങ്ങള്‍ ഗണിത ശാസ്ത്ര പരിധിയിലാണ് വരുന്നത്.
മറ്റുവല്ല ശാസ്ത്ര സിദ്ധാന്തങ്ങളും അവലംമ്പിച്ച് സമാന്തരമായി സഞ്ചരിച്ചാല്‍ ഒരുമിച്ചു ചേരുമെന്ന് തെളിയിക്കാമെങ്കില്‍ ഞാന്‍ അതിനും എതിരല്ല. പക്ഷെ തെളിയിച്ചിരിക്കണം.

സുശീല്‍ കുമാര്‍ said...

Reaz said:-
"==പരസ്പരം അറിഞ്ഞാണോ അതോ അറിയാതെയാണോ എന്ന് ജീവന്‍ ജോബ്‌ തന്നെ മറുപടി പറഞ്ഞിട്ടുണ്ടല്ലോ. അതും ഞാന്‍ ഉദ്ധരിച്ചിരുന്നു. ഒന്നുകൂടി കാണുക.

"... മെന്റെലിന്റെ പിന്‍ഗാമികല്‍ ആദ്യം ശക്തിയുക്തം എതിര്‍ക്കുകയായിരുന്നു." : അതേ പുസ്തകം page 14.

വളച്ചൊടിച്ചാല്‍ സമന്തരമാല്ലതാകും എന്ന കാര്യത്തില്‍ സംശയമില്ല"


>>>> ജീവന്‍ ജോബ് തോമസിന്റെ പുസ്തകം വായിച്ചത് നല്ലതുതന്നെ, പക്ഷേ വായിക്കുമ്പോള്‍ അവിടെയും ഇവിടെയും വായിക്കുന്നതിനേക്കാള്‍ നല്ലത് മുഴുവന്‍ വായിക്കുന്നതല്ലേ? ഗ്രിഗര്‍ മെന്റല്‍ എന്ന പാതിരി 1856-57 കാലത്ത്‌ നടത്തിയ പഠനങ്ങള്‍ ലോകം തിരിച്ചറിയുന്നത് ഏതാണ്ട് അര നൂറ്റാണ്ടിനു ശേഷമാണ്‌. മന്റലിന്റെ ആശയങ്ങള്‍ പുറത്തുവന്ന ശേഷമാണ്‌ അതും പരിണാമസിദ്ധാന്തവും തമ്മിലുള്ള സാമ്യം മനസ്സിലാകുന്നത്. അതാണ്‌ സമാന്തരമായി പരിണാമ സിദ്ധാന്തവും ജനിതകശാസ്ത്രവും സഞ്ചരിച്ചു എന്നതിനര്‍ത്ഥം. അക്കാലത്ത് ഇന്നത്തെപ്പോലെ വിവരസാങ്കേതികവിദ്യ വികസിച്ചിരുന്നില്ല എന്നതിനാല്‍ ഇക്കാര്യത്തില്‍ അല്‍ഭുതമില്ല.

പ്രകൃതിനിര്‍ധാരനത്തിലൂടെ പുതിയ ജീവികള്‍ ഉണ്ടാകും എന്ന ആശയത്തെ പക്ഷേ മെന്റലിന്റെ പിന്‍ഗാമികള്‍ ആദ്യം ശക്തിയുക്തം എതിര്‍ക്കുകയായിരുന്നു എന്ന്‌ ജീവന്‍ ജോബ് പറഞ്ഞതില്‍ എന്താണ്‌ കുഴപ്പം? മെന്റലിന്റെ "പിന്‍ഗാമികള്‍" എതിര്‍ത്തു എന്നതില്‍ നിന്ന് സമാന്തരമായി പുരോഗമിച്ച രണ്ട് ആശയങ്ങള്‍ പരസ്പരം അറിഞ്ഞു എന്ന് അര്‍ത്ഥം വരുമോ? എങ്കില്‍ അതൊന്നു മനസിലാക്കിത്തരണം.

സുശീല്‍ കുമാര്‍ said...

അക്ഷരത്തെറ്റ് വന്നതില്‍ ക്ഷമിക്കുന്നു.

ചെറിയ കൊക്കുള്ള ഫിഞ്ചുകള്‍ ചത്തൊടുങ്ങിയപ്പോള്‍ 'ബാക്കിവന്നവയുടെ' കൊക്കുകളുടെ ശരാശരി നീളം കൂടി എന്നാണ്‌ റിയാസ് മനസ്സിലാക്കിയതെങ്കില്‍ എനിക്ക് എതിരൊന്നും പറയാനില്ല; ഒന്നുകൂടി പഠിക്കൂ എന്ന് മാത്രം പറയുന്നു. ബാക്കി വന്ന കുരുവികളുടെ കൊക്കല്ല, മറിച്ച്‌ ആടുത്ത തലമുറയിലേതടക്കമുള്ള കുരിവികളുടെ കൊക്കിന്‌ ആദ്യ തവണത്തേക്കാള്‍ 3.4 % നീളം കൂടുതലായിരുന്നു എന്നാണ്‌ ഗ്രാന്റ് ദമ്പതികളുടെ കണ്ടെത്തല്‍. താങ്കള്‍ മനസ്സിലാക്കിയതുപ്രകാരമുള്ള അറിവുവെച്ചാണ്‌ A യുടെയും Bയുടെയും നീളത്തിന്റെ ശരാശരി ഉദാഹരണം എന്നതിനാല്‍ കൂടുതല്‍ പറയുന്നില്ല. പ്രകൃതിനിര്‍ധാരണം വഴി, തലമുറകള്‍ കഴിഞ്ഞപ്പോള്‍ കൊക്കുകളുടെ നീളത്തില്‍ വ്യത്യാസം വന്നു എന്നാണ്‌ പറഞ്ഞത്. അതിനെ താങ്കളും നിഷേധിച്ചിട്ടില്ല. ഇത്തരം വ്യതിയാനങ്ങള്‍ കുമിഞ്ഞുകൂടുമ്പോള്‍ നിരവധിതലമുറകള്‍ കഴിയുമ്പോള്‍ ഒരു ജീവി തീര്‍ത്തും വ്യത്യസ്തമായ മറ്റൊരുജീവിയായി മാറും എന്നാണ്‌ പരിണാമശാസ്ത്രം പറയുന്നത്.

പിന്നത്തെ പ്രധാന സംഗതി വലിയ കൊക്കുള്ളതും ചെറിയ കൊക്കുള്ളതുമായ രണ്ട് തരം കുരുവികളെയല്ല ഇവിടെ നിരീക്ഷണത്തിന്‌ വിധേയമാക്കിയത് എന്നാണ്‌. ഒരേ ജീവജാതി-മീഡിയം ഗ്രൗണ്ട് ഫിഞ്ച്- Geospiza fortis-യെയാണ്‌.

സുശീല്‍ കുമാര്‍ said...

"=വരള്‍ച്ച വന്നപ്പോള്‍ ചെറിയ കൊക്കുള്ളവ ചത്തൊടുങ്ങി. അതിജീവിക്കാന്‍ അവ ജീവിചിരിപ്പില്ലല്ലോ. പിന്നെ അവ എവിടെനിന്നും വന്നു ?"

>>>> വലിയ കൊക്കുള്ളവ അതിജീവിക്കുകയും അടുത്തതലമുറയിലെ കുരുവികളുടെ കൊക്കുകള്‍ക്ക് ശരാശരി നീളത്തില്‍ വര്‍ധനവുണ്ടാവുകയും ചെയ്തു. എന്നുവെച്ചാല്‍ എല്ലാ കുരുവികളുടെയും കൊക്കുകള്‍ക്ക് ഒരേ നീളമാണെന്നല്ല. അക്കൂട്ടത്തിലും നീളം കുറവും കൂടുതലും ഉള്ളവയുണ്ടാകും. അനുകൂലമായ കാലാവസ്ഥയില്‍ അക്കൂട്ടത്തില്‍ ചെറിയ കൊക്കുള്ളവയ്ക്ക് അനുകൂലനം ലഭിക്കും. ഇത് കൊക്കുകളുടെ പരിണാമം എതിര്‍ദിശയില്‍ നടക്കുന്നതിനു കാരണമാകും.

"Evolution had cycled back the other direction." എന്ന വാചകം കണ്ട് ചിരിവരുന്നത് പരിണാമത്തിന്റെ കുഴപ്പമല്ല, പരിണാമം എപ്പോഴും 'മുന്നോട്ട്' മാത്രം നടക്കുന്നതാണ്‌ എന്ന വികലമായ അറിവിന്റെ ഉല്പന്നമാണ്‌ ആ ചിരി.

സുശീല്‍ കുമാര്‍ said...

"=മനുഷ്യായുസ്സിലല്ല... സഹസ്രാബ്ദങ്ങളായി നില നില്‍ക്കുന്ന അതേ അവസ്ഥയില്‍ പരിണാമത്തിന്റെ യാതൊരു ലാഞ്ചനയും കാണിക്കാതെ ഫിഞ്ചുകള്‍ അവ ഇന്നും ഗാലപ്പഗോസ് ദീപുകളില്‍ കഴിയുന്നു. "

>>>> ഇപ്പറഞ്ഞതിന്‌ സത്യവുമായി യാതൊരു ബന്ധവുമില്ല, കിതാബിലുള്ളത് മാത്രമാണ്‌ സത്യം എന്ന ഉറച്ച വിശ്വാസം മാത്രമാണതിന്റെ അടിസ്ഥാനം. പരിണാമത്തിന്‌ സഹസ്രാബ്ദങ്ങള്‍ പലപ്പൊഴും മതിയാകില്ല, ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കും. എല്ലായ്പോഴും പരിണമിച്ചിരിക്കണം എന്ന് നിയമവുമില്ല.

Reaz said...

susheel said:
"മെന്റലിന്റെ "പിന്‍ഗാമികള്‍" എതിര്‍ത്തു എന്നതില്‍ നിന്ന് സമാന്തരമായി പുരോഗമിച്ച രണ്ട് ആശയങ്ങള്‍ പരസ്പരം അറിഞ്ഞു എന്ന് അര്‍ത്ഥം വരുമോ? എങ്കില്‍ അതൊന്നു മനസിലാക്കിത്തരണം."
= എതിര്‍ത്ത കാലഘട്ടത്തില്‍ അവ സന്ധിച്ചിട്ടില്ല എന്നും, പരിണാമ കെട്ടുകഥയെ കുറിച്ച് മെന്റലിന്റെ പിന്‍ഗാമികളായ ജനിതക ശാസ്ത്രക്ഞ്ഞര്‍ അറിഞ്ഞതുകൊണ്ടാണ് അതിനെ എതിര്‍ത്ത്‌ എന്നും മനസിലാക്കാന്‍ ഇത്ര പ്രയാസമോ ?

അതിനാല്‍ കാര്യമായി തന്നെ പരിണാമം വിശദീകരിക്കാന്‍ ജനിതക ശാസ്ത്രത്തെ വളചൊടിച്ചിട്ടുണ്ട്.

മുകളിലെ സുബൈറിന്റെ കമന്റുകള്‍ അത് തെളിയിക്കുന്നു. യുക്തിവാദ തിമിരം ബാധിച്ചവര്‍ക്ക്‌ അത് കാണാന്‍ സാധ്യമല്ല!!!

സുശീലും അത് കണ്ടതായി നടിക്കുന്നില്ല.

Reaz said...

susheel said:
"പിന്നത്തെ പ്രധാന സംഗതി വലിയ കൊക്കുള്ളതും ചെറിയ കൊക്കുള്ളതുമായ രണ്ട് തരം കുരുവികളെയല്ല ഇവിടെ നിരീക്ഷണത്തിന്‌ വിധേയമാക്കിയത് എന്നാണ്‌. ഒരേ ജീവജാതി-മീഡിയം ഗ്രൗണ്ട് ഫിഞ്ച്- Geospiza fortis-യെയാണ്‌."
=സുശീലേ , രണ്ട് തരം കുരുവികളെയാണ് എന്ന് ഞാന്‍ എഴുതീട്ടില്ലല്ലോ. എന്‍റെ വല്ല വരികളും താങ്കളെ അങ്ങിനെ ധരിപ്പിച്ചുവെങ്കില്‍ ചൂണ്ടിക്കാട്ടുന്നത്തില്‍ സന്തോഷമേയുള്ളൂ.

Reaz said...

susheel said:
"ചെറിയ കൊക്കുള്ള ഫിഞ്ചുകള്‍ ചത്തൊടുങ്ങിയപ്പോള്‍ 'ബാക്കിവന്നവയുടെ' കൊക്കുകളുടെ ശരാശരി നീളം കൂടി എന്നാണ്‌ റിയാസ് മനസ്സിലാക്കിയതെങ്കില്‍ എനിക്ക് എതിരൊന്നും പറയാനില്ല; ഒന്നുകൂടി പഠിക്കൂ എന്ന് മാത്രം പറയുന്നു. ബാക്കി വന്ന കുരുവികളുടെ കൊക്കല്ല, മറിച്ച്‌ ആടുത്ത തലമുറയിലേതടക്കമുള്ള കുരിവികളുടെ കൊക്കിന്‌ ആദ്യ തവണത്തേക്കാള്‍ 3.4 % നീളം കൂടുതലായിരുന്നു എന്നാണ്‌ ഗ്രാന്റ് ദമ്പതികളുടെ കണ്ടെത്തല്‍. താങ്കള്‍ മനസ്സിലാക്കിയതുപ്രകാരമുള്ള അറിവുവെച്ചാണ്‌ A യുടെയും Bയുടെയും നീളത്തിന്റെ ശരാശരി ഉദാഹരണം എന്നതിനാല്‍ കൂടുതല്‍ പറയുന്നില്ല. "

=സുശീല്‍ ആദ്യം എഴുതിയത് ഒന്നുകൂടി ആവര്‍ത്തിച് വായിക്കുക:

"മീഡിയം ഫ്രിഞ്ചുകൾ സാധാരണ തിന്നിരുന്ന ചെറുവിത്തുകൾ കുറഞ്ഞു. വലിയവിച്ചുകളെ കടിച്ചുപൊട്ടിക്കാൻ വലിയ കൊക്കുള്ള ഫിഞ്ചുകൾക്ക് മാത്രമേ കഴിഞ്ഞുള്ളൂ. ആ സവിശേഷത ഇല്ലാത്ത ഫിഞ്ചുകൾ വേഗം ചത്തൊടുങ്ങി. "

=ഇതില്‍ എവിടെയാണ് സുഹൃത്തേ പഴയ തലമുറയിലെ നീളം കുറഞ്ഞ കൊക്കുള്ള കുരിവകള്‍ മാത്രമേ ചത്തൊടുങ്ങിട്ടുള്ളൂ എന്നര്‍ത്ഥം.?
ഞാന്‍ മനസിലാക്കുന്നത് Geospiza fortis ഇനത്തില്‍ പെട്ട പഴയ തലമുറയിലെയും വരള്‍ച്ചയുടെ ഘട്ടത്തില്‍ പിറന്ന പുതിയ തലമുറയിലെയും നീളം കുറഞ്ഞ കൊക്കുള്ള കുരിവകള്‍ ചത്തൊടുങ്ങി എന്നാണ്. മറിച്ചൊരഭിപ്രായം ഗവേഷണ റിപ്പോര്‍ടിലോ, സുശീലിന്റെ വാക്കുകളിലോ കാണുന്നുമില്ല.
1976 ലെ വരള്‍ച്ചക്കു മുമ്പുള്ള ആദ്യത്തെ നിരീക്ഷണത്തില്‍ Geospiza fortis ഇനത്തില്‍ പെട്ട 751 കുരുവികളെ പരിഗണിച്ചപ്പോള്‍ , 1978 ലെ വരള്‍ച്ചയുടെ ഘട്ടത്തിലെ രണ്ടാമത്തെ നിരീക്ഷണത്തില്‍ ഇരു തലമുറയിലെയും അതിജീവിച്ച ( സുശീലിന്റെ വാക്കുകള്‍ തന്നെ കാണുക : ബാക്കി വന്ന കുരുവികളുടെ കൊക്കല്ല, മറിച്ച്‌ ആടുത്ത തലമുറയിലേതടക്കമുള്ള കുരിവികളുടെ കൊക്കിന്‌ ) 90 കുരുവികളെ മാത്രമാണ് നിരീക്ഷണ റിപ്പോര്‍ട്ടില്‍ പരിഗണിച്ചത്‌.

Reaz said...

susheel said:

"പ്രകൃതിനിര്‍ധാരണം വഴി, തലമുറകള്‍ കഴിഞ്ഞപ്പോള്‍ കൊക്കുകളുടെ നീളത്തില്‍ വ്യത്യാസം വന്നു എന്നാണ്‌ പറഞ്ഞത്. അതിനെ താങ്കളും നിഷേധിച്ചിട്ടില്ല."
= കൊക്കുകളുടെ ശരാശരി നീളത്തില്‍ മാത്രമാണ് വ്യത്യാസം വന്നത്. അത് നീളം കുറഞ്ഞ കൊക്കുള്ളവ ചത്തൊടുങ്ങിയത്കൊണ്ടാണ്. മഴപെയ്ത് വിത്തുകള്‍ സുലഭമായപ്പോള്‍ നീളം കുറഞ്ഞ കൊക്കുള്ളവയും അതിജീവിച്ചു. അങ്ങിനെ വീണ്ടും പഴയ ശരാശരിയിലേക്ക് തന്നെ തിരിച്ചെത്തി. ഒരു ഘട്ടത്തിലും പരിണാമത്തിന്റെ യാതൊരു ലാഞ്ചനയും ഇല്ല എന്ന് ഞാന്‍ പലതവണ ആവര്തിച്ചതാണ്. നിഷേധിച്ചിട്ടില്ല എന്ന് പറഞ്ഞ് താങ്കള്‍ക് സമാധാനിക്കാം

ഗ്രാന്‍ഡ്‌ ദമ്പതികളുടെ നിരീക്ഷണറിപ്പോര്‍ട്ട് അനുസരിച്ച് 551 ദിവസമാണ് വരള്‍ച്ച നേരിട്ടത്‌. അവരുടെ റിപ്പോര്‍ട്ടില്‍ രേഖപെടുത്തിയ വര്‍ഷങ്ങള്‍ 1976 ഉം 1978 ഉം . തലമുറകള്‍ കഴിഞ്ഞപ്പോള്‍ എന്നല്ലാം അടിച്ചുവിടുമ്പോള്‍ ഫിഞ്ചുകളുടെ ശരാശരി lifetime നെ കുറിച്ചെങ്കിലും ഒന്ന് ചിന്തിക്കാമായിരുന്നു. സാരമില്ല , കെട്ടുകഥകളില്‍ ഇത്തരം തെറ്റുകള്‍ സാദാരണമാണ്.

Reaz said...

susheel said:
"കിതാബിലുള്ളത് മാത്രമാണ്‌ സത്യം എന്ന ഉറച്ച വിശ്വാസം മാത്രമാണതിന്റെ അടിസ്ഥാനം. പരിണാമത്തിന്‌ സഹസ്രാബ്ദങ്ങള്‍ പലപ്പൊഴും മതിയാകില്ല, ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കും. എല്ലായ്പോഴും പരിണമിച്ചിരിക്കണം എന്ന് നിയമവുമില്ല."
=ഉത്തരമില്ലെങ്കില്‍ കിതാബിന് രണ്ടു തെറിപറഞ്ഞാല്‍ താങ്കള്‍ക്ക് മനസമാധാനം കിട്ടുമെങ്കില്‍ ഞാന്‍ വിരോധം പ്രകടിപിച്ചതുകൊണ്ട് വലിയ പ്രയൊജനമൊന്നുമീല്ല. സഹസ്രാബ്ദങ്ങള്‍ ചേര്‍ന്നാണ് ലക്ഷങ്ങള്‍ ഉണ്ടാകുന്നത് എന്ന് താങ്കള്‍ക്ക് അറിയാതെ പോയോ?

സുശീല്‍ കുമാര്‍ said...

Reaz,

പരിണാമം എന്നത് ഒരു ജീവിയില്‍ അതിന്റെ ജീവിതകാലത്തിനിടയ്ക്ക് വന്നുചേരുന്ന മാറ്റമാണെന്ന് പരിണാമ ശാസ്ത്രം പറയുന്നില്ലല്ലോ റിയാസ്. ഒരേ ജീവജാതികളില്‍ സംഭവിക്കുന്ന ജനിതകവ്യതിയാനങ്ങളും അതുവഴി സംഭവിക്കുന്ന ഗുണപരമായവയുടെ തെരഞ്ഞെടുപ്പും കാലക്രമത്തില്‍ പരിണാമത്തിനു വഴിവെയ്ക്കുന്നു. ഇവിടെ ഒരു പക്ഷിയുടെ കൊക്ക് രണ്ട് വര്‍ഷം കൊണ്ട് പരിണമിച്ച് നീളം കൂടി എന്നാരും പറഞ്ഞിട്ടില്ല; മറിച്ച് നീളം കൂടിയ കൊക്കുള്ളവ അതിജീവിച്ചു എന്നും തുടര്‍ന്ന് അവയുടെ ജീനുകളിലൂടെ നീളം കൂടിയ കൊക്കുള്ള ഫിഞ്ചുകള്‍ പിറക്കുന്നു എന്നുമാണ്‌. നീളം കുറഞ്ഞ കൊക്കുള്ളവയ്ക്ക് അനുകൂലമായി പ്രകൃതി നിര്‍ധാരണം നടക്കുമ്പോള്‍ അവയുടെ പിന്മുറക്കാരും ഇതേ സ്വഭാവവിശേഷം പ്രകടിപ്പിക്കുന്നു. പ്രകൃതിനിര്‍ധാരണം പരിണാമത്തിനു വഴിവെയ്ക്കുന്നു എന്നതിന്‌ കണ്മുന്നില്‍ കാണുന്ന ഉദാഹരണമാണിത് എന്നാണ്‌ പറഞ്ഞത്.

വിത്തുകള്‍ക്ക് ദൗര്‍ലഭ്യം നേരിട്ടപ്പോള്‍ ഒരു പക്ഷിയുടെ കൊക്കുകള്‍ക്ക് നീളം വെയ്ക്കുകയല്ല ചെയ്തതെന്ന് സാരം. ഇത്തരമൊരു പരിണാമമാണ്‌ റിയാസ് പ്രതീക്ഷിച്ചതെങ്കില്‍ അത്തരമൊരു പരിണാമത്തിന്റെ ലാഞ്ചനപോലും കാണിച്ചില്ല എന്ന് പറയുന്നതില്‍ തെറ്റില്ല; ഒരു ജീവിയുടെ ജീവിതകാലത്തിനിടയ്ക്ക് അതിന്‌ പരിണാമം വരും എന്ന് താങ്കള്‍ മനസ്സിലാക്കിയതാണെങ്കില്‍ അത് തിരുത്തുക. അല്ല, പ്രകൃതിനിര്‍ധാരണമേ നടക്കുന്നില്ല എന്നാണെങ്കില്‍ അത് വിശ്വസിക്കാനും താങ്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

സുശീല്‍ കുമാര്‍ said...

കിതാബിന്‌ ഞാന്‍ തെറി പറഞ്ഞിട്ടില്ല. കിതാബിലുള്ളത് മാത്രമാണ്‌ സത്യം എന്ന് താങ്കള്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞതില്‍ എവിടെയാണ്‌ തെറി? അതോ കിതാബ് എന്ന് ഉച്ഛരിച്ചാല്‍ പോലും അത് തെറിയാകുമോ? സഹസ്രാബ്ദങ്ങള്‍ ഒരു ജീവി മാറ്റമില്ലാതെ നിലനിന്നാലും അത് പരിണാമത്തിന്‌ എതിര്‍ തെളിവാകുന്നില്ല.

ഈ ബ്ലോഗില്‍ രണ്ട് പൊസ്റ്റുകള്‍ പരിണാമസംബന്ധിയായി ഉണ്ട്. സമഗ്രമായി എടുത്ത് പരിശോധിക്കാനും എതിരഭിപ്രായം ശാസ്ത്രീയമായി അവതരിപ്പിക്കാനും താങ്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. സ്വാഗതം.

Reaz said...

susheel said:
"ഇവിടെ ഒരു പക്ഷിയുടെ കൊക്ക് രണ്ട് വര്‍ഷം കൊണ്ട് പരിണമിച്ച് നീളം കൂടി എന്നാരും പറഞ്ഞിട്ടില്ല; മറിച്ച് നീളം കൂടിയ കൊക്കുള്ളവ അതിജീവിച്ചു എന്നും തുടര്‍ന്ന് അവയുടെ ജീനുകളിലൂടെ നീളം കൂടിയ കൊക്കുള്ള ഫിഞ്ചുകള്‍ പിറക്കുന്നു എന്നുമാണ്‌. നീളം കുറഞ്ഞ കൊക്കുള്ളവയ്ക്ക് അനുകൂലമായി പ്രകൃതി നിര്‍ധാരണം നടക്കുമ്പോള്‍ അവയുടെ പിന്മുറക്കാരും ഇതേ സ്വഭാവവിശേഷം പ്രകടിപ്പിക്കുന്നു. പ്രകൃതിനിര്‍ധാരണം പരിണാമത്തിനു വഴിവെയ്ക്കുന്നു എന്നതിന്‌ കണ്മുന്നില്‍ കാണുന്ന ഉദാഹരണമാണിത് എന്നാണ്‌ പറഞ്ഞത്. "
= ഒരു പക്ഷിയുടെ കൊക്ക് രണ്ട് വര്‍ഷം കൊണ്ട് പരിണമിച്ച് നീളം കൂടി എന്ന് പരിണാമവാദികള്‍ പറഞ്ഞതായി ഞാനും പറഞ്ഞിട്ടില്ല. നീളം കൂടിയ കൊക്കുള്ളവ അതിജീവിച്ചു എന്നുള്ളത് നമ്മുടെ തര്‍ക്കവിഷയമല്ല. അവയുടെ ജീനുകളിലൂടെ നീളം കൂടിയ കൊക്കുള്ള ഫിഞ്ചുകള്‍ പിറക്കുന്നു എന്നത്‌ ഒരു തെറ്റിധാരണ മാത്രമാണ് എന്ന് ഞാന്‍ മുന്‍ കമന്റുകളില്‍ കണക്കുകള്‍ ഉദ്ധരിച് സമര്‍ഥിച്ചു. അതിനെ ഖന്ധിക്കാന്‍ താങ്കള്‍ മുതിര്‍നിട്ടുമില്ല.

"കിതാബിലുള്ളത് മാത്രമാണ്‌ സത്യം എന്ന് താങ്കള്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞതില്‍ എവിടെയാണ്‌ തെറി?"

= കിതാബിലുള്ളത് മാത്രമാണ്‌ സത്യം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, താങ്കളുടെ വാദം ശാസ്ത്രീയമായി തെളിയിക്കാനാവാതെ വന്നപ്പോള്‍ അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്ന കണക്കെ നടത്തിയ മറ്റൊരാരോപണം മാത്രമാണ്. എന്നാല്‍ കിതാബിലുള്ളത് പൂര്‍ണമായും സത്യമാണ് എന്നും ഞാന്‍ വിശ്വസിക്കുന്നു.

"ഈ ബ്ലോഗില്‍ രണ്ട് പൊസ്റ്റുകള്‍ പരിണാമസംബന്ധിയായി ഉണ്ട്. സമഗ്രമായി എടുത്ത് പരിശോധിക്കാനും എതിരഭിപ്രായം ശാസ്ത്രീയമായി അവതരിപ്പിക്കാനും താങ്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. സ്വാഗതം."
= സ്വാഗതതിന് നന്ദി.

മുഹമ്മദ്‌ ഷാന്‍ said...

റിയാസ്‌ ,
പുതിയ ലക്കം ന്യൂ സയന്റിസ്റ്റ് വായിക്കുക താങ്കള്‍ക്കുള്ള ഉത്തരം അവിടെ ഉണ്ട്‌
http://ebook-free-download.net/post/2011/04/01/New-Scientist-02-April-2011.aspx
ഇവിടെ നിന്നും ഫ്രീ ആയി download ചെയ്യാം

Reaz said...

ഷാമോന്‍,

താങ്കള്‍ നല്‍കിയ ലിങ്കില്‍ നിന്നും ഞാന്‍ Download ചെയ്യാന്‍ ശ്രമിച്ചെങ്കിലും താഴെ കൊടുത്ത ലിങ്കിലേക്കാണ് Redirect ആയത്.
https://en.usenet.nl/registration/
ഇവിടെ Euro 11.99 നല്‍കിയാല്‍ മാത്രമേ ഒരു മാസത്തെ subscribtion ലഭിക്കൂ.
അതിനാല്‍ പ്രസ്തുത ഭാഗം ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതായിരിക്കും എനിക്കും മറ്റു വായനക്കാര്‍ക്കും ഏറ്റവും ഉത്തമം. അതിനു സാധ്യമല്ലെങ്കില്‍ താങ്കളുടെ കൈവശമുള്ള പുതിയ ലക്കം ന്യൂ സയന്റിസ്റ്റ് Scribd.net ലോ മറ്റോ ഷെയര്‍ ചെയ്യുക.

Thanx...

മുഹമ്മദ്‌ ഷാന്‍ said...

http://depositfiles.com/en/files/g8kbdne09

മുഹമ്മദ്‌ ഷാന്‍ said...

free down load ഇല്‍ പ്രസ്‌ ചെയ്യുക

മുഹമ്മദ്‌ ഷാന്‍ said...

free down load ഇല്‍ പ്രസ്‌ ചെയ്യുക

Reaz said...

ഷാമോന്‍,
1. താങ്കള്‍ നല്‍കിയ ലിങ്കുകള്‍ കൊണ്ട്‌ എനിക്ക് ഒരു പ്രയോജനവുമില്ല. കാഷ്‌ തന്നെയാണ് പ്രശ്നം.പലതവണ free down load ഇല്‍ പ്രസ്‌ ചെയ്തെങ്കിലും "Please try again later. or Try Gold Account " എന്നാ മെസ്സേജ് ആയിരുന്നു. ദയവായി External link നിര്‍ത്തി പകരം ഞാന്‍ ആദ്യം സൂചിപ്പിച്ച പോലെ ക്രിയാത്മകമായി വല്ലതും ചെയ്യുക.

2. New-Scientist മാഗസിന്‍റെ articles summary പ്രസാഥകരുടെ സൈറ്റായ http://www.newscientist.com/issue/current തന്നെ നമുക്ക് വായിക്കാം. അതില്‍ നിന്നും ഞാന്‍ ഇവിടെ ഇടപെട്ട ഗാലപ്പഗോസ് ദീപിലെ ഗ്രാന്‍ഡ്‌ ദമ്പതികളുടെ നിരീക്ഷണങ്ങളെ കുറിച്ചോ, മറ്റു ജനിതക ശാസ്ത്ര തിരിമറികളെ കുറിച്ചോ യാതൊന്നും കണ്ടില്ല. മറ്റുവല്ല ഉദാഹരണങ്ങളും താങ്കള്‍ക്ക് പങ്കുവെക്കാന്‍ ഉണ്ടെങ്കില്‍ ഗവേഷണ റിപ്പോര്‍ട്ട്‌ സഹിതം വിശദമായി കമന്റുക അല്ലെങ്കില്‍ ബ്ലോഗ്‌ ചെയ്യുക. പഠിച്ച് മറുപടി തരാന്‍ ശ്രമിക്കാം. പെട്ടെന്നും, മുന്‍വിധിയോടും കൂടി മറുപടി തരാന്‍ എനിക്ക് സാധ്യമല്ല. കാരണം ഇവിടെ ചര്‍ച്ച ചെയ്ത ഉദാഹരണ മടക്കം ധാരാളം ഉദാഹരണങ്ങള്‍ പൊള്ളയായിരുന്നു എന്ന് തെളിയിക്കപെട്ടത് വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു.

സുശീല്‍ കുമാര്‍ said...

Reaz:-

"പഠിച്ച് മറുപടി തരാന്‍ ശ്രമിക്കാം. പെട്ടെന്നും, മുന്‍വിധിയോടും കൂടി മറുപടി തരാന്‍ എനിക്ക് സാധ്യമല്ല. കാരണം ഇവിടെ ചര്‍ച്ച ചെയ്ത ഉദാഹരണ മടക്കം ധാരാളം ഉദാഹരണങ്ങള്‍ പൊള്ളയായിരുന്നു എന്ന് തെളിയിക്കപെട്ടത് വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു."

>>>> പഠിച്ച് മറുപടി പറയുന്നത് നല്ല ശീലമാണ്‌. മുന്‍വിധിയോട് കൂടി മറുപടി പറയാത്തതും നല്ലതുമല്ല. പക്ഷേ, കിതാബിലുള്ളതെല്ലാം സത്യമാണെന്ന് വിശ്വസിക്കുന്നുവെന്ന് സമ്മതിക്കുന്ന താങ്കള്‍ പിന്നെ ഏത് മുന്‍വിധിയെക്കുറിച്ചാണ്‌ പറയുന്നത്!! അത് മതപരമായ മുന്‍വിധിയാണ്‌. 'കിതാബിലേ' വിശ്വസിക്കുന്നുള്ളു 'കിതാബുകളി'ലില്ല. അതും മുന്‍വിധി തന്നെ.

ഇവിടെ ചര്‍ച്ച ചെയ്ത ഒരു ഉദാഹരണവും പൊള്ളയാണെന്ന് ആരും തെളിയിച്ചിട്ടില്ല. ആ അവകാശവാദവും മുന്‍വിധിതന്നെ. സൃഷ്ടിവാദം എന്ന മതജല്പ്പനമാണ്‌ ശാശ്വതമായ ശരി എന്ന് മുന്‍വിധി ഉപേക്ഷിച്ച് പഠിക്കൂ. അപ്പോള്‍ സത്യം കാണാം.

സുശീല്‍ കുമാര്‍ said...

"അവയുടെ ജീനുകളിലൂടെ നീളം കൂടിയ കൊക്കുള്ള ഫിഞ്ചുകള്‍ പിറക്കുന്നു എന്നത്‌ ഒരു തെറ്റിധാരണ മാത്രമാണ് എന്ന് ഞാന്‍ മുന്‍ കമന്റുകളില്‍ കണക്കുകള്‍ ഉദ്ധരിച് സമര്‍ഥിച്ചു. അതിനെ ഖന്ധിക്കാന്‍ താങ്കള്‍ മുതിര്‍നിട്ടുമില്ല"

>>>> A യുടെയും B യുടെയും ഉയരത്തിന്റെ കണക്കുകള്‍ കൂട്ടി ഹരിച്ചാല്‍ അക്കണക്കുവെച്ച് ജനിതകശാസ്ത്രം തെറ്റാണെന്ന് തെളിയിക്കാനാകില്ല റിയാസ്. ജനിതകമായ മാറ്റങ്ങള്‍ കൃത്രിമമായി വരുത്തി പുതിയയിനം നായകളെയും പശുക്കളെയും ഇന്ന് ആധുനിക ശാസ്ത്രം ഉല്പാദിപ്പിക്കുന്നുണ്ട്. അവയ്ക്ക് ജനിക്കുന്ന കുട്ടികള്‍ മാതാപിതാക്കളുടെ എല്ലാ സവിശേഷതകളും കാണിക്കുന്നുമുണ്ട്. ജനിതകവ്യതിയാനങ്ങള്‍ ജീവികളില്‍ കുമിഞ്ഞുകൂടി കാലക്രമത്തില്‍ അത് പരിണാമത്തിന്‌ വഴിവെയ്ക്കുന്നുണ്ട് എന്നത് ശാസ്ത്രസത്യമാണ്‌. ഹുസ്സൈന്റെ പുസ്തകവും ഉദ്ധരിച്ച് അതിനെ ഖണ്ഡിക്കാന്‍ വന്നാല്‍ അത് മുന്‍വിധിയില്ലാത്തതും 'പഠിച്ച'ശേഷമുള്ളതുമായ വിലയിരുത്തലാവില്ല.

സുശീല്‍ കുമാര്‍ said...

ഷാമോന്‍ തന്ന ലിങ്കിലെ 32 മുതല്‍ 36 വരെ പേജുകളില്‍ ഇക്കാര്യം വിശദമായിത്തന്നെ ചര്‍ച്ച ചെയ്യുന്നുണ്ട്.

സുശീല്‍ കുമാര്‍ said...

നെബ്രാസ്‌കയില്‍ മണല്‍പ്രദേശത്തെ എലികള്‍ അതിജീവനത്തിനായി രോമക്കുപ്പായത്തിന്റെ നിറംമാറ്റിയിരിക്കുന്നു. പരിണാമത്തിന്റെ അടിസ്ഥാനമായ പ്രകൃതിനിര്‍ധാരണം അവിടെ നേരിട്ട്‌ നിരീക്ഷിക്കാമെന്ന്‌ ഗവേഷകര്‍.ഇതിന്റെ പൊരുള്‍ തേടിപ്പോയ ഗവേഷകര്‍ കണ്ടത്‌, പരിണാമപ്രക്രിയയുടെ അടിസ്ഥാനമായ പ്രകൃതിനിര്‍ധാരണം (natural selection) തങ്ങളുടെ കണ്‍മുന്നില്‍ ചുരുള്‍ നിവരുന്നതാണ്‌! അതിജീവനത്തിനായി, ഏതാനും ആയിരം വര്‍ഷംകൊണ്ട്‌ ആ ജീവികളുടെ നിറം മാറുകയായിരുന്നുവെന്ന്‌ തെളിയിക്കാന്‍ ഗവേഷകര്‍ക്കായി. ജീവശാസ്‌ത്രത്തെ സംബന്ധിച്ചിടത്തോളം വിലപ്പെട്ട 'മാതൃക'യായി ആ ചെറുജീവികള്‍ മാറിയിരിക്കുകയാണ്‌.

ആ ജീവികളില്‍ പ്രത്യക്ഷപ്പെട്ട ഒരു പ്രത്യേക ജീനാണ്‌, രോമക്കുപ്പായത്തിന്റെ നിറം മാറ്റിയത്‌. മാത്രമല്ല, തലമുറകളിലേക്ക്‌ ആ മാറ്റം അവ കൈമാറുകയും ചെയ്യുന്നു. നെബ്രാസ്‌കയിലെ മാനെലികള്‍ക്ക്‌ മാത്രം നിറ വ്യത്യാസം സംഭവിച്ചതിന്റെ കാരണം ഇതാണെന്ന്‌, 'സയന്‍സ്‌' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. 'ശരിക്കുള്ള' പ്രകൃതിനിര്‍ധാരണം അവിടെ പ്രവര്‍ത്തനത്തിലാണെന്ന്‌ സാരം.

Reaz said...

susheel said:
"പക്ഷേ, കിതാബിലുള്ളതെല്ലാം സത്യമാണെന്ന് വിശ്വസിക്കുന്നുവെന്ന് സമ്മതിക്കുന്ന താങ്കള്‍ പിന്നെ ഏത് മുന്‍വിധിയെക്കുറിച്ചാണ്‌ പറയുന്നത്!! അത് മതപരമായ മുന്‍വിധിയാണ്‌. 'കിതാബിലേ' വിശ്വസിക്കുന്നുള്ളു 'കിതാബുകളി'ലില്ല. അതും മുന്‍വിധി തന്നെ. "

=കിതാബിലെ തെളിവുകളും നിയമങ്ങളും താങ്കളുമായുള്ള ചര്‍ച്ചയില്‍ ഞാന്‍ ഉദ്ധരിച്ചിട്ടില്ല. താങ്കള്‍ മറച്ചുവെച്ച ശാസ്ത്രീയ മെന്ന് താങ്കള്‍ വിളിക്കുന്ന ഗ്രാന്‍ഡ്‌ ദമ്പതികളുടെ പൂര്‍ണ നിരീക്ഷണ റിപ്പോര്‍ട്ടും , സയന്‍സ് journalil ആസ്പദമാക്കിയുള്ള സുബൈറിന്റെ കമനറും, ജീവന്‍ ജോബിന്റെ തെറ്റായ ഉദ്ധരണികളുമാണ് ഞാന്‍ ഇവിടെ ചര്‍ച്ചക്ക്‌ എടുത്തത്.
ശാസ്ത്രീയം, ശാസ്ത്രീയം എന്ന വിളിച്ചു കൂവുന്ന താങ്കള്‍ ഇപ്പോള്‍ കിതാബിന്റെ പേരും പറഞ്ഞ് ഈ മൂന്ന് വിഷയങ്ങളില്‍ നിന്നും ഒളിച്ചോടുന്നു.


susheel said:
"ഇവിടെ ചര്‍ച്ച ചെയ്ത ഒരു ഉദാഹരണവും പൊള്ളയാണെന്ന് ആരും തെളിയിച്ചിട്ടില്ല. ആ അവകാശവാദവും മുന്‍വിധിതന്നെ. സൃഷ്ടിവാദം എന്ന മതജല്പ്പനമാണ്‌ ശാശ്വതമായ ശരി എന്ന് മുന്‍വിധി ഉപേക്ഷിച്ച് പഠിക്കൂ. അപ്പോള്‍ സത്യം കാണാം."

1 , 2 , 3 ഞാന്‍ എഴുതിയ ഈ കമന്റുകള്‍ക്ക് പോലും മറുപടി പറയാതെയാണ് സുശീല്‍ വീരവാദം മുഴക്കുന്നത്. മറ്റുള്ളവരുടെ അനേകം കമന്റുകള്‍ വേറെ.


സുശീല്‍ കുമാര്‍ പി പി said...
"അവയുടെ ജീനുകളിലൂടെ നീളം കൂടിയ കൊക്കുള്ള ഫിഞ്ചുകള്‍ പിറക്കുന്നു എന്നത്‌ ഒരു തെറ്റിധാരണ മാത്രമാണ് എന്ന് ഞാന്‍ മുന്‍ കമന്റുകളില്‍ കണക്കുകള്‍ ഉദ്ധരിച് സമര്‍ഥിച്ചു. അതിനെ ഖന്ധിക്കാന്‍ താങ്കള്‍ മുതിര്‍നിട്ടുമില്ല"

>>>> A യുടെയും B യുടെയും ഉയരത്തിന്റെ കണക്കുകള്‍ കൂട്ടി ഹരിച്ചാല്‍ അക്കണക്കുവെച്ച് ജനിതകശാസ്ത്രം തെറ്റാണെന്ന് തെളിയിക്കാനാകില്ല റിയാസ്.

==== A യുടെയും B യുടെയും ഉയരത്തിന്റെ കണക്കുകള്‍ മാത്രമല്ല, ശേഷം ഗ്രാന്‍ഡ്‌ ദമ്പതികളുടെ sampling കണക്കുകള്‍ ഉദ്ധരിച് കമന്റും ഇട്ടിരുന്നു. താങ്കള്‍ കണ്ടതായി നടിച്ചില്ല, മറിച്ച് ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്‍റെ പേരില്‍ ആരോപിച്ചു. ആ കമന്റാണ് ഞാന്‍ ഉദ്ദേശിച്ചത്.

സുശീല്‍ കുമാര്‍ പി പി said...
"ജനിതകമായ മാറ്റങ്ങള്‍ കൃത്രിമമായി വരുത്തി പുതിയയിനം നായകളെയും പശുക്കളെയും ഇന്ന് ആധുനിക ശാസ്ത്രം ഉല്പാദിപ്പിക്കുന്നുണ്ട്. അവയ്ക്ക് ജനിക്കുന്ന കുട്ടികള്‍ മാതാപിതാക്കളുടെ എല്ലാ സവിശേഷതകളും കാണിക്കുന്നുമുണ്ട്. ജനിതകവ്യതിയാനങ്ങള്‍ ജീവികളില്‍ കുമിഞ്ഞുകൂടി കാലക്രമത്തില്‍ അത് പരിണാമത്തിന്‌ വഴിവെയ്ക്കുന്നുണ്ട് എന്നത് ശാസ്ത്രസത്യമാണ്‌. "

==ആഫ്രിക്കയിലെ മനുഷ്യരുടെ മൂകിന് നീളം കൂടി എന്ന് കരുതി അവര്‍ മനുഷ്യ്രരല്ലാതവുമോ എന്ന ചോദ്യം മാസങ്ങളായി ഹുസൈന്‍ താങ്കളോട് ചോദിക്കുന്നു. ഇവിടെ അമീബയില്‍ നിന്നാണോ പശുക്കളെയും, നായകളെയും സൃഷ്ടിചത് ? അവയും അവയുടെ സന്തതികളും നായക്കളും, പശുക്കളും തന്നെയാണ്. കൃത്രിമ മാര്‍ഗത്തിലൂടെ നിരന്തര ജനിതക മാറ്റം വരുത്തി ഒരു കുരങ്ങിനെ മനുഷ്യനാക്കാന്‍ എന്തേ ഇത്ര അമാന്തം. വെറും 1.5% മാത്രം മാറ്റം വരുത്തിയാല്‍ പോരെ? അതോടെ ചര്‍ച്ച അവസാനിപ്പിച് എനിക്ക് പിന്തിരിയാമായിരുന്നു.

സുശീല്‍ കുമാര്‍ said...

"==ആഫ്രിക്കയിലെ മനുഷ്യരുടെ മൂകിന് നീളം കൂടി എന്ന് കരുതി അവര്‍ മനുഷ്യ്രരല്ലാതവുമോ എന്ന ചോദ്യം മാസങ്ങളായി ഹുസൈന്‍ താങ്കളോട് ചോദിക്കുന്നു. ഇവിടെ അമീബയില്‍ നിന്നാണോ പശുക്കളെയും, നായകളെയും സൃഷ്ടിചത് ? അവയും അവയുടെ സന്തതികളും നായക്കളും, പശുക്കളും തന്നെയാണ്. കൃത്രിമ മാര്‍ഗത്തിലൂടെ നിരന്തര ജനിതക മാറ്റം വരുത്തി ഒരു കുരങ്ങിനെ മനുഷ്യനാക്കാന്‍ എന്തേ ഇത്ര അമാന്തം. വെറും 1.5% മാത്രം മാറ്റം വരുത്തിയാല്‍ പോരെ? അതോടെ ചര്‍ച്ച അവസാനിപ്പിച് എനിക്ക് പിന്തിരിയാമായിരുന്നു."

>>>> റിയാസ്,

ഫിഞ്ചുകളുടെ കൊക്കുകള്‍ക്ക് നീളം കൂടി, അവ കഴുകനായി പരിണമിച്ചു എന്ന് ഗ്രാന്റ് ദമ്പതികല്‍ കണ്ടെത്തിയിട്ടില്ലല്ലോ? പ്രകൃതിനിര്‍ധാരണം വഴി, അതിജീവിക്കുന്നവയുടെ ജീനുകള്‍ തലമുറകളിലൂടെ പകര്‍ത്തപ്പെടുന്നു എന്നാണ്‌ ഇവിടെ പറഞ്ഞ കാര്യത്തിനാധാരം. അതുകൊണ്ടുതന്നെ ആഫ്രിക്കയിലെ മനുഷ്യരുടെ മൂക്കുകള്‍ നീളം കൂടി അവര്‍ മനുഷ്യരല്ലാതാകുമോ അമീബയെ നേരിട്ട് പശുവാക്കി പരിണമിക്കാമോ എന്നൊന്നുമുള്ള ചര്‍ച്ചയ്ക്ക് ഇവിടെ പ്രസക്തിയില്ല.

നീളം കൂടിയ കൊക്കുള്ള കുരിവികളുടെ തലമുറകള്‍ നീളം കൂടിയ കൊക്കുള്ളവയായി ജിനിക്കുകയില്ലെന്നും ജീനുകള്‍ വഴി അവ കൈമാറ്റം ചെയ്യപ്പെടുകയില്ലെന്നുമാണ്‌ താങ്കളുടെ വദം. ഇതിനുള്ള ഉദാഹരണമായാണ്‌ ജനിതകമാറ്റം വരുത്തി പുതിയ ഇനം നായകളെയും പശുക്കളെയും ഉല്പാദിപ്പിക്കുന്ന കാര്യം പറഞ്ഞത്. താങ്കള്‍ ആദ്യം പരിണാമശാസ്ത്രവും പ്രകൃതിനിര്‍ധാരണവും എന്താണെന്ന് പഠിക്കുക. അതിനുശേഷമാകാം ഖണ്ഡനം. നന്ദി.

Reaz said...

സുശീല്‍ കുമാര്‍ പി പി said...
"ഫിഞ്ചുകളുടെ കൊക്കുകള്‍ക്ക് നീളം കൂടി, അവ കഴുകനായി പരിണമിച്ചു എന്ന് ഗ്രാന്റ് ദമ്പതികല്‍ കണ്ടെത്തിയിട്ടില്ലല്ലോ? പ്രകൃതിനിര്‍ധാരണം വഴി, അതിജീവിക്കുന്നവയുടെ ജീനുകള്‍ തലമുറകളിലൂടെ പകര്‍ത്തപ്പെടുന്നു എന്നാണ്‌ ഇവിടെ പറഞ്ഞ കാര്യത്തിനാധാരം. @

=ഫിഞ്ചുകളുടെ കൊക്കുകള്‍ക്ക് യാതൊരു പരിണാമവും നടന്നിട്ടില്ല. ഉണ്ടെങ്കില്‍ വിഷയവുമായി ബന്ധപ്പെട്ട് അവസാനമായി ഞാന്‍ എഴുതിയ കമന്റിന് മറുപടി പറയുക. തൊട്ടുമുകളിലെ കമന്റില്‍ ഞാന്‍ ആവര്‍ത്തിച്ചെങ്കിലും സുശീല്‍ കണ്ടതായി നടിക്കുന്നില്ല.


ജീനുകള്‍ അതിജീവിച്ചിട്ടില്ല എന്നും അതിനാല്‍ മുന്നോട്ടോ പിന്നോട്ടോ യാതൊരു പരിണാമവും നടന്നിട്ടില്ല എന്നും ഞാന്‍ ഗ്രാന്റ് ദമ്പതികളുടെ Sampling കണക്ക് നിരത്തി തെളിയിച്ചപ്പോള്‍ , താങ്കള്‍ പറഞ്ഞത്‌ പരിണാമം തിരിഞ്ഞു നടന്നു എന്നായിരുന്നു. എന്നാല്‍ താങ്കള്‍ ഇപ്പോള്‍ പറയുന്നു "അതിജീവിക്കുന്നവയുടെ ജീനുകള്‍ തലമുറകളിലൂടെ പകര്‍ത്തപ്പെടുന്നു എന്നാണ്‌ ഇവിടെ പറഞ്ഞ കാര്യത്തിനാധാരം."
എന്തൊരു വൈരൂധ്യം !!!

കാര്യങ്ങള്‍ ബാക്കിയാക്കി നന്ദിയും പറഞ്ഞ് താങ്കള്‍ വിടവാങ്ങുകയാണോ ?

സുശീല്‍ കുമാര്‍ said...

അതിജീവിക്കുന്നവയുടെ ജീനുകള്‍ തലമുറകളിലേക്ക് പകര്‍ത്തപ്പെടുന്നു എന്ന കാര്യവും പരിണാമം ഒരേ ദിശയില്‍ മുന്നോട്ട് മാത്രമല്ല നടക്കുക എന്ന കാര്യവും തമ്മില്‍ വൈരുദ്ധ്യമൊന്നുമില്ല. കടുപ്പം കൂടിയ വിത്തുകള്‍ കടിച്ചുപൊട്ടിച്ച് പൊട്ടിച്ച് ഫിഞ്ചുകളുടെ കൊക്കുകള്‍ക്ക് രണ്ട് വര്‍ഷം കൊണ്ട് നീളം കൂടി (പരിണമിച്ചു) എന്നാണ്‌ താങ്കല്‍ ധരിച്ചുവെച്ചിരിക്കുന്നത്. അതുകൊണ്ടാണ്‌ കൊക്കുകള്‍ക്ക് യാതൊരു പരിണാമവും സംഭവിച്ചിട്ടില്ല എന്നൊക്കെ തട്ടിവിടുന്നത്. ഞാന്‍ പലവട്ടം പറഞ്ഞല്ലോ; താങ്കള്‍ക്ക് ഹുസൈന്‍ പറഞ്ഞതിനപ്പുറം പരിണാമം എന്താണെന്നോ പ്രകൃതിനിര്‍ധാരണം എന്താണെന്നോ അറിയില്ല. ആദ്യം അത് പഠിക്കുക; അതിനുശേഷമാകാം ഖണ്ഡനം. അതുകൊണ്ടാണ്‌ നന്ദി പറഞ്ഞ് അവസാനിപ്പിച്ചത്.

പിന്നെ, താങ്കള്‍ നല്‍കുന്ന ലിങ്കുകള്‍ മുഴുവനും ഒറിജിനല്‍ പോസ്റ്റിലേക്കാണ്‌ പോകുന്നത്. പ്രത്യേക കമന്റിലേക്കല്ല എന്ന് ശ്രദ്ധിക്കുമല്ലോ.

Reaz said...

സുശീല്‍ കുമാര്‍ പി പി said...
"പിന്നെ, താങ്കള്‍ നല്‍കുന്ന ലിങ്കുകള്‍ മുഴുവനും ഒറിജിനല്‍ പോസ്റ്റിലേക്കാണ്‌ പോകുന്നത്. പ്രത്യേക കമന്റിലേക്കല്ല എന്ന് ശ്രദ്ധിക്കുമല്ലോ."
=താങ്കള്‍ പറഞ്ഞത്‌ ശരിയാണ്. ഈ പോസ്റ്റില്‍ comment page 2 ലെ ഒരു കമന്റിനും ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല. അതിനാല്‍ ലിങ്ക് manual ആയി ഞാന്‍ update ചെയ്തിട്ടുണ്ട്.

1
2
3

Reaz said...
This comment has been removed by the author.
Reaz said...

സുശീല്‍ കുമാര്‍ പി പി said...
"കടുപ്പം കൂടിയ വിത്തുകള്‍ കടിച്ചുപൊട്ടിച്ച് പൊട്ടിച്ച് ഫിഞ്ചുകളുടെ കൊക്കുകള്‍ക്ക് രണ്ട് വര്‍ഷം കൊണ്ട് നീളം കൂടി (പരിണമിച്ചു) എന്നാണ്‌ താങ്കല്‍ ധരിച്ചുവെച്ചിരിക്കുന്നത്."

=അല്ല. അങ്ങിനെ സൂചിപ്പിക്കുന്ന എന്‍റെ വല്ല വാക്കുകളും ഉദ്ധരിക്കാമോ ?

എന്‍റെ കമന്റ്‌ തൊട്ടു മുകളില്‍ ലിങ്ക് നല്കീട്ടുണ്ട്.

സുശീല്‍ കുമാര്‍ പി പി said...
"താങ്കള്‍ക്ക് ഹുസൈന്‍ പറഞ്ഞതിനപ്പുറം പരിണാമം എന്താണെന്നോ പ്രകൃതിനിര്‍ധാരണം എന്താണെന്നോ അറിയില്ല. ആദ്യം അത് പഠിക്കുക; അതിനുശേഷമാകാം ഖണ്ഡനം. "
=തൊട്ടു മുകളില്‍ ലിങ്ക നല്‍കിയ കമന്റില്‍ കൊക്കിന്റെ ശരാശരി നീളം കൂടിയത്, ചെറിയ കൊക്കുള്ള ഇരു തലമുറയിലെയും കുരുവികള്‍ ചത്തൊടുങ്ങിയത് കൊണ്ട് മാത്രമാണ് എന്നാണ് ഞാന്‍ മനസിലാക്കിയതും വിവരിച്ചതും. ഹുസൈന്‍ ഇങ്ങിനെ പറഞ്ഞതായി എനിക്ക് അറിയില്ല.
അതിനാല്‍ ഈ ഉദാഹരണ പ്രകാരം പരിണാമത്തിന് ഏറ്റവും അനുയോജ്യമായ അര്‍ഥം ചത്തൊടുങ്ങല്‍ എന്നല്ലേ ?

ഇനി നിങ്ങള്‍ പറയുന്ന പരിണാമം എന്താണ് എന്ന് പലരും ആവര്‍ത്തിച് ചോദിച്ചെങ്കിലും ഒന്നോ രണ്ടോ ലിങ്ക് നല്‍കുകയായിരുന്നു നിങ്ങള്‍ ചെയ്തത്. അതിനപ്പുറം കുഞ്ഞുണ്ണി വര്‍മയുടെ ബുക്കും. ഈ ബുക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഹുസൈന്‍ എഴുതിയ ഖണ്ഡനം ഇന്നും ഒരു യുക്തിവാദിയും ഖന്ധിച്ചതായി അറിയില്ല.

സുശീല്‍ കുമാര്‍ said...

"ഇനി നിങ്ങള്‍ പറയുന്ന പരിണാമം എന്താണ് എന്ന് പലരും ആവര്‍ത്തിച് ചോദിച്ചെങ്കിലും ഒന്നോ രണ്ടോ ലിങ്ക് നല്‍കുകയായിരുന്നു നിങ്ങള്‍ ചെയ്തത്. അതിനപ്പുറം കുഞ്ഞുണ്ണി വര്‍മയുടെ ബുക്കും. ഈ ബുക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഹുസൈന്‍ എഴുതിയ ഖണ്ഡനം ഇന്നും ഒരു യുക്തിവാദിയും ഖന്ധിച്ചതായി അറിയില്ല."

>>>> പരിണാമത്തെക്കുറിച്ച് ഒന്നോ രണ്ടോ ലിങ്കല്ല, വിശദമായ രണ്ട് പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ ഉണ്ടല്ലൊ? അതില്‍ ആദ്യത്തെ പോസ്റ്റിലാണ്‌ താങ്കള്‍ സംവദിച്ചുകൊണ്ടിരുക്കുന്നതും. ഇതില്‍ പറഞ്ഞ ഒരു കാര്യത്തെക്കുറിച്ചും താങ്കള്‍ ഒന്നും മിണ്ടിയിട്ടില്ല. പരിണാമം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നുണ്ടോ എന്നതിന്‌ ഉദാഹരണം ചോദിച്ചപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞ ഒരു കമന്റിനെക്കുറിച്ചാണ്‌ താങ്കള്‍ സംസാരിക്കുന്നത്.

ഫിഞ്ചുകളുടെ കൊക്കുകള്‍ക്ക് യതൊരു പരിണാമവും നടന്നിട്ടില്ല എന്ന് താങ്കള്‍ എഴുതുന്നു. അതിന്‌ തെളിവായിട്ടാണ്‌ വിവിധ ആകൃതിയിലുള്ള കൊക്കുകളുള്ള ഫിഞ്ചുകളുടെ ചിത്രത്തിന്റെ ലിങ്ക് നല്‍കിയത്. ആഹാരരീതിക്കനുസരിച്ച് ഫിഞ്ചുകളുടെ കൊക്കുകളില്‍ വന്നുചേര്‍ന്ന വ്യത്യാസങ്ങള്‍ ഇതില്‍ കാണാം. അതും താങ്കള്‍ സമ്മതിക്കുന്നില്ല.

ഫിഞ്ചുകളുടെ കൊക്കുകള്‍ക്ക് യാതൊരു പരിണാമവും നടന്നിട്ടില്ല എന്ന് താങ്കള്‍ പറഞ്ഞത് പീറ്റര്‍ ഗ്രാന്റ് ദമ്പതികളുടെ ഗവേഷണകാലത്ത് കൊക്കുകള്‍ക്ക് പരിണാമമൊന്നും നടന്നിട്ടില്ല എന്നുതന്നെയല്ലേ?

അതു തന്നെയാണ്‌ 'പരിണാമം കൊക്കുകള്‍ക്ക് സംഭവിച്ചിട്ടില്ല' എന്ന് താങ്കളുടെ വാദത്തിന്റെ അര്‍ത്ഥം എന്നാണ് എനിക്ക് മനസ്സിലായത്.

ചെറിയ കൊക്കുള്ള ഫിഞ്ചുകള്‍ ചത്തൊടുങ്ങുമ്പോള്‍ ബക്കിവരുന്നവയുടെ കൊക്കിന്റെ ശരാശരി നീളം കൂടുന്നത് ലളിതമായ ഗണിത തത്വമാണ്‌. എന്നാല്‍ ബാക്കിവരുന്ന ഫിഞ്ചുകളുടെ പിന്‍ തലമുറകളില്‍ അവയുടെ ജീനുകളാണ്‌ പകര്‍ത്തപ്പെടുകയെന്നത് അതിനേക്കാള്‍ ലളിതമായ ഒരു ജനിതക സത്യവും. ജനിതകമാറ്റം വരുത്തിയ വളര്‍ത്തുമൃഗങ്ങള്‍ പൂര്‍ വികരേക്കാള്‍ വ്യത്യസ്ത സ്വഭാവം കാണിക്കുന്നു എന്ന് താങ്കള്‍ സമ്മതിക്കുന്നുവോ? പുതിയ ഇനങ്ങള്‍ക്ക് ജനിക്കുന്ന സന്തതിപരമ്പരകള്‍ ജനിതകമാറ്റം വരുത്തിയ തലമുറയുടെയോ അതോ, അതിനു മുമ്പുള്ള പൂര്‍ വികരുടെയോ ആരുടെ ജനിതകപാരമ്പര്യമാണ്‌ തുടരുക? ഈ ചോദ്യത്തിനാണ്‌ താങ്കള്‍ ക്രിയാത്മകമായി പ്രതികരിക്കേണ്ടത്. അതിനുശേഷം ചര്‍ച്ച തുടരാം.

കാലാവസ്ഥാമാറ്റം ഫിഞ്ചുകളിള്‍ പ്രകൃതി നിര്‍ധാരണത്തിനു വഴിവെയ്ക്കുകയും അത് വഴി സംഭവിക്കുന്ന ജനിതക്കപ്പകര്‍ച്ച നിലവിലുള്ള ഇനങ്ങളില്‍നിന്ന് വ്യത്യസ്തമായ ഗുണങ്ങളുള്ള തലമുറകള്‍ക്ക് ജന്മം നല്‍കുകയും ചെയ്യുന്നു. ഇതാണ്‌ പരിണാമത്തിന്റെ ലളിതമായ തത്വം. കാടടക്കി വെടിവെയ്ക്കുന്നതിനു പകരം ക്രിയാത്മകമായും മുന്‍ വിധിയില്ലാതെയും കാര്യങ്ങളെ നോക്കിക്കാണാന്‍ തങ്കള്‍ക്ക് കഴിയുമോ എന്നതാണ്‌ കാര്യം. സത്യം സത്യമായി അംഗീകരിക്കാന്‍ ആരെയും ഭയക്കേണ്ടതില്ല.

Jack Rabbit said...

ഇനി നിങ്ങള്‍ പറയുന്ന പരിണാമം എന്താണ് എന്ന് പലരും ആവര്‍ത്തിച് ചോദിച്ചെങ്കിലും ഒന്നോ രണ്ടോ ലിങ്ക് നല്‍കുകയായിരുന്നു നിങ്ങള്‍ ചെയ്തത്. അതിനപ്പുറം കുഞ്ഞുണ്ണി വര്‍മയുടെ ബുക്കും. ഈ ബുക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഹുസൈന്‍ എഴുതിയ ഖണ്ഡനം ഇന്നും ഒരു യുക്തിവാദിയും ഖന്ധിച്ചതായി അറിയില്ല.

ഹുസൈന് ക്രിസ്ത്യന്‍ സൃഷ്ടിവാദികളില്‍ (eg: Ken Ham) നിന്നും അടിച്ചു മാറ്റിയ പരിണാമത്തിനും natural selection ഉം definition ഉണ്ട്. അതൊന്നും ലോകത്തൊരിടത്തും ഉപയോഗിക്കുന്ന ടെക്സ്റ്റ്‌ ബുക്സില്‍ കാണില്ല (ഉദാ: Evolution by Douglas Futuyma). പരിണാമതിനോടുള്ള എതിര്‍പ്പു മതവിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അത് കുറഞ്ഞയിടങ്ങളില്‍ എതിര്‍പ്പും കുറവാണ്.

ആനയെ നോക്കി പല കൊടിച്ചിപട്ടികളും കുരയ്ക്കും. ആന എല്ലാവരെയും തിരിഞ്ഞു കുത്താന്‍ പോകുമോ ? ആടിനെ പട്ടിയാക്കുന്നവര്‍ക്ക് ചിലപ്പോള്‍ പട്ടി സിംഹമാണെന്ന് തെറ്റിധാരണ ഉണ്ടാകാം

Reaz said...

സുശീല്‍ said:
"പരിണാമത്തെക്കുറിച്ച് ഒന്നോ രണ്ടോ ലിങ്കല്ല, വിശദമായ രണ്ട് പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ ഉണ്ടല്ലൊ? അതില്‍ ആദ്യത്തെ പോസ്റ്റിലാണ്‌ താങ്കള്‍ സംവദിച്ചുകൊണ്ടിരുക്കുന്നതും. ഇതില്‍ പറഞ്ഞ ഒരു കാര്യത്തെക്കുറിച്ചും താങ്കള്‍ ഒന്നും മിണ്ടിയിട്ടില്ല. "

==ഈ പോസ്റ്റിന്‍റെ ഏകദേശം 80% ഭാഗവും 6 ദിവസത്തെ ( 24 മണിക്കൂറുള്ള ) സൃഷ്ടിപ്പില്‍ അതിഷ്ടിതമായ വാദങ്ങളാണ്. എനിക്ക് ഇങ്ങിനെ ഒരു വിശ്വാസമില്ല. പലരും അത് പ്രകടിപ്പിച്ചതുമാണ്. അതുകൊണ്ട് അങ്ങിനെ വിശ്വസിക്കുന്നവര്‍ മറുപടി പറയട്ടെ.
ഞാനുമായുള്ള ഈ ചെറു സംവാദത്തില്‍ തന്നെ എന്‍റെ പേരില്‍ സുശീല്‍ ഡസന്‍ കണക്കിന് ആരോപണങ്ങള്‍ ഉന്നയിച്ചു. എന്‍റെ വാചകങ്ങള്‍ ഉദ്ധരിക്കാന്‍ ആവശ്യപെട്ടെന്കിലും യുക്തിവാദ കാപട്യം ആവര്‍ത്തിക്കുകയായിരുന്നു താങ്കള്‍ ചെയ്തത്.

ബാക്കി വരുന്നത് ജനിതക വ്യത്യാസങ്ങളെ കുറിച്ചാണ്. Mr.സുബൈര്‍ scientific മാഗസിനുകള്‍ ഉദ്ധരിച് ആ വാദം തെറ്റാണെന്ന് തെളിയിചെങ്കിലും, ഒഴിഞ്ഞു മാറുന്നത് ആരാണ് എന്ന് താങ്കള്‍ തന്നെ ചിന്തിക്കുക. പല തവണ ഇതും ഞാന്‍ ആവര്‍ത്തിച്ചു.

സുശീല്‍ said...
"ഫിഞ്ചുകളുടെ കൊക്കുകള്‍ക്ക് യാതൊരു പരിണാമവും നടന്നിട്ടില്ല എന്ന് താങ്കള്‍ പറഞ്ഞത് പീറ്റര്‍ ഗ്രാന്റ് ദമ്പതികളുടെ ഗവേഷണകാലത്ത് കൊക്കുകള്‍ക്ക് പരിണാമമൊന്നും നടന്നിട്ടില്ല എന്നുതന്നെയല്ലേ?
അതു തന്നെയാണ്‌ 'പരിണാമം കൊക്കുകള്‍ക്ക് സംഭവിച്ചിട്ടില്ല' എന്ന് താങ്കളുടെ വാദത്തിന്റെ അര്‍ത്ഥം എന്നാണ് എനിക്ക് മനസ്സിലായത്. "

ഇതെങ്ങിനെ ഈ ചോദ്യത്തിന്റെ ഉത്തരമാകും? അതിനാല്‍ ചോദ്യം കാണുക.
എന്റെ പേരില്‍ നടത്തിയ സുശീലിന്റെ ആരോപണം ഇതായിരുന്നു.
"കടുപ്പം കൂടിയ വിത്തുകള്‍ കടിച്ചുപൊട്ടിച്ച് പൊട്ടിച്ച് ഫിഞ്ചുകളുടെ കൊക്കുകള്‍ക്ക് രണ്ട് വര്‍ഷം കൊണ്ട് നീളം കൂടി (പരിണമിച്ചു) എന്നാണ്‌ താങ്കല്‍ ധരിച്ചുവെച്ചിരിക്കുന്നത്."

=അല്ല. അങ്ങിനെ സൂചിപ്പിക്കുന്ന എന്‍റെ വല്ല വാക്കുകളും ഉദ്ധരിക്കാമോ ?
എന്‍റെ കമന്റ്‌ തൊട്ടു മുകളില്‍ ലിങ്ക് നല്കീട്ടുണ്ട്.

== കണ്ണടച്ച് ഇരുട്ടകാതെ സുശീലാ. ഏതു ചോദ്യത്തിന്റെ ഉത്തരമായാണ് സുശീല്‍ ഇതെഴുതിയത് എന്നത് ബോധപൂര്‍വം ഒഴിവാക്കി.
ഞാന്‍ എന്ത് പറയണം എന്ന് സുശീല്‍ തന്നെ തീരുമാനിക്കുക. ഇതിലും നല്ലത് താങ്കള്‍ തന്നെ സ്വയം സംവദിക്കുന്നതല്ലേ.

Reaz said...

സുശീല്‍ said...
"അതിന്‌ തെളിവായിട്ടാണ്‌ വിവിധ ആകൃതിയിലുള്ള കൊക്കുകളുള്ള ഫിഞ്ചുകളുടെ ചിത്രത്തിന്റെ ലിങ്ക് നല്‍കിയത്."
=ഈ ചിത്രങ്ങളൊന്നും പരിണമിച്ചു എന്നതിനോ, അല്ലെങ്കില്‍ മനുഷ്യയുസില്‍ പരിണാമം ദര്‍ശിക്കാം എന്നതിനോ ഉള്ള തെളിവെല്ല സുശീലേ.

സുശീല്‍ said...
"ചെറിയ കൊക്കുള്ള ഫിഞ്ചുകള്‍ ചത്തൊടുങ്ങുമ്പോള്‍ ബക്കിവരുന്നവയുടെ കൊക്കിന്റെ ശരാശരി നീളം കൂടുന്നത് ലളിതമായ ഗണിത തത്വമാണ്‌. "

=ലളിതമായ ഗണിത ശാസ്ത്ര ത്വത്തമെങ്കിലും സമ്മതിച്ചതിന് നന്ദി പറയാതെ വയ്യ. Thankyou... Thankyou

സുശീല്‍ said:
"എന്നാല്‍ ബാക്കിവരുന്ന ഫിഞ്ചുകളുടെ പിന്‍ തലമുറകളില്‍ അവയുടെ ജീനുകളാണ്‌ പകര്‍ത്തപ്പെടുകയെന്നത് അതിനേക്കാള്‍ ലളിതമായ ഒരു ജനിതക സത്യവും."
=ഗ്രാന്‍ഡ്‌ ദമ്പതികളുടെ നിരീക്ഷണത്തില്‍ ബാക്കിവന്ന ഫിഞ്ചുകളുടെ പിന്‍ തലമുറകളില്‍ അവയുടെ ജീനുകള്‍ പകര്‍ത്തപ്പെട്ടു. പകര്‍ത്തപ്പെട്ടു എന്നത് പരിണമിച്ചു എന്നല്ല. മറിച്ച് പരിണമിച്ചില്ല എന്നതിനാണ് കൂടുതല്‍ ഊന്നല്‍. അതുകൊണ്ടാണ് ആദ്യ ശരാശരിയും , താങ്കള്‍ മറച്ചു വെച്ച അവസാന ശരാശരിയും ഒന്നായത്. പരിണാമം വട്ട പൂജ്യ മായിരുന്നു.

സുശീല്‍ said:
"ജനിതകമാറ്റം വരുത്തിയ വളര്‍ത്തുമൃഗങ്ങള്‍ പൂര്‍ വികരേക്കാള്‍ വ്യത്യസ്ത സ്വഭാവം കാണിക്കുന്നു എന്ന് താങ്കള്‍ സമ്മതിക്കുന്നുവോ?"
=natural selection ലൂടെ യുള്ള ഒരു ജനിതക മാറ്റവും ഈ ഉദാഹരണത്തില്‍ നടന്നിട്ടില്ല. നടന്നു എന്ന അഭിപ്രായം താങ്കള്‍ക്കുന്ടെങ്കില്‍ അത് തെളിയിക്കുക. താങ്കളുടെ വാക്കുകള്‍ തന്നെ ഓര്‍ക്കുക : "ചെറിയ കൊക്കുള്ള ഫിഞ്ചുകള്‍ ചത്തൊടുങ്ങുമ്പോള്‍ ബക്കിവരുന്നവയുടെ കൊക്കിന്റെ ശരാശരി നീളം കൂടുന്നത് ലളിതമായ ഗണിത തത്വമാണ്‌."
അതിനാല്‍ ആദ്യ ചോദ്യത്തിന് ഉത്തരം പറയേണ്ട ആവശ്യം എനിക്കില്ല. സമാന്തരമായിരുന്ന ജനിതക ശാസ്ത്രവും പരിണാമവും കൂട്ടിച്ചേര്‍ക്കാന്‍ വേണ്ടിയുള്ള വളച്ചൊടിക്കലിന്റെ പരിണിത ഫലം മാത്രമാണ് ഇത്തരം ചോദ്യങ്ങള്‍. ആത് ഈ പോസ്റ്റിന്റെ ചര്‍ച്ചയില്‍ തന്നെ തെളിയ്ക്കപെട്ടതാണ്. ഒരു യുക്തിവാദിയും മറുപടി പറയാന്‍ ധൈര്യപെട്ടിട്ടില്ല. പല തവണ ഞാന്‍ ആവര്‍ത്തിച്ചു. ഇനിയും ആവര്‍ത്തിക്കാന്‍ വയ്യ.
സുശീല്‍ said:
"പുതിയ ഇനങ്ങള്‍ക്ക് ജനിക്കുന്ന സന്തതിപരമ്പരകള്‍ ജനിതകമാറ്റം വരുത്തിയ തലമുറയുടെയോ അതോ, അതിനു മുമ്പുള്ള പൂര്‍ വികരുടെയോ ആരുടെ ജനിതകപാരമ്പര്യമാണ്‌ തുടരുക?""
=സുശീല്‍ ഇവിടെ ഉദ്ധരിച്ച ഉദാഹരണത്തില്‍ നമുക്ക് മൂന്ന് തലമുറകളെ കാണാം
1. വരള്‍ച്ചക്ക് മുമ്പുള്ളവ , ശരാശരി കൊക്കിന്റെ നീളം 9.4 (approximate as per the report) സെന്‍സെസ്: 1976

2. വരള്‍യുടെ ഘട്ടത്തില്‍ , ശരാശരി കൊക്കിന്റെ നീളം 10.1 (approximate as per the report) സെന്‍സെസ്: 1978 (ചെറിയ കൊക്കുള്ള ഫിഞ്ചുകള്‍ ചത്തൊടുങ്ങുമ്പോള്‍ ബക്കിവരുന്നവയുടെ കൊക്കിന്റെ ശരാശരി നീളം കൂടി)

3. വരള്‍ക്ക് ശേഷം ശരാശരി കൊക്കിന്റെ നീളം 9.4 (approximate) സെന്‍സെസ്: Not mentioned clearly in this report.

ഇനി സുശീല്‍ പറയൂ ആരുടെ ജനിതകപാരമ്പര്യമാണ്‌ മൂനാമത്തെ തലമുറ പിന്തുടര്‍ന്നത്?

എന്‍റെ ഉത്തരം: മൂന്ന് തലമുറകള്‍ക്കും യാതൊരു ജനിതക മാറ്റവും സംഭവിച്ചിട്ടില്ല. അതിനാല്‍ തന്നെ ജനിതക ശാസ്ത്രം ഇവിടെ ചര്‍ച്ച ചെയ്യേണ്ട ഒരാവശ്യവുമില്ല.

സുശീല്‍ കുമാര്‍ said...

"==ഈ പോസ്റ്റിന്‍റെ ഏകദേശം 80% ഭാഗവും 6 ദിവസത്തെ ( 24 മണിക്കൂറുള്ള ) സൃഷ്ടിപ്പില്‍ അതിഷ്ടിതമായ വാദങ്ങളാണ്. എനിക്ക് ഇങ്ങിനെ ഒരു വിശ്വാസമില്ല. പലരും അത് പ്രകടിപ്പിച്ചതുമാണ്. അതുകൊണ്ട് അങ്ങിനെ വിശ്വസിക്കുന്നവര്‍ മറുപടി പറയട്ടെ. "

>>> ഇരുപത്തിനാല്‌ മണിക്കൂറുള്ള ആറ് ദിവസത്തെ സൃഷ്ടിയില്‍ താങ്കള്‍ വിശ്വസിക്കുന്നില്ല, പിന്നെ എത്ര മണിക്കൂറുള്ള എത്രദിവസത്തെ സൃഷ്ടിയിലാണ്‌ വിശ്വസിക്കുന്നത് എന്ന് വ്യക്തമാക്കിയില്ല. അത് വ്യക്തമാക്കുക. സൃഷ്ടിയില്‍ വിശ്വസിക്കാത്ത സുശീല്‍ എന്തിന്‌ അത് ചോദിക്കുന്ന് എന്നുള്ള ഹുസൈനിസ്റ്റ് ഒളിച്ചോട്ടമില്ലെങ്കില്‍ മറുപടി പറയൂ.

സുശീല്‍ കുമാര്‍ said...

"ഞാനുമായുള്ള ഈ ചെറു സംവാദത്തില്‍ തന്നെ എന്‍റെ പേരില്‍ സുശീല്‍ ഡസന്‍ കണക്കിന് ആരോപണങ്ങള്‍ ഉന്നയിച്ചു."

>>> ഡസന്‍ കണക്കിനില്ല, ഒറ്റ ആരോപണം മാത്രം, താങ്കള്‍ തെളിവില്ലെങ്കിലും അറിയാത്ത കാര്യത്തില്‍ വിശ്വസിക്കുന്നു. അത് താങ്കളും ശാരിവെച്ചു. ഇതുകൂടാതെ എന്താരോപണമാണ്‌ ഞാന്‍ ഉന്നയിച്ചത്?

സുശീല്‍ കുമാര്‍ said...

""അതിന്‌ തെളിവായിട്ടാണ്‌ വിവിധ ആകൃതിയിലുള്ള കൊക്കുകളുള്ള ഫിഞ്ചുകളുടെ ചിത്രത്തിന്റെ ലിങ്ക് നല്‍കിയത്."
=ഈ ചിത്രങ്ങളൊന്നും പരിണമിച്ചു എന്നതിനോ, അല്ലെങ്കില്‍ മനുഷ്യയുസില്‍ പരിണാമം ദര്‍ശിക്കാം എന്നതിനോ ഉള്ള തെളിവെല്ല സുശീലേ"

>>>> വിവിധ ദ്വീപുകളിലെ ഫിഞ്ചുകളുടെ കൊക്കുകള്‍ക്ക് വിവിധ ആകൃതിവരാന്‍ പിന്നെന്താണ്‌ കാരണം റിയാസേ? അല്ലാഹു പല ദ്വീപിലെ ഫിഞ്ചുകളെയും പല ആകൃതിയിലുള്ള കൊക്കുകളുമായി സൃഷ്ടിച്ചോ?

സുശീല്‍ കുമാര്‍ said...

""അതിന്‌ തെളിവായിട്ടാണ്‌ വിവിധ ആകൃതിയിലുള്ള കൊക്കുകളുള്ള ഫിഞ്ചുകളുടെ ചിത്രത്തിന്റെ ലിങ്ക് നല്‍കിയത്."
=ഈ ചിത്രങ്ങളൊന്നും പരിണമിച്ചു എന്നതിനോ, അല്ലെങ്കില്‍ മനുഷ്യയുസില്‍ പരിണാമം ദര്‍ശിക്കാം എന്നതിനോ ഉള്ള തെളിവെല്ല സുശീലേ"

>>>> വിവിധ ദ്വീപുകളിലെ ഫിഞ്ചുകളുടെ കൊക്കുകള്‍ക്ക് വിവിധ ആകൃതിവരാന്‍ പിന്നെന്താണ്‌ കാരണം റിയാസേ? അല്ലാഹു പല ദ്വീപിലെ ഫിഞ്ചുകളെയും പല ആകൃതിയിലുള്ള കൊക്കുകളുമായി സൃഷ്ടിച്ചോ?

സുശീല്‍ കുമാര്‍ said...

"=natural selection ലൂടെ യുള്ള ഒരു ജനിതക മാറ്റവും ഈ ഉദാഹരണത്തില്‍ നടന്നിട്ടില്ല. നടന്നു എന്ന അഭിപ്രായം താങ്കള്‍ക്കുന്ടെങ്കില്‍ അത് തെളിയിക്കുക"

>>> നാച്ചുറല്‍ സെലക്ഷനിലൂടെയുള്ള ജനിതക മാറ്റം!! ഈ അറിവ് എവിടുന്നുകിട്ടി? അതാണ്‌ ഞാന്‍ പറഞ്ഞത് താങ്കള്‍ക്ക് പ്രകൃതിനിര്‍ധാരണം എന്താണെന്നറിയില്ല എന്ന്.

സുശീല്‍ കുമാര്‍ said...

"=ഗ്രാന്‍ഡ്‌ ദമ്പതികളുടെ നിരീക്ഷണത്തില്‍ ബാക്കിവന്ന ഫിഞ്ചുകളുടെ പിന്‍ തലമുറകളില്‍ അവയുടെ ജീനുകള്‍ പകര്‍ത്തപ്പെട്ടു. പകര്‍ത്തപ്പെട്ടു എന്നത് പരിണമിച്ചു എന്നല്ല. മറിച്ച് പരിണമിച്ചില്ല എന്നതിനാണ് കൂടുതല്‍ ഊന്നല്‍."

>>>> പകര്‍ത്തപ്പെട്ടു എന്നത് പരിണമിച്ചുഎന്നല്ല, പരിണമിച്ചില്ല എന്നതിനാണ്‌ കൂടുതല്‍ ഊന്നല്‍! അതെന്തൊരു ഊന്നല്‍? ജീനുകള്‍ പകര്‍ത്തപ്പെട്ടാല്‍ പിന്‍തലമുറ മുന്‍തലമുറയുടെ സ്വഭാവം കാണിക്കും. പ്രകൃതിനിര്‍ധാരണം അവയ്ക്കനുകൂലമാണെങ്കില്‍ അവ നിലനില്‍ക്കും, അല്ലെങ്കില്‍ നശിച്ചുപോകും. നിലനില്‍ക്കുന്നവയുടെ ജീനുകള്‍ അടുത്ത തലമുറകളിലേക്ക് പകരും. അതുവഴി മാറിയ ജീനുകളുമായി അടുത്തതലമുറ നിലനില്‍ക്കും. ഇത്തരം മാറ്റങ്ങള്‍ പരിണാമത്തിനു വഴിവെയ്ക്കുന്നു.

സുശീല്‍ കുമാര്‍ said...

"സമാന്തരമായിരുന്ന ജനിതക ശാസ്ത്രവും പരിണാമവും കൂട്ടിച്ചേര്‍ക്കാന്‍ വേണ്ടിയുള്ള വളച്ചൊടിക്കലിന്റെ പരിണിത ഫലം മാത്രമാണ് ഇത്തരം ചോദ്യങ്ങള്‍. ആത് ഈ പോസ്റ്റിന്റെ ചര്‍ച്ചയില്‍ തന്നെ തെളിയ്ക്കപെട്ടതാണ്. ഒരു യുക്തിവാദിയും മറുപടി പറയാന്‍ ധൈര്യപെട്ടിട്ടില്ല"

>>>> ധൈര്യപ്പെടാത്തത് ആശങ്കാജനകം തന്നെയാണ്‌! റിയാസ്, ജനിതകശാസ്ത്രം ഏതുവിധത്തില്‍ പരിണാമശാസ്ത്രത്തിനെതിരാണ്‌ എന്ന് പറയുക. അതിനുപകരം വലച്ചൊടിച്ചു, തിരിച്ചോടിച്ചു എന്നെല്ലാമുള്ള സ്ഥിരം പല്ലവി ആവര്‍ത്തിക്കാതെ.

സുശീല്‍ കുമാര്‍ said...

1976-77 കാലത്തെ വരള്‍ച്ചയില്‍ നീളം കൂടിയ കൊക്കുള്ള ഫിഞ്ചുകള്‍ അതിജീവിച്ചു. അതായത് പ്രകൃതിനിര്‍ധാരണം അവയ്ക്കനുകൂലമായിരുന്നു. 1981-82 സാധാരണ കാലാവസ്ഥയില്‍ നീളം കൂടിയ കൊക്കുള്ളവയ്ക്ക് അനുകൂലമായിരുന്നുവെങ്കിലും വരള്‍ച്ചയ്ക്കു ശേഷമുള്ള സമയത്തെ അത്രയും അല്ലായിരുന്നു. പിന്നീട് 1984-85 കാലത്തെ അതിവര്‍ഷത്തിനു ശേഷം കൂട്ടത്തില്‍ ചെറിയ കൊക്കുള്ളവയ്ക്ക് അനുകൂലമായി പ്രകൃതീനിര്‍ധാരണം നടക്കുന്നു. അതുവഴി കൊക്കുകളുടെ ശാരാശരി നീളം കുറയുന്നു. പ്രകൃതി നിര്‍ധാരണത്തിന്‌ കണ്മുന്നിലുള്ള ഉദാഹരണമാണിത്. മ്യൂട്ടേഷനുകളിലൂടെയുള്ള ജനിതക വ്യതിയാനങ്ങള്‍ ആണ്‌ കൊക്കുകളുടെ ആകൃതിവ്യത്യാസപ്പെടാന്‍ കാരണം. അനുകൂലമായ പ്രകൃതിനിര്‍ധാരണത്തില്‍ നിലനില്‍ക്കുന്നവയുടെ വംശപരമ്പര നിലനില്‍ക്കുകയും അല്ലാത്തവ നശിക്കുകയും ചെയ്യും. ഇത്തരത്തില്‍ മാറ്റങ്ങള്‍ കുമിഞ്ഞുകൂടുമ്പോള്‍ അത് കാലക്രമത്തില്‍ പരിണാമത്തിന്‌ വഴിവെയ്ക്കുന്നു.

വടക്കെ അമേരിക്കയില്‍ മാനെലികളില്‍ വന്ന നിറമാറ്റം ഇത്തരത്തില്‍ പ്രകൃതിനിര്‍ധാരണത്തിനുള്ള കണ്മുന്നിലുള്ള മറ്റൊരു ഉദാഹരണമാണ്‌. സൂക്ഷ്മ രോഗാണുക്കള്‍ മരുന്നുകളോട് പോലും പ്രതിരോധം നേടി പുതിയ രോഗങ്ങള്‍ക്ക് കാരണമാകുന്നതും ഇത്തരത്തില്‍ തന്നെ. ഇത് ശാസ്ത്രമാണ്‌. ഇതില്‍ തര്‍ക്കത്തിനും അംഗീകരിക്കലുകള്‍ക്കും സ്ഥാനമില്ല. ആര്‍ക്കും അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. പക്ഷേ, അത് തെറ്റാണ്‌ എന്ന് പറയാന്‍ തെറ്റാണെന്നും ശരിയായത് ഏതാണെന്നും ശാസ്ത്രീയമായി തെളിയിക്കണം; അത് ശാസ്ത്രലോകം അംഗീകരിക്കുകയും വേണം.

ആഫ്രിക്കന്‍ ആനയെയും ഇന്ത്യന്‍ ആനയെയും അല്ലാഹു വ്യത്യസ്ത ജീവികളായി സൃഷ്ടിച്ചതാണെന്നും, ഫിഞ്ചുകള്‍ വിവിധ ആകൃതിയിലുള്ള കൊക്കുകളോടെ വെവ്വേറെ സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കാനും ആര്‍ക്കും അവകാശമുണ്ട്. പക്ഷേ അത് ശാസ്ത്രീയമാണെന്ന് വാശിപിടിക്കരുതെന്ന് മാത്രം.

Reaz said...

susheel said:
"ഡസന്‍ കണക്കിനില്ല, ഒറ്റ ആരോപണം മാത്രം, താങ്കള്‍ തെളിവില്ലെങ്കിലും അറിയാത്ത കാര്യത്തില്‍ വിശ്വസിക്കുന്നു. അത് താങ്കളും ശാരിവെച്ചു. ഇതുകൂടാതെ എന്താരോപണമാണ്‌ ഞാന്‍ ഉന്നയിച്ചത്?"

== താങ്കളുടെ ഒരു ആരോപണവും ഞാന്‍ ശരിവെചിട്ടില്ല. അത് തന്നെ മറ്റൊരു ആരോപണമാണ്. താങ്കള്‍ ഉദ്ദേശിച്ചത് താങ്കളുടെ തന്നെ ഈ വാക്കുകള്‍ ആണെങ്കില്‍ " കിതാബിലുള്ളത് മാത്രമാണ്‌ സത്യം എന്ന ഉറച്ച വിശ്വാസം മാത്രമാണതിന്റെ അടിസ്ഥാനം." , ഞാന്‍ മുന്‍പും നിഷേധിച്ചിട്ടുണ്ട്, ഇന്നും നിഷേധിക്കുന്നു.

ബാക്കിയുള്ള ഉദാഹരണത്തിന് ഇന്നാ പിടിച്ചോ ,

April 3, 2011 11:10 AM
susheel said:
@ഇവിടെ ഒരു പക്ഷിയുടെ കൊക്ക് രണ്ട് വര്‍ഷം കൊണ്ട് പരിണമിച്ച് നീളം കൂടി എന്നാരും പറഞ്ഞിട്ടില്ല;@
= ഒരു പക്ഷിയുടെ കൊക്ക് രണ്ട് വര്‍ഷം കൊണ്ട് പരിണമിച്ച് നീളം കൂടി എന്ന് പരിണാമവാദികള്‍ പറഞ്ഞതായി ഞാനും പറഞ്ഞിട്ടില്ല.

മറുപടി നല്‍കിയെങ്കിലും അത് തന്നെ വീണ്ടും ആവര്‍ത്തിച്ചു, കാണുക ..
April 5, 2011 10:05 PM , സുശീല്‍ കുമാര്‍ പി പി said...
"കടുപ്പം കൂടിയ വിത്തുകള്‍ കടിച്ചുപൊട്ടിച്ച് പൊട്ടിച്ച് ഫിഞ്ചുകളുടെ കൊക്കുകള്‍ക്ക് രണ്ട് വര്‍ഷം കൊണ്ട് നീളം കൂടി (പരിണമിച്ചു) എന്നാണ്‌ താങ്കല്‍ ധരിച്ചുവെച്ചിരിക്കുന്നത്."

=അല്ല. അങ്ങിനെ സൂചിപ്പിക്കുന്ന എന്‍റെ വല്ല വാക്കുകളും ഉദ്ധരിക്കാമോ ?
ആരോപണം സുശീല്‍ വീണ്ടും,വീണ്ടും ഉന്നയിക്കുകയായിരുന്നു. എന്‍റെ വാക്കുകള്‍ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ ഇതെല്ലാതെ വേറെ എന്ത് മാര്‍ഗം?


അതിനാല്‍ യുക്തിവാദികളില്‍ സത്യത്തിന്‍റെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഉദ്ധരിക്കൂ സുശീലേ എന്‍റെ വാക്കുകള്‍ ?


തല്‍ക്കാലം ഞാന്‍ മറ്റു കമന്റുകള്‍ക്കുള്ള മറുപടി publish ചെയ്യുന്നില്ല. കമന്റുകളുടെ ആധിക്യം സുശീലിന് ഒഴിഞ്ഞുമാറാന്‍ അവസരം നല്‍കുന്നു.

സുശീല്‍ കുമാര്‍ said...

"ഒരു ഘട്ടത്തിലും പരിണാമത്തിന്റെ യാതൊരു ലാഞ്ചനയും ഇല്ല എന്ന് ഞാന്‍ പലതവണ ആവര്തിച്ചതാണ് " എന്ന് താങ്കൾ പറഞ്ഞാൽ എന്താണതിന്റെ അർത്ഥം? ദ്വീപിൽ വരൾച്ച ബാധിച്ച സമയത്ത് 'പരിണാമലക്ഷണ'മൊന്നും കാണിച്ചില്ല എന്നല്ലേ. ഈ സമയം കൊണ്ട് ഫിഞ്ചുകളുടെ കൊക്ക് നീണ്ടു(പരിണമിച്ചു) എന്ന് ഗ്രാന്റ് ദമ്പതികൾ കണ്ടെത്തി എന്ന് താങ്കൾ കരുതുന്നില്ലെങ്കിൽ പിന്നെ ഇത്തരമൊരു വാദത്തിന്റെ ആവശ്യമെന്ത്? അല്ലെങ്കിൽ അവർ പറയാത്ത കാര്യം ഖണ്ഡിച്ച് ജയം ഉറപ്പിക്കുകയാണോ? പ്രകൃതി നിർധാരണത്തിൽ പരാജയപ്പെട്ടവ നശിച്ചു എന്നും അതിജീവിച്ചവയുടെയും അവയുടെ തലമുറകളുടെയും കൂടി ശാരാശരി കൊക്കിന്റെ നീളം കൂടി എന്നതുമാണ്‌ സംഗതി. 9 വർഷങ്ങൾക്കുശേഷം അതിവർഷത്തിൽ കനം കുറഞ്ഞ വിത്തുകൾ സുലഭമായപ്പോൾ, കൂട്ടത്തിൽ നീളം കുറഞ്ഞ കൊക്കുള്ളവയ്ക്ക് പ്രകൃതിനിർധാരണത്തിൽ മുൻതൂക്കം ലഭിക്കുന്നു. അതുവഴി കൊക്കിന്റെ ശരാശരി നീളം കുറയുന്നു. ഇത് പ്രകൃതിനിർധാരണം കണ്മുന്നിൽ നടക്കുന്നതിന്‌ ഉദാഹരണമാണ്‌; അതുവഴി പരിണാമത്തിന്റെയും.

ഇനിയും താങ്കളുടെ വാക്കുകൾ പരിശോധിക്കാം:-

"അവയുടെ ജീനുകളിലൂടെ നീളം കൂടിയ കൊക്കുള്ള ഫിഞ്ചുകള്‍ പിറക്കുന്നു എന്നത്‌ ഒരു തെറ്റിധാരണ മാത്രമാണ്"-

>>>>നീളം കൂടിയ കൊക്കുള്ളവയുടെ പിൻ മുറയും ആ സ്വഭാവം കാണിക്കും. ഇല്ലേ?

"ഇവിടെ അമീബയില്‍ നിന്നാണോ പശുക്കളെയും, നായകളെയും സൃഷ്ടിചത് ? അവയും അവയുടെ സന്തതികളും നായക്കളും, പശുക്കളും തന്നെയാണ്."

>>>>> ഫിഞ്ചുകള്‍ പരിണമിച്ച് കഴുകനായി എന്ന് ആരും പറഞ്ഞില്ലെന്നിരിക്കെ ഇത്തരമൊരു സര്‍ക്കസിന്റെ ആവശ്യമെന്താണ്‌?


"എന്നാല്‍ കിതാബിലുള്ളത് പൂര്‍ണമായും സത്യമാണ് എന്നും ഞാന്‍ വിശ്വസിക്കുന്നു. "

>>>> കിതാബിലുള്ളത് സൃഷ്ടിയാണ്‌. അതില്‍ താങ്കള്‍ പൂര്‍ണമായും വിശ്വസിക്കുന്നു. പരിണാമം നടന്നു എന്ന് സമ്മതിച്ചാല്‍ കിതാബിലുള്ളത് തെറ്റാണെന്ന് വരും. അത് താങ്കള്‍ക്ക് സ്വീകാര്യമല്ല. കിതാബിലില്ലാത്ത ശരി മാത്രമേ പുറത്തുനിന്ന് താങ്കള്‍ സ്വീകരിക്കൂ എന്നര്‍ത്ഥം. കെട്ടുകഥകളായ കിതാബുകള്‍ ഒക്കത്തുവെച്ച് ശാസ്ത്രസം വാദത്തിനിറങ്ങിയാല്‍ ഇങ്ങനെ ചില കുഴപ്പമുണ്ട്. ഒക്കത്തുള്ളത് വീണുപോകും.

റിയാസ്,

താങ്കള്‍ പിടിച്ച മുയലിന്‌ മൂന്ന് കൊമ്പുണ്ടെന്ന് മാത്രമല്ല, അവ നല്ലവണ്ണം മുഴുത്തതുമാണ്‌. ആ കൊമ്പുമായി താങ്കള്‍ മുന്നോട്ട് പോവുക.

Reaz said...

susheel said:
"ഒരു ഘട്ടത്തിലും പരിണാമത്തിന്റെ യാതൊരു ലാഞ്ചനയും ഇല്ല എന്ന് ഞാന്‍ പലതവണ ആവര്തിച്ചതാണ് " എന്ന് താങ്കൾ പറഞ്ഞാൽ എന്താണതിന്റെ അർത്ഥം? ദ്വീപിൽ വരൾച്ച ബാധിച്ച സമയത്ത് 'പരിണാമലക്ഷണ'മൊന്നും കാണിച്ചില്ല എന്നല്ലേ.

==എന്താണതിന്റെ അർത്ഥം?

പരിണമിച്ചില്ല ഒരു ഘട്ടത്തിലും, അതായത്‌ വരള്‍ച്ചയ്ക്ക് മുമ്പും, വരള്‍ച്ചയുടെ സമയത്തും, ശേഷവും. വളരെ വ്യക്തമായി ഞാന്‍ വിശദീകരിച്ചതാണ്.
താങ്കളുടെ അബോധമനസും സമ്മതിക്കുന്നത്കൊണ്ടല്ലേ "കടുപ്പം കൂടിയ വിത്തുകള്‍ കടിച്ചുപൊട്ടിച്ച് പൊട്ടിച്ച് ഫിഞ്ചുകളുടെ കൊക്കുകള്‍ക്ക് രണ്ട് വര്‍ഷം കൊണ്ട് നീളം കൂടി (പരിണമിച്ചു) എന്ന" അര്‍ഥം താങ്കള്‍ക്ക് നല്‍കേണ്ടി വന്നത്.

സുശീല്‍ കുമാര്‍ said...

മ്യൂട്ടേഷന്‍, ജീന്‍ പ്രവാഹം ഇതുവഴിയുള്ള ജനിതക വ്യതിയാനം, അത് പ്രകൃതിനിര്‍ധാരണത്തിന്‌ എങ്ങനെ കാരണമാകുന്നു, പ്രകൃതിനിര്‍ധാരണം എങ്ങനെ പരിണാമത്തിന്‌ വഴിവെയ്ക്കുന്നു ഇക്കാര്യങ്ങള്‍ ഒന്ന് പഠിച്ചിട്ട് പരിണാമം ചര്‍ച്ച ചെയ്യാന്‍ വരൂ റിയാസ്. അതുവരെ വണക്കം.

Reaz said...

സുശീല്‍ പറഞ്ഞു:

"നാച്ചുറല്‍ സെലക്ഷനിലൂടെയുള്ള ജനിതക മാറ്റം!! ഈ അറിവ് എവിടുന്നുകിട്ടി? അതാണ്‌ ഞാന്‍ പറഞ്ഞത് താങ്കള്‍ക്ക് പ്രകൃതിനിര്‍ധാരണം എന്താണെന്നറിയില്ല എന്ന്."
=ഇവിടെ നിന്നും കിട്ടി.
"ജീനുകള്‍ പകര്‍ത്തപ്പെട്ടാല്‍ പിന്‍തലമുറ മുന്‍തലമുറയുടെ സ്വഭാവം കാണിക്കും. പ്രകൃതിനിര്‍ധാരണം അവയ്ക്കനുകൂലമാണെങ്കില്‍ അവ നിലനില്‍ക്കും, അല്ലെങ്കില്‍ നശിച്ചുപോകും. നിലനില്‍ക്കുന്നവയുടെ ജീനുകള്‍ അടുത്ത തലമുറകളിലേക്ക് പകരും. അതുവഴി മാറിയ ജീനുകളുമായി അടുത്തതലമുറ നിലനില്‍ക്കും. ഇത്തരം മാറ്റങ്ങള്‍ പരിണാമത്തിനു വഴിവെയ്ക്കുന്നു."
-----------

പരിണാമവാദികളുമായി പരിണാമം ചര്‍ച്ച ചെയ്ത്, ചര്‍ച്ച ചെയ്ത അവസാനം എത്തുന്നത് പകരം എന്ത് എന്ന ചോദ്യത്തിലാണ്.
അപ്പോള്‍ ഉയരുന്ന ചോദ്യമാണ് , എങ്കില്‍ പറയൂ എന്നാണ് സൃഷ്ടി നടന്നത് ? എത്ര കാലം?,..... ?
കാലം അറിഞ്ഞാലേ തെളിവാകൂ എന്ന പിടിവാശി എനിക്കില്ല സുശീലേ. മറ്റൊരു ബ്ലോഗില്‍ വായിച്ചതാണ് ഓര്‍മയില്‍ വരുന്നത്.
"സുശീല്‍ എന്ന താങ്കള്‍ സൃഷ്ടിക്കപെട്ടിട്ടുണ്ട് എന്ന് വിശ്വസിക്കാന്‍ താങ്കളുടെ വയസോ, ജനന തിയതിയോ, പിതാക്കളുടെ ജനന തിയതിയോ അറിയേണ്ട കാര്യം എനിക്കില്ല."

മുഹമ്മദ്‌ ഷാന്‍ said...

റിയാസ്‌ താങ്കള്‍ എന്ത് വിശ്വോസിക്കണം എന്നുള്ളത് താങ്കളുടെ ഇഷ്ടമാണ്..
എന്നാല്‍ ഇത്രയും എഴുതിയ നിലക്ക് ഒരു ചോദ്യം ചോദിച്ചു കൊള്ളട്ടെ ..
സുശീല്‍ ഒരു സുപ്രഭാതത്തില്‍ ഇന്ന് കാണുന്ന രൂപത്തില്‍ പ്രത്യക്ഷ പ്പെട്ടത് ആണെന്ന് പറഞ്ഞാല്‍ താങ്കള്‍ വിശ്വോസിക്കുമോ..?

Reaz said...

"സുശീല്‍ ഒരു സുപ്രഭാതത്തില്‍ ഇന്ന് കാണുന്ന രൂപത്തില്‍ പ്രത്യക്ഷ പ്പെട്ടത് ആണെന്ന് പറഞ്ഞാല്‍ താങ്കള്‍ വിശ്വോസിക്കുമോ..?"

=ഇല്ല. "സുശീല്‍ " എന്നത് മനുഷ്യന്‍ എന്ന അര്‍ത്ഥത്തില്‍ കാണുക.
സൃഷ്ടിക്കപെട്ടു ,പ്രത്യക്ഷപെട്ടു എന്നിവ രണ്ടും വ്യത്യസ്ത അര്‍ത്ഥമുള്ള രണ്ടു വാക്കുകളാണ്.

മുഹമ്മദ്‌ ഷാന്‍ said...

ഹ ഹ ഹ അത് കൊള്ളാം..

എന്നാല്‍ സുശീല്‍ എന്ന മനുഷ്യനെ (ഇപ്പോഴത്തെ രൂപമുള്ള ബ്ലോഗ്‌ എഴുതുന്ന സുശീല്‍ തന്നെ )
ഒരു സുപ്രഭാതത്തില്‍ ആക്രിതിയില്ലാത്ത ഒരു സൃഷ്ടാവ് ഇന്ന് കാണുന്ന ഇതേ രൂപത്തില്‍ സൃഷ്ടിച്ചതാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ അത് വിശ്വോസിക്കുമോ..?

Reaz said...

"ഹ ഹ ഹ അത് കൊള്ളാം.."
= കൊള്ളാമെങ്കില്‍ പിന്നെ എന്തിനാണ് ഷാ കൂടുതല്‍ ചോദ്യം ?

വിശ്വസിക്കും, ലഭ്യമായ അറിവ് വെച്ച് നിരീക്ഷിക്കാവുന്നതും, പരീക്ഷിക്കാവുന്നതും, വൈരൂധ്യവുമില്ലാത്ത മറ്റു സാധ്യതകള്‍ ഒന്നുമില്ലെന്കില്‍.

ഞാന്‍ ആദ്യം സൂചിപ്പിച്ച പോലെ ക്രിയാത്മകമായി വല്ലതും പറയുക.

സുശീല്‍ കുമാര്‍ said...

Reaz said...

""നാച്ചുറല്‍ സെലക്ഷനിലൂടെയുള്ള ജനിതക മാറ്റം!! ഈ അറിവ് എവിടുന്നുകിട്ടി? അതാണ്‌ ഞാന്‍ പറഞ്ഞത് താങ്കള്‍ക്ക് പ്രകൃതിനിര്‍ധാരണം എന്താണെന്നറിയില്ല എന്ന്."
=ഇവിടെ നിന്നും കിട്ടി.
"ജീനുകള്‍ പകര്‍ത്തപ്പെട്ടാല്‍ പിന്‍തലമുറ മുന്‍തലമുറയുടെ സ്വഭാവം കാണിക്കും. പ്രകൃതിനിര്‍ധാരണം അവയ്ക്കനുകൂലമാണെങ്കില്‍ അവ നിലനില്‍ക്കും, അല്ലെങ്കില്‍ നശിച്ചുപോകും. നിലനില്‍ക്കുന്നവയുടെ ജീനുകള്‍ അടുത്ത തലമുറകളിലേക്ക് പകരും. അതുവഴി മാറിയ ജീനുകളുമായി അടുത്തതലമുറ നിലനില്‍ക്കും. ഇത്തരം മാറ്റങ്ങള്‍ പരിണാമത്തിനു വഴിവെയ്ക്കുന്നു."

>>>> റിയാസേ, ജനിതകവ്യതിയാനങ്ങള്‍ നാച്ചുറല്‍ സെലക്ഷന്‌ വഴിവെയ്ക്കുന്നതിനെക്കുറിച്ചാണ്‌ ഞാന്‍ എഴുതിയത്. അല്ലാതെ നാച്ചുറല്‍ സെലക്ഷനിലൂടെയുള്ള ജനിതകമാറ്റത്തെക്കുറിച്ചല്ല. കാസര്‍ഗോഡുനിന്നുള്ള ട്രെയിന്‍ കോഴിക്കോടുവഴിയാണ്‌ തിരുവനന്തപുരത്തിനു പോവുക. അല്ലാതെ തിരുവനന്തപുരം വഴി കോഴിക്കോട്ടേക്കല്ല. താങ്കള്‍ക്ക് സൃഷ്ടി എന്ന് നടന്നെന്നും അറിയില്ല, നാച്ചുറല്‍ സെലക്ഷന്‍ എന്താണെന്നും അറിയില്ല. എന്നാലും സൃഷ്ടി തന്നെയാണ്‌ ശരിയെന്ന കാര്യത്തില്‍ സംശയമൊട്ടുമില്ല.

സുശീല്‍ കുമാര്‍ said...

"വിശ്വസിക്കും, ലഭ്യമായ അറിവ് വെച്ച് നിരീക്ഷിക്കാവുന്നതും, പരീക്ഷിക്കാവുന്നതും, വൈരൂധ്യവുമില്ലാത്ത മറ്റു സാധ്യതകള്‍ ഒന്നുമില്ലെന്കില്‍.

ഞാന്‍ ആദ്യം സൂചിപ്പിച്ച പോലെ ക്രിയാത്മകമായി വല്ലതും പറയുക."

>>> ഇതാണ്‌ ശരിക്കും ക്രിയാത്മകം.

ലഭ്യമായ അറിവുവെച്ച് നിരീക്ഷിക്കാവുന്നതും പരീക്ഷിക്കാവുന്നതും വൈരുദ്ധ്യമില്ലാത്തതുമായ മറ്റൊരു സാധ്യത; അത് കിതാബിലെ അറിവിന്‌ അനുകൂലമല്ലെങ്കില്‍ റിയാസ്, താങ്കള്‍ ശരിവെയ്ക്കുമോ? എന്റെ വിശ്വാസം മാത്രമാണ്‌ ശരി എന്ന് വാശിപിടിക്കുന്ന മതവിശ്വാസികള്‍ മാത്രമാണ്‌ ഉണ്ടായിരുന്നെതെങ്കില്‍ സൂര്യന്‍ ഇന്നും ഭൂമിയെ ചുറ്റിക്കൊണ്ടേയിരുന്നേനെ.

Reaz said...

"വിശ്വസിക്കും,ലഭ്യമായ അറിവുവെച്ച് നിരീക്ഷിക്കാവുന്നതും പരീക്ഷിക്കാവുന്നതും വൈരുദ്ധ്യമില്ലാത്തതുമായ മറ്റൊരു സാധ്യത; അത് കിതാബിലെ അറിവിന്‌ അനുകൂലമല്ലെങ്കില്‍ റിയാസ്, താങ്കള്‍ ശരിവെയ്ക്കുമോ?"

==വിശ്വസിക്കും എന്ന് പറഞ്ഞാല്‍ ശരിവെക്കും എന്ന് തന്നെയാണ് അര്‍ഥം. മലയാളം അറിയില്ലെങ്കില്‍ അത് പോയി പഠിക്കുക.
പരിണാമവാദം പരാജയെപെടുമ്പോഴാണല്ലോ, താങ്കള്‍ സൃഷ്ടിവാദത്തിലേക്ക് ചോദ്യം തിരിച്ചു വിടുന്നത്. അതിനാല്‍ പരാജയപെട്ട ഒന്ന് ഇനിയും ചര്‍ച്ചചെയ്യുന്നത് താങ്കളുടെ മുന്‍വിധിയിലൂന്നിയ ദുര്‍വാശി മാത്രമാണ്.

Reaz said...

സുശീല്‍ വല്ലാതെ ശാസ്ത്രം വിളമ്പുന്നു. ഞാന്‍ നാളുകളായി തുടരുന്ന മറ്റൊരു ചോദ്യമാണ്

ഈ പോസ്റ്റില്‍ സുശീല്‍ പറയുന്നു:
"കാഴ്ചയ്ക്ക് വ്യത്യസ്തരായ രണ്ട് ജീവികൾ തമ്മിൽ ജീൻ തലത്തിൽ അമ്പരപ്പിക്കുന്ന സാമ്യം. വെറും 1.5 % ജീനുകൾ തമ്മിലുള്ള വ്യത്യാസം കണ്ടിട്ടാണ്‌ ജെറീദ്ഡായമണ്ട് മനുഷ്യനെ മൂന്നാം ചിമ്പാൻസിയെന്ന് വിളിച്ചത്. മനുഷ്യൻ ജീൻ തലത്തിൽ ഇതര മനുഷ്യക്കുരങ്ങുകളുമായും ഗണ്യമായവിധത്തിൽ ബന്ധപ്പെട്ടുകിടക്കുന്നു. ഇത് വിളിച്ചുപറയുന്നത്, മനുഷ്യന്റെ ഉല്പത്തി ഈ ജന്തുലോകത്തുനിന്നുതന്നെയാണെന്നാണ്‌."

എന്നാല്‍ 2002 ലെ NewScientist മാഗസിന്‍ പറയുന്നു :
It has long been held that we share 98.5 per cent of our genetic material with our closest relatives. That now appears to be wrong. In fact, we share less than 95 per cent of our genetic material, a three-fold increase in the variation between us and chimps.
http://www.newscientist.com/article/dn2833-humanchimp-dna-difference-trebled.html

താങ്കളുടെ പോസ്റ്റ്‌ തിരുത്താന്‍ താങ്കള്‍ തയ്യാറുണ്ടോ ? തിരുത്തിയതിന് അത് കമന്റിലൂടെ അറിയിക്കുമല്ലോ.

സുശീല്‍ കുമാര്‍ said...

Reaz said:-
"==വിശ്വസിക്കും എന്ന് പറഞ്ഞാല്‍ ശരിവെക്കും എന്ന് തന്നെയാണ് അര്‍ഥം. മലയാളം അറിയില്ലെങ്കില്‍ അത് പോയി പഠിക്കുക.
പരിണാമവാദം പരാജയെപെടുമ്പോഴാണല്ലോ, താങ്കള്‍ സൃഷ്ടിവാദത്തിലേക്ക് ചോദ്യം തിരിച്ചു വിടുന്നത്. അതിനാല്‍ പരാജയപെട്ട ഒന്ന് ഇനിയും ചര്‍ച്ചചെയ്യുന്നത് താങ്കളുടെ മുന്‍വിധിയിലൂന്നിയ ദുര്‍വാശി മാത്രമാണ്."

>>>> വിശ്വസിക്കും എന്നു പറഞ്ഞാല്‍ ശരിവെയ്ക്കും എന്നുതന്നെയാണര്‍ത്ഥം. ശരി. കിതാബില്‍ പറഞ്ഞ ഒരു കാര്യത്തിനപ്പുറം ഒരു കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടാല്‍ അതില്‍ താങ്കള്‍ വിശ്വസിക്കുമെങ്കില്‍ താങ്കള്‍ ഒരു ശരിയായ മതവിശ്വാസിയല്ല; ആര്‌ എന്തൊക്കെ തെളിയിച്ചാലും കിതാബില്‍ പറഞ്ഞത് മാത്രമാണ് ശാശ്വതമായ ശരി, കാരണം ശാസ്ത്രം മനുഷ്യന്റേതാണ്‌, കിതാബ് ദൈവത്തിന്റെ വചനവും എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവനാണ്‌ യഥാര്‍ത്ഥ മതവിശ്വാസി.

പരാജയപ്പെട്ടതെന്ന് താങ്കള്‍ കരുതുന്ന പരിണാമവാദത്തിന്റെ ഈ ബ്ലോഗില്‍ കയറി ചര്‍ച്ച തുടങ്ങിയത് താങ്കളാണ്‌. അതിനുത്തരം തരുക മാത്രമാണല്ലോ ഞാന്‍ ചെയ്തത്. പരാജയപ്പെട്ടു എന്ന് എനിക്ക് തോന്നാത്തിടത്തോളം എനിക്ക് ചര്‍ച്ച തുടരാം.

സൃഷ്ടിവാദം ചര്‍ച്ച ചെയ്യാന്‍ യോഗ്യമല്ലാത്തതാണെന്ന് താങ്കള്‍ക്ക് തോന്നുവെങ്കില്‍ ഞാന്‍ നിര്‍ബന്ധിക്കുകയില്ല.

സുശീല്‍ കുമാര്‍ said...

Riaz said:-

":It has long been held that we share 98.5 per cent of our genetic material with our closest relatives. That now appears to be wrong. In fact, we share less than 95 per cent of our genetic material, a three-fold increase in the variation between us and chimps.
http://www.newscientist.com/article/dn2833-humanchimp-dna-difference-trebled.html"

റിയാസ് 'പരാജയപ്പെട്ട' പരിണാമവാദത്തോട് വീണ്ടും സംവദത്തിനിറങ്ങിയോ?

അവിടുന്നും ഇവിടുന്നും കണ്ടമ്മുറി കൊണ്ടുവന്ന് കോപ്പി-പേസ്റ്റ് ചെയ്യുന്നതിനുപകരം അതൊക്കെയൊന്ന് മുഴുവന്‍ വായിച്ചുനോക്കിക്കൂടേ?


http://media.caltech.edu/press_releases/12291

http://www.newscientist.com/article/dn2833-humanchimp-dna-difference-trebled.html


ശതമാനം 98.5 ആയാലും 95 ആയാലും അത് ചിമ്പാന്‍സിയും മനുഷ്യനും തമ്മിലുള്ള ജനിതക ബന്ധത്തെ നിരാകരിക്കുന്നില്ലല്ലോ. ആ തെളിവുവെച്ച് സൃഷ്ടിവാദമാണ്‌ ശരി എന്ന് സ്ഥാപിക്കപ്പെടുമോ?

Reaz said...

"വിശ്വസിക്കും എന്നു പറഞ്ഞാല്‍ ശരിവെയ്ക്കും എന്നുതന്നെയാണര്‍ത്ഥം. ശരി. കിതാബില്‍ പറഞ്ഞ ഒരു കാര്യത്തിനപ്പുറം ഒരു കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടാല്‍ അതില്‍ താങ്കള്‍ വിശ്വസിക്കുമെങ്കില്‍ താങ്കള്‍ ഒരു ശരിയായ മതവിശ്വാസിയല്ല;"

=അപ്പോള്‍ കാര്യങ്ങള്‍ അവിടെ വരെയെത്തി. എന്‍റെ മത വിശ്വാസം അളക്കാന്‍ താങ്കളെ വല്ലവരും ചുമതല പെടുത്തീട്ടുണ്ടോ? അതോ സ്വയം ഏറ്റെടുത്തതോ ?

"പരാജയപ്പെട്ടതെന്ന് താങ്കള്‍ കരുതുന്ന പരിണാമവാദത്തിന്റെ ഈ ബ്ലോഗില്‍ കയറി ചര്‍ച്ച തുടങ്ങിയത് താങ്കളാണ്‌. അതിനുത്തരം തരുക മാത്രമാണല്ലോ ഞാന്‍ ചെയ്തത്. പരാജയപ്പെട്ടു എന്ന് എനിക്ക് തോന്നാത്തിടത്തോളം എനിക്ക് ചര്‍ച്ച തുടരാം. "

= ഉത്തരം മുട്ടുമ്പോള്‍ കിതാബിലെക്കും, സൃഷ്ടിവാദത്തിലേക്കും, തിരിച്ച് വീണ്ടും പരിണാമത്തിലേക്കും ഗോള്‍ പോസ്റ്റ്‌ മാറ്റികൊണ്ടിരിക്കുന്നത് ആരാണ് എന്ന് മുകളിലെ കമന്‍റുകള്‍ വായിച്ചാല്‍ മനസിലാകും.


"സൃഷ്ടിവാദം ചര്‍ച്ച ചെയ്യാന്‍ യോഗ്യമല്ലാത്തതാണെന്ന് താങ്കള്‍ക്ക് തോന്നുവെങ്കില്‍ ഞാന്‍ നിര്‍ബന്ധിക്കുകയില്ല."

= താങ്കളും , ഷാമോനും സൃഷ്ടിവാദവുംമായി ബന്ധപെട്ട് ചോദിച്ച ചോദ്യങ്ങള്‍ മറന്നു പോയോ ?


"ശതമാനം 98.5 ആയാലും 95 ആയാലും അത് ചിമ്പാന്‍സിയും മനുഷ്യനും തമ്മിലുള്ള ജനിതക ബന്ധത്തെ നിരാകരിക്കുന്നില്ലല്ലോ. ആ തെളിവുവെച്ച് സൃഷ്ടിവാദമാണ്‌ ശരി എന്ന് സ്ഥാപിക്കപ്പെടുമോ?"

=അപ്പോള്‍ ശാസ്ത്രീയ അറിവ് വെച്ച് തിരുത്താന്‍ തയ്യാറില്ല അല്ലെ. പരിണാമ തിമിരം ബാധിച്ചവര്‍ക്ക് അതിന് സാധ്യമല്ല.
ആദ്യം ഒന്ന് ഉറപ്പിക്കൂ. എന്നിട്ട് ഈ പണി തുടരൂ. അല്ലാതെ ഇത്തരം കപട ശാസ്ത്രങ്ങള്‍ ഇനിയും വിളമ്പരുത്.

ചിമ്പാന്‍സിയും മനുഷ്യനും മനുഷ്യനും തമ്മിലുള്ള ജനിതക ബന്ധതെക്കള്‍ കൂടുതല്‍ ബന്ധമുള്ള ജീവികള്‍ ഉണ്ടല്ലോ.
ഒരേ സൃഷ്ടാവിനാല്‍ സ്രിഷ്ടികപെട്ട ജീവികള്‍ക്ക് ഇത്തരം സാമ്യം ഉണ്ടാകാന്‍ പാടില്ല എന്നുമില്ല.

Mice, men share 99 percent of genes

സുശീല്‍ കുമാര്‍ said...

Divergence between samples of chimpanzee and human DNA sequences is 5%, counting indels
Roy J. Britten*
+ Author Affiliations

California Institute of Technology, 101 Dahlia Avenue, Corona del Mar, CA 92625
Contributed by Roy J. Britten

Abstract

Five chimpanzee bacterial artificial chromosome (BAC) sequences (described in GenBank) have been compared with the best matching regions of the human genome sequence to assay the amount and kind of DNA divergence. The conclusion is the old saw that we share 98.5% of our DNA sequence with chimpanzee is probably in error. For this sample, a better estimate would be that 95% of the base pairs are exactly shared between chimpanzee and human DNA. In this sample of 779 kb, the divergence due to base substitution is 1.4%, and there is an additional 3.4% difference due to the presence of indels. The gaps in alignment are present in about equal amounts in the chimp and human sequences. They occur equally in repeated and nonrepeated sequences, as detected by REPEATMASKER (http://ftp.genome.washington.edu/RM/RepeatMasker.html).


(and there is an additional 3.4% difference due to the presence of indels.)


ശാസ്ത്രീയമായ കണ്ടേത്തലുകളെ അംഗീകരിക്കുന്നതില്‍ യാതൊരു തടസ്സവുമില്ല, ഇനി പരിണാമവാദം മൊത്തം തെറ്റാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടാല്‍ അത് ആദ്യമായി അംഗീകരിക്കുന്നവര്‍ നിരീശ്വരവാദികള്‍ ആയിരിക്കും. കാരണം അവര്‍ക്ക് മതപരമായ മുന്‍വിധികളില്ല.

സുശീല്‍ കുമാര്‍ said...

"ഉത്തരം മുട്ടുമ്പോള്‍ കിതാബിലെക്കും, സൃഷ്ടിവാദത്തിലേക്കും, തിരിച്ച് വീണ്ടും പരിണാമത്തിലേക്കും ഗോള്‍ പോസ്റ്റ്‌ മാറ്റികൊണ്ടിരിക്കുന്നത് ആരാണ് എന്ന് മുകളിലെ കമന്‍റുകള്‍ വായിച്ചാല്‍ മനസിലാകും."

>>> ഉത്തരം മുട്ടുമ്പോഴല്ല സൃഷ്ടിവാദത്തിലെത്തുന്നത്. താങ്കളുടെ ഗോള്‍ പൊസ്റ്റ് സൃഷ്ടിവാദമാണ്‌. എന്റേത് പരിണാമശാസ്ത്രവും. ഇങ്ങോട്ട് ഗോളടിക്കാന്‍ ശ്രമിക്കുമ്പോള്‍ തിരിച്ചും സ്വാഭാവികം.

പരിണാമശാസ്ത്രത്തിന്‌ വിടവുണ്ടോ എന്ന് നോക്കി ഗോളടിക്കാന്‍ നടക്കുന്ന സൃഷ്ടിവാദം സ്വന്തമായൊന്നും സ്വന്തമായില്ലാത്ത മതവാദം. പരിണാമശാസ്ത്രത്തിന്റെ വിടാവുകളില്‍ വിത്തുവിതച്ച്‌ കൊയ്യാന്‍ നോക്കുന്ന മൂഢവിശ്വാസത്തിനപ്പുറം മറ്റൊന്നുമല്ല.

സുശീല്‍ കുമാര്‍ said...

എലികളുടെയും മനുഷ്യന്റെയും ഡി എന്‍ എ സാമ്യത്തിന്റെ ആധികാരിക രേഖതരൂ. പരിശോധിക്കാം.

Reaz said...

Divergence between samples of chimpanzee and human DNA sequences is 5%, counting indels

== അപ്പോള്‍ താങ്കള്‍ സമ്മതിച്ചു. എന്നാലും പോസ്റ്റ്‌ തിരുത്താന്‍ തയ്യാറല്ല. ഞാന്‍ ആദ്യം തന്ന ലിങ്കില്‍ തന്നെ ഇതിലും നന്നായി വ്യക്തമായി പറഞ്ഞതാണല്ലോ. പകരം ഞാന്‍ വായിച്ചില്ല എന്നും പറഞ്ഞു കളിയാക്കുകയാണല്ലോ ചെയ്തത്. അതിന്‍റെ പേരില്‍ എത്ര അനാവശ്യ ചര്‍ച്ചയാണ് ഇവിടെ നടന്നത്. പല തവണ ഞാന്‍ തന്നെ ആവര്‍ത്തിച്ചു.

സുശീല്‍ said...
"ഉത്തരം മുട്ടുമ്പോഴല്ല സൃഷ്ടിവാദത്തിലെത്തുന്നത്. താങ്കളുടെ ഗോള്‍ പൊസ്റ്റ് സൃഷ്ടിവാദമാണ്‌. എന്റേത് പരിണാമശാസ്ത്രവും. ഇങ്ങോട്ട് ഗോളടിക്കാന്‍ ശ്രമിക്കുമ്പോള്‍ തിരിച്ചും സ്വാഭാവികം.
പരിണാമശാസ്ത്രത്തിന്‌ വിടവുണ്ടോ എന്ന് നോക്കി ഗോളടിക്കാന്‍ നടക്കുന്ന സൃഷ്ടിവാദം സ്വന്തമായൊന്നും സ്വന്തമായില്ലാത്ത മതവാദം. പരിണാമശാസ്ത്രത്തിന്റെ വിടാവുകളില്‍ വിത്തുവിതച്ച്‌ കൊയ്യാന്‍ നോക്കുന്ന മൂഢവിശ്വാസത്തിനപ്പുറം മറ്റൊന്നുമല്ല."

== എന്റെ ഗോള്‍ ഞാന്‍ തുടക്കത്തില്‍ തന്നെ എഴുതീടുണ്ട്. മാത്രമല്ല പല തവണ ഞാന്‍ ആവര്‍ത്തിച്ചു.
ഇനിയും വായിക്കാം
April 1, 2011 3:37 PM
"Imthiyas Abdulla യുടെ ചോദ്യത്തിന് സുശീല്‍ നല്‍കിയ തെളിവ് അപൂര്‍ണവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. "
അവസാനം അത് സുശീല്‍ തന്നെ സമ്മതിച്ച കാര്യമാണ്:

സുശീല്‍ said...
"ചെറിയ കൊക്കുള്ള ഫിഞ്ചുകള്‍ ചത്തൊടുങ്ങുമ്പോള്‍ ബക്കിവരുന്നവയുടെ കൊക്കിന്റെ ശരാശരി നീളം കൂടുന്നത് ലളിതമായ ഗണിത തത്വമാണ്‌. ", അതെ അത് മാത്രമാണ് അവിടെ സംഭവിച്ചത്‌.

"പരിണാമത്തിന്‌ സഹസ്രാബ്ദങ്ങള്‍ പലപ്പൊഴും മതിയാകില്ല, ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കും. എല്ലായ്പോഴും പരിണമിച്ചിരിക്കണം എന്ന് നിയമവുമില്ല."

= എന്നാല്‍ പരിണാമവാദികള്‍ ഇച്ചിക്കുമ്പോള്‍ അത് ഉടനെ നടക്കും

"1984-85 കാലത്തെ അതിവര്‍ഷത്തിനു ശേഷം കൂട്ടത്തില്‍ ചെറിയ കൊക്കുള്ളവയ്ക്ക് അനുകൂലമായി പ്രകൃതീനിര്‍ധാരണം നടക്കുന്നു. അതുവഴി കൊക്കുകളുടെ ശാരാശരി നീളം കുറയുന്നു. പ്രകൃതി നിര്‍ധാരണത്തിന്‌ കണ്മുന്നിലുള്ള ഉദാഹരണമാണിത്. "

85 ശതമാനത്തോളം ( as per the observation sample) ചത്തൊടുങ്ങിയാല്‍ പൂര്‍വ സ്ഥിതിയില്‍ എത്താന്‍ വര്‍ഷങ്ങളെടുക്കും.

പരിണാമത്തിന്റെയും , പരിണാമവാദികളുടെയും മലക്കം മറിച്ചിലുകള്‍. !!! ഹ ഹ ഹ

സുശീല്‍ said...
"റിയാസ് 'പരാജയപ്പെട്ട' പരിണാമവാദത്തോട് വീണ്ടും സംവദത്തിനിറങ്ങിയോ?"
=പല തവണ വിട വാങ്ങിയത് സുശീലല്ലേ. എന്നിട്ട് കുറ്റം എനിക്കും.

Reaz said...

സുശീല്‍,

കുതര്‍ക്കത്തിനു ഞാനില്ല, വായനക്കാര്‍ക് ഉപകാരപെടും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
സൃഷ്ടിവാദവുമായി ബന്ധപ്പെട്ടു ഞാന്‍ വിട്ടുപോയ സുശീലിന്റെ ഈ വരികള്‍ക് കൂടി മറുപടി നല്‍കി ഞാന്‍ വിടപറയുന്നു. എന്‍റെ കമന്റുകള്‍ക്കും ഇവിടെ ഇടം നല്‍കിയതില്‍ ഞാന്‍ നന്ദി അറിയിക്കുന്നു.

സുശീല്‍ said...
"എന്റെ വിശ്വാസം മാത്രമാണ്‌ ശരി എന്ന് വാശിപിടിക്കുന്ന മതവിശ്വാസികള്‍ മാത്രമാണ്‌ ഉണ്ടായിരുന്നെതെങ്കില്‍ സൂര്യന്‍ ഇന്നും ഭൂമിയെ ചുറ്റിക്കൊണ്ടേയിരുന്നേനെ."

പതിനാറാം നൂറ്റാണ്ടില്‍ ശാസ്ത്രം പറഞ്ഞു : Earth and planets revolve around a stationary Sun at the center of the solar system.
ഇപ്പോള്‍ ആധുനിക ശാസ്ത്രം മാറ്റി പറഞ്ഞു: സൂര്യനും, ഭൂമിയും, മറ്റു ഗ്രഹങ്ങളും, നക്ഷത്രങ്ങളും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. (എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്കയില്‍ STAR, SUN എന്നീ പദങ്ങള്‍ നോക്കുക).

എന്നാല്‍ ആറാം നൂറ്റാണ്ടില്‍ ഖുര്‍ആന്‍ പറഞ്ഞു:

" (പ്രവാചക സന്ദേശം) അംഗീകരിക്കാന്‍ വിസമ്മതിച്ച ജനം ചിന്തിക്കുന്നില്ലേ? എന്തെന്നാല്‍ ഈ ആകാശ-ഭൂമികളൊക്കെയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാമവയെ വേര്‍പെടുത്തി." 21: 30

രാപ്പകലുകള്‍ ഉണ്ടാക്കിയതും സൂര്യ-ചന്ദ്രാദികളെ സൃഷ്ടിച്ചതും അല്ലാഹു മാത്രമാകുന്നു. ഒക്കെയും ഓരോ ഭ്രമണപഥങ്ങളില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു. 21:33

"സൂര്യന്‍ അതിന്റെ സുസ്ഥിര പഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാകുന്നു" 36:37

ഒക്കെയും ഓരോ ഭ്രമണപഥങ്ങളില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു എന്ന വചനം സൂര്യനെയും ചന്ദ്രനെയും മാത്രമല്ല ഉദ്ദേശിക്കുന്നത്. ഇതരഗോള(നക്ഷത്ര)ങ്ങളും അതിന്റെ വിവക്ഷയില്‍ ഉള്‍കൊള്ളുന്നുണ്ട്. ഇല്ലെങ്കില്‍ ബഹുവചനത്തിന് പകരം ദ്വിവചനശബ്ദമായിരിക്കും അറബിയില്‍ പ്രയോഗിക്കപ്പെടുക.ഇതില്‍ നിന്നും രണ്ട് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയും: ഒന്ന്, എല്ലാ നക്ഷത്രഗോളങ്ങളും ഒറ്റ ഭ്രമണപഥത്തില്‍ അല്ല ചലിച്ചുകൊണ്ടിരിക്കുന്നത്. മറിച്ച്, ഓരോന്നിന്റെയും ഭ്രമണപഥം വെവ്വേറെയാണ്.


പതിനാറാം നൂറ്റാണ്ടിലെ ശാസ്ത്രം പഠിച്ചാല്‍ ഇതിന് മറുപടി പറയാന്‍ സാധ്യമല്ല. അതിനാല്‍ എടുത്തു ചാട്ടം ആര്‍ക്കും ഉചിതമല്ല.

സുശീല്‍ കുമാര്‍ said...

റിയാസ്,

താങ്കള്‍ തന്ന ലിങ്ക് ഈ ബ്ലോഗിലെ രണ്ടാമത്തെ പോസ്റ്റില്‍ വിശദമായിതന്നെ ചര്‍ച്ച ചെയ്തിരുന്നു. അത് താങ്കള്‍ കണ്ടിട്ടില്ല. 98.5 ശതമാനമായാലും 95 ശതമാനമായാലും അത് ഈ പോസ്റ്റിലെ വാദഗതികളെ നിരാകരിക്കുകയില്ല; അതിനാല്‍ പോസ്റ്റിലെ നിഗമനങ്ങള്‍ തിരുത്തേണ്ടതില്ല. അല്ലാഹു സൃഷ്ടിച്ച ജീവികള്‍ക്ക് ജനിതകസാമ്യമുണ്ടാകും എന്ന് പറഞ്ഞ് തടിയെടുക്കാം. എന്നാല്‍ ജനിതകശാസ്ത്രം പറയുന്നത് പരിണാമചരിത്രത്തില്‍ ഏറ്റവും ഒടുവില്‍ വേര്‍പെട്ട ജീവികളില്‍ ജനിതകസാമ്യം കൂടുമെന്നുമാണ്‌. ജനിതകമാപ്പിങ് തിരിച്ചൊരു ചിത്രം തരുന്നതുവരെ അത് സത്യമാണ്‌. മതമൗലികവാദികള്‍ അംഗീകരിക്കുന്നോ ഇല്ലയോ എന്നത് ഒരു പ്രശ്നമേയല്ല.

സുശീല്‍ കുമാര്‍ said...

"" (പ്രവാചക സന്ദേശം) അംഗീകരിക്കാന്‍ വിസമ്മതിച്ച ജനം ചിന്തിക്കുന്നില്ലേ? എന്തെന്നാല്‍ ഈ ആകാശ-ഭൂമികളൊക്കെയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാമവയെ വേര്‍പെടുത്തി." 21: 30"

ആറാം നൂറ്റാണ്ടിലെ കിതാബും കൊണ്ടാണോ റിയാസ് ശാസ്ത്രഖണ്ഡനത്തിനിറങ്ങിയിരിക്കുന്നത്? കഷ്ടം.

ഒട്ടിച്ചുവെച്ച ഭൂമിയെയും ആകാശത്തെയും വേര്‍പെടുത്തി, നിങ്ങള്‍ക്ക് കാണാവുന്ന തൂണുകള്‍ കൂടാതെ ആകാശത്തെ ഉയര്‍ത്തി മേല്‍കൂരയായി സ്ഥാപിച്ച മൂഢസങ്കല്പത്തില്‍ എവിടെയാണ്‌ റിയാസ് ശാസ്ത്രം!

ആറു ദിവസങ്ങളായി അല്ലാഹു ഭൂമിയും ആകാശവും സൃഷ്ടിച്ചു. അതിനുമുമ്പ് അവന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു.

ഭൂമിയെ ഒരു വിരിപ്പായും ആകാശത്തെ ഒരു മേല്‍കൂരയായും സൃഷ്ടിച്ചിരിക്കുന്നു.

ആകാശാവും ഭൂമിയും ഏഴുതട്ടുകളായി അടുക്കിവെച്ചിരിക്കുനു.

ആകാശത്ത് യാതൊരു വിടവുകളും കാണാന്‍ സാധ്യമല്ല.

ലോകാവസാനത്തില്‍ ആകാശം പൊട്ടിപ്പിളരും. അന്നത് ഉറപ്പുകുറഞ്ഞ് ലോലമായിത്തീരും, കടലാസ് ചുരുടും പോലെ അല്ലാഹു അതിനെ ചുരുട്ടിപ്പിടിക്കും. അത് ഭൂമിയ്ലേക്ക് തകര്‍ന്നുവീഴാതിരിക്കാന്‍ അല്ലാഹു പിടിച്ച് വെച്ചിരിക്കുകയാണ്‌.

അല്ലാലുവിന്റെ സിംഹാസനം താങ്ങിപ്പിടിക്കാന്‍ എടു മലക്കുകളെ അന്നത്തെക്ക് പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.

ഇത്യാദി വിളിപാടുകളും കൂടി എഴുതിപ്പിടിക്കണം റിയാസ്. എന്തേ വിട്ടുപോയതാണോ?

സുശീല്‍ കുമാര്‍ said...

എലിയുടെ ഡി എന്‍ എ അടിസ്ഥാനവിവരം തന്നില്ല?

Reaz said...

എലിയുടെ ഡി എന്‍ എ അടിസ്ഥാനവിവരം തന്നില്ല?
= കമന്റുകള്‍ മൊത്തം scroll ചെയ്താല്‍ കിട്ടും.ഒന്ന് ശ്രമിക്കുക.

"ആറാം നൂറ്റാണ്ടിലെ കിതാബും കൊണ്ടാണോ റിയാസ് ശാസ്ത്രഖണ്ഡനത്തിനിറങ്ങിയിരിക്കുന്നത്? കഷ്ടം."
=അത് താങ്കള്‍ നോക്കേണ്ട കാര്യമില്ല.
ശാസ്ത്രത്തെ കണ്ടിക്കുക എന്റെ ജോലിയല്ല. കപട ചാത്രത്തെ യാണ് ഞാന്‍ കണ്ടിക്കുന്നത്. അതിനാല്‍ പരിണാമത്തിന്റെ മലക്കം മറിച്ചിലുകള്‍ നാം കണ്ടതല്ലേ. കെട്ടുകഥകള്‍ മാറികൊണ്ടിരിക്കും.

ഇത്യാദി വിളിപാടുകളും കൂടി എഴുതിപ്പിടിക്കണം റിയാസ്. എന്തേ വിട്ടുപോയതാണോ?
=ആദ്യമുന്നയിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ "ഇത്യാദി " വിളിപാടുകളുടെ ആവശ്യമില്ല, ആദ്യം ശരിയായ രൂപത്തില്‍ പഠിക്കുക. പതിനാറാം നൂറ്റാണ്ടിലെ ചാത്രവും ആദ്യത്തെ വാദവും ഉപേക്ഷിച്ചോ ?
മറ്റു മുന്‍വിധികള്‍ക്ക് എന്റെ കയ്യില്‍ മരുന്നില്ല.
താങ്കള്‍ ഉള്‍പെടുന്ന യുക്തിവാദി സമുദായവുമായി മുകളില്‍ ഉന്നയിച്ച എല്ലാം പലതവണ ചര്‍ച്ച ചെയ്തതാണ്. അതിലൊന്ന് ഇവിടെ വായിക്കാം: പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍ കൂടുതല്‍ ചര്‍ച്ച വേണമെങ്കില്‍ അവിടെയാകം.

Jack Rabbit said...

Reaz said to Susheel: താങ്കള്‍ ഉള്‍പെടുന്ന യുക്തിവാദി സമുദായവുമായി മുകളില്‍ ഉന്നയിച്ച എല്ലാം പലതവണ ചര്‍ച്ച ചെയ്തതാണ്. അതിലൊന്ന് ഇവിടെ വായിക്കാം: പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍ കൂടുതല്‍ ചര്‍ച്ച വേണമെങ്കില്‍ അവിടെയാകം.

അവിടെ ഹുസൈന്റെ വാല്‍സല്യ ഭാജനം ഫാസില്‍ Big Bang/ General Theory of relativity/Embryology ഒക്കെ ഖുറാനില്‍ ഉണ്ടെന്നു വാദിക്കുന്നു

വേറെ ഒരിടത്തു ചിലര്‍ ആപേക്ഷിക സിദ്ധാന്തം ഐന്‍സ്റ്റൈന്‌ ലഭിച്ചത് ബൈബിളില്‍ നിന്നാണെന്ന് സംശയിക്കുന്നു

ഇതാണ് ഞാന്‍ ഹുസൈന്റെ അടുത്ത് പറഞ്ഞത്

തങ്ങളുടെ വിശ്വാസത്തിനു ശാസ്ത്രീയ അടിത്തറ ഇല്ലെങ്കില്‍ ഇന്നത്തെ സമൂഹത്തിനു മുമ്പില്‍ വിഡ്ഢികളാകുമോ എന്ന് സംശയിക്കുന്നവരാന് ഖുറാനും ബൈബിളും വേദവും ഒക്കെ വളചൊടിച്ചു അതില്‍ ആധുനിക ശാസ്ത്രം കാണാമെന്ന് വാദിക്കുന്നത്.

ഈ സ്പെക്ട്രത്തിന്റെ മറ്റേ അറ്റത്താണ് താങ്കള്‍. ആധുനിക ജീവശാസ്ത്രത്തിന്റെ അടിസ്ഥാനം തന്നെ തെറ്റാണെന്നും, പകരം താങ്കളുടെ പഞ്ചറായ സൃഷ്ടിവാദമാണ് ശാസ്ത്രീയം എന്ന് വാദിക്കുന്നു. അതിനു വേണ്ടി ആധുനിക ശാസ്ത്രത്തെയും ശാസ്ത്രജ്ഞന്മാരുടെ വാക്കുകളും വളചൊടിക്കുന്നു

Reaz said...

"തങ്ങളുടെ വിശ്വാസത്തിനു ശാസ്ത്രീയ അടിത്തറ ഇല്ലെങ്കില്‍ ഇന്നത്തെ സമൂഹത്തിനു മുമ്പില്‍ വിഡ്ഢികളാകുമോ എന്ന് സംശയിക്കുന്നവരാന് ഖുറാനും ബൈബിളും വേദവും ഒക്കെ വളചൊടിച്ചു അതില്‍ ആധുനിക ശാസ്ത്രം കാണാമെന്ന് വാദിക്കുന്നത്.@

=പതിനാറാം നൂറ്റാണ്ടിലെ ചാത്രവും കൊണ്ട് ഖുറാനിനും, ബൈബിളിനും, മറ്റു വേദങ്ങള്‍ക്കും നേരെ കൂകി വിളിച് അവസാനം ഇളിഭ്യരായത് (വിഡ്ഢികളയാത്) ആരാണെന്നതിന് ചരിത്രം സാക്ഷി. എന്തേ പ്രസ്തുത വിഷയത്തില്‍ ഒന്നും പറയാനില്ലേ? വേദ ഗ്രന്ഥം അതിന്‍റെ ആളുകളില്‍ നിന്നും പഠിക്കാനുള്ള സന്മനസ്‌ എങ്കിലും കാണിക്കണം.
ഈ വിഷയത്തില്‍ വല്ലതും പറയാനുണ്ടെങ്കില്‍ പ്രസ്തുത വിഷയം ചര്‍ച്ചചെയ്യുന്ന ബ്ലോഗില്‍ വരാന്‍ ധൈര്യം കാണിക്കണം. Link ഞാന്‍ മുകളില്‍ നല്കീടുണ്ട്. ഇവിടെ നിന്ന് കാര്യങ്ങള്‍ വിശദീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്.

"ആധുനിക ജീവശാസ്ത്രത്തിന്റെ അടിസ്ഥാനം തന്നെ തെറ്റാണെന്നും, പകരം താങ്കളുടെ പഞ്ചറായ സൃഷ്ടിവാദമാണ് ശാസ്ത്രീയം എന്ന് വാദിക്കുന്നു. അതിനു വേണ്ടി ആധുനിക ശാസ്ത്രത്തെയും ശാസ്ത്രജ്ഞന്മാരുടെ വാക്കുകളും വളചൊടിക്കുന്നു"

=പരിണാമം വിശദീകരിക്കാന്‍ മനുഷ്യന്റെ തലയോട്ടിയും, ചിമ്പാന്‍സിയുടെ താടിയെല്ലും ചേര്‍ത്ത് ഫോസിലുണ്ടാന്ക്കിയ ചാത്രക്ഞ്ഞന്റെ ഉഡായിപ്പുകള്‍ !!!

Jack Rabbit said...

Reaz കിടന്നു ഉറങ്ങുക ആയിരുന്നോ ? ഇതിനൊക്കെ ഹുസൈന് പണ്ടേ മറുപടി കൊടുത്തതാണ്.

Aristotle ഇന്റെ കാലത്തേ ഭൗതികശാസ്ത്രം കൊണ്ട് നടക്കുന്ന ഫാസിലിന്റെ വിവരം ഹുസൈന്റെ ബ്ലോഗില്‍ പോയാല്‍ കാണാം

[Husain said]: ഒറാങ് ഉട്ടാന്റെ താടിയെല്ല് യഥാര്‍ഥ മനുഷ്യന്റെ തലയോടില്‍ ഫിറ്റു ചെയ്ത് പല്ലുകള്‍ രാകി പില്‍റ്റ് ഡൌണ്‍ എന്ന അര്‍ധ മനുഷ്യനെ കെട്ടിച്ചമച്ച തട്ടിപ്പു വീരന്മാരല്ലേ പരിണാമ വാദികള്‍? പാവം ആള്‍ക്കുരങ്ങുകള്‍ അതിലും നൂറുമടങ്ങു ഭേദം!

[KP]: ഹ ഹ ഹ.. സാബ് "Piltdown Man scandal" കാര്യമായി ഉപയോഗിക്കുന്ന്ന്ണ്ടല്ലോ!! പിന്നെ stem cell research..

ഇതൊക്കെ തട്ടിപ്പാണെന്ന് വേദഗ്രന്ധം വായിച്ച് നോക്കി, താടി വച്ച മൊല്ലാക്കമാരൊന്നുമ്മല്ല തെളിയിച്ചത്.. അവ വന്ന കാലം തൊട്ട് തന്നെ പലരും അതിന്റെ authenticity യെ ചോദ്യം ചെയ്തിട്ടുണ്ട്..(at least read wiki on this) തട്ടിപ്പാണെന്ന് ശാസ്ത്രം തുറന്ന് സമ്മതിക്കുന്നുമുണ്ട്..ആ സ്ഥിതിക്ക് അതും പിടിച്ചുള്ള ഈ "എട്ടുകാലി മമ്മൂഞ്ഞ്" കളി അവസാനിപ്പിച്ചു കൂടെ??


[JR]: Piltdown man, human cloning, schon scandal ഇത്തരം തട്ടിപ്പുകള്‍ സൃഷ്ടിവാദികള്‍ അല്ല കണ്ടുപിടിച്ചത്. It was found by other fellow scientists. This will happen in science as it is a self-correcting process.

താങ്കള്‍ക്കു നട്ടെല്ല് എന്ന് പറയുന്ന സാധനം ബാക്കിയുണ്ടെങ്കില്‍ Textual Criticism ഖുറാനില്‍ നടത്താന്‍ ആവശ്യപെടാമോ ?

ഇത്രയധികം നുണ പലരുടെ അടുത്ത് പലവട്ടം പറയാന്‍ കഴിയുന്ന താങ്കള്‍ക്ക് പറ്റിയ പണി ചന്തയില്‍ മയിലെണ്ണ വില്പനയാണ്. ഒരു കുപ്പിയെടുക്കുമ്പോള്‍ താങ്കളുടെ ഒരു വിശ്വവിഖ്യാത പരിണാമ ഖണ്ഡനം ഫ്രീ എന്ന രീതിയില്‍ കച്ചവടം പൊടി പൊടിക്കാം. കൂട്ടത്തില്‍ സത്യാന്വേഷിയുടെ വളയത്തിലൂടെ ഉള്ള ചാട്ടവും ഉള്‍പ്പെടുത്താം

KP said...

എന്തായാലും ചർച്ച വേദഗ്രന്ഥത്തിന്‌ ശാസ്ത്രീയ അടിത്തറ നൽകുന്നതിൽ എത്തിയ സ്ഥിതിക്ക്, ഒരു പഴയ കമന്റ് ആവർത്തിക്കുന്നു..

Posted by KP to പരിണാമം at March 15, 2011 6:19 PM
**********************************

[[subair said: ഞാന്‍ മനസ്സിലാക്കിയിടത്തോളം സെമിടിക്‌ മതങ്ങള്‍ക്ക് പരിണാമതത്തങ്ങള്‍ക്കനുസൃതമായി സൃഷ്‌ടി സങ്കല്‍പ്പങ്ങളെ വ്യാഖാനിക്കല്‍‍ പ്രയാസമുള്ള കാര്യമാല്ല. ]]

അതു ശരി.. കാര്യങ്ങൾ അങ്ങനെയാണല്ലേ.. ഏതു വിധേനയും വ്യാഖാനിക്കാവുന്ന പരുവത്തിൽ ആണെല്ലോ കിത്താബുകൾ.. പിന്നെന്തു പ്രയാസം..

ശാസ്ത്രം ഒന്നു കണ്ടു പിടിക്കേണ്ട താമസമേയുള്ളു.. നമ്മൾ "വ്യാഖ്യാനിച്ച്" അതൊക്കെയും കിത്താബിൽ ഉണ്ടെന്ന് തെളിയിക്കും..

എന്നാ പിന്നെ ഇതൊക്കെ ശാസ്ത്രം പറയുന്നതിനു മുന്നേ തന്നെ അങ്ങ് വ്യാഖ്യാനിച്ച് പറഞ്ഞു കൂടെ?? അത് എങ്ങനെ കഴിയും അല്ലെ?.. "എട്ടുകാലി മമ്മൂഞ്ഞ്" ആണെല്ലോ നമ്മുടെ role model..

അപ്പൊ ശാസ്ത്രം പറയുന്ന വരെ കാത്തിരിക്കാം.. അതിനുശേഷം അതൊക്കെ കിത്താബിൽ ഉണ്ടെന്ന് "ശാസ്ത്രീയമായും യുക്തിപരമായും" സ്ഥാപിക്കാം.. എന്തെളുപ്പം!!

Reaz said...

copy... paste എനിക്കും നന്നായി അറിയാം.....

2011, മാര്‍ച്ച് 15 10:59 രാവിലെ
എന്‍ എം ഹുസൈന്‍ പറഞ്ഞു...
>>Piltdown man, human cloning, schon scandal ഇത്തരം തട്ടിപ്പുകള്‍ സൃഷ്ടിവാദികള്‍ അല്ല കണ്ടുപിടിച്ചത്. <<<എന്നു ജാക്ക്.
കണ്ടുപിടിത്തമല്ലല്ലോ പ്രധാനം. ആരാണാ തട്ടിപ്പു നടത്തിയത് എന്നല്ലേ? പരിണാമ വാദികളല്ലേ ആ തട്ടിപ്പുവീരന്മാര്‍ എന്ന കാര്യം ജാക്കിനു പുറത്തു പറയാന്‍ നാണക്കേടു തോന്നുന്നതു സ്വാഭാവികം.
അതുകൊണ്ടാണല്ലോ ജാക്കും കെ പിയുമെല്ലാം "വളയമില്ലാതെ "ഇങ്ങനെ ചാടുന്നത്!
2011, മാര്‍ച്ച് 15 10:59 രാവിലെ

Jack Rabbit said...

[KP]: എന്നാ പിന്നെ ഇതൊക്കെ ശാസ്ത്രം പറയുന്നതിനു മുന്നേ തന്നെ അങ്ങ് വ്യാഖ്യാനിച്ച് പറഞ്ഞു കൂടെ?? അത് എങ്ങനെ കഴിയും അല്ലെ?.. "എട്ടുകാലി മമ്മൂഞ്ഞ്" ആണെല്ലോ നമ്മുടെ role model

ഒരു ഉദാഹരണം ഖുറാനും ഫാസിലും തരുന്നുണ്ട്

പ്രപഞ്ചത്തിന്‍റെ ഉല്‍പ്പത്തിയെ പറ്റി മാത്രമല്ല, പ്രപഞ്ചാവസാനത്തെ പറ്റിയും വിശുദ്ധ ഖുര്‍ആന്‍ ഇതേ സൂറത്തില്‍ തന്നെ വിശദീകരിക്കുന്നുണ്ട്.

നാം ആകാശത്തെ പുസ്തകങ്ങളുടെ താള്‍ചുരുളുകള്‍ പോലെ ചുരുട്ടിവെക്കുന്ന ആ നാളില്‍, സൃഷ്ടി ആരംഭിച്ചത് എപ്രകാരമാണോ, അതേപ്രകാരം അതിനെ മടക്കുന്നതാണ്. ഇത് നമ്മുടെ ഉത്തരവാദിത്വത്തിലുള്ള വാഗ്ദത്തമാകുന്നു. ഈ കാര്യം നാം നിവര്‍ത്തിക്കുക തന്നെ ചെയ്യും(21:104).

പ്രപഞ്ചത്തിന്‍റെ അവസാനം ഇത്തരതിലായിരിക്കാം എന്ന് ശാസ്ത്രം പറയുന്നുണ്ട്. Big Crunch എന്നാണ് ഈ പ്രതിഭാസത്തിന്‍റെ പേര്. ഈ തിയറി പ്രകാരം ഈ പ്രപഞ്ചത്തിന്‍റെ average density അതിന്‍റെ വികാസത്തെ തടഞ്ഞു നിര്‍ത്താനും അതിനെ വിപരീത ദിശയില്‍ കൂട്ടിചേര്‍കാനും പോന്നതാണ്. അങ്ങനെ Big Bang ഇന്‍റെ നേരെ വിപരീത ദിശയില്‍ ഒരു പിണ്ഡംത്തിലേക്കു തന്നെ കൂടിച്ചേരുന്ന പ്രപഞ്ചാവസാനം.


അപ്പോള്‍ ദൈവം പായ ചുരുട്ടുന്ന പോലെ മടക്കി വെയ്ക്കുന്നതിനെ Big Crunch എന്ന് വിളിക്കാം.

ഇത് Big Crunch എന്ന possibility ശാസ്ത്രജ്ഞന്മാര്‍ സംശയം പ്രകടിപ്പിച്ചതിന് ശേഷമാണ് ഇങ്ങനെ വ്യാഖ്യാനിച്ചത്. പക്ഷെ ഒരു കാര്യം based on experimental data, current cosmologists conclude Big Crunch won't happen and rather universe will keep on expanding.

ഇനി ഫാസിലാദികള്‍ പായ ചുരുട്ട് എങ്ങനെ തിരിച്ചു വ്യാഖ്യാനിക്കുമോ ? അതോ പുതിയ ഒരു സൂറയും പൊക്കി പിടിച്ചു കൊണ്ട് വരുമോ ?

KP said...

ഹ ഹ ഹ.. റിയാസ് ആകെ പിരിമുറുക്കത്തിലാണെല്ലോ! ഞാൻ എഴുതിയതും കൂടി ചേർത്തു വായിക്കൂ..

********************************
[[KP: ഹ ഹ ഹ.. സാബ് "Piltdown Man scandal" കാര്യമായി ഉപയോഗിക്കുന്ന്ന്ണ്ടല്ലോ!! പിന്നെ stem cell research..

ഇതൊക്കെ തട്ടിപ്പാണെന്ന് വേദഗ്രന്ധം വായിച്ച് നോക്കി, താടി വച്ച മൊല്ലാക്കമാരൊന്നുമ്മല്ല തെളിയിച്ചത്.. അവ വന്ന കാലം തൊട്ട് തന്നെ പലരും അതിന്റെ authenticity യെ ചോദ്യം ചെയ്തിട്ടുണ്ട്..(at least read wiki on this) തട്ടിപ്പാണെന്ന് ശാസ്ത്രം തുറന്ന് സമ്മതിക്കുന്നുമുണ്ട്..ആ സ്ഥിതിക്ക് അതും പിടിച്ചുള്ള ഈ "എട്ടുകാലി മമ്മൂഞ്ഞ്" കളി അവസാനിപ്പിച്ചു കൂടെ?? ]]

********************************

പിന്നെ സൃഷ്ടിവാദകൾ നടത്തുന്ന "ഗവേഷണാഭ്്യാസത്തെ (or തട്ടിപ്പ്) പറ്റി" നിസ്സഹായന്റെ ബ്ലോഗിലും, ജാക്കിന്റെ ബ്ലോഗിലും ചർച്ചകൾ നടക്കുന്നുണ്ട്.. അതൊക്കെ സമയം പോലെ ഒന്നു വായിച്ചാൽ നന്ന്..

മറ്റൊരു കാര്യം.. സാബ് പറയുന്നത് വിശ്വസിക്കുന്നത് സൂക്ഷിച്ചു വേണം കേട്ടോ! സാബ് പറയുന്നത് കേട്ട് മറ്റുള്ളവരെ അധിക്ഷേപിക്കാൻ ഇറങ്ങിത്തിരിച്ച "സത്യാന്വേഷി" ഇപ്പൊ ആകെ പുലിവാല്‌ പിടിച്ച അവസ്ഥയിലാണ്‌..യജമാനഭക്തി മൂലം സ്വന്തം തലച്ചോറ് ഉപയോഗശൂന്യമെന്ന് വരെ സമ്മതിച്ച നിലയിലാണ്‌ അന്വേഷി ഇപ്പോൾ.. അതു കൊണ്ട്, സാബ് പറയുന്നത് കേട്ട് അധികം ആവേശഭരിതനാകേണ്ട..

Reaz said...

"എന്നാ പിന്നെ ഇതൊക്കെ ശാസ്ത്രം പറയുന്നതിനു മുന്നേ തന്നെ അങ്ങ് വ്യാഖ്യാനിച്ച് പറഞ്ഞു കൂടെ?? അത് എങ്ങനെ കഴിയും അല്ലെ?.. "എട്ടുകാലി മമ്മൂഞ്ഞ്" ആണെല്ലോ നമ്മുടെ role model.."

=താങ്കള്‍ ഇവിടെ വ്യാഖ്യാനം പരിഗണിക്കേണ്ട കാര്യമില്ല, നേര്‍ക്ക്‌ നേരെയുള്ള അര്‍ഥം മാത്രമാണ് ഞാന്‍ മുകളില്‍ ഉദ്ധരിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിലും, പതിനാലാം .... നൂറ്റാണ്ടിലും എഴുതപെട്ട വ്യാഖ്യാന ഗ്രന്ഥങ്ങളും ഇതേ അര്‍ഥം തന്നെയാണ് നല്കീട്ടുല്ലത്. ഉദാഹരണം: തഫ്സീര്‍ റാസി ( AD: 1150) , ജലാലൈനി ( AD 1400)

ശാസ്ത്രം തെറ്റ് പറഞ്ഞപ്പോഴും, വേദ ഗ്രന്ഥങ്ങള്‍ അതിനനുസരിച്ച് തിരുത്തപെട്ടില്ല എന്നത് താങ്കളുടെ വാദത്തിന്റെ മുനയൊടിക്കുന്നു.



-----------
"താങ്കള്‍ക്കു നട്ടെല്ല് എന്ന് പറയുന്ന സാധനം ബാക്കിയുണ്ടെങ്കില്‍ Textual Criticism ഖുറാനില്‍ നടത്താന്‍ ആവശ്യപെടാമോ ?"

==താങ്കള്‍ക്ക് വല്ലതും ചൂണ്ടിക്കാട്ടാനുന്ടെന്കില്‍ തെളിവ് സഹിതം സ്വാഗതം.
ഈ വിഷയത്തില്‍ വല്ലതും പറയാനുണ്ടെങ്കില്‍ പ്രസ്തുത വിഷയം ചര്‍ച്ചചെയ്യുന്ന ബ്ലോഗില്‍ വരാന്‍ ധൈര്യം കാണിക്കണം


"ഇത്രയധികം നുണ പലരുടെ അടുത്ത് പലവട്ടം പറയാന്‍ കഴിയുന്ന താങ്കള്‍ക്ക് പറ്റിയ പണി ചന്തയില്‍ മയിലെണ്ണ വില്പനയാണ്. "
== ആ നുണകള്‍ ഉദ്ധരിക്കുന്നതല്ലേ ഈ ഡായിപ്പിലും ഭേദം. ക്ഷമിക്കുക, ഈ ശൈലി എനിക്ക് താല്പര്യമില്ല. താങ്കള്‍ക്ക് താങ്കളുടെ വഴി, എനിക്ക് എന്‍റെ വഴി.

Reaz said...

"ഹ ഹ ഹ.. റിയാസ് ആകെ പിരിമുറുക്കത്തിലാണെല്ലോ! ഞാൻ എഴുതിയതും കൂടി ചേർത്തു വായിക്കൂ.."

==തട്ടിപ്പുവീരന്മാര്‍ ആരാണെന്ന് അവിടെയും കണ്ടില്ലല്ലോ......

KP said...

തട്ടിപ്പ് നടത്തുന്നവരെ പറ്റി റിയാസ് ഇത്രയധികം ആശങ്കാകുലനാകുന്നെങ്കിൽ, നിസ്സഹായന്റെ ബ്ലോഗിലേക്ക് ("എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ) വരുക.

Piltdown man scandal തട്ടിപ്പാണെന്ന് ശാസ്ത്രം തുറന്നു സമ്മതിക്കുന്നു..

അതേ സമയം, ശാസ്ത്രീയസൃഷ്റ്റിവാദത്തിന്റെ തെളിവായി, ഹുസൈൻ അവതരിപ്പിച്ച Humphrey's research ശുദ്ധ അസംബന്ധവും, അശാസ്ത്രീയവുമാണെന്ന് അവിടെ എല്ലാർക്കും ബോധ്യമായി കഴിഞ്ഞു..See below

[[അപ്പൂട്ടൻ to ഹുസൈൻ: ഹംഫ്രീസിന്റെ പരീക്ഷണത്തിൽ അബദ്ധം ഉണ്ടെന്ന് താങ്കൾ അംഗീകരിക്കുന്നുണ്ടെങ്കിൽ അത്തരമൊരു പരീക്ഷണം താങ്കൾ എന്തുദ്ദേശിച്ചാണ് പരാമർശിച്ചത്? ആരും cross-verify ചെയ്യില്ലെന്ന ധൈര്യത്തിൽ തെറ്റായ വിവരം (അറിഞ്ഞിട്ടായാലും വായിക്കാത്തതിനാൽ അറിയാതെയാണെങ്കിലും) നൽകുന്ന ഏർപ്പാട് സത്യസന്ധതയില്ലായ്മയാണ്. It’s a direct question on your integrity.]] അപ്പൂട്ടൻ , നിസ്സഹായന്‍ Nissahayan ലേക്ക് 2011, ഏപ്രില്‍ 12 8:04 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്


Piltdown man scandal ഇന്റെ പേരിൽ, പരിണാമവാദികളെ കുരിശിൽ തറയ്ക്കാൻ ഇറങ്ങിത്തിരിച്ച റിയാസ്, ഹുസൈന്റെ intellectual dishonesty യെ അങ്ങനെ സ്വീകരിക്കുന്നു എന്നറിയാൻ ഒരു കൗതുകം..

സ്വാഗതം നിസ്സഹായന്റെ ബ്ലോഗിലേക്ക് ("എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ).. അവിടെ അഭിപ്രായം അറിയിക്കുമല്ലോ?

Reaz said...

"ചാത്രം" പറയുന്നത് കേട്ട് മറ്റുള്ളവരെ അധിക്ഷേപിക്കാൻ ഇറങ്ങിത്തിരിച്ച "യുക്തിവാദികള്‍ ഒന്നടങ്കം " ഇപ്പൊ ആകെ പുലിവാല്‌ പിടിച്ച അവസ്ഥയിലാണ്‌..ഡാര്‍വിന്‍ ഭക്തി മൂലം സ്വന്തം തലച്ചോറ് ഉപയോഗശൂന്യമെന്ന് വരെ സമ്മതിച്ച നിലയിലാണ്‌ മര്‍ക്കട മക്കള്‍ ഇപ്പോൾ..
എന്ന് മാറ്റി വായിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.

KP said...

[[റിയാസ് said: എന്ന് മാറ്റി വായിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. ]]

ചൂടാവാതെ റിയാസെ. റിയാസിന്‌ ഇഷ്ടമുള്ള രീതിയിൽ, ഏതാണോ കൂടുതൽ മാനസ്സിക സംതൃപതി നൽകുന്നത്, ആ രീതിയിൽ വായിച്ചോള്ളൂ. ഒന്ന് സൂക്ഷിച്ചാൽ നന്ന് എന്ന് സൂചിപ്പിച്ചതേയുള്ളൂ.

ഇവിടെ കുറച്ച് ആളുകൾ ശരിയായ രീതിയിൽ മനസ്സിലാക്കിയില്ലെന്നു കരുതി ശാസ്ത്രം അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ നിന്നും പിന്മാറാൻ പോകുന്നില്ല. ഇതു പോലെ എത്രയെത്ര തടസ്സങ്ങൾ ഇതിനു മുന്നേ തരണം ചെയ്തതാണ്‌.. അത്ര തന്നെ..

Pitdown man scandal ന്റെ പേരിൽ റിയാസ് ധാർമികരോഷം കൊള്ളുന്നത് കണ്ടിട്ടാണ്‌ ഞാൻ വെറുതെ ഒന്നു ഇടപെട്ടത്. എന്തായാലും വന്ന സ്ഥിതിക്ക്, റിയാസിന്റെ ധാർമികരോഷത്തിന്‌ "മതത്തിന്റെ മഞ്ഞക്കണ്ണട" ബാധകമാണോ എന്നറിയാൻ ഒരു കൗതുകം.. കഴിയുമെങ്കിൽ പരിഗണിക്കുമ്മല്ലോ? വീണ്ടും ആവർത്തിക്കുന്നു..


******************************

KP said: Piltdown man scandal ഇന്റെ പേരിൽ, പരിണാമവാദികളെ കുരിശിൽ തറയ്ക്കാൻ ഇറങ്ങിത്തിരിച്ച റിയാസ്, ഹുസൈന്റെ intellectual dishonesty യെ അങ്ങനെ സ്വീകരിക്കുന്നു എന്നറിയാൻ ഒരു കൗതുകം..

സ്വാഗതം നിസ്സഹായന്റെ ബ്ലോഗിലേക്ക് ("എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ).. അവിടെ അഭിപ്രായം അറിയിക്കുമല്ലോ?

KP said...

[[KP said: "എന്നാ പിന്നെ ഇതൊക്കെ ശാസ്ത്രം പറയുന്നതിനു മുന്നേ തന്നെ അങ്ങ് വ്യാഖ്യാനിച്ച് പറഞ്ഞു കൂടെ?? അത് എങ്ങനെ കഴിയും അല്ലെ?.. "എട്ടുകാലി മമ്മൂഞ്ഞ്" ആണെല്ലോ നമ്മുടെ role model.."]]

[[Reaz said: താങ്കള്‍ ഇവിടെ വ്യാഖ്യാനം പരിഗണിക്കേണ്ട കാര്യമില്ല, നേര്‍ക്ക്‌ നേരെയുള്ള അര്‍ഥം മാത്രമാണ് ഞാന്‍ മുകളില്‍ ഉദ്ധരിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിലും, പതിനാലാം .... നൂറ്റാണ്ടിലും എഴുതപെട്ട വ്യാഖ്യാന ഗ്രന്ഥങ്ങളും ഇതേ അര്‍ഥം തന്നെയാണ് നല്കീട്ടുല്ലത്. ഉദാഹരണം: തഫ്സീര്‍ റാസി ( AD: 1150) , ജലാലൈനി ( AD 1400)

ശാസ്ത്രം തെറ്റ് പറഞ്ഞപ്പോഴും, വേദ ഗ്രന്ഥങ്ങള്‍ അതിനനുസരിച്ച് തിരുത്തപെട്ടില്ല എന്നത് താങ്കളുടെ വാദത്തിന്റെ മുനയൊടിക്കുന്നു.
]]
*******************************

റിയാസ് എന്തൊക്കെയോ പറഞ്ഞു കൂട്ടുന്നു. തല്പരകക്ഷികൾ എല്ലാം വ്യാഖ്യാനിച്ച് തരുന്നുണ്ടല്ലൊ.. നേരത്തെ സൂചിപ്പിച്ചത് പോലെ, റിയാസിന്‌ ഇഷ്ടമുള്ള ഏതാണോ കൂടുതൽ മാനസ്സിക സംതൃപതി നൽകുന്നത്, അതൊക്കെയും വിശ്വസിച്ചോള്ളൂ..

താങ്കൾക്ക് വേദഗ്രന്ഥം എന്നത് എന്തൊ വലിയ സംഗതിയായത് കൊണ്ട് ആ എഴുതി കൂട്ടിയതൊക്കെ വലിയ ശാസ്ത്രസംഗതിയായി കണക്കാക്കുന്നു. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം, എഴുതപ്പെട്ട കാലത്തെ ശാസ്ത്രജ്ഞാനത്തിന്റെ പൊട്ടും പൊടിയുമല്ലാതെ കൂടിയ ഒരു ശാസ്ത്രസത്യവം ഒരു വേദഗ്രന്ഥത്തിലുമില്ല.

"ഭ്രമണപഥങ്ങളില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു",
"സൂര്യന്‍ അതിന്റെ സുസ്ഥിര പഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാകുന്നു" എന്നതൊക്കെ ആകാശത്തിലേക്ക് നോക്കിയിട്ടുള്ള ഏത് മനുഷ്യനും പറയും. ഭൂമിയിൽ നിന്നു നോക്കിയാൽ എല്ലാം ചലിച്ചു കൊണ്ടിരിക്കുന്നു. അതു കൊണ്ട് വ്യാഖ്യാനം ഒഴിവാക്കിയാൽ, മേൽ പറഞ്ഞവയിൽ ഒരു കൂടിയ ശാസ്ത്രസത്യവും ഇല്ല. എന്താണോ ദൃശ്യമാകുന്നത്, അതിൽ കൂടുതൽ ഒന്നും ഈ പറഞ്ഞവയിൽ ഇല്ല. പിന്നെ വ്യാഖ്യാനിക്കുമ്പോൾ Encyclopedia Brittanica ഒക്കെ തേടി പോകാം..

മാത്രമല്ല, ശുദ്ധ അസംബന്ധങ്ങൾ ചൂണ്ടികാട്ടിയാൽ, അതു ആലങ്കാരികമാണെന്നും, അങ്ങനെയല്ല മനസ്സിലാക്കേണ്ടത് എന്നും പറഞ്ഞു കളയും. പിന്നൊരു സംവാദത്തിനെന്തു പ്രസക്തി?

So I repeat what I said earlier..
*******************************
1. ഏതു വിധേനയും വ്യാഖാനിക്കാവുന്ന പരുവത്തിൽ ആണെല്ലോ കിത്താബുകൾ..

2. ശാസ്ത്രം ഒന്നു കണ്ടു പിടിക്കേണ്ട താമസമേയുള്ളു.. നമ്മൾ "വ്യാഖ്യാനിച്ച്" അതൊക്കെയും കിത്താബിൽ ഉണ്ടെന്ന് തെളിയിക്കും..

3. എന്നാ പിന്നെ ഇതൊക്കെ ശാസ്ത്രം പറയുന്നതിനു മുന്നേ തന്നെ അങ്ങ് വ്യാഖ്യാനിച്ച് പറഞ്ഞു കൂടെ?? അത് എങ്ങനെ കഴിയും അല്ലെ?.. "എട്ടുകാലി മമ്മൂഞ്ഞ്" ആണെല്ലോ നമ്മുടെ role model..

4. അപ്പൊ ശാസ്ത്രം പറയുന്ന വരെ കാത്തിരിക്കാം.. അതിനുശേഷം അതൊക്കെ കിത്താബിൽ ഉണ്ടെന്ന് "ശാസ്ത്രീയമായും യുക്തിപരമായും" സ്ഥാപിക്കാം.. എന്തെളുപ്പം!!
*******************************

Many thanks..

സുശീല്‍ കുമാര്‍ said...

റിയാസിന്റെ 'ശ'കാരത്തിന്‌ ചെറിയ 'ചെ'രിവ് സംഭവിച്ചിട്ടുണ്ടല്ലോ. അപ്പോള്‍ 'ശാസ്ത്രം' 'ചാത്ര'മാകുന്നു.കപടചാത്രത്തെ 'കണ്ടിക്കാന്‍' കിതാബും കൊണ്ടിറങ്ങിയത് റിയാസ് തന്നെ, എന്നിട്ട് തന്റെ മതവിശ്വാസത്തെ അളക്കാന്‍ ഇറങ്ങിയതാണോ എന്ന് എന്നോട് ചോദ്യവും.


"=പതിനാറാം നൂറ്റാണ്ടിലെ ചാത്രവും കൊണ്ട് ഖുറാനിനും, ബൈബിളിനും, മറ്റു വേദങ്ങള്‍ക്കും നേരെ കൂകി വിളിച് അവസാനം ഇളിഭ്യരായത് (വിഡ്ഢികളയാത്) ആരാണെന്നതിന് ചരിത്രം സാക്ഷി"

>>>> ബൈബിളിനെതിരെ കൂകിവിളിക്കുന്ന 'സത്യവിശ്വാസി'കളെ നിസ്സഹായന്റെ ബ്ലോഗില്‍ ചെന്നാല്‍ കാണാം.

Reaz said...

KP,
"ഭ്രമണപഥങ്ങളില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു",
"സൂര്യന്‍ അതിന്റെ സുസ്ഥിര പഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാകുന്നു" എന്നതൊക്കെ ആകാശത്തിലേക്ക് നോക്കിയിട്ടുള്ള ഏത് മനുഷ്യനും പറയും. ഭൂമിയിൽ നിന്നു നോക്കിയാൽ എല്ലാം ചലിച്ചു കൊണ്ടിരിക്കുന്നു.

= ബാകി വാചകങ്ങളും, വാചകങ്ങളുടെ ബാക്കിയും വിഴുങ്ങിയോ ?

നമ്പരിട്ട നാല് പോയിന്‍റുകള്‍ മുകളിലെ ആവര്‍ത്തനം മാത്രമാണ്. അത് ഉദാഹരണ സഹിതം ഞാന്‍ കണ്ടിച്ചിട്ടുണ്ട്.

"ഭൂമിയിൽ നിന്നു നോക്കിയാൽ എല്ലാം ചലിച്ചു കൊണ്ടിരിക്കുന്നു. "
= ഭൂമിയില്‍ നിന്ന് നോക്കിയാല്‍ ഭൂമിയും ചലിക്കുമോ?
പാവം പതിനാറാം നൂറ്റാണ്ടിലെ ചാത്രത്തിന് ഇത് പോലും അറിയാതെ പോയി !!!!

Reaz said...

"ഇനി ഫാസിലാദികള്‍ പായ ചുരുട്ട് എങ്ങനെ തിരിച്ചു വ്യാഖ്യാനിക്കുമോ ? അതോ പുതിയ ഒരു സൂറയും പൊക്കി പിടിച്ചു കൊണ്ട് വരുമോ ?"

= പൊക്കി പിടിച്ചുകൊണ്ടുവരാന്‍ ഇതെന്താ പരിണാമ കെട്ടുകഥയോ ? ആ സംഭവം തൊട്ടു മുകളില്‍ ഉണ്ടല്ലോ.

ഫാസിലിന്‍റെ ബ്ലോഗിലെ വിഷയവുമായി ബന്ധപെട്ട ചര്‍ച്ച അവിടെ നടക്കട്ടെ. എന്തേ അതിനുള്ള ധൈര്യവും ചോര്‍ന്നു പോയോ ?

Reaz said...

റിയാസിന്റെ 'ശ'കാരത്തിന്‌ ചെറിയ 'ചെ'രിവ് സംഭവിച്ചിട്ടുണ്ടല്ലോ. അപ്പോള്‍ 'ശാസ്ത്രം' 'ചാത്ര'മാകുന്നു.

=അതെ കപട ശാസ്ത്രത്തെ ചുരുക്കി എളുപതിനു ഞാന്‍ ചാത്രം എന്നെഴുതുന്നു. അത് ഞാന്‍ മുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്.

നക്ഷത്രം .. നച്ചത്ര മായപ്പോഴും , പരീക്ഷ ... പരൂച്ച ആയപ്പോഴും, അല്ലാഹു എന്നത് അള്ള ആയപ്പോഴും .... ഇത്തരം ചെരിവുകള്‍ താങ്കള്‍ക്ക് കാണാന്‍ പറ്റിയില്ലല്ലോ.
രണ്ടു കണ്ണും വര്‍ക്ക് ചെയ്യുന്നുണ്ടോ എന്നറിയാനായിരുന്നു 'ച' പ്രയോഗം ഞാന്‍ നടത്തിയത്‌.

Reaz said...

"=പതിനാറാം നൂറ്റാണ്ടിലെ ചാത്രവും കൊണ്ട് ഖുറാനിനും, ബൈബിളിനും, മറ്റു വേദങ്ങള്‍ക്കും നേരെ കൂകി വിളിച് അവസാനം ഇളിഭ്യരായത് (വിഡ്ഢികളയാത്) ആരാണെന്നതിന് ചരിത്രം സാക്ഷി"

>>>>ബൈബിളിനെതിരെ കൂകിവിളിക്കുന്ന 'സത്യവിശ്വാസി'കളെ നിസ്സഹായന്റെ ബ്ലോഗില്‍ ചെന്നാല്‍ കാണാം.

==യുക്തിവാദികള്‍ ഇളിഭ്യരായി എന്ന് കരുതി മറ്റാരും ബൈബിളുമായോ മറ്റ് വേദങ്ങള്മായോ സംവാദം നടത്താന്‍ പാടില്ല എന്നുണ്ടോ?

ഇതറിയുന്ന മാന്യരായ യുക്തിവാദികള്‍ ഒരു പക്ഷെ അത്തരം സംവാദങ്ങളില്‍ നിന്ന് വിട്ടു നിന്നേക്കാം.

Reaz said...

JR:
"താങ്കള്‍ക്കു നട്ടെല്ല് എന്ന് പറയുന്ന സാധനം ബാക്കിയുണ്ടെങ്കില്‍ Textual Criticism ഖുറാനില്‍ നടത്താന്‍ ആവശ്യപെടാമോ ?"
=സുശീല്‍ തന്നെ ഇതിന് മറുപടി പറഞ്ഞിട്ടുണ്ടല്ലോ.
"ആറാം നൂറ്റാണ്ടിലെ കിതാബും കൊണ്ടാണോ റിയാസ് ശാസ്ത്രഖണ്ഡനത്തിനിറങ്ങിയിരിക്കുന്നത്? കഷ്ടം."
Textual Criticism ആര്‍ക്കും നടത്താം. എന്തേ താങ്കളുടെ നട്ടെല്ല് ഉരുകിപോയോ ? മറുപടി കിട്ടിയില്ല.

Jack Rabbit said...

Reaz,
പരത്തിയിട്ടിരിക്കുന്ന ഭൂമിയെ ഉരുട്ടിയെടുത്ത പോലെ ഹുസൈന്‍ 2nd law of thermodynamics ഇനെ പറ്റി പറഞ്ഞ ആന മണ്ടത്തരം quantum decoherence വഴി ഉരുട്ടിയെടുക്കാന്‍ നോക്കിയവനാണ് ഫാസില്‍.

ഫാസില്‍ ഉരുട്ടി വച്ചിരിക്കുന്നതൊക്കെ കണ്ടു താങ്കളുടെ കണ്ണ് മഞ്ഞളിച്ചിട്ടുണ്ടാകും. PDC/+2 physics നന്നായി മനസ്സിലാക്കിയാല്‍ മാറാവുന്ന ചെറിയ അസുഖമാണത്

Jack Rabbit said...

താങ്കള്‍ക്കു നട്ടെല്ല് എന്ന് പറയുന്ന സാധനം ബാക്കിയുണ്ടെങ്കില്‍ Textual Criticism ഖുറാനില്‍ നടത്താന്‍ ആവശ്യപെടാമോ ?"


---------------------

ഇത് ഞാന്‍ ഹുസൈനോട് ചോദിച്ചതാണ് ? റിയാസിന് മറുപടി പറയാന്‍ ആഗ്രഹം ഉണ്ടോ ? അതിനു മുമ്പ് എന്താണ് Textual Criticism എന്ന് നോക്കുനത് നന്നായിരിക്കും

Jack Rabbit said...

{JR to Hussain]: താങ്കള്‍ക്കു നട്ടെല്ല് എന്ന് പറയുന്ന സാധനം ബാക്കിയുണ്ടെങ്കില്‍ Textual Criticism ഖുറാനില്‍ നടത്താന്‍ ആവശ്യപെടാമോ ?"

[Reaz]: Textual Criticism ആര്‍ക്കും നടത്താം


---------------------

ആദ്യത്തേത് ഞാന്‍ ഹുസൈനോട് ചോദിച്ചതാണ് ? റിയാസിന് മറുപടി പറയാന്‍ ആഗ്രഹം ഉണ്ടോ ? അതിനു മുമ്പ് എന്താണ് Textual Criticism എന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും

സുശീല്‍ കുമാര്‍ said...

ശ്രീ. രവിചന്ദ്രന്റെ പുസ്തകത്തിൽ 'ടെലിസ്കോപ്പ്' എന്ന് റസ്സൽ ഉപയോഗിച്ച വാക്ക് മലയാളത്തിൽ 'മൈക്രോസ്കോപ്പ്' ആയി തെറ്റി എഴുതിയപ്പോൾ (ഇത് മൈക്രോസ്കോപ്പ് ആയാലും കുഴപ്പമില്ലെന്നിരിക്കെ; കാരണം സൂക്ഷ്മമായതിനെ നിരീക്ഷിക്കാൻ മൈക്രോസ്കോപ്പ് ഉപയോഗിക്കാമല്ലോ) മൈക്രൊസ്കോപ്പ് കൊണ്ട് ആരെങ്കിലും വാനനിരീക്ഷണം നടത്താറുണ്ടോ എന്ന് പരിഹസിച്ച ശ്രീ. ഹുസ്സൈൻ ആണ് ഇത്തരം മണ്ടത്തരങ്ങൾ എഴുന്നള്ളീച്ച്യുക്തിവാദീപാളയങ്ങളിൽ കൂട്ട ഞട്ടലുണ്ടാക്കുന്നത് എന്നതാണ് രസകരം.

ഇനി നമുക്ക് സമാധാനിക്കാനും വഴിയുണ്ട്. ഹുസ്സൈൻ പറഞ്ഞ ഫോസിൽ പാളികൾ വല്ല ഇസ്ലാം സ്വർഗത്തിൽ നിന്നും കണ്ടെത്തിയതാണെന്ന് വാദിച്ചാൽ പ്രശ്നം തീർന്നു. ഞെട്ടലും തീർന്നു.

സുശീല്‍ കുമാര്‍ said...

യുക്തിവാദീ പാളയം ഞെട്ടിത്തെറിച്ചപ്പോള്‍...

KP said...

[[Reaz said..
അത് ഉദാഹരണ സഹിതം ഞാന്‍ കണ്ടിച്ചിട്ടുണ്ട്....
= ഭൂമിയില്‍ നിന്ന് നോക്കിയാല്‍ ഭൂമിയും ചലിക്കുമോ?
]]

റിയാസ് എന്തൊരു ആവേശത്തിമിർപ്പിലാണ്‌.. എതൊക്കെയൊ കണ്ടിച്ചു എന്നൊക്കെ പറയുന്നു.. ആദ്യം ചെന്ന് Geocentric theory എന്താണെന്നു മനസ്സിലാക്കുക.. എന്നിട്ട്, നേരത്തെ ഉദ്ധരിച്ചതിൽ ഏതെല്ലാം അന്നത്തെ കാഴ്ചപ്പാടിൽ നിന്നും പറയാൻ കഴിയില്ലായിരുന്നു എന്നു കൂടി ചിന്തിക്കുക. Then read how Heliocentric theory came about.

[[Reaz said: ഒക്കെയും ഓരോ ഭ്രമണപഥങ്ങളില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു എന്ന വചനം സൂര്യനെയും ചന്ദ്രനെയും മാത്രമല്ല ഉദ്ദേശിക്കുന്നത്. ഇതരഗോള(നക്ഷത്ര)ങ്ങളും അതിന്റെ വിവക്ഷയില്‍ ഉള്‍കൊള്ളുന്നുണ്ട്. ഇല്ലെങ്കില്‍ ബഹുവചനത്തിന് പകരം ദ്വിവചനശബ്ദമായിരിക്കും അറബിയില്‍ പ്രയോഗിക്കപ്പെടുക.ഇതില്‍ നിന്നും രണ്ട് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയും: ഒന്ന്, എല്ലാ നക്ഷത്രഗോളങ്ങളും ഒറ്റ ഭ്രമണപഥത്തില്‍ അല്ല ചലിച്ചുകൊണ്ടിരിക്കുന്നത്. മറിച്ച്, ഓരോന്നിന്റെയും ഭ്രമണപഥം വെവ്വേറെയാണ്. ]]

മേൽകൊടുത്തിരിക്കുന്ന വെളിപ്പാടുകളായിരിക്കും "വിഴുങ്ങിയോ" എന്ന് എന്നൊട് ചോദിച്ചത്.. അതൊക്കെയും "വ്യാഖ്യാനങ്ങളല്ലേ"? നക്ഷത്രങ്ങൾ ചലിക്കുന്നതായി, ഭൂമിയിൽ നിന്നാൽ ദൃശ്യമാകും. പിന്നെ, "എല്ലാം" എന്നതിൽ ഭൂമിയും പെടും എന്നൊക്കെ കുതർക്കത്തിൽ തെളിയുന്ന കാര്യങ്ങൾ അല്ലെ?

ആ ഒരു വാചകമാണോ ഇത്ര വലിയ ശാസ്ത്രസത്യം?? കഷ്ടം.. എല്ലാം അറിയുന്ന ഒരാൾ, തന്റെ അപാരമായ ജ്ഞാനം കൊണ്ട് പറഞ്ഞവ, പിന്നീട് വരുന്ന മനുഷ്യർ "വ്യാഖ്യാനിച്ച്" കഷ്ടപ്പെടുന്നു. എഴുതിയിയ വ്യക്തിയുടെ നിലവാരമില്ലായ്മയാണ്‌ ഇത് വ്യക്തമാക്കുന്നത്. ഇത്തരം കാര്യങ്ങളെ പറ്റി, ഇന്നെഴുതുന്ന ഏതൊരു ഗ്രന്ഥത്തിലും, ഇതിലും "വ്യക്തത" ഉണ്ടായിരിക്കും. അതു കൊണ്ടാണ്‌ ഞാൻ പറഞ്ഞത് "ഏതു വിധേനയും വ്യാഖാനിക്കാവുന്ന പരുവത്തിൽ ആണെല്ലോ കിത്താബുകൾ.. " എന്ന്.. കിത്താബ് ആ പരുവത്തിൽ ആയതു കൊണ്ട് പലരും "വ്യാഖ്യാനിച്ച്" കഴിഞ്ഞു കൂടുന്നു.. കിത്താബിലെ "വ്യക്തതകുറവിനെ" അതിഗഹനമായ എന്തൊ ആയി ചിത്രീകരിച്ച്, ആധുനികലോകത്തിലെ "എട്ടുകാലി മമ്മൂഞ്ഞ്" ആയിത്തീരുന്നു.

ഈ ഊഡായിപ്പൊക്കെ റിയാസിനു വലിയ കാര്യമായിരിക്കും. ഫാസിലിന്റെ ബ്ലോഗ് കാട്ടി പേടിപ്പിക്കുകയൊന്നും വേണ്ട.. കുറച്ച് നാൾ മുന്നേ, Second Law of Thermodynamics പറ്റി സാബിന്റെ അതിഗഹനമായ മണ്ടത്തരത്തിന്‌, ശാസ്ത്രീയമായ പിൻ‍തുണ നൽക്കാൻ, ഫാസിൽ നടത്തിയ സർക്കസ്സ് കുറെ കണ്ടതാണ്‌.. എനിക്ക് ശാസ്ത്രത്തിൽ മാത്രമെ താല്പര്യമുള്ളൂ..തൽക്കാലം "PSEUDOSCIENCE" ചർച്ച ചെയ്യാൻ താല്പര്യമില്ല. അതിനു നിങ്ങളൊക്കെ ഉണ്ടെല്ലൊ!!

*************************************
പിന്നെ ഞാൻ ഒരു കാര്യം ചോദിച്ചിരുന്നു.. വീണ്ടും ആവർത്തിക്കുന്നു

[[Pitdown man scandal ന്റെ പേരിൽ റിയാസ് ധാർമികരോഷം കൊള്ളുന്നത് കണ്ടിട്ടാണ്‌ ഞാൻ വെറുതെ ഒന്നു ഇടപെട്ടത്. എന്തായാലും വന്ന സ്ഥിതിക്ക്, റിയാസിന്റെ ധാർമികരോഷത്തിന്‌ "മതത്തിന്റെ മഞ്ഞക്കണ്ണട" ബാധകമാണോ എന്നറിയാൻ ഒരു കൗതുകം..

Piltdown man scandal ഇന്റെ പേരിൽ, പരിണാമവാദികളെ കുരിശിൽ തറയ്ക്കാൻ ഇറങ്ങിത്തിരിച്ച റിയാസ്, ഹുസൈന്റെ intellectual dishonesty യെ അങ്ങനെ സ്വീകരിക്കുന്നു എന്നറിയാൻ ഒരു കൗതുകം..


സ്വാഗതം നിസ്സഹായന്റെ ബ്ലോഗിലേക്ക് ("എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ).. അവിടെ അഭിപ്രായം അറിയിക്കുമല്ലോ?
]]

Reaz said...

മേൽകൊടുത്തിരിക്കുന്ന വെളിപ്പാടുകളായിരിക്കും "വിഴുങ്ങിയോ" എന്ന് എന്നൊട് ചോദിച്ചത്.. അതൊക്കെയും "വ്യാഖ്യാനങ്ങളല്ലേ"? നക്ഷത്രങ്ങൾ ചലിക്കുന്നതായി, ഭൂമിയിൽ നിന്നാൽ ദൃശ്യമാകും. പിന്നെ, "എല്ലാം" എന്നതിൽ ഭൂമിയും പെടും എന്നൊക്കെ കുതർക്കത്തിൽ തെളിയുന്ന കാര്യങ്ങൾ അല്ലെ?

==അല്ലല്ലോ.

KP said...

റിയാസ്
താങ്കൾ Harun Yahya University ഇൽ നിന്നാണ്‌ ശാസ്ത്രം പഠിക്കുന്നത് എന്ന് ഇപ്പോഴാണറിഞ്ഞത്.. നേരത്തെ പറഞ്ഞല്ലോ, എനിക്ക് ശാസ്ത്രത്തിൽ മാത്രമെ താല്പര്യമുള്ളൂ..തൽക്കാലം "PSEUDOSCIENCE" ചർച്ച ചെയ്യാൻ താല്പര്യമില്ല.

മാത്രമല്ല, താങ്കളുടെ ശാസ്ത്രാഭ്യാസം, "മതത്തിന്റെ മഞ്ഞക്കണ്ണട"യിലൂടെ ആയതിനാൽ, എന്തു പറഞ്ഞിട്ടും കാര്യവുമില്ല. മഞ്ഞക്കണ്ണട ഒക്കെ മാറി വരുന്ന സമയമാകട്ടെ.. അതു വരെ ഞാൻ കാത്തിരിക്കാം.. Good Luck

Reaz said...

KP വെട്ടിമാറ്റിയ വാചകങ്ങളും, ഉദ്ധരിച്ച വാചകങ്ങളിലെ വെട്ടിമാറ്റിയ വാക്കുകളും ഞാന്‍ Italics ചെയ്യുന്നു.

"(പ്രവാചക സന്ദേശം) അംഗീകരിക്കാന്‍ വിസമ്മതിച്ച ജനം ചിന്തിക്കുന്നില്ലേ? എന്തെന്നാല്‍ ഈ ആകാശ-ഭൂമികളൊക്കെയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാമവയെ വേര്‍പെടുത്തി." 21: 30


രാപ്പകലുകള്‍ ഉണ്ടാക്കിയതും സൂര്യ-ചന്ദ്രാദികളെ സൃഷ്ടിച്ചതും അല്ലാഹു മാത്രമാകുന്നു. ഒക്കെയും ഓരോ ഭ്രമണപഥങ്ങളില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു. 21:33

"സൂര്യന്‍ അതിന്റെ സുസ്ഥിര പഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാകുന്നു" 36:37

വെട്ടിമാട്ടാതെ ഈ ബോള്‍ഡ്‌ ചെയ്ത വാചകം എഴുതാന്‍ ("എഴുതപ്പെട്ട കാലത്തെ ശാസ്ത്രജ്ഞാനത്തിന്റെ പൊട്ടും പൊടിയുമല്ലാതെ കൂടിയ ഒരു ശാസ്ത്രസത്യവം ഒരു വേദഗ്രന്ഥത്തിലുമില്ല.") കഴിയുമായിരുന്നില്ല.

*****
KP പറയുന്നു :April 14, 2011 12:42 AM
"ഹ ഹ ഹ.. റിയാസ് ആകെ പിരിമുറുക്കത്തിലാണെല്ലോ! "

KP പറയുന്നു :April 14, 2011 3:39 PM
"റിയാസ് എന്തൊരു ആവേശത്തിമിർപ്പിലാണ്‌.. "

=സമ്മതിച്ചല്ലോ, KP യും ജാക്കും ഇവിടെ ചര്‍ച്ചക്ക് വന്നതോടുകൂടി ഞാന്‍ ആവേശത്തിമിർപ്പിലായി.
-------
താങ്കളുടെ ഈ ശൈലിയുമായി താങ്കള്‍ക്ക് മുന്നോട് പോകാം.

Thankyou.

Anil said...

കുറെ നാള്‍ മുന്‍പ് വായിച്ച ഒരു ബ്ലോഗ്‌പോസ്റ്റ്‌ ഓര്‍മ്മ വന്നു

ലിങ്ക് ഇവിടെ

http://chithrabhanup.blogspot.com/2010/03/blog-post_11.html

മായാവിയും ഭൗതിക ശാസ്ത്രവും-- സാമ്യങ്ങള്‍

ഓം ഹ്രീം കുട്ടിച്ചാത്താ.......

കഴിഞ്ഞ നാലഞ്ച്‌ ശതകങ്ങളായി നമ്മെ കാത്തു രക്ഷിക്കുന്ന മായാവി നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ.....
അനുദിനം വള ര്‍ന്നു വരുന്ന ശാസ്ത്ര പുരോഗതിയെക്കുറിച്ചാണു നാം ഇവിടെ പറയാനുദ്ദേശിക്കുന്നത്. എത്ര വലിയ കണ്ടുപിടിത്തമായാലും ശരി അത് മായാവി കഥകളിൽ മുന്നേ പറഞ്ഞ് വച്ചിട്ടുള്ളതാണ്. ഇത് ഒരു മഹാൽഭുതമല്ല എന്ന് നമുക്കറിയാം. എന്തെന്നാല്‍ വര്‍ഷങ്ങളായി നാം മായാവി കടാക്ഷത്തില്‍ കഴിയുന്നവരും അവന്റെ ത്രികാലജ്ഞാനത്തെക്കുറിച്ച് അറിവുള്ളവരുമാണല്ലോ..... എന്നാലും അജ്ഞര്‍ക്കായി നാം ആ സാമ്യങ്ങള്‍ വിവരിച്ചു കൊടുക്കണമല്ലോ...

1. മായാവി എല്ലായിടത്തും പറന്നുകളിക്കുന്ന ഒരു ചലിച്ചുകൊണ്ടിരിക്കുന്ന സംഭവമാണ് -- All molecules are in a state of vibration.


2. മായാവിയെ ഒരിക്കലും നശിപ്പിക്കാനാവില്ല --- Law of conservation of energy


3.മായാവിയെ എളുപ്പത്തില്‍ പിടിക്കാനാവില്ല --- uncertainty principle


4. മായാവീടെ കൂടെ എപ്പോഴും മന്ത്രവടി കാണും --- particle property of waves


5. കേറടാ മായാവീ കുപ്പിയില്‍ എന്നു പറഞ്ഞാല്‍ മായാവി പുകയായി കുപ്പിയില്‍ കേറും-- dual nature of particle and waves


6. ലുട്ടാപ്പീടെ കുന്തം---- vector quantity


7. ഭീം ഭോം നീളട്ടെ --- ladder or creation operator in QM


8. മന്ത്രം ചെല്ലുംപോള്‍ ലുട്ടാപ്പിക്ക് കനം കൂടി കുന്തത്തീന്നു വീഴുന്നത്--- creation of Higgs boson to produce Higgs field which gives the mass for quarks


9. കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയും ചേര്‍ന്ന കുടുംബം-- up, down and charm quarks to produce baryons


10. രാജൂനും രാധക്കും അപകടം പറ്റിയാല്‍ മായാവി ഉടന്‍ അറിയുന്നത് ---- റഡാര്‍ സംവിധാനം


11. കാര്യങ്ങള്‍ മുങ്കൂട്ടി അറിയുന്നത് --- ടാക്കിയോണുകള്‍ മുഖേന


12. ഇവിടെ നിന്നു വടി വീശിയാല്‍ ഒരുപാടകലെ ഫലം കിട്ടുന്നത്-- Quantum entanglement


13. ഡാകിനിയുടെ ചുരുണ്ട മുടി----String theory


14. മായാവിയെ അടക്കുന്ന കുപ്പി -- തമോഗര്‍ത്തം


15. മന്ത്രം ജപിച്ചാല്‍ എത്ര അകലെയെങ്കിലും മായാവി കേള്‍ക്കുന്നത്---resonance of sound


16. മായാവീടെ വാല്‍--- ധൂമകേതുക്കളുടെ burning tail


എനിയുമുണ്ട് ഒരുപാട്. പറഞ്ഞാ തീരില്ല... മായാവി വിലാസം .എല്ലാം അവന്റെ കളികളല്ലേ....

KP said...

തലവും വാലുമില്ലാതെ എഴുതി കൂട്ടിയിരിക്കുന്നവയെല്ലാം, അതിഗഹമായ എന്തൊക്കെയൊ ആണെന്നു കരുതി, "എട്ടുകാലി മമ്മൂഞ്ഞ്" സ്റ്റെലിൽ വ്യാഖ്യാനിച്ച് കിത്താബിന്റെ "ദൈവികത ശാസ്ത്രീയമായും, യുക്തിപരമായും" തെളിയിക്കേണ്ടി വരുന്നത് "കിത്താബുവാദികളുടെ" ഗതികേടല്ലാതെ മറ്റൊന്നുമല്ല..

പിന്നെ,Harun Yahya, ഹുസൈൻ സാബ് തുടങ്ങിയ തല്പരകക്ഷികളുള്ളപ്പോൾ ശാസ്ത്രം സ്വയം പഠിക്കേണ്ട ഒരു ആവശ്യവുമില്ല.. എന്തെളുപ്പം!!

Reaz said...


ചുരുക്കി പറഞ്ഞാല്‍ ഒരു യുക്തിവാദിക്കും കണ്ടിക്കാന്‍ ധൈര്യമില്ല!!!

തലവും വാലും വെട്ടിമാറ്റിയത് ഏതു "എട്ടുകാലി മമ്മൂഞ്ഞ്" ആണെന്ന് മുകളില്‍ വായിക്കാമല്ലോ.

Harun Yahya ആയാലെന്താ, hussain ആയാലെന്താ, US Creationistukal ആയാലെന്താ സത്യം സത്യമാല്ലതവുമോ ?

മറുപടി ഇല്ലെങ്കില്‍ അത് Harun yahya യുടെ കോപ്പിയാണ് എന്ന് പറഞ്ഞാല്‍ മറുപടി ആകുമോ ?

താങ്കള്‍ ജനിച്ചു വന്നപ്പോള്‍ ചാത്രക്‌ഞന്‍ ആയിട്ടാണോ ജനിച്ചത്‌?

Jack Rabbit said...

[റിയാസ്‌]: Harun Yahya ആയാലെന്താ, hussain ആയാലെന്താ, US Creationistukal ആയാലെന്താ സത്യം സത്യമാല്ലതവുമോ ?

സത്യം എങ്ങനെയാണ് നിര്‍വചിക്കുന്നതെന്ന് താഴെ കാണാം


[റിയാസ്‌]: എന്നാല്‍ കിതാബിലുള്ളത് പൂര്‍ണമായും സത്യമാണ് എന്നും ഞാന്‍ വിശ്വസിക്കുന്നു

[സുശീല്‍]: കിതാബിലുള്ളത് സൃഷ്ടിയാണ്‌. അതില്‍ താങ്കള്‍ പൂര്‍ണമായും വിശ്വസിക്കുന്നു. പരിണാമം നടന്നു എന്ന് സമ്മതിച്ചാല്‍ കിതാബിലുള്ളത് തെറ്റാണെന്ന് വരും. അത് താങ്കള്‍ക്ക് സ്വീകാര്യമല്ല. കിതാബിലില്ലാത്ത ശരി മാത്രമേ പുറത്തുനിന്ന് താങ്കള്‍ സ്വീകരിക്കൂ എന്നര്‍ത്ഥം. കെട്ടുകഥകളായ കിതാബുകള്‍ ഒക്കത്തുവെച്ച് ശാസ്ത്രസം വാദത്തിനിറങ്ങിയാല്‍ ഇങ്ങനെ ചില കുഴപ്പമുണ്ട്. ഒക്കത്തുള്ളത് വീണുപോകും.

[JR]: പിന്നെ ഹാരുന്‍ യാഹ്യയെ തപ്പി ഇംഗ്ലീഷ് സൈറ്റിലോന്നും പോകേണ്ട. സത്യവിശ്വാസികള്‍ ചേര്‍ന്ന് മലയാളത്തില്‍ തുടങ്ങിയിട്ടുണ്ടാല്ലോ ഒരെണ്ണം

KP said...

റിയാസ്.. കോപാകുലനാകാതെ.. കണ്ടനമൊക്കെ സൃഷ്ടിവാദികളുടെ പണിയെല്ലേ?

[[ "(പ്രവാചക സന്ദേശം) അംഗീകരിക്കാന്‍ വിസമ്മതിച്ച ജനം ചിന്തിക്കുന്നില്ലേ? എന്തെന്നാല്‍ ഈ ആകാശ-ഭൂമികളൊക്കെയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാമവയെ വേര്‍പെടുത്തി." 21: 30

രാപ്പകലുകള്‍ ഉണ്ടാക്കിയതും സൂര്യ-ചന്ദ്രാദികളെ സൃഷ്ടിച്ചതും അല്ലാഹു മാത്രമാകുന്നു. ഒക്കെയും ഓരോ ഭ്രമണപഥങ്ങളില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു. 21:33

"സൂര്യന്‍ അതിന്റെ സുസ്ഥിര പഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാകുന്നു" 36:37
]]

മുകളിൽ എഴുതികൂട്ടിയതിൽ കൂടിയ ശാസ്ത്രം എന്താണെന്ന് വിശദീകരിക്കൂ... ഒട്ടിച്ചു വച്ചു, വേർപ്പടുത്തി, സൃഷ്ടിച്ചു, കറങ്ങുന്നു എന്നൊക്കെ പരസ്പരബന്ധമില്ലാതെ എഴുതികൂട്ടിയതിൽ "വ്യക്തതകുറവാണ്‌" പ്രബലമായി കാണുന്നത്. അതു കൊണ്ടാണ്‌, ഇതൊക്കെ "എല്ലാം അറിയുന്ന ഒരാൾ, തന്റെ അപാരമായ ജ്ഞാനം ഉപയോഗിച്ച് പറഞ്ഞതായ" ഊഡായിപ്പൊന്നും മറ്റുള്ളവർ വിശ്വസിക്കാത്തത്!! എഴുതിയിയ വ്യക്തിയുടെ നിലവാരമില്ലായ്മയാണ്‌ ഇത് വ്യക്തമാക്കുന്നത്. ഇത്തരം കാര്യങ്ങളെ പറ്റി, ഇന്നെഴുതുന്ന ഏതൊരു ഗ്രന്ഥത്തിലും, ഇതിലും "വ്യക്തത" ഉണ്ടായിരിക്കും.

[[ താങ്കള്‍ ജനിച്ചു വന്നപ്പോള്‍ ചാത്രക്‌ഞന്‍ ആയിട്ടാണോ ജനിച്ചത്‌? ]]

മനസ്സിലായില്ല..So What?
കിത്താബിൽ, ആറാം ക്ലാസ് നിലവാരമുള്ള ശാസ്ത്രം കണ്ടാൽ മതിയെന്നാണോ??

KP said...

[[റിയാസ്‌: എന്നാല്‍ കിതാബിലുള്ളത് പൂര്‍ണമായും സത്യമാണ് എന്നും ഞാന്‍ വിശ്വസിക്കുന്നു ]]


താങ്കളുടെ "സത്യത്തിന്റെ" നിർവചനം ഇതായിരിക്കെ, വെറുതേ ഞാൻ സമയം കളയണോ? തട്ടിപ്പിന്റെ പേരിലുള്ള താങ്കളുടെ ധാർമികരോഷത്തിനു മതത്തിന്റെ മഞ്ഞക്കണ്ണട ബാധകമാണോ എന്നു ചോദിച്ചത് കണ്ടതായി പോലും നടിച്ചിട്ടില്ല..

അതു കൊണ്ട്, വീണ്ടും ആവർത്തിക്കട്ടെ..എനിക്ക് ശാസ്ത്രത്തിൽ മാത്രമെ താല്പര്യമുള്ളൂ..തൽക്കാലം "PSEUDOSCIENCE" ചർച്ച ചെയ്യാൻ താല്പര്യമില്ല. അതിനു നിങ്ങളൊക്കെ ഉണ്ടെല്ലൊ!!

Jack Rabbit said...

പ്രവാചകാ, നാം ഈ വേദത്തെ നിന്റെ ഭാഷയില്‍ ലളിതമാക്കിത്തന്നിരിക്കുന്നു; ഈ ജനം ഉദ്ബുദ്ധരാകുന്നതിനുവേണ്ടി. ഇനി നീ കാത്തിരിക്കുക. ഇവരും കാത്തിരിക്കുന്നവരാകുന്നു [44:58]

നാം ഈ ഖുര്‍ആനെ ഉദ്ബോധനത്തിനുള്ള ലളിതമായ മാര്‍ഗമാക്കിയിരിക്കുന്നു. ഉദ്ബോധനം സ്വീകരിക്കാന്‍ വല്ലവരുമുണ്ടോ? [54:22, 54:32, 54:40]


Allah പറയുന്നു ഖുറാന്‍ ലളിതമായ ഭാഷയിലാണെന്ന്. പക്ഷെ ഇവിടെ വ്യാഖ്യാതാക്കളെ തട്ടി വഴി നടക്കാന്‍ വയ്യ

"(പ്രവാചക സന്ദേശം) അംഗീകരിക്കാന്‍ വിസമ്മതിച്ച ജനം ചിന്തിക്കുന്നില്ലേ? എന്തെന്നാല്‍ ഈ ആകാശ-ഭൂമികളൊക്കെയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാമവയെ വേര്‍പെടുത്തി." 21: 30


രാപ്പകലുകള്‍ ഉണ്ടാക്കിയതും സൂര്യ-ചന്ദ്രാദികളെ സൃഷ്ടിച്ചതും അല്ലാഹു മാത്രമാകുന്നു. ഒക്കെയും ഓരോ ഭ്രമണപഥങ്ങളില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു. 21:33

"സൂര്യന്‍ അതിന്റെ സുസ്ഥിര പഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാകുന്നു" 36:37


ലളിതമായ ഭാഷയില്‍ തന്നിരിക്കുന്നത് അങ്ങനെ വ്യാഖ്യാനിച്ചു കഴിയുമ്പോള്‍ ബിഗ്‌ ബാങ്ങും, ഭൂമി സൂര്യനെയാണ് ചുറ്റുന്നതെന്നും ചന്ദ്രന്‍ ഭൂമിയെ ആണ് ചുറ്റുന്നതെന്നും എന്നിട്ട് ഇവയെല്ലാം കൂടി galactic centre നെ ചുറ്റുന്നുന്ടെന്നും ഒക്കെ വായിക്കാന്‍ പറ്റും

Reaz said...

@ Jack, KP

"കിതാബിലുള്ളത് സൃഷ്ടിയാണ്‌. അതില്‍ താങ്കള്‍ പൂര്‍ണമായും വിശ്വസിക്കുന്നു. പരിണാമം നടന്നു എന്ന് സമ്മതിച്ചാല്‍ കിതാബിലുള്ളത് തെറ്റാണെന്ന് വരും."

=സുശീല്‍ ഇതുകൂടി ചോദിച്ചിരുന്നു: "ലഭ്യമായ അറിവുവെച്ച് നിരീക്ഷിക്കാവുന്നതും പരീക്ഷിക്കാവുന്നതും വൈരുദ്ധ്യമില്ലാത്തതുമായ മറ്റൊരു സാധ്യത; അത് കിതാബിലെ അറിവിന്‌ അനുകൂലമല്ലെങ്കില്‍ റിയാസ്, താങ്കള്‍ ശരിവെയ്ക്കുമോ?"

ഞാന്‍ നല്‍കിയ ഉത്തരം : വിശ്വസിക്കും (ശരിവെക്കും)

ഇടകണ്ണികളായ Piltdown man, The Nebraska Man Scandal...,human cloning, schon scandal,.......തുടങ്ങി അനേകം ചാത്ര തെളിവുകളുമായി ഞാന്‍ പരിണാമം വിശ്വസിക്കണമോ? മറ്റു ഫോസിലുകളെല്ലാം പൂര്‍ണ കുരങ്ങന്മാരുടെയും , അവസാനം വരുന്നവ പൂര്‍ണ മനുഷ്യന്‍ മാരുടെതുമാണ്.
ആദ്യം തെളിയിഇക്കുക. എന്നിട്ട് ഇത്തരം വാദങ്ങള്‍ ഉന്നയിക്കുക.

പൂര്‍വ പിതാക്കളെ അനുസ്മരിച് വളയത്തില്‍ കറങ്ങുന്ന ജാക്കും, KP യും അത് വീണ്ടും വിഴുങ്ങി.

--------------------------

ഖുര്‍ആനിലെ സൃഷ്ടിപ്പുമായി ബന്ധപെട്ട ചര്‍ച്ചകള്‍ക്ക് പ്രസ്ഥുത ബ്ലോഗിലേക്ക് വരിക. ഇവിടെ ഞാന്‍ മറുപടി നല്‍കില്ല. copy- paste എനിക്ക് താല്‍പര്യമില്ല. പല തവണ പറഞ്ഞതാണ്.
എന്തേ അതിനുള്ള ധൈര്യവും ചോര്‍ന്നു പോയോ ?

"മുകളിൽ എഴുതികൂട്ടിയതിൽ കൂടിയ ശാസ്ത്രം എന്താണെന്ന് വിശദീകരിക്കൂ... "
==കൂടിയ ശാസ്ത്രം, കുറഞ്ഞ ശാസ്ത്രം അവ എന്താണ് എന്ന് എനിക്കറിയില്ല.
ഇവിടെ ക്ലിക്ക് ചെയ്യുക

Reaz said...

അനില്‍ ,

താങ്കളുടെ യുക്തിവാദി സുഹൃത്തുക്കള്‍ ആവശ്യപെട്ടതിനാലും ശേഷം നിര്‍ബന്ധിച്ചതിനാലുമാണ് ഇവിടെ സൃഷ്ടിവാദം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ തയ്യാറായത്‌.

വല്ല മായാവീ ഫാന്സുമായി യുക്തിവാദികള്‍ സംവാദത്തിനു ഇറങ്ങിപുറപ്പെട്ട ചരിത്രമുണ്ടോ ?

ചുരുക്കിപറഞ്ഞാന്‍ നീട്ടിപറയണ്ട:
കിട്ടാത്ത മുന്തിരി പുളിക്കും

KP said...

[[റിയാസ് said : ഇടകണ്ണികളായ Piltdown man, The Nebraska Man Scandal...,human cloning, schon scandal,.......തുടങ്ങി അനേകം ചാത്ര തെളിവുകളുമായി ഞാന്‍ പരിണാമം വിശ്വസിക്കണമോ? ]]

ഒരു തിരുത്ത്: Are you sure that the list you gave are all related to "ഇടകണ്ണി"?. For example, Schon scandal ന്‌ പരിണാമവുമായി യാതൊരു ബന്ധവുമില്ല.

[[റിയാസ് said : മറ്റു ഫോസിലുകളെല്ലാം പൂര്‍ണ കുരങ്ങന്മാരുടെയും , അവസാനം വരുന്നവ പൂര്‍ണ മനുഷ്യന്‍ മാരുടെതുമാണ്. ]]

റിയാസിന്‌ എതു തരത്തിലുള്ള ഫോസ്സിൽ വേണമെന്നു പറയുക. എന്നെങ്കിലും അത് കിട്ടിയതായി വിവരം ലഭിച്ചാൽ, ഞാൻ ഇവിടെ അത് അറിയിക്കാൻ നോക്കാം.

[[റിയാസ് said :ഖുര്‍ആനിലെ സൃഷ്ടിപ്പുമായി ബന്ധപെട്ട ചര്‍ച്ചകള്‍ക്ക് പ്രസ്ഥുത ബ്ലോഗിലേക്ക് വരിക. ഇവിടെ ഞാന്‍ മറുപടി നല്‍കില്ല. copy- paste എനിക്ക് താല്‍പര്യമില്ല. പല തവണ പറഞ്ഞതാണ്. എന്തേ അതിനുള്ള ധൈര്യവും ചോര്‍ന്നു പോയോ ?]]

നേരത്തെ പറഞ്ഞതൊന്നും മനസ്സിലായില്ല എന്നു തോന്നുന്നു.. വീണ്ടും ആവർത്തിക്കുന്നു..

[[KP said: ഫാസിലിന്റെ ബ്ലോഗ് കാട്ടി പേടിപ്പിക്കുകയൊന്നും വേണ്ട.. കുറച്ച് നാൾ മുന്നേ, Second Law of Thermodynamics പറ്റി സാബിന്റെ അതിഗഹനമായ മണ്ടത്തരത്തിന്‌, ശാസ്ത്രീയമായ പിൻ‍തുണ നൽക്കാൻ, ഫാസിൽ നടത്തിയ സർക്കസ്സ് കുറെ കണ്ടതാണ്‌.. എനിക്ക് ശാസ്ത്രത്തിൽ മാത്രമെ താല്പര്യമുള്ളൂ..തൽക്കാലം "PSEUDOSCIENCE" ചർച്ച ചെയ്യാൻ താല്പര്യമില്ല. അതിനു നിങ്ങളൊക്കെ ഉണ്ടെല്ലൊ!!]]

[[ റിയാസ് said : കൂടിയ ശാസ്ത്രം, കുറഞ്ഞ ശാസ്ത്രം അവ എന്താണ് എന്ന് എനിക്കറിയില്ല]]

എന്തൊ വലിയ ശാസ്ത്ര സത്യം ഉൾകൊള്ളുന്നു എന്ന് പറഞ്ഞ് താങ്കൾ ഇവിടെ ചില വരികൾ എഴുതി.. കണ്ടിക്കൂ, കണ്ടിക്കൂ എന്ന മുറവിളിയും.. "വ്യാഖ്യാനം" ഒഴിവാക്കി ("ലളിതമായി" എഴുതിയവയാണെല്ലൊ അവ..) ഞാൻ വായിച്ചപ്പോൾ കാര്യമായ വകുപ്പൊന്നും അതിൽ കണ്ടില്ല..

"എല്ലാം അറിയുന്ന, അപാരജ്ഞാനിയായ ഒരാൾ" ഇങ്ങനെ പരസ്പരബന്ധമില്ലാതെ, എങ്ങോട്ടും വളചൊടിക്കാവുന്ന പരുവത്തിൽ എഴുതി വയ്ക്കും എന്നൊക്കെ താങ്കൾക്ക് വേണമെങ്കിൽ വിശ്വസിക്കാം.. ആരും എതിർപ്പ് പറയുന്നില്ലല്ലോ.. അന്നത്തെ കാലത്തെ അറബികളുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏതൊക്കെയൊ അമ്മൂമ്മകഥകളുടെ ശൈലിയിൽ "ഒട്ടിച്ചു വച്ചു, വേർപ്പടുത്തി, സൃഷ്ടിച്ചു, കറങ്ങുന്നു" എന്നൊക്കെ എഴുതിയിരിക്കുന്നത് Modern Science മായി കൂട്ടികെട്ടിയാലെ വിശ്വാസ്യത ലഭിക്കൂ എന്ന ഗതികേടിലാണ്‌ താങ്കൾ..

ഇതൊക്കെ മറ്റുള്ളവർ അംഗീകരിക്കണം എന്നൊന്നും വാശി പിടിക്കരുത്.. "ലളിതമായി" എഴുതിയവ അവർ വായിച്ച് മനസ്സിലാക്കുമ്പോൾ, നിങ്ങളുടെ വ്യാഖ്യാനം തന്നെ ഉപയോഗിക്കണം എന്ന് പറയുന്നത്, എഴുതിവച്ചവയൊന്നും അത്ര "ലളിതമായ രീതിയിൽ" അല്ല എന്നല്ലേ അർത്ഥം? അങ്ങനെയെങ്കിൽ, കിത്താബിന്റെ "ലളിതമായ അവകാശവാദം" അതോടെ പൊളിഞ്ഞില്ലേ? കിത്താബിൽ എഴുതികൂട്ടിയിരിക്കുന്നവയെ പറ്റിയുള്ള അവകാശവാദത്തിന്റെ സ്ഥിതി ഇതാണെങ്കിൽ, മറ്റു കാര്യങ്ങളെ ആരും ഗൗനിക്കില്ല..

And Finally: ഇവിടെ കുറച്ച് ആളുകൾ ശരിയായ രീതിയിൽ മനസ്സിലാക്കിയില്ലെന്നു കരുതി ശാസ്ത്രം അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ നിന്നും പിന്മാറാൻ പോകുന്നില്ല. ഇതു പോലെ എത്രയെത്ര തടസ്സങ്ങൾ ഇതിനു മുന്നേ തരണം ചെയ്തതാണ്‌.. അത്ര തന്നെ..

Harun Yahya യെ വായിച്ചാൽ തീരുന്ന ശാസ്ത്രകൗതുകമെ റിയാസിനുള്ളുവെങ്കിൽ, thats fine. I am under no compulsion that everyone should and must agree to what science says. You have the freedom..

Many Thanks

KP said...
This comment has been removed by the author.
Jack Rabbit said...

[റിയാസ് said] : ഇടകണ്ണികളായ Piltdown man, The Nebraska Man Scandal...,human cloning, schon scandal,.......തുടങ്ങി അനേകം ചാത്ര തെളിവുകളുമായി ഞാന്‍ പരിണാമം വിശ്വസിക്കണമോ?

ആറാം നൂറ്റാണ്ടിലെ കിതാബും കൊണ്ടാണോ റിയാസ് ശാസ്ത്രഖണ്ഡനത്തിനിറങ്ങിയിരിക്കുന്നത്? എന്ന് സുശീല്‍ എഴുതിയതാണ് Textual Criticism എന്ന് വിചാരിച്ചു റിയാസിന്റെ മറുപടി കാണാം

[റിയാസ് said] : Textual Criticism ആര്‍ക്കും നടത്താം. എന്തേ താങ്കളുടെ നട്ടെല്ല് ഉരുകിപോയോ ? മറുപടി കിട്ടിയില്ല


KP,

Schon scandal, Textual criticism എന്നിവയൊക്കെ റിയാസ്‌ ആദ്യമായി കേള്‍ക്കുകയാണ്. അതിന്റെ പ്രശ്നമാണ് ഈ നട്ടെല്ല് ഊരി പിടിച്ചുള്ള അങ്കപുറപ്പാട്

Reaz said...

Jack , KP,

"ആരും എതിർപ്പ് പറയുന്നില്ലല്ലോ."
== വളരെ സന്തോഷം, ആവശ്യപെട്ടതിനാലും, എതിര്‍ത്തതിനാലും മാത്രമാണ് ഇവിടെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ നിന്നത്.

"Are you sure that the list you gave are all related to "ഇടകണ്ണി"?. "

=പരിണാമം മാത്രമല്ല, ശാസ്ത്രത്തിന്റെ വ്യത്യസ്ത തട്ടിപ്പുക്കള്‍ എടുത്തു കാണിക്കുക എന്നതാണ് ഉദ്ദേശിച്ചത്. അതുകൊണ്ടാണ് Nebraska Man Scandalഎന്ന് എഴുതിയ ശേഷം ".....," ഇട്ടത്. human cloning നെ കുറിച്ച കൂടുതല്‍ അറിയില്ല. That line Copied from Jack's previous comment.

ഈ വിഷയം താങ്കള്‍ ഇവിടെ ഉന്നയിച്ചിട്ടും പരിഹാസ രൂപത്തില്‍ ആവര്‍ത്തിച്ച ജാക്കിന് മറ്റൊന്നും പറയാനില്ലേ?

"ഇതൊക്കെ മറ്റുള്ളവർ അംഗീകരിക്കണം എന്നൊന്നും വാശി പിടിക്കരുത്"
=യാതൊരു വാശിയുമില്ല. അത് മുകളില്‍ പല തവണ ഞാനും മറ്റുള്ളവരും പറഞ്ഞതാണ്‌. അതുപോലെ തിരുച്ചുമാവാം.

Jack,

Textual criticism നടത്തുകയോ, അതിനാവശ്യപെടുകയോ ഇവിടെ എന്റെ ലക്ഷ്യമല്ല. പരിണാമം ചര്‍ച്ച ചെയ്തപ്പോള്‍ അത് തീരും മുന്‍പ്‌ സൃഷ്ടിവാദവും, സൃഷ്ടിവാദം ചര്‍ച്ചചെയ്യുമ്പോള്‍ Textual criticism ഉന്നയിച്ചതും ഗോള്‍ പോസ്റ്റ്‌ മാറ്റാനുള്ള ശ്രമങ്ങലായാണ് ഞാന്‍ മനസിലാക്കുന്നത്.
ഇനി ഒരാള്‍ക്ക് Textual criticism എന്താണ് എന്ന് മനസിലാക്കാന്‍ ഈ കാലഘട്ടത്തില്‍ ഇത്ര പ്രയാസമോ ?
ആറാം നൂറ്റാണ്ടിലെ ഗ്രന്ഥമാണ് എന്നൊരാള്‍ സമ്മതിച്ചാല്‍, പിന്നെ അതൊരു ആറാം നൂറ്റാണ്ടിലെ ഗ്രന്ഥമാണോ എന്ന് അയാളോട് തര്‍ക്കികേണ്ട കാര്യമുണ്ടോ ?

Textual Criticism is the science of studying ancient manuscripts to determine the authentic text of that. ഇതാണ് ഞാന്‍ മനസിലാക്കിയ Textual Criticism. തെറ്റുണ്ടെങ്കില്‍ തിരുത്തുന്നതില്‍ സന്തോഷം.


കുതരിക്കത്തില്‍ എനിക്ക് താല്‍പര്യമില്ല. സൃഷ്ടിവാദം, മറ്റു ശാസ്ത്രീയ വശങ്ങളും പ്രസ്തുത ബ്ലോഗില്‍ കാണാം. Iam traking there.

Thanks...

KP said...

[[KP said: "ആരും എതിർപ്പ് പറയുന്നില്ലല്ലോ."]]
[[Reaz said: വളരെ സന്തോഷം, ആവശ്യപെട്ടതിനാലും, എതിര്‍ത്തതിനാലും മാത്രമാണ് ഇവിടെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ നിന്നത്.]]

In my opinion, you have the freedom to believe in anything you like, so long you are not creating any trouble for the society.

I only objected the ill advised attempts of creationists to twist science to provide "scientific basis" for their unscientific beliefs.

******************************
[[KP said: "ഇതൊക്കെ മറ്റുള്ളവർ അംഗീകരിക്കണം എന്നൊന്നും വാശി പിടിക്കരുത്"]]
[[Reaz said: =യാതൊരു വാശിയുമില്ല. അത് മുകളില്‍ പല തവണ ഞാനും മറ്റുള്ളവരും പറഞ്ഞതാണ്‌. അതുപോലെ തിരുച്ചുമാവാം.]]

As I said earlier, I am under no illusion that each person should and must accept what Science says. You have the freedom, but note that "ഇവിടെ കുറച്ച് ആളുകൾ ശരിയായ രീതിയിൽ മനസ്സിലാക്കിയില്ലെന്നു കരുതി ശാസ്ത്രം അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ നിന്നും പിന്മാറാൻ പോകുന്നില്ല. ഇതു പോലെ എത്രയെത്ര തടസ്സങ്ങൾ ഇതിനു മുന്നേ തരണം ചെയ്തതാണ്‌.. അത്ര തന്നെ.."

**********************************

[[Reaz said: =പരിണാമം മാത്രമല്ല, ശാസ്ത്രത്തിന്റെ വ്യത്യസ്ത തട്ടിപ്പുക്കള്‍ എടുത്തു കാണിക്കുക എന്നതാണ് ഉദ്ദേശിച്ചത്.]]

Let me ask you a simple question: Some people who belong to Islam engage in terrorism. It is a fact. That being the case, are you willing to call Islam a terrorist religion?

If you answer yes, I won't object to your above quoted sentence. Else, correct your viewpoints.


There has been many fraudulent acts in all spheres of human activity, including science. However, there is no better self-correcting field than Science. Each of the above quoted fraud acts were found by fellow scientists, discussed in the community, and necessary actions were taken, wherever it could be.

So, first you show the courage to call Islam a "terrorist religion", as some of its members engage in such such activities all over the world. Then you can be eloquent "ശാസ്ത്രത്തിന്റെ വ്യത്യസ്ത തട്ടിപ്പുക്കള്‍" based on above mentioned fraud acts.. Else, stop these double standards

Thanks

KP said...

[[Reaz said: സൃഷ്ടിവാദം, മറ്റു ശാസ്ത്രീയ വശങ്ങളും പ്രസ്തുത ബ്ലോഗില്‍ കാണാം. Iam traking there.]]

Not sure the above was meant to me.. Any case, my earlier reply is more than sufficient to all contents of the particular blog that you mentioned..

[[KP said: എനിക്ക് ശാസ്ത്രത്തിൽ മാത്രമെ താല്പര്യമുള്ളൂ..തൽക്കാലം "PSEUDOSCIENCE" ചർച്ച ചെയ്യാൻ താല്പര്യമില്ല. അതിനു നിങ്ങളൊക്കെ ഉണ്ടെല്ലൊ!!]]

Thanks

Jack Rabbit said...

[KP]: Let me ask you a simple question: Some people who belong to Islam engage in terrorism. It is a fact. That being the case, are you willing to call Islam a terrorist religion?

If you answer yes, I won't object to your above quoted sentence. Else, correct your viewpoints.

There has been many fraudulent acts in all spheres of human activity, including science. However, there is no better self-correcting field than Science. Each of the above quoted fraud acts were found by fellow scientists, discussed in the community, and necessary actions were taken, wherever it could be.

So, first you show the courage to call Islam a "terrorist religion", as some of its members engage in such such activities all over the world. Then you can be eloquent "ശാസ്ത്രത്തിന്റെ വ്യത്യസ്ത തട്ടിപ്പുക്കള്‍" based on above mentioned fraud acts.. Else, stop these double standards


[JR to Hussain]: Piltdown man, human cloning, schon scandal ഇത്തരം തട്ടിപ്പുകള്‍ സൃഷ്ടിവാദികള്‍ അല്ല കണ്ടുപിടിച്ചത്. It was found by other fellow scientists. This will happen in science as it is a self-correcting process.

താങ്കള്‍ക്കു നട്ടെല്ല് എന്ന് പറയുന്ന സാധനം ബാക്കിയുണ്ടെങ്കില്‍ Textual Criticism ഖുറാനില്‍ നടത്താന്‍ ആവശ്യപെടാമോ ?

-------------

ഇതിനു റിയാസ്‌ പോയിട്ട് ഹുസൈന്‍ വരെ ധൈര്യപെടില്ല. എന്നിട്ട് പരിണാമം മൊത്തം തട്ടിപ്പാണ് എന്ന് വിളിച്ചു കൂവാനെ അറിയൂ

റിയാസ്‌ സൗകര്യപൂര്‍വം ഉത്തരം പറയാതിരുന്ന കെപിയുടെ ചോദ്യം ഉണ്ടല്ലോ

[അപ്പൂട്ടൻ to ഹുസൈൻ: ഹംഫ്രീസിന്റെ പരീക്ഷണത്തിൽ അബദ്ധം ഉണ്ടെന്ന് താങ്കൾ അംഗീകരിക്കുന്നുണ്ടെങ്കിൽ അത്തരമൊരു പരീക്ഷണം താങ്കൾ എന്തുദ്ദേശിച്ചാണ് പരാമർശിച്ചത്? ആരും cross-verify ചെയ്യില്ലെന്ന ധൈര്യത്തിൽ തെറ്റായ വിവരം (അറിഞ്ഞിട്ടായാലും വായിക്കാത്തതിനാൽ അറിയാതെയാണെങ്കിലും) നൽകുന്ന ഏർപ്പാട് സത്യസന്ധതയില്ലായ്മയാണ്. It’s a direct question on your integrity.] അപ്പൂട്ടൻ , നിസ്സഹായന്‍ Nissahayan ലേക്ക് 2011, ഏപ്രില്‍ 12 8:04 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്


[KP to Reaz]: Piltdown man scandal ഇന്റെ പേരിൽ, പരിണാമവാദികളെ കുരിശിൽ തറയ്ക്കാൻ ഇറങ്ങിത്തിരിച്ച റിയാസ്, ഹുസൈന്റെ intellectual dishonesty യെ എങ്ങനെ സ്വീകരിക്കുന്നു എന്നറിയാൻ ഒരു കൗതുകം.


ഇതിനു സുബൈറിന്റെ പ്രതികരണം എല്ലാവരും കണ്ടതാണല്ലോ

Jack Rabbit said...

പ്രവാചകാ, നാം ഈ വേദത്തെ നിന്റെ ഭാഷയില്‍ ലളിതമാക്കിത്തന്നിരിക്കുന്നു; ഈ ജനം ഉദ്ബുദ്ധരാകുന്നതിനുവേണ്ടി. ഇനി നീ കാത്തിരിക്കുക. ഇവരും കാത്തിരിക്കുന്നവരാകുന്നു [44:58]

നാം ഈ ഖുര്‍ആനെ ഉദ്ബോധനത്തിനുള്ള ലളിതമായ മാര്‍ഗമാക്കിയിരിക്കുന്നു. ഉദ്ബോധനം സ്വീകരിക്കാന്‍ വല്ലവരുമുണ്ടോ? [54:22, 54:32, 54:40]

Allah പറയുന്നു ഖുറാന്‍ ലളിതമായ ഭാഷയിലാണെന്ന്. പക്ഷെ ഇവിടെ വ്യാഖ്യാതാക്കളെ തട്ടി വഴി നടക്കാന്‍ വയ്യ


"(പ്രവാചക സന്ദേശം) അംഗീകരിക്കാന്‍ വിസമ്മതിച്ച ജനം ചിന്തിക്കുന്നില്ലേ? എന്തെന്നാല്‍ ഈ ആകാശ-ഭൂമികളൊക്കെയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാമവയെ വേര്‍പെടുത്തി." 21: 30


രാപ്പകലുകള്‍ ഉണ്ടാക്കിയതും സൂര്യ-ചന്ദ്രാദികളെ സൃഷ്ടിച്ചതും അല്ലാഹു മാത്രമാകുന്നു. ഒക്കെയും ഓരോ ഭ്രമണപഥങ്ങളില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു. 21:33

"സൂര്യന്‍ അതിന്റെ സുസ്ഥിര പഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാകുന്നു" 36:37

ലളിതമായ ഭാഷയില്‍ തന്നിരിക്കുന്നത് അങ്ങനെ വ്യാഖ്യാനിച്ചു കഴിയുമ്പോള്‍ ബിഗ്‌ ബാങ്ങും, ഭൂമി സൂര്യനെയാണ് ചുറ്റുന്നതെന്നും ചന്ദ്രന്‍ ഭൂമിയെ ആണ് ചുറ്റുന്നതെന്നും എന്നിട്ട് ഇവയെല്ലാം കൂടി galactic centre നെ ചുറ്റുന്നുന്ടെന്നും ഒക്കെ വായിക്കാന്‍ പറ്റും


റിയാസിന് ഇപ്പോള്‍ ഈ സൂറയോന്നും വേണ്ടേ ? ഇതില്‍ പിടിച്ചായിരുന്നല്ലോ തുടങ്ങിയത് ?

Reaz said...

KP,

"Not sure the above was meant to me.. Any case, my earlier reply is more than sufficient to all contents of the particular blog that you mentioned.."
=താങ്കള്‍ക്ക് എപ്പോള്‍ വേണെമെങ്കിലും നിര്‍ത്തിപോകാം, താങ്കളെ ഞാന്‍ ചര്‍ച്ചക്ക് നിര്‍ബന്ധിചിട്ടുമില്ല, ക്ഷണിചിട്ടുമില്ല.
ഉത്തരമില്ലെങ്കില്‍ "PSEUDOSCIENCE" എന്നും പറഞ്ഞു ഒഴിഞ്ഞു മാറുന്ന താങ്കള്‍ക്കും നല്ലത് മായാവി കഥകളോട് സംവാദം നടത്തുന്നത് തന്നെയാണ്.

" ഇതു പോലെ എത്രയെത്ര തടസ്സങ്ങൾ ഇതിനു മുന്നേ തരണം ചെയ്തതാണ്‌.. അത്ര തന്നെ.."

= കയ്യൊപ്പ്‌ , Piltdown man, The Nebraska Man Scandal,human cloning, schon scandal, കോപ്പര്‍ നിക്കസ്, ഗലീലിയോ മിത്ത്..........അങ്ങിനെ നീളുന്നു ആ പട്ടിക.

"ഫാസിലിന്റെ ബ്ലോഗ് കാട്ടി പേടിപ്പിക്കുകയൊന്നും വേണ്ട......"

= ആ ചര്‍ച്ച ഇന്നും ആ ബ്ലോഗില്‍ വായിക്കാം, അവസാനം എന്ത് സംഭവിച് എന്നത് ഒട്ടും വ്യത്യസ്തമല്ലായിരുന്നു.
....... വീണ്ടും മാളത്തിലേക്ക്, അതായിരുന്നല്ലോ പരിണിത ഫലം.

Reaz said...

ജാക്ക്,

Textual Criticism വീണ്ടും മാളത്തിലേക്ക് വലിച്ചെറിഞ്ഞോ ? എന്തേ ആ ഉശിര് ഇപ്പോള്‍ കാണുന്നില്ല്ലല്ലോ ? എന്താ തുടരാന്‍ താല്‍പര്യമില്ലെ ?

ഖുര്‍ആനിന്റെ Textual Criticism ആവശ്യപെടുന്നത് തന്നെ അതിലെ ശാസ്ത്ര സത്യങ്ങള്‍ അംഗീകരിക്കുന്നത് കൊണ്ടല്ലേ ? അല്ലാത്ത പക്ഷം ഇവിടെ Textual Criticism ത്തിന്‍റെ ആവശ്യമെന്ത് ?

"റിയാസിന് ഇപ്പോള്‍ ഈ സൂറയോന്നും വേണ്ടേ ? ഇതില്‍ പിടിച്ചായിരുന്നല്ലോ തുടങ്ങിയത് ?"
= താങ്കള്‍ ഇവ അംഗീകരിച്ചു കൊള്ളണമെന്നു എനിക്ക് യാതൊരു നിര്‍ബന്ധവുമില്ല. അതിനെകുരിച്ചുള്ള ചര്‍ച്ചകള്‍ മുകളിലുള്ള കമന്റുകളില്‍ കാണാം, താങ്കളുടെ സുഹൃത്ത്‌ KP വാക്കുകളും വാചകങ്ങളും വെട്ടിമാറ്റിയത് ഞാന്‍ എടുത്തു കാണിച്ചിട്ടുണ്ട്.
ആവര്‍ത്തിക്കാന്‍ താല്പര്യമില്ല.
1 + 1 =2 ആണ് എന്ന് ഞാന്‍ പറഞ്ഞാന്‍ അല്ല 3 ആണ് എന്ന് പറയുന്ന താങ്കളോട് കൂടുതലായി എനിക്കൊന്നും പറയാനില്ല.

കുതര്‍ക്കത്തില്‍ എനിക്ക് താല്‍പര്യമില്ല. സൃഷ്ടിവാദം, മറ്റു ശാസ്ത്രീയ വശങ്ങളും പ്രസ്തുത ബ്ലോഗില്‍ കാണാം. Iam traking there.

Thanks...

KP said...

[[Reaz said: താങ്കളുടെ സുഹൃത്ത്‌ KP വാക്കുകളും വാചകങ്ങളും വെട്ടിമാറ്റിയത് ഞാന്‍ എടുത്തു കാണിച്ചിട്ടുണ്ട്.
ആവര്‍ത്തിക്കാന്‍ താല്പര്യമില്ല.
]]


റിയാസെ..

കണ്ണടച്ച് ഇരുട്ടാക്കല്ലെ.. അല്പം മാന്യതയൊക്കെ സൃഷ്ടിവാദികൾക്കും ആകാം..

See my reply below:
***********************************
[[ "(പ്രവാചക സന്ദേശം) അംഗീകരിക്കാന്‍ വിസമ്മതിച്ച ജനം ചിന്തിക്കുന്നില്ലേ? എന്തെന്നാല്‍ ഈ ആകാശ-ഭൂമികളൊക്കെയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാമവയെ വേര്‍പെടുത്തി." 21: 30


രാപ്പകലുകള്‍ ഉണ്ടാക്കിയതും സൂര്യ-ചന്ദ്രാദികളെ സൃഷ്ടിച്ചതും അല്ലാഹു മാത്രമാകുന്നു. ഒക്കെയും ഓരോ ഭ്രമണപഥങ്ങളില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു. 21:33

"സൂര്യന്‍ അതിന്റെ സുസ്ഥിര പഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാകുന്നു" 36:37 ]]


[[KP said: മുകളിൽ എഴുതികൂട്ടിയതിൽ കൂടിയ ശാസ്ത്രം എന്താണെന്ന് വിശദീകരിക്കൂ... ഒട്ടിച്ചു വച്ചു, വേർപ്പടുത്തി, സൃഷ്ടിച്ചു, കറങ്ങുന്നു എന്നൊക്കെ പരസ്പരബന്ധമില്ലാതെ എഴുതികൂട്ടിയതിൽ "വ്യക്തതകുറവാണ്‌" പ്രബലമായി കാണുന്നത്. അതു കൊണ്ടാണ്‌, ഇതൊക്കെ "എല്ലാം അറിയുന്ന ഒരാൾ, തന്റെ അപാരമായ ജ്ഞാനം ഉപയോഗിച്ച് പറഞ്ഞതായ" ഊഡായിപ്പൊന്നും മറ്റുള്ളവർ വിശ്വസിക്കാത്തത്!! എഴുതിയിയ വ്യക്തിയുടെ നിലവാരമില്ലായ്മയാണ്‌ ഇത് വ്യക്തമാക്കുന്നത്. ഇത്തരം കാര്യങ്ങളെ പറ്റി, ഇന്നെഴുതുന്ന ഏതൊരു ഗ്രന്ഥത്തിലും, ഇതിലും "വ്യക്തത" ഉണ്ടായിരിക്കും.]]at April 14, 2011 11:30 PM

[[KP said: എന്തൊ വലിയ ശാസ്ത്ര സത്യം ഉൾകൊള്ളുന്നു എന്ന് പറഞ്ഞ് താങ്കൾ ഇവിടെ ചില വരികൾ എഴുതി.. കണ്ടിക്കൂ, കണ്ടിക്കൂ എന്ന മുറവിളിയും.. "വ്യാഖ്യാനം" ഒഴിവാക്കി ("ലളിതമായി" എഴുതിയവയാണെല്ലൊ അവ..) ഞാൻ വായിച്ചപ്പോൾ കാര്യമായ വകുപ്പൊന്നും അതിൽ കണ്ടില്ല..

"എല്ലാം അറിയുന്ന, അപാരജ്ഞാനിയായ ഒരാൾ" ഇങ്ങനെ പരസ്പരബന്ധമില്ലാതെ, എങ്ങോട്ടും വളചൊടിക്കാവുന്ന പരുവത്തിൽ എഴുതി വയ്ക്കും എന്നൊക്കെ താങ്കൾക്ക് വേണമെങ്കിൽ വിശ്വസിക്കാം.. ആരും എതിർപ്പ് പറയുന്നില്ലല്ലോ.. അന്നത്തെ കാലത്തെ അറബികളുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏതൊക്കെയൊ അമ്മൂമ്മകഥകളുടെ ശൈലിയിൽ "ഒട്ടിച്ചു വച്ചു, വേർപ്പടുത്തി, സൃഷ്ടിച്ചു, കറങ്ങുന്നു" എന്നൊക്കെ എഴുതിയിരിക്കുന്നത് Modern Science മായി കൂട്ടികെട്ടിയാലെ വിശ്വാസ്യത ലഭിക്കൂ എന്ന ഗതികേടിലാണ്‌ താങ്കൾ..

ഇതൊക്കെ മറ്റുള്ളവർ അംഗീകരിക്കണം എന്നൊന്നും വാശി പിടിക്കരുത്.. "ലളിതമായി" എഴുതിയവ അവർ വായിച്ച് മനസ്സിലാക്കുമ്പോൾ, നിങ്ങളുടെ വ്യാഖ്യാനം തന്നെ ഉപയോഗിക്കണം എന്ന് പറയുന്നത്, എഴുതിവച്ചവയൊന്നും അത്ര "ലളിതമായ രീതിയിൽ" അല്ല എന്നല്ലേ അർത്ഥം? അങ്ങനെയെങ്കിൽ, കിത്താബിന്റെ "ലളിതമായ അവകാശവാദം" അതോടെ പൊളിഞ്ഞില്ലേ? കിത്താബിൽ എഴുതികൂട്ടിയിരിക്കുന്നവയെ പറ്റിയുള്ള അവകാശവാദത്തിന്റെ സ്ഥിതി ഇതാണെങ്കിൽ, മറ്റു കാര്യങ്ങളെ ആരും ഗൗനിക്കില്ല..]] at April 15, 2011 3:43 PM
*******************************

മുകളിൽ കൊടുത്തിരിക്കുന്ന എന്റെ comments ഒന്നു കൂടി വായിക്കുക.. വാക്കുകളും വാചകങ്ങളും വെട്ടി മാറ്റാതെ, "വ്യാഖ്യാനങ്ങൾ" ഒഴിവാക്കി തന്നെ താങ്കളുടെ "കണ്ടിക്കൂ, കണ്ടിക്കൂ" എന്ന മുറവിളിക്ക് ഉത്തരം തന്നിട്ടുണ്ട്.. എന്തെ, ഇപ്പൊൾ "കണ്ടനം" താങ്ങാൻ വയ്യേ??

എന്റെ മറുപടിയിലെ വിമർശനങ്ങൾ ഒഴിവാക്കി, അവിടെയും ഇവിടെയും നിന്ന് ഓരോ വാചകങ്ങൾ ഉദ്ധരിച്ച് (shown as bold above) താങ്കൾ അതുമിതും എഴുതിയതിനും ഞാൻ മറുപടി നൽകി..

എന്നിട്ടിപ്പൊഴും ഞാൻ വെട്ടി മാറ്റി, വിഴുങ്ങി എന്നൊക്കെ ആരോപിക്കുന്നത്, മോശമല്ലെ സുഹൃത്തേ?

KP said...

ഇസ്ലാം സൃഷ്ടിവാദികളുടെ ഇരട്ടത്താപ്പ്

മാന്യതയുടെയും, ധാർമികതയുടെയും മൊത്തക്കച്ചവടക്കാരാണെന്നാണ്‌തങ്ങൾ എന്നാണ്‌ ഇവിടെ സംവാദത്തിനിറങ്ങിയ സൃഷ്ടിവാദക്കാരുടെ ധരണ.. സൃഷ്ടിവാദക്കാർ എന്നു പറയുമ്പോൾ, ഇതു വരെ ഇസ്ലാം മതത്തിൽ പെട്ട സൃഷ്ടിവാദികൾ മാത്രമെ രംഗത്ത് വന്നിട്ടുള്ളൂ.. അതു കൊണ്ട് ഈ comment ഇസ്ലാം സൃഷ്ടിവാദികളുടെ ഇരട്ടത്താപ്പിനെ പറ്റിയാണ്‌..

ചങ്ങാതിമാരുടെ ധാരണ അവരാണ്‌ യഥാർത്ഥ "യുക്തിവാദികൾ" എന്നാണ്‌.. എന്നാൽ "ഞമ്മന്റെ മതം, ഞമ്മന്റെ ദൈവം, ഞമ്മന്റെ സാബ്" എന്നിവയുടെ കാര്യം വരുമ്പോൾ, ഇവരുടെ സ്വഭാവം മാറും. മറ്റുള്ള മതങ്ങളെ പറ്റി എന്തു വിമർശനത്തിനും തയാറാണ്‌. സ്വന്തം കൂട്ടത്തിലെ, ഒരു ചെറിയ കരടിനെ പോലും തൊടാൻ അവർ തയാറാകില്ല.

***********************
See some examples:

1. [KP to Reaz]: Piltdown man scandal ഇന്റെ പേരിൽ, പരിണാമവാദികളെ കുരിശിൽ തറയ്ക്കാൻ ഇറങ്ങിത്തിരിച്ച റിയാസ്, ഹുസൈന്റെ intellectual dishonesty യെ എങ്ങനെ സ്വീകരിക്കുന്നു എന്നറിയാൻ ഒരു കൗതുകം.

കിത്താബിനെ ഒരു തരത്തിലും ബാധിക്കാത്ത ചോദ്യമായിരുന്നിട്ടു കൂടി, ഒരു ഇസ്ലാം സൃഷ്ടിവാദിയും ഇതിനർഹിക്കുന്ന പ്രതികരണം നൽകിയില്ല..

**********************************
2. [[Reaz said: =പരിണാമം മാത്രമല്ല, ശാസ്ത്രത്തിന്റെ വ്യത്യസ്ത തട്ടിപ്പുക്കള്‍ എടുത്തു കാണിക്കുക എന്നതാണ് ഉദ്ദേശിച്ചത്.]]

[[KP said: Let me ask you a simple question: Some people who belong to Islam engage in terrorism. It is a fact. That being the case, are you willing to call Islam a terrorist religion?

If you answer yes, I won't object to your above quoted sentence. Else, correct your viewpoints.

There has been many fraudulent acts in all spheres of human activity, including science. However, there is no better self-correcting field than Science. Each of the above quoted fraud acts were found by fellow scientists, discussed in the community, and necessary actions were taken, wherever it could be.

So, first you show the courage to call Islam a "terrorist religion", as some of its members engage in such such activities all over the world. Then you can be eloquent "ശാസ്ത്രത്തിന്റെ വ്യത്യസ്ത തട്ടിപ്പുക്കള്‍" based on above mentioned fraud acts.. Else, stop these double standards. ]]
**************************

തങ്ങളുടെ മതത്തിൽ പെട്ട ചിലർ ഭീകരവാദത്തിൽ ഏർപ്പെടുന്നു, എങ്കിലും ഇസ്ലാമിനെ "ഭീകരമതം" എന്നു വിശേഷിപ്പിക്കാൻ ആരെങ്കിലും തുനിഞ്ഞാൽ ഇവരൊക്കെ അവിടെ ഉറഞ്ഞു തുള്ളും.. എന്നാൽ, എന്തു കൊണ്ട് അതേ നയം ശാസ്ത്രത്തിനും ബാധകമല്ല?

പരിണാമം പറയുന്നത്, കിത്താബിനെതിരായത് കൊണ്ട്, ശാസ്ത്രം തുറന്ന് സമ്മതിക്കുന്ന തട്ടിപ്പുകളെ ചൂണ്ടികാട്ടി, അവർ ശാസ്ത്രത്തിനെ കുരിശിൽ തറയ്ക്കാൻ ഇറങ്ങിത്തിരിക്കും..

എന്തൊരു വിരോധാഭാസം!!

സുശീല്‍ കുമാര്‍ said...

കഴിഞ്ഞ പോസ്റ്റിന്‌ ശ്രീ ഹുസ്സൈന്റെ പ്രതികരണം ഉണ്ടാകും എന്ന് കരുതിയാണ്‌ ഈ ഭാഗം കൂട്ടത്തില്‍ പ്രസിദ്ധീകരിക്കാതിരുന്നത്. എന്നാല്‍ ശ്രീ. ഹുസ്സൈന്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തതിനാല്‍ ഇത് മറ്റൊരു പോസ്റ്റായി പ്രസിദ്ധീകരിക്കുന്നു. പ്രതികരണം ഉണ്ടാകില്ലെന്ന ധാരണയോടെതന്നെ.

Jack Rabbit said...

[Reaz said]: ഖുര്‍ആനിന്റെ Textual Criticism ആവശ്യപെടുന്നത് തന്നെ അതിലെ ശാസ്ത്ര സത്യങ്ങള്‍ അംഗീകരിക്കുന്നത് കൊണ്ടല്ലേ ? അല്ലാത്ത പക്ഷം ഇവിടെ Textual Criticism ത്തിന്‍റെ ആവശ്യമെന്ത് ?

Reaz ഇന് അല്പം കോമണ്‍ സെന്‍സ് ഉണ്ടാകും എന്നാണ് വിചാരിച്ചത്. ഖുര്‍ആനിന്റെ Textual Criticism ആവശ്യപെടുന്നത് തന്നെ അതിലെ ശാസ്ത്ര സത്യങ്ങള്‍ അംഗീകരിക്കുന്നത് കൊണ്ടാണെന്ന്.ഹാ ഹാ ......

സുബൈര്‍ കേള്‍ക്കേണ്ട. Bart Ehrman ന്റെ Biblical Higher Criticism സംബന്ധിച്ചുള്ള പോസ്റ്റുകളും കമ്മന്റുകളും, അപ്പോള്‍ സുബൈര്‍ ബൈബിളിലെ ശാസ്ത്ര സത്യങ്ങള്‍ അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് എന്ന് ചോദിക്കാമോ ?

Textual Criticism നടത്തിയാല്‍ ദൈവം നൂലില്‍ കെട്ടിഇറക്കി തന്ന കിതാബുകളൊക്കെ വെറും മനുഷ്യ നിര്‍മിതി ആണെന്ന് സ്പഷ്ടമായി തെളിയും. അത് കൊണ്ടാണ് ഒരു ഇസ്ലാമിക്‌ സര്‍വകലാശാലയില്‍ പോലും ഖുറാന്റെ Textual Criticism പഠിപ്പിക്കാത്തത്.

കാര്യങ്ങളൊക്കെ മര്യാദക്ക് വായിച്ചു മനസ്സിലാക്കിയിട്ട് വീരവാദങ്ങളിറക്ക്. അല്ലെങ്കില്‍ സത്യന്വേഷിയെ പോലെയാകും

Jack Rabbit said...

പ്രവാചകാ, നാം ഈ വേദത്തെ നിന്റെ ഭാഷയില്‍ ലളിതമാക്കിത്തന്നിരിക്കുന്നു; ഈ ജനം ഉദ്ബുദ്ധരാകുന്നതിനുവേണ്ടി. ഇനി നീ കാത്തിരിക്കുക. ഇവരും കാത്തിരിക്കുന്നവരാകുന്നു [44:58]

നാം ഈ ഖുര്‍ആനെ ഉദ്ബോധനത്തിനുള്ള ലളിതമായ മാര്‍ഗമാക്കിയിരിക്കുന്നു. ഉദ്ബോധനം സ്വീകരിക്കാന്‍ വല്ലവരുമുണ്ടോ? [54:22, 54:32, 54:40]

Allah പറയുന്നു ഖുറാന്‍ ലളിതമായ ഭാഷയിലാണെന്ന്. പക്ഷെ ഇവിടെ വ്യാഖ്യാതാക്കളെ തട്ടി വഴി നടക്കാന്‍ വയ്യ


"(പ്രവാചക സന്ദേശം) അംഗീകരിക്കാന്‍ വിസമ്മതിച്ച ജനം ചിന്തിക്കുന്നില്ലേ? എന്തെന്നാല്‍ ഈ ആകാശ-ഭൂമികളൊക്കെയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാമവയെ വേര്‍പെടുത്തി." 21: 30


രാപ്പകലുകള്‍ ഉണ്ടാക്കിയതും സൂര്യ-ചന്ദ്രാദികളെ സൃഷ്ടിച്ചതും അല്ലാഹു മാത്രമാകുന്നു. ഒക്കെയും ഓരോ ഭ്രമണപഥങ്ങളില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു. 21:33

"സൂര്യന്‍ അതിന്റെ സുസ്ഥിര പഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാകുന്നു" 36:37

ലളിതമായ ഭാഷയില്‍ തന്നിരിക്കുന്നത് അങ്ങനെ വ്യാഖ്യാനിച്ചു കഴിയുമ്പോള്‍ ബിഗ്‌ ബാങ്ങും, ഭൂമി സൂര്യനെയാണ് ചുറ്റുന്നതെന്നും ചന്ദ്രന്‍ ഭൂമിയെ ആണ് ചുറ്റുന്നതെന്നും എന്നിട്ട് ഇവയെല്ലാം കൂടി galactic centre നെ ചുറ്റുന്നുന്ടെന്നും ഒക്കെ വായിക്കാന്‍ പറ്റും

[JR]: റിയാസിന് ഇപ്പോള്‍ ഈ സൂറയോന്നും വേണ്ടേ ? ഇതില്‍ പിടിച്ചായിരുന്നല്ലോ തുടങ്ങിയത് ?

[Reaz]: താങ്കള്‍ ഇവ അംഗീകരിച്ചു കൊള്ളണമെന്നു എനിക്ക് യാതൊരു നിര്‍ബന്ധവുമില്ല.


[JR]: അല്ലാഹുവിന്റെ ലളിതമായ വാചകങ്ങള്‍ ഇങ്ങനെ വളചോടിക്കുനത് അദ്ദേഹം പോലും പൊറുക്കില്ലാട്ടോ ?

Subair said...

സുബൈര്‍ കേള്‍ക്കേണ്ട. Bart Ehrman ന്റെ Biblical Higher Criticism സംബന്ധിച്ചുള്ള പോസ്റ്റുകളും കമ്മന്റുകളും, അപ്പോള്‍ സുബൈര്‍ ബൈബിളിലെ ശാസ്ത്ര സത്യങ്ങള്‍ അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് എന്ന് ചോദിക്കാമോ ?

Textual Criticism നടത്തിയാല്‍ ദൈവം നൂലില്‍ കെട്ടിഇറക്കി തന്ന കിതാബുകളൊക്കെ വെറും മനുഷ്യ നിര്‍മിതി ആണെന്ന് സ്പഷ്ടമായി തെളിയും. അത് കൊണ്ടാണ് ഒരു ഇസ്ലാമിക്‌ സര്‍വകലാശാലയില്‍ പോലും ഖുറാന്റെ Textual Criticism പഠിപ്പിക്കാത്തത്.
=============


സുശീല്‍, ഇവിടെ എന്റെ പേര് പരാമര്‍ശിച്ചത് കൊണ്ടും ഇതിനു മുമ്പും ജാക് ഇ കാര്യം ചോദിച്ചതുകൊണ്ടും ഇത് വിഷയത്തിന് പുറത്താണ് എന്ന് അറിയാമെന്കിലും ഒരിക്കല്‍ മാത്രം മറുപടി പറയാന്‍ ആഗ്രഹിക്കുന്നു.

Textual Criticism എന്നത് ഒരു പുസ്തകം മനുഷ്യ നിര്‍മ്മിതിയാണോ അല്ലയോ എന്നൊന്നും തെളിയിക്കാനുള്ളതല്ല.

ഒരു പൌരാണിക ഗ്രന്ഥത്തിന്‍റെ നിലവിലുള്ള കോപികകളില്‍ നിന്ന് അതിന്‍റെ ഒറിജിനലിനോട് ഏറ്റവും അടുത്ത ടെക്സ്റ്റ്‌ കണ്ടു പിടിക്കാനുള്ള ശ്രമമാണ് Textual Criticism.

ബൈബിളിന്‍റെ വിഷയത്തില്‍ Textual Criticism അനിവാര്യമായി വരാന്‍ കാരണം, ഇന്ന് ഉപലബ്ധമായിട്ടുള്ള ആറായിരത്തോളം ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളില്‍ ഒരേപോലെയുള്ള രണ്ടണ്ണം പോലും ഇല്ല എന്ന വസ്തുതതയാണ്. ഈ വിത്യസ്ത കയ്യെഴുത്ത് പ്രതികളില്‍ നിന്നും വേണം യഥാര്‍ത്ഥ രചയിതാവ് എന്താണ് എഴുതിയത് എന്ത്ക ണ്ടുപിടിക്കാന്‍. ഒറിജിനലോ യഥാര്‍ത്ഥം എന്ന് അക്കാലത്തു ആരെങ്കിലും പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ കോപികാളോ ഇന്നില്ല.

പുതിയ നിയമത്തില്‍ നിലവിലുള്ള പുസ്തകങ്ങള്‍ ഒന്നും തെന്നെ ദൈവികമാണ് എന്ന അവകാശ അവകാശവാദത്തോടെ രചിക്കപ്പെട്ടതായിരുന്നില്ല, അതിന്‍റെ ആദ്യ ശ്രോതാക്കള്‍ അങ്ങിനെ കരുതിയിരുന്നുമില്ല. ബൈബിള്‍ ദൈവികം എന്ന് കരുതപ്പെടുന്നതും കാനോകരിക്കപ്പെടുന്നതും എഴുതപ്പെട്ടതിന് കാലങ്ങള്‍ക്കു ശേഷമാണ്. അതിന് ശേഷം, കൃത്യമായി പറഞ്ഞാല്‍ നാലാം നൂറ്റാണ്ടു മുതല്‍ക്കുള്ള കയ്യെഴുത്ത് പ്രതികളാണ് തെറ്റുകളും വിത്യാസങ്ങളും കുറവായും, നല്ല ഗുനനിലവാരതോടും കൂടി നമ്മുക്ക് ലഭിക്കുന്നത് - കാരണം അക്കാലം മുതലാണ്‌ ആ പുസ്തകങ്ങള്‍ ദൈവികം എന്ന നിലയില്‍ ഔദ്യോതികമായി തെന്നെ കോപ്പി എടുക്കാന്‍ ആരഭിക്കുന്നത്.

ഖുര്‍ആനിന്റെ അവസ്ഥ ഇതില്‍ നിന്നും വിത്യസ്തമാണ്. ഖുര്‍ആന്‍ അവതരിപ്പിക്കട്ട കാലത്തെ അത് ദൈവികമാണ് എന്ന് വിശ്വാസികള്‍ വിശ്വസിച്ചിരുന്നു. കാവ്യശൈലിയുള്ള ഖുര്‍ആന്‍ ഇന്നത്തെ പോലെ തെന്നെ അന്നും അനേകായിരം മനപ്പാഠം ആക്കിയിരുന്നു. നബിയുടെ ശിഷ്യന്മാര്‍ പിന്നീട് ആദ്യ നൂറ്റാണ്ടില്‍ തെന്നെ, ഔദ്യോതികമായി സാക്ഷ്യപ്പെടുത്തിയ കോപികള്‍ നിര്‍മിക്കുകയും ചെയ്തു. മുസ്ലിം ലോകത് ഇതപര്യന്തം വിത്യസ്ത ഖുരാനിനെ ക്കുറിച്ചു വിവാദം ഉണ്ടായിട്ടല്ല, അത്തരം ഒരു വിവാദം ഉണ്ടാക്കാതെ ആര്‍ക്കും അത് തിരുത്താന്‍ കഴിയുന്നതും അല്ല. ബോധപൂര്‍വം തിരുത്തേണ്ട ആവശ്യവും ഉണ്ടായിട്ടില്ല. ചരിത്രത്തില്‍ ഒരിക്കലും യഥാര്‍ത്ഥ ഖുര്‍ആന്‍ എന്ത് എന്ന് അറിയാതെ മുസ്ലിംകള്‍ കുഴങ്ങിയിട്ടിലാത്തതിനാല്‍ തെന്നെ അതില്‍ Textual Criticism നടത്തേണ്ട ആവശ്യം മുസ്ലിംകള്‍ക്ക് വന്നില്ല.

പിന്നെ, ബൈബിളില്‍ ഉള്ള മൊത്ത വാക്കുകളേക്കാള്‍ കൂടുതല്‍ തിരുത്തലുകള്‍ വിത്യസ്ത ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികലില്‍ ഉണ്ട് എന്ന് ചൂണ്ടിക്കാട്ടുമ്പോള്‍, പ്രതിരോധിക്കാന്‍ വേണ്ടി മിഷനറിമാര്‍ എടുത്ത്തിടുന്ന ഒരു നമ്പര്‍ മാത്രമാണ് ഖുര്‍ആനില്‍ തിരുത്തലുകള്‍ ഉണ്ടായിട്ടുണ്ട് - മുസ്ലിം കള്‍ ഖുര്‍ആനില്‍ Textual Criticism നടത്തുന്നില്ല എന്നൊക്കെ.

Jack Rabbit said...

ആ സുബൈര്‍ എത്തിയോ ?

ഈ വാചകം ശ്രദ്ധിച്ചോ. ശാസ്ത്ര സത്യങ്ങള്‍ അംഗീകരിക്കുന്നവരാണ് Textual Criticism ആവശ്യപെടുന്നത് എന്ന് ?

[Reaz said]: ഖുര്‍ആനിന്റെ Textual Criticism ആവശ്യപെടുന്നത് തന്നെ അതിലെ ശാസ്ത്ര സത്യങ്ങള്‍ അംഗീകരിക്കുന്നത് കൊണ്ടല്ലേ ? അല്ലാത്ത പക്ഷം ഇവിടെ Textual Criticism ത്തിന്‍റെ ആവശ്യമെന്ത് ?

പിന്നെ ഖുറാന് Textual Criticism വേണ്ട എന്നാ മുടന്തന്‍ ന്യായങ്ങള്‍ കണ്ടു ചിരിച്ചു. ഖുറാന്റെ ലഭ്യമായ ആദ്യ manuscripts ഇല്‍ സുറയുടെ ടൈറ്റില്‍ ഒന്നും കാണുന്നില്ലെന്നും അത് പിന്നീട് തുന്നി ചേര്തതല്ലെയെന്നും ഒരു simple ചോദ്യം കുറെ നാളുകള്‍ക്കു മുമ്പ് ഞാന്‍ സുബൈരിനോട് ചോദിച്ചിരുന്നു. അന്ന് ഒരു മുങ്ങല്‍ മുങ്ങിയതാണ് സുബൈര്‍

KP said...

Susheel:
Please release my comment from SPAM..

Thanks

KP said...

re-posting a comment as it might have gone to SPAM..
************************************

ഇസ്ലാം സൃഷ്ടിവാദികളുടെ ഇരട്ടത്താപ്പ്

മാന്യതയുടെയും, ധാർമികതയുടെയും മൊത്തക്കച്ചവടക്കാരാണെന്നാണ്‌തങ്ങൾ എന്നാണ്‌ ഇവിടെ സംവാദത്തിനിറങ്ങിയ സൃഷ്ടിവാദക്കാരുടെ ധരണ.. സൃഷ്ടിവാദക്കാർ എന്നു പറയുമ്പോൾ, ഇതു വരെ ഇസ്ലാം മതത്തിൽ പെട്ട സൃഷ്ടിവാദികൾ മാത്രമെ രംഗത്ത് വന്നിട്ടുള്ളൂ.. അതു കൊണ്ട് ഈ comment ഇസ്ലാം സൃഷ്ടിവാദികളുടെ ഇരട്ടത്താപ്പിനെ പറ്റിയാണ്‌..

ചങ്ങാതിമാരുടെ ധാരണ അവരാണ്‌ യഥാർത്ഥ "യുക്തിവാദികൾ" എന്നാണ്‌.. എന്നാൽ "ഞമ്മന്റെ മതം, ഞമ്മന്റെ ദൈവം, ഞമ്മന്റെ സാബ്" എന്നിവയുടെ കാര്യം വരുമ്പോൾ, ഇവരുടെ സ്വഭാവം മാറും. മറ്റുള്ള മതങ്ങളെ പറ്റി എന്തു വിമർശനത്തിനും തയാറാണ്‌. സ്വന്തം കൂട്ടത്തിലെ, ഒരു ചെറിയ കരടിനെ പോലും തൊടാൻ അവർ തയാറാകില്ല.

***********************
See some examples:

1. [KP to Reaz]: Piltdown man scandal ഇന്റെ പേരിൽ, പരിണാമവാദികളെ കുരിശിൽ തറയ്ക്കാൻ ഇറങ്ങിത്തിരിച്ച റിയാസ്, ഹുസൈന്റെ intellectual dishonesty യെ എങ്ങനെ സ്വീകരിക്കുന്നു എന്നറിയാൻ ഒരു കൗതുകം.

കിത്താബിനെ ഒരു തരത്തിലും ബാധിക്കാത്ത ചോദ്യമായിരുന്നിട്ടു കൂടി, ഒരു ഇസ്ലാം സൃഷ്ടിവാദിയും ഇതിനർഹിക്കുന്ന പ്രതികരണം നൽകിയില്ല..

**********************************
2. [[Reaz said: =പരിണാമം മാത്രമല്ല, ശാസ്ത്രത്തിന്റെ വ്യത്യസ്ത തട്ടിപ്പുക്കള്‍ എടുത്തു കാണിക്കുക എന്നതാണ് ഉദ്ദേശിച്ചത്.]]

[[KP to Reaz: Let me ask you a simple question: Some people who belong to Islam engage in terrorism. It is a fact. That being the case, are you willing to call Islam a terrorist religion?

If you answer yes, I won't object to your above quoted sentence. Else, correct your viewpoints.

There has been many fraudulent acts in all spheres of human activity, including science. However, there is no better self-correcting field than Science. Each of the above quoted fraud acts were found by fellow scientists, discussed in the community, and necessary actions were taken, wherever it could be.

So, first you show the courage to call Islam a "terrorist religion", as some of its members engage in such such activities all over the world. Then you can be eloquent "ശാസ്ത്രത്തിന്റെ വ്യത്യസ്ത തട്ടിപ്പുക്കള്‍" based on above mentioned fraud acts.. Else, stop these double standards. ]]
**************************

തങ്ങളുടെ മതത്തിൽ പെട്ട ചിലർ ഭീകരവാദത്തിൽ ഏർപ്പെടുന്നു, എങ്കിലും ഇസ്ലാമിനെ "ഭീകരമതം" എന്നു വിശേഷിപ്പിക്കാൻ ആരെങ്കിലും തുനിഞ്ഞാൽ ഇവരൊക്കെ അവിടെ ഉറഞ്ഞു തുള്ളും.. എന്നാൽ, എന്തു കൊണ്ട് അതേ നയം ശാസ്ത്രത്തിനും ബാധകമല്ല?

പരിണാമം പറയുന്നത്, കിത്താബിനെതിരായത് കൊണ്ട്, ശാസ്ത്രം തുറന്ന് സമ്മതിക്കുന്ന തട്ടിപ്പുകളെ ചൂണ്ടികാട്ടി, അവർ ശാസ്ത്രത്തിനെ കുരിശിൽ തറയ്ക്കാൻ ഇറങ്ങിത്തിരിക്കും..

എന്തൊരു വിരോധാഭാസം!!

Reaz said...

" മുകളിൽ എഴുതികൂട്ടിയതിൽ കൂടിയ ശാസ്ത്രം എന്താണെന്ന് വിശദീകരിക്കൂ... ഒട്ടിച്ചു വച്ചു, വേർപ്പടുത്തി, സൃഷ്ടിച്ചു, കറങ്ങുന്നു എന്നൊക്കെ പരസ്പരബന്ധമില്ലാതെ എഴുതികൂട്ടിയതിൽ "വ്യക്തതകുറവാണ്‌" പ്രബലമായി കാണുന്നത്. "
= "ഒട്ടിച്ചു വച്ചു, വേർപ്പടുത്തി, സൃഷ്ടിച്ചു, കറങ്ങുന്നു " ഈ വാക്കുകളില്‍ എവിടെയാനു സുഹൃത്തേ പരപര ബന്ധമില്ലാത്തത്‌. വ്യക്തത കുറവ് എന്ന് താങ്കള്‍ പറഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് അങ്ങിനെ ആയി കൊള്ളണമെന്നില്ല. താങ്കള്‍ക്ക് സ്വീകരിക്കാം, തള്ളാം. യാതൊരു നിര്‍ബന്ടവുമില്ല.
എന്ത് തന്നെ പറഞ്ഞാലും ആദ്യം വെട്ടി മാറ്റിയതിനു ഇതൊരു മറുപടിയാകില്ല.

"എഴുതിയിയ വ്യക്തിയുടെ നിലവാരമില്ലായ്മയാണ്‌ ഇത് വ്യക്തമാക്കുന്നത്. ഇത്തരം കാര്യങ്ങളെ പറ്റി, ഇന്നെഴുതുന്ന ഏതൊരു ഗ്രന്ഥത്തിലും, ഇതിലും "വ്യക്തത" ഉണ്ടായിരിക്കും."
=അതും ഞാന്‍ മുകളില്‍ ഉദ്ധരിച്ചിരുന്നു. അത് കൊണ്ടാണല്ലോ നൂറ്റാണ്ടുകളോളം കൊണ്ടുനടന്ന ചാത്ര നിയമങ്ങള്‍ മാറ്റികൊണ്ടേ ഇരിക്കുന്നത്.

"...എങ്ങോട്ടും വളചൊടിക്കാവുന്ന പരുവത്തിൽ എഴുതി വയ്ക്കും എന്നൊക്കെ താങ്കൾക്ക് വേണമെങ്കിൽ വിശ്വസിക്കാം.. ആരും എതിർപ്പ് പറയുന്നില്ലല്ലോ.. "
=എതിര്‍ത്തതിനാല്‍ മാത്രമാണ് ഇവിടെ ചര്‍ച്ചക്ക് നിന്നത്.

"എന്തെ, ഇപ്പൊൾ "കണ്ടനം" താങ്ങാൻ വയ്യേ??"
=പല കമന്റുകളിലായി ഇതിനെല്ലാം പല തവണ മറുപടി പറഞ്ഞതാണ്. ഞാന്‍ തുടങ്ങിയത തന്നെ പതിനാറാം നൂറ്റാണ്ട് മുതലുള്ള ചാത്ര വിശ്വസവും പറഞ്ഞുകൊണ്ടാണ്.
കൂടുതല്‍ ചര്‍ച്ച ആവശ്യമാണെങ്കില്‍ ഫാസിലിന്‍റെ ബ്ലോഗില്ലെക് ക്ഷണിക്കുകയും ചെയ്തു. ചര്‍ച്ച പോസ്റ്റിലെ വിഷയവുമായി ബന്ധം വേണം എന്നാ നിര്‍ബന്ധം എനിക്കുണ്ട്. പക്ഷെ ഒരു യുക്തിവാദിയും അതിന് ധൈര്യം കാണിച്ചിട്ടില്ല.

"ലളിതമായി" എഴുതിയവ അവർ വായിച്ച് മനസ്സിലാക്കുമ്പോൾ, നിങ്ങളുടെ വ്യാഖ്യാനം തന്നെ ഉപയോഗിക്കണം എന്ന് പറയുന്നത്, എഴുതിവച്ചവയൊന്നും അത്ര "ലളിതമായ രീതിയിൽ" അല്ല എന്നല്ലേ അർത്ഥം? "
=ശരിയാണ്. LKG യിലെ ഒരു വിദ്യാര്‍ഥിയെ " 1 + 1 = 2" എന്ന് പഠിപ്പിക്കാന്‍ ആദ്യം കുറച്ച് പ്രയാസമാണ്. അത് മനസിലാകാന്‍ അധ്യാപകന്‍ പല ഉദാഹരണങ്ങളും അവലംഭിച്ചേക്കാം. എന്നാല്‍ ഒരു ഒന്നാം ക്ലാസ്സുകാരന് ഇത് ലളിതവും. പത്താം ക്ലാസുകാരനാണെങ്കിലും മന്ദബുദ്ധിയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട, മനസിലായില്ല എന്ന് അഭിനയിക്കുകയും ചെയ്യാം. അതിനാല്‍ അദ്ധ്യാപകര്‍ ഇത്തരം കേസുകള്‍ ഒഴിവാക്കാറാണ് പതിവ്.
ഹുസൈനുമായി ചര്‍ച്ച തുടങ്ങുമ്പോള്‍ High School നിലവാരം കാണിച്ച യുക്തി വാദികള്‍ പിന്നീട് UP School നിലവാരത്തിലേക്കും , പിന്നീട് LP School.... അങ്ങിനെ ഇപ്പോള്‍ LKG യിലും എത്തിയിരിക്കുക യാണ്.

KP യുടെ കമന്റിലെ എല്ലാം വാചകങ്ങളും ഞാന്‍ കോപ്പി ചെയ്തിട്ടില്ല. അത് വായിക്കേണ്ടവര്‍ക്ക് ഇവിടെ ക്ലിക്ക്‌ ചെയ്യുക.

Reaz said...
This comment has been removed by the author.
Reaz said...

Jack Rabbit said...
[Reaz said]: ഖുര്‍ആനിന്റെ Textual Criticism ആവശ്യപെടുന്നത് തന്നെ അതിലെ ശാസ്ത്ര സത്യങ്ങള്‍ അംഗീകരിക്കുന്നത് കൊണ്ടല്ലേ ? അല്ലാത്ത പക്ഷം ഇവിടെ Textual Criticism ത്തിന്‍റെ ആവശ്യമെന്ത് ?

Reaz ഇന് അല്പം കോമണ്‍ സെന്‍സ് ഉണ്ടാകും എന്നാണ് വിചാരിച്ചത്. ഖുര്‍ആനിന്റെ Textual Criticism ആവശ്യപെടുന്നത് തന്നെ അതിലെ ശാസ്ത്ര സത്യങ്ങള്‍ അംഗീകരിക്കുന്നത് കൊണ്ടാണെന്ന്.ഹാ ഹാ ......

== ഹാ ഹാ ...... എന്ന് പറഞ്ഞാല്‍ മറുപടി ആകുമോ ജാക്കെ ?
ഞാന്‍ ആവര്‍ത്തിക്കുന്നു,
ഇത് വിഷയം മാറ്റാനുള്ള മറ്റൊരു തട്ടിപ്പ്‌ മാത്രമാണ്.
അല്ലാത്ത പക്ഷം ഇവിടെ Textual Criticism ത്തിന്‍റെ ആവശ്യമെന്ത് ?


ഈ വാക്കുകള്‍ ഓര്‍മയുണ്ടോ താങ്കള്‍ക്ക്
"Schon scandal, Textual criticism എന്നിവയൊക്കെ റിയാസ്‌ ആദ്യമായി കേള്‍ക്കുകയാണ്. അതിന്റെ പ്രശ്നമാണ് ഈ നട്ടെല്ല് ഊരി പിടിച്ചുള്ള അങ്കപുറപ്പാട്"
"ആറാം നൂറ്റാണ്ടിലെ കിതാബും കൊണ്ടാണോ റിയാസ് ശാസ്ത്രഖണ്ഡനത്തിനിറങ്ങിയിരിക്കുന്നത്? എന്ന് സുശീല്‍ എഴുതിയതാണ് Textual Criticism എന്ന് വിചാരിച്ചു റിയാസിന്റെ മറുപടി കാണാം"
== താങ്കള്‍ക്ക് വളരെ ലളിതമായത്‌ മനസിലാകാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. വിശദീകരിച്ചപ്പോള്‍ തന്നെയല്ലേ കാര്യം പിടികിട്ടിയത്.

ഇനി ചോദിക്കട്ടെ എന്താണ് താങ്കള്‍ ഉദ്ദേശിച്ച Textual criticism?

"Textual Criticism നടത്തിയാല്‍ ദൈവം നൂലില്‍ കെട്ടിഇറക്കി തന്ന കിതാബുകളൊക്കെ വെറും മനുഷ്യ നിര്‍മിതി ആണെന്ന് സ്പഷ്ടമായി തെളിയും. അത് കൊണ്ടാണ് ഒരു ഇസ്ലാമിക്‌ സര്‍വകലാശാലയില്‍ പോലും ഖുറാന്റെ Textual Criticism പഠിപ്പിക്കാത്തത്. "

== ഇത് ആറാം നൂറ്റാണ്ടില്‍ ഇറങ്ങിയ ഗ്രന്ഥമാണ് എന്ന് സുശീല്‍ അംഗീഘരിച്ചതാണ്. താങ്കള്‍ അത് സമ്മതിക്കുന്നുണ്ടോ ?

ബാക്കിയെല്ലാം കമന്റുകളും മറുപടി പറയപെട്ട വെറും ആവര്‍ത്തനം മാത്രമാണ്. മാളത്തിലേക്ക് പോകാനുള്ള വഴിയടഞാല്‍ പിന്നെന്തു ചെയ്യാന്!!!, പൂര്‍വ പിതാകളെ പോലെ വളയത്തില്‍ കിടന്ന് കറങ്ങുകയല്ലാതെ!!!

Reaz said...

KP,
"Piltdown man scandal ഇന്റെ പേരിൽ, പരിണാമവാദികളെ കുരിശിൽ തറയ്ക്കാൻ ഇറങ്ങിത്തിരിച്ച റിയാസ്, ഹുസൈന്റെ intellectual dishonesty യെ എങ്ങനെ സ്വീകരിക്കുന്നു എന്നറിയാൻ ഒരു കൗതുകം. "
= ഈ വിഷയത്തില്‍ ഉള്ള ചര്‍ച്ച ഞാന്‍ കമന്ടികളിലൂടെ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. എന്നാലും തട്ടിപ്പ് വീരന്മാര്‍ പരിണാമവാദികള്‍ ആണ് എന്ന സമ്മതം ഈ വാക്കുകളില്‍ നിന്ന് ഞാന്‍ ഊഹിക്കുന്നു.
Piltdown man scandal മാത്രമല്ല പരിണാമവാദികളുടെ തട്ടിപ്പുകള്‍, Nebraska man scandal, human cloning...., മുകളില്‍ വിശദീകരിച്ച ഫിഞ്ചുകളിലെ നിരീക്ഷണം,... അങ്ങിനെ നീളുന്നു ആ പട്ടിക.
50 വര്‍ഷത്തോളം പരിണാമ വാദികള്‍ പൊക്കി നടന്ന ഈ Piltdown man സ്രിഷ്ടിക്കപെട്ടത് എന്തിനുവേണ്ടിയായിരുന്നോ ആ ന്യൂന്നത ഇന്നും പരിഹരിക്ക പെട്ടിട്ടില്ല. ഇത്തരം തട്ടിപ്പുകള്‍ കൊണ്ട് ലോകത്തെ മൊത്തം പരിണാമ വാദികള്‍ കബളിപ്പിക്കുകയായിരുന്നു. എത്ര പേരെ അതിന്‍റെ ബലത്തില്‍ ഇവര്‍ കൂകി വിളിച്ചു, അത് ഇന്നും തുടരുന്നു. മറ്റു ചാത്ര തെളിവുകളും അങ്ങിനെ തന്നെ.

ഇത്തരം തട്ടിപുകളിലുള്ള ആരോപണം ഉപേക്ഷിക്കണം എന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നതെങ്കില്‍ തല്‍ക്കാലം അതിനു സാധ്യമല്ല. എന്തുകൊണ്ടെന്നാല്‍ പ്രതിബദ്ധത യുള്ള ഒരു സമൂഹത്തിന്‍റെ ജോലി തട്ടിപ്പുകളും വെട്ടിപ്പുകളും അന്വാഷിച്ച് കണ്ടെത്തുക എന്നത് മാത്രമല്ല, അര്‍ഹിക്കുന ശിക്ഷയും നല്‍കേണ്ടതുണ്ട്.


"I only objected the ill advised attempts of creationists to twist science to provide "scientific basis" for their unscientific beliefs. "
=Twisting science by whom? for what ? It is proved and you are accepted.

"...That being the case, are you willing to call Islam a terrorist religion?"
=തീവ്രവാദം എന്നത് മുസലീങ്ങളില്‍ മാത്രം കാണുന്ന ഒന്നല്ല. Orientalists, Communist, Leninist, protestents,hindhusm, ഫാസിസ്റ്റ്‌, നാസിസ്റ്റ്‌ ... എല്ലാത്തിലും തീവ്രവാദം സജീവമാണ്.
ഇസ്ലാമിലെ തീവ്രവാദം അതിന്‍റെ തുടക്കത്തില്‍ തന്നെ മുസ്‌ലിം ലോകം എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ Piltdown man scandal, Nebraska man ... മുതലായവയുടെ കാര്യം അങ്ങിനെ ആയിരുന്നില്ല. അതുകൊണ്ടാണല്ലോ ഈ ചാത്ര തെളിവുകള്‍ 50 വര്‍ഷവും, നൂറ്റാണ്ടുകളോളവും തിരുത്തപെടാതെ കിടന്നത്. അവയില്‍ ചിലത് ഇന്നും തിരുത്തപെട്ടിട്ടില്ല. അവ ചൂണ്ടി കാണിക്കാന്‍ വേണ്ടി മാത്രമാണ് ഈ പോസ്റ്റിലേക്ക് ചര്‍ച്ചക്ക് വന്നത്.
ഇന്നും തീവ്രവാദികള്‍ നില നില്‍ക്കുന്നു, എതിര്‍പ്പ് തുടരുകയും ചെയ്യുന്നു.

Reaz said...

KP,
"ഹുസൈന്റെ intellectual dishonesty യെ എങ്ങനെ സ്വീകരിക്കുന്നു എന്നറിയാൻ ഒരു കൗതുകം."

= അങ്ങിനെ ഒരു intellectual dishonesty എനിക്ക് ബോധ്യപെടുകയോ, ഹുസൈന്‍ അംഗീകരിച്ചതായോ അറിയില്ല. അത് നിങ്ങളുടെ ഒരു ആരോപണം മാത്രമാണ്. എന്നാല്‍ ശാസ്ത്രത്തിന്റെ പേരിലുള്ള ഈ തട്ടിപ്പുകള്‍ തെളിയിക്കപെട്ടതും അംഗീകരിക്കപെട്ടതുമാണ്.

KP said...

[[Reaz said: ആദ്യം വെട്ടി മാറ്റിയതിനു ഇതൊരു മറുപടിയാകില്ല.]]

അതു കൊള്ളാം.. സുഹൃത്ത് ആദ്യം തന്നെ ഞാൻ വെട്ടിമാറ്റിയത് ഒന്നു കൂടി വായിച്ചു നോക്കുക..

[[ രാപ്പകലുകള്‍ ഉണ്ടാക്കിയതും സൂര്യ-ചന്ദ്രാദികളെ സൃഷ്ടിച്ചതും അല്ലാഹു മാത്രമാകുന്നു. ഒക്കെയും ഓരോ ഭ്രമണപഥങ്ങളില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു. 21:33]]

ഇതിൽ നിന്നും ആയി italics കൊടുത്തിരിക്കുന്നതാണല്ലോ ഞാൻ "വെട്ടിമാറ്റിയത്".. എന്നിട്ട് ആദ്യം ചെന്ന് ശാസ്ത്രം എന്താണെന്നു പഠിക്കുക.. ശാസ്ത്രപരിധിയിൽ പെടാത്തവയെയാണ്‌ ഞാൻ ഒഴിവാക്കിയത് എന്നു പോലും ഗ്രഹിക്കാൻ കഴിയാതെ പോയെല്ലൊ!

[[ഇത്തരം തട്ടിപ്പുകള്‍ കൊണ്ട് ലോകത്തെ മൊത്തം പരിണാമ വാദികള്‍ കബളിപ്പിക്കുകയായിരുന്നു. എത്ര പേരെ അതിന്‍റെ ബലത്തില്‍ ഇവര്‍ കൂകി വിളിച്ചു, അത് ഇന്നും തുടരുന്നു. മറ്റു ചാത്ര തെളിവുകളും അങ്ങിനെ തന്നെ.]]

അതെയോ..കഷ്ടം തന്നെ അല്ലേ?.. സാരമില്ല.. കഴിഞ്ഞ 14 നൂറ്റാണ്ടുകളായി കബളിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ചിലർ വന്ന്, കിത്താബിൽ നിന്ന് ശാസ്ത്രം കണ്ടെത്തി, എല്ലാ ന്യൂനതയും പരിഹരിക്കുമായിരിക്കും!! Harun Yahya ഒക്കെ ചിലർ പഠിച്ചു തുടങ്ങിയല്ലോ.. അപ്പൊ, ഇനി അധിക കാലം വേണ്ടി വരില്ല..

[[ ഇത്തരം തട്ടിപുകളിലുള്ള ആരോപണം ഉപേക്ഷിക്കണം എന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നതെങ്കില്‍ തല്‍ക്കാലം അതിനു സാധ്യമല്ല.]]

തട്ടിപ്പുകളിലുള്ള ആരോപണം ഒഴിവാക്കണം എന്നു ഞാൻ ആവശ്യപ്പെട്ടില്ലല്ലൊ! ഇവിടെ താങ്കളെ പോലെയുള്ളവർ വെറും ഇരട്ടത്താപ്പാണ്‌ കാണിക്കുന്നത്.."ഞമ്മന്റെ മതം, ദൈവം, സാബ്, " എന്നിവയോട് ഒരു സമീപനവും, മറ്റുള്ളവയോട് തികച്ചും വ്യത്യസ്തവും. അതൊന്നും വാചകകസറത്ത് കൊണ്ട് ഒളിച്ചു വയ്ക്കാൻ കഴിയില്ല എന്നു മാത്രം മനസ്സിലാക്കിയാൽ നന്ന്.. "മഞ്ഞക്കണ്ണട" നന്നായി work ചെയ്യുന്നുണ്ട്!!

KP said...

[[KP:"ഹുസൈന്റെ intellectual dishonesty യെ എങ്ങനെ സ്വീകരിക്കുന്നു എന്നറിയാൻ ഒരു കൗതുകം."]]

[[Reaz said: അങ്ങിനെ ഒരു intellectual dishonesty എനിക്ക് ബോധ്യപെടുകയോ, ഹുസൈന്‍ അംഗീകരിച്ചതായോ അറിയില്ല.]]

ഹൊ.. ഒടുവിൽ മറുപടി വന്നല്ലോ.. ആട്ടിൻ തോലിട്ട ചെന്നായ കുറ്റസമ്മതം നടത്തുന്ന വരെ അതിനെ ആടായി തന്നെ കണക്കാക്കണം എന്ന്..

പിന്നെ താങ്കൾക്ക് ബോധ്യവുമായിട്ടില്ല.. ആരോപണവിഷയങ്ങൾ, സ്വയം cross-verify ചെയ്യാതെ അതിനു സാധിക്കുകയുമില്ലല്ലൊ..സാബ് പറയുന്നതും, കിത്താബിലെ പോലെ വേദവാക്യം ആയിരിക്കും.. പിന്നെന്തു cross-verification..

പാവം സത്യാന്വേഷി വരെ ഇതിലും എത്ര മെച്ചമാണ്‌. കൈ വിട്ടു പോയി എന്ന് കണ്ടപ്പോൾ, അവിടെ നിന്ന് മുങ്ങുകയെങ്കിലും ചെയ്തു.

No wonder, ഇരട്ടത്താപ്പിൽ specialize ചെയ്തിരിക്കുന്നവർ, ഹുസൈന്റെ intellectual dishonesty യെ നേരത്തെയും ന്യായീകരിച്ച ചരിത്രമേയുള്ളൂ..


[[Reaz said: ഹുസൈനുമായി ചര്‍ച്ച തുടങ്ങുമ്പോള്‍ High School നിലവാരം കാണിച്ച യുക്തി വാദികള്‍ പിന്നീട് UP School നിലവാരത്തിലേക്കും , പിന്നീട് LP School.... അങ്ങിനെ ഇപ്പോള്‍ LKG യിലും എത്തിയിരിക്കുക യാണ്.]]

intellectual dishonesty യെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന്‌, താങ്കളുടെ പ്രതികരണം വായിച്ചു.. അതിനാൽ തന്നെ മേൽ കൊടുത്തിരിക്കുന്ന താങ്കളുടെ വിലയിരുത്തലും മറ്റ് അസംബന്ധങ്ങളും, അവ അർഹിക്കുന്ന പുച്ഛത്തോടെ ഞാൻ ഒഴിവാക്കുന്നു. വെറുതേ മാർക്കിടാൻ നടന്ന പോരല്ലോ മാഷെ!!

Many thanks

Jack Rabbit said...

[Reaz]: അത് കൊണ്ടാണല്ലോ നൂറ്റാണ്ടുകളോളം കൊണ്ടുനടന്ന ചാത്ര നിയമങ്ങള്‍ മാറ്റികൊണ്ടേ ഇരിക്കുന്നത്.

റിയാസ്,

ആദ്യം ശാസ്ത്രം എന്താണെന്നു മനസിലാക്കു. ആ അടിസ്ഥാന വിവരം താങ്കള്‍ക്ക് ഇല്ലാത്തതു കാരണമാണ് ശാസ്ത്രം നൂറ്റാണ്ടുകള്‍ കൂടുമ്പോള്‍ അഭിപ്രായം മാറ്റുമെന്ന്, ഞമ്മടെ കിതാബ് എല്ലാ കാലത്തേക്കും ഉള്ളതാണെന്നും വാദിക്കുന്നത്. ശാസ്ത്രം തെളിവ് കിട്ടുന്നത് അനുസരിച്ച് models/representations of reality refine ചെയ്തു കൊണ്ടിരിക്കും.

"(പ്രവാചക സന്ദേശം) അംഗീകരിക്കാന്‍ വിസമ്മതിച്ച ജനം ചിന്തിക്കുന്നില്ലേ? എന്തെന്നാല്‍ ഈ ആകാശ-ഭൂമികളൊക്കെയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാമവയെ വേര്‍പെടുത്തി." 21: 30


രാപ്പകലുകള്‍ ഉണ്ടാക്കിയതും സൂര്യ-ചന്ദ്രാദികളെ സൃഷ്ടിച്ചതും അല്ലാഹു മാത്രമാകുന്നു. ഒക്കെയും ഓരോ ഭ്രമണപഥങ്ങളില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു. 21:33

"സൂര്യന്‍ അതിന്റെ സുസ്ഥിര പഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാകുന്നു" 36:37


അല്ലാതെ അളളായുടെ ലളിതമായ ഭാഷയില്‍ തന്നിരിക്കുന്നത് വ്യാഖ്യാനിച്ചു കഴിയുമ്പോള്‍ ബിഗ്‌ ബാങ്ങും, ഭൂമി സൂര്യനെയാണ് ചുറ്റുന്നതെന്നും ചന്ദ്രന്‍ ഭൂമിയെ ആണ് ചുറ്റുന്നതെന്നും എന്നിട്ട് ഇവയെല്ലാം കൂടി galactic centre നെ ചുറ്റുന്നുന്ടെന്നും ഒക്കെ പറയുക അല്ല.

Jack Rabbit said...

[KP]: "ഹുസൈന്റെ intellectual dishonesty യെ എങ്ങനെ സ്വീകരിക്കുന്നു എന്നറിയാൻ ഒരു കൗതുകം."

[Reaz]: അങ്ങിനെ ഒരു intellectual dishonesty എനിക്ക് ബോധ്യപെടുകയോ, ഹുസൈന്‍ അംഗീകരിച്ചതായോ അറിയില്ല. അത് നിങ്ങളുടെ ഒരു ആരോപണം മാത്രമാണ് എന്തുകൊണ്ടെന്നാല്‍ പ്രതിബദ്ധത യുള്ള ഒരു സമൂഹത്തിന്‍റെ ജോലി തട്ടിപ്പുകളും വെട്ടിപ്പുകളും അന്വാഷിച്ച് കണ്ടെത്തുക എന്നത് മാത്രമല്ല, അര്‍ഹിക്കുന ശിക്ഷയും നല്‍കേണ്ടതുണ്ട്.

[JR]: Did Hussain show intellectual dishonesty by giving evidence of creationist research which he himself doesn't believe ?


[Subair]: ഇല്ല.

Background: Hussain gave two examples of research by Biblical creationists who assumed Genesis version of 6000 yr old earth and a world wide flood at Noah's time and later "concluded" their assumption was right. Hussain said he gave this as evidences to show "scientific research" is also done, but he doesn't believe in their assumptions that Bible is correct. Many people including Appottan objected to this dishonest behavior

---------

[JR]: Did Hussain show intellectual dishonesty earlier by saying he has clear timelines for creationism and now claiming he doesn't know the age of creation ?

[Subair]: ഇല്ല.

Background: Hussain proposed creationism as an alternative and valid hypothesis to standard model in evolution or cosmology. He said creation model has clear time lines (which describes what happened when). But when asked to give his estimate of age of creation, he backed off like a coward and said he doesn't know when was creation done and the question doesn't come under the scope of timelines. Many people including Appottan objected to this dishonest behavior

------------------------
പ്രതിബദ്ധതയുള്ള ഒരു സമൂഹത്തിന്‍റെ മൂന്ന് (ഫാസിലും) മാന്യന്മാരെ ബ്ലോഗ്‌ വഴി പരിചയപെടാന്‍ സാധിച്ചല്ലോ ? ഞമ്മുടെ കിതാബ്, ഞമ്മുടെ പ്രവാചകന്‍, ഞമ്മുടെ അള്ള, ഞമ്മടെ ആകെയുള്ള ഒറിജിനല്‍ ചിന്തകനായ പുന്നാര ഖണ്ടകന്‍ - ഇവയെ സംരക്ഷിക്കാന്‍ ഞമ്മള്‍ എന്ത് തട്ടിപ്പും ചെയ്യും

Reaz said...

KP Said:,
"[[ രാപ്പകലുകള്‍ ഉണ്ടാക്കിയതും സൂര്യ-ചന്ദ്രാദികളെ സൃഷ്ടിച്ചതും അല്ലാഹു മാത്രമാകുന്നു. ഒക്കെയും ഓരോ ഭ്രമണപഥങ്ങളില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു. 21:33]]

ഇതിൽ നിന്നും ആയി italics കൊടുത്തിരിക്കുന്നതാണല്ലോ ഞാൻ "വെട്ടിമാറ്റിയത്".. "

==അല്ല!!! ഒരു കള്ളം 2000000... തവണ ആവര്‍ത്തിച്ചാലും അത് കള്ളം തന്നെ ആയിരിക്കും.


പ്രിയ KP,
ഈ വിഷയത്തില്‍ തന്നെ ഒരു സമവായമുണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അല്ലാതെ ഇത്തരം കാപട്യവുമായി ചര്‍ച്ച തുടരാന്‍ എനിക്ക് താല്പര്യമില്ല.
ഇനി താങ്കള്‍ പറയൂ മുകളില്‍ italics ചെയ്ത വാക്കുകളില്‍ ഉറച്ചു നില്‍കുന്നുണ്ടോ ? കമന്റു പുന:പരിശോധിക്കാന്‍ ഒരു ചാന്‍സും കൂടെ ഞാന്‍ നല്‍കുന്നു.

"എന്നിട്ട് ആദ്യം ചെന്ന് ശാസ്ത്രം എന്താണെന്നു പഠിക്കുക.. ശാസ്ത്രപരിധിയിൽ പെടാത്തവയെയാണ്‌ ഞാൻ ഒഴിവാക്കിയത് എന്നു പോലും ഗ്രഹിക്കാൻ കഴിയാതെ പോയെല്ലൊ!"
== ഇത് തൊട്ടുമുകളിലെ ഉത്തരവുമായി ബന്ധപെട്ടിരിക്കുന്ന കാര്യമാണ്. അതിനാല്‍ ആദ്യം മുകളിലെ കാര്യത്തില്‍ ചര്‍ച്ചനടക്കട്ടെ, ശേഷം ഈ വിഷയം കൈകാര്യം ചെയ്യാം.

Reaz said...

jack,

"ആദ്യം ശാസ്ത്രം എന്താണെന്നു മനസിലാക്കു. ആ അടിസ്ഥാന വിവരം താങ്കള്‍ക്ക് ഇല്ലാത്തതു കാരണമാണ് ശാസ്ത്രം നൂറ്റാണ്ടുകള്‍ കൂടുമ്പോള്‍ അഭിപ്രായം മാറ്റുമെന്ന്, ഞമ്മടെ കിതാബ് എല്ലാ കാലത്തേക്കും ഉള്ളതാണെന്നും വാദിക്കുന്നത്. ശാസ്ത്രം തെളിവ് കിട്ടുന്നത് അനുസരിച്ച് models/representations of reality refine ചെയ്തു കൊണ്ടിരിക്കും. "


=തെളിവില്ലാത്ത കാര്യങ്ങളാണ് പരിണാമം ഉള്‍പെടെയുള്ള അനേകം ചാത്രങ്ങളെന്ന് അവസാനം സമ്മതിച്ചല്ലൊ. GREAT . Thanks Jack.



"പ്രതിബദ്ധതയുള്ള ഒരു സമൂഹത്തിന്‍റെ മൂന്ന് (ഫാസിലും) മാന്യന്മാരെ ബ്ലോഗ്‌ വഴി പരിചയപെടാന്‍ സാധിച്ചല്ലോ ? ഞമ്മുടെ കിതാബ്, ഞമ്മുടെ പ്രവാചകന്‍, ഞമ്മുടെ അള്ള, ഞമ്മടെ ആകെയുള്ള ഒറിജിനല്‍ ചിന്തകനായ പുന്നാര ഖണ്ടകന്‍ - ഇവയെ സംരക്ഷിക്കാന്‍ ഞമ്മള്‍ എന്ത് തട്ടിപ്പും ചെയ്യും"


= മാളത്തിലേക്ക് പോകാനുള്ള വഴിയടഞാല്‍ പിന്നെന്തു ചെയ്യാന്!!!, പൂര്‍വ പിതാകളെ പോലെ വളയത്തില്‍ കിടന്ന് കറങ്ങുകയല്ലാതെ!!!

ഇതുപോലുള്ള മറ്റു ആരോപണങ്ങള്‍ക്ക് നല്‍കിയ മറുപടി കാണുക.

Jack:"കിതാബിലുള്ളത് സൃഷ്ടിയാണ്‌. അതില്‍ താങ്കള്‍ പൂര്‍ണമായും വിശ്വസിക്കുന്നു. പരിണാമം നടന്നു എന്ന് സമ്മതിച്ചാല്‍ കിതാബിലുള്ളത് തെറ്റാണെന്ന് വരും."
ഞാന്‍ നല്‍കിയ മറുപടി :
=സുശീല്‍ ഇതുകൂടി ചോദിച്ചിരുന്നു: "ലഭ്യമായ അറിവുവെച്ച് നിരീക്ഷിക്കാവുന്നതും പരീക്ഷിക്കാവുന്നതും വൈരുദ്ധ്യമില്ലാത്തതുമായ മറ്റൊരു സാധ്യത; അത് കിതാബിലെ അറിവിന്‌ അനുകൂലമല്ലെങ്കില്‍ റിയാസ്, താങ്കള്‍ ശരിവെയ്ക്കുമോ?"

സുശീലിന് നല്‍കിയ ഉത്തരം : വിശ്വസിക്കും (ശരിവെക്കും)

KP said...

റിയാസെ..
Intellectual dishonesty എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനു താങ്കളുടെ മറുപടി ആവശ്യപ്പെട്ടാണ്‌ ഞാൻ ഈ ചർച്ചയിൽ ഇടപെട്ടതു തന്നെ (Although, I did make comments on twisting science to provide scientific basis to unscientific beliefs)..ആ ചോദ്യം ഒഴിവാക്കി കൊണ്ട്, കിത്താബിലെ ഏതൊക്കെയൊ വരികൾ ഉദ്ധരിച്ച് "കണ്ടിക്കൂ, കണ്ടിക്കൂ" എന്ന മുറവിളി കൂട്ടിയത് താങ്കളും.

ഇത്രയും കാര്യത്തിൽ തർക്കമുണ്ടാകില്ല എന്നു കരുതുന്നു.. പിന്നെ താങ്കൾ ഉദ്ധരിച്ച വരികളിൽ "ഒട്ടിച്ചു വച്ചു, വേർപ്പടുത്തി, സൃഷ്ടിച്ചു, കറങ്ങുന്നു" എന്നൊക്കെ എഴുതികൂട്ടിയിട്ടുണ്ട്.. താങ്കളുടെ "വ്യാഖ്യാനമാകട്ടെ "ഒക്കെയും ഓരോ ഭ്രമണപഥങ്ങളില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു" എന്നിവയെ പറ്റി മാത്രമായിരുന്നു.., For reference, please see your comment posted at April 13, 2011 1:22 AM

സ്വാഭാവികമായും, എന്റെ മറുപടിയിൽ ഞാൻ അവ മാത്രമെ പരാമർശിച്ചുള്ളൂ. അതിൽ തന്നെ പ്രസക്തിയില്ല എന്നു തോന്നിയവ ഒഴിവാക്കുകയും ചെയ്തു ("സൃഷ്ടിച്ചു")..(Posted by KP to പരിണാമം at April 14, 2011 2:00 AM)


അപ്പോൾ മുതൽ, താങ്കൾ ഞാൻ "വെട്ടിമാറ്റി" എന്നായി കരച്ചിൽ!! (Posted by Reaz to പരിണാമം at April 14, 2011 8:48 AM ) സുഹൃത്തേ, താങ്കൾ തന്നെ വിശദീകരണത്തിൽ "വെട്ടിമാറ്റിയതിൽ" കൂടുതൽ ഒന്നും ഞാൻ ചെയ്തിട്ടില്ല.

താങ്കളുടെ അലമുറയിട്ടുള്ള കരച്ചിൽ കണ്ടപ്പോൾ ഞാൻ വിശദീകരണമാണോ "വെട്ടിമാറ്റിയത്" എന്ന് ചോദിച്ചു..(Posted by KP to പരിണാമം at April 14, 2011 3:39 PM) "

"അല്ലല്ലോ" എന്ന താങ്കളുടെ മറുപടിക്കു ശേഷം, "ഒട്ടിച്ചു വച്ചു, വേർപ്പടുത്തി, സൃഷ്ടിച്ചു, കറങ്ങുന്നു" എന്ന് എഴുതിക്കൂട്ടിയവയിൽ ഒന്നും കാര്യമായ വകുപ്പില്ലെന്നു സൂചിപ്പിക്കുകയും ചെയ്തു.. Posted by KP to പരിണാമം at April 14, 2011 11:30 PM

KP said...

റിയാസെ..

എന്താണു നിങ്ങളുടെ പ്രശ്നം എന്ന് എനിക്ക് മനസ്സിലാകുന്നില്ല.. എന്താ താങ്കൾ മറ്റു മനുഷ്യരെ ഒരിക്കലും വിശ്വസിക്കില്ലെ? കിത്താബിലേതു മാത്രമേ വിശ്വസിക്കൂ?

ഒരാൾ വിശദീകരണം തന്നതിനു ശേഷവും പിന്നെയും അതിൽ തന്നെ കടിച്ച് തൂങ്ങി കിടക്കുന്നത്, ഇതിനു മുന്നേ ഞാൻ മറ്റൊരു സന്ദർഭത്തിലെ കണ്ടിട്ടുള്ളൂ.. താങ്കളെ പോലെ തന്നെ, അവിടെയും "ഞമ്മന്റെ" കൂട്ടത്തിലെ intellectual dishonesty യെ ന്യായീകരിക്കുന്ന നിലപാടുകളാണവിടെയും ദൃശ്യമായത്!!

മാത്രമല്ല, ഞാൻ intellectual dishonesty യുമായി ബന്ധപ്പെട്ടു ചോദിച്ച ചോദ്യത്തിനുള്ള താങ്കളുടെ മറുപടി കണ്ടു.. റിയാസ് ആദ്യം തന്നെ ശാസ്ത്രം എന്തെന്നു മനസ്സിലാക്കുക.. പിന്നെ, കഴിയുമെങ്കിൽ intellectual honesty, research integrity എന്നിവയെ പറ്റി വായിക്കുക.. അതിനു ശേഷം, ഇരട്ടത്താപ്പും, മഞ്ഞക്കണ്ണടയും ഒക്കെ മാറ്റി വച്ച് വസ്തുതകളെ വിലയിരുത്താനുള്ള പക്വതയൊക്കെ ആകട്ടെ.. എന്നിട്ട് സംവാദത്തിനിറങ്ങ്.. അങ്ങനെയുള്ള ഒരു കാലം വരുന്നെങ്കിൽ, അപ്പോൾ എനിക്ക് താല്പര്യമുണ്ടെങ്കിൽ ഞാനും പങ്കെടുക്കാം.. Good Luck!!!

KP said...

Susheel:

Please release my comments..Thanks

Jack Rabbit said...

[JR]: ആദ്യം ശാസ്ത്രം എന്താണെന്നു മനസിലാക്കു. ആ അടിസ്ഥാന വിവരം താങ്കള്‍ക്ക് ഇല്ലാത്തതു കാരണമാണ് ശാസ്ത്രം നൂറ്റാണ്ടുകള്‍ കൂടുമ്പോള്‍ അഭിപ്രായം മാറ്റുമെന്ന്, ഞമ്മടെ കിതാബ് എല്ലാ കാലത്തേക്കും ഉള്ളതാണെന്നും വാദിക്കുന്നത്. ശാസ്ത്രം തെളിവ് കിട്ടുന്നത് അനുസരിച്ച് models/representations of reality refine ചെയ്തു കൊണ്ടിരിക്കും.

[Reaz]:തെളിവില്ലാത്ത കാര്യങ്ങളാണ് പരിണാമം ഉള്‍പെടെയുള്ള അനേകം ചാത്രങ്ങളെന്ന് അവസാനം സമ്മതിച്ചല്ലൊ.



--------------------------------

കൊള്ളം റിയാസ്, ഞാന്‍ എഴുതിയതിനെ അങ്ങനെ ഒരു അര്‍ത്ഥമുണ്ടെന്ന് വായിച്ചെടുക്കാന്‍. വെറുതെയല്ല അളളായുടെ ലളിതമായ ഭാഷയില്‍ തന്നിരിക്കുന്ന താഴെ കൊടുത്ത സുറ വായിച്ചു വ്യാഖ്യാനിച്ചു കഴിയുമ്പോള്‍ ബിഗ്‌ ബാങ്ങും, ഭൂമി സൂര്യനെയാണ് ചുറ്റുന്നതെന്നും ചന്ദ്രന്‍ ഭൂമിയെ ആണ് ചുറ്റുന്നതെന്നും എന്നിട്ട് ഇവയെല്ലാം കൂടി galactic centre നെ ചുറ്റുന്നുന്ടെന്നും ഒക്കെ പറയുന്നത്


[Reaz]:"(പ്രവാചക സന്ദേശം) അംഗീകരിക്കാന്‍ വിസമ്മതിച്ച ജനം ചിന്തിക്കുന്നില്ലേ? എന്തെന്നാല്‍ ഈ ആകാശ-ഭൂമികളൊക്കെയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാമവയെ വേര്‍പെടുത്തി." 21: 30


രാപ്പകലുകള്‍ ഉണ്ടാക്കിയതും സൂര്യ-ചന്ദ്രാദികളെ സൃഷ്ടിച്ചതും അല്ലാഹു മാത്രമാകുന്നു. ഒക്കെയും ഓരോ ഭ്രമണപഥങ്ങളില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു. 21:33

"സൂര്യന്‍ അതിന്റെ സുസ്ഥിര പഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാകുന്നു" 36:37

KP said...

[JR]: ആദ്യം ശാസ്ത്രം എന്താണെന്നു മനസിലാക്കു. ആ അടിസ്ഥാന വിവരം താങ്കള്‍ക്ക് ഇല്ലാത്തതു കാരണമാണ് ശാസ്ത്രം നൂറ്റാണ്ടുകള്‍ കൂടുമ്പോള്‍ അഭിപ്രായം മാറ്റുമെന്ന്, ഞമ്മടെ കിതാബ് എല്ലാ കാലത്തേക്കും ഉള്ളതാണെന്നും വാദിക്കുന്നത്. ശാസ്ത്രം തെളിവ് കിട്ടുന്നത് അനുസരിച്ച് models/representations of reality refine ചെയ്തു കൊണ്ടിരിക്കും.

[Reaz]:തെളിവില്ലാത്ത കാര്യങ്ങളാണ് പരിണാമം ഉള്‍പെടെയുള്ള അനേകം ചാത്രങ്ങളെന്ന് അവസാനം സമ്മതിച്ചല്ലൊ.

***********************************
@Jack:


താങ്കൾ പറഞ്ഞതിൽ നിന്നും റിയാസ് നടത്തിയത് സമാനതകളില്ലാത്ത ഒരു "വ്യാഖ്യാനമായിരുന്നു" എന്ന് പറയാതിരിക്കാൻ വയ്യ. വെറുതേയല്ല, ഞാൻ "വെട്ടിമാറ്റി" എന്നും പറഞ്ഞ് റിയാസ് കുത്തിമറയുന്നത്..


ലളിതമായി എഴുതുന്നതൊക്കെയും "വ്യാഖ്യാനിച്ച്" വേറെ അർത്ഥം കൊടുക്കാതെ ഇവർക്കൊന്നും സമാധാനം കിട്ടില്ല എന്നു തോന്നുന്നു. ഇക്കാര്യത്തിൽ അഗ്രഗണ്യനായ ഒരാളുടെ വിക്രിയകൾ സുശീലിന്റെ പുതിയ പോസ്റ്റിൽ ആവോളം കാണാം!!

Reaz said...

KP Said:,

"[[ രാപ്പകലുകള്‍ ഉണ്ടാക്കിയതും സൂര്യ-ചന്ദ്രാദികളെ സൃഷ്ടിച്ചതും അല്ലാഹു മാത്രമാകുന്നു.
ഒക്കെയും ഓരോ ഭ്രമണപഥങ്ങളില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു. 21:33]]

ഇതിൽ നിന്നും ആയി italics കൊടുത്തിരിക്കുന്നതാണല്ലോ ഞാൻ "വെട്ടിമാറ്റിയത്".. "

=ഞാന്‍ ചോദിച്ച ചോദ്യം ഈ പറഞ്ഞതില്‍ താങ്കള്‍ ഉറച്ചു നില്‍കുന്നുണ്ടോ എന്ന് മാത്രമായിരുന്നു.

അല്ലാതെ താങ്കളുടെ ബേ .. ബേ.. ബേ ഉത്തരമൊന്നും എനിക്ക് വേണ്ട.
സ്വന്തം വാക്കുകള്‍ക്ക് പോലും ഉറപ്പു നല്‍കാന്‍ കഴിയാത്തവര്‍.

സുശീലിന് മറുപടിയായി April 13, 2011 1:22 AM ന് ഞാന്‍ എഴുതിയ കമന്റു ഇവിടെ വായിക്കാം
അതിനുള്ള KP യുടെ കണ്ടനം (April 14, 2011 2:00 AM ന് ) ഇവിടെ നേരിട്ട് വായിക്കാം.

ഖുര്‍ആനിനെ ഇത്ര പേടിയോ ?

എന്തിനു വേണ്ടി വെട്ടിമാറ്റി എന്നത് മലയാളം വായിക്കാനറിയുന്ന ഒരു LKG കുട്ടിക്ക് പോലും മനസിലാക്കാന്‍ പറ്റും എന്നതിനാല്‍ ഞാന്‍ വിശദീകരിക്കുന്നില്ല. കാര്യങ്ങള്‍ അത്രയും ലളിതമാണ്. എന്നാല്‍ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

ഇവനാണ് പോലും ഹുസൈന്‍റെ intelectual dishonesty ചോദ്യം ചെയ്യാന്‍ വന്നിരുക്കന്നത്. വേശ്യയുടെ ചാരിത്ര്യ പ്രസംഗം. മണ്ണാങ്കട്ട !!!



പൂര്‍വ്വ പിതാകളെ പോലെ വളയത്തില്‍ കിടന്ന് കറങ്ങുന്നPiltdown മാനെ ഞാന്‍ മനപൂര്‍വം ഒഴിവാക്കുന്നു. പരിണാമം തിരിച്ചു നടന്നു എന്നും പറഞ്ഞു സുശീല്‍ എങ്ങാനും മനുഷ്യ പരിണാമശ്രേണിയില്‍ ഇവനെ ഉള്‍പെടുത്തിയാല്‍ Creationist കളുടെ കാര്യം കഴിഞ്ഞു. ഞാന്‍ അങ്ങിനെ ഒരു സാഹചര്യം ഉണ്ടാക്കുന്നില്ല.

KP said...

റിയാസെ..

കിത്താബ് വായിച്ച് "വ്യാഖ്യാനിച്ച്" മനസ്സിലാക്കുന്നത് പോലെയെ മറ്റെല്ലാം മനസ്സിലാക്കൂ എന്ന് താങ്കൾ നിർബന്ധം പിടിച്ചാൽ എനിക്കൊന്നും ചെയ്യാനില്ല.. പറയാനുള്ളതെല്ലാം എന്റെ മുൻ കമന്റുകളിൽ കാണാം.. (dated -April 18, 2011 4:29 PM & April 18, 2011 4:30 PM).

യാതൊരു ആവശ്യവുമില്ലാതെ അതുമിതും പറഞ്ഞ് കൂട്ടിയതിനാലും, സ്വന്തം ഇരട്ടത്താപ്പ് തുറന്നുകാട്ടപ്പെട്ടതിനാലും, താങ്കൾക്ക് അവ അംഗീകരിക്കാൻ ബുദ്ധിമുട്ട് കാണും.. ഞാനത് മനസ്സിലാക്കുന്നു. അതിനാൽ തന്നെ താങ്കളുടെ ധാർമികരോഷപ്രകടനത്തെ അവ അർഹിക്കുന്ന പുച്ഛത്തോടെ ഞാൻ അവഗണിക്കുന്നു

താങ്കളുടെ "വെട്ടിമാറ്റൽ" ആരോപണം പോലും അനാവശ്യം ആയിരുന്നു എന്ന് my previous comments (dated -April 18, 2011 4:29 PM & April 18, 2011 4:30 PM്) തെളിയിക്കുന്നു.. അവയ്ക്ക് താങ്കൾക്ക് മറുപടിയുണ്ടെങ്കിൽ, തുടർന്ന് ഞാൻ പ്രതികരിക്കാം. അതല്ലെങ്കിൽ, താങ്കൾക്ക് മനസ്സിലാക്കാത്തത് LKG കുട്ടികൾക്കെങ്കിലും മനസ്സിലാക്കട്ടെ എന്നു മാത്രം കൂട്ടി ചേർക്കുന്നു.. പിന്നെ ഇരട്ടത്താപ്പും, മഞ്ഞക്കണ്ണടയും താങ്കൾക്ക് നന്നായി ചേരുന്നുമുണ്ട്! ഇതേ ശൈലിയിൽ തന്നെ മുന്നോട്ടു പോകുക.. Good Luck

Reaz said...

KP Said:,

"[[ രാപ്പകലുകള്‍ ഉണ്ടാക്കിയതും സൂര്യ-ചന്ദ്രാദികളെ സൃഷ്ടിച്ചതും അല്ലാഹു മാത്രമാകുന്നു. ഒക്കെയും ഓരോ ഭ്രമണപഥങ്ങളില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു. 21:33]]

ഇതിൽ നിന്നും ആയി italics കൊടുത്തിരിക്കുന്നതാണല്ലോ ഞാൻ "വെട്ടിമാറ്റിയത്".. "

=ഇപ്പറഞ്ഞ താങ്കളുടെ വാക്കുകളില്‍ താങ്കള്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ ?

Anil said...

പ്രിയ Reaz

ഒരു നൂറ് കൊല്ലം മുന്‍പ് ഉണ്ടായിരുന്ന സൌകര്യങ്ങളോ അറിവുളോ അല്ല ഇന്ന് നമുക്ക് ഉള്ളത്. ഒരു കൂട്ടം ആളുകള്‍ താങ്കളെപ്പോലുള്ള പിന്തിരിപ്പന്‍മാരുടെ അവഹേളനവും പരിഹാസവും വകവക്കാതെ അവരുടെ ജോലി തുടര്‍ന്നത് കൊണ്ടാണ് ഇതൊക്കെ സാധ്യമായതും.
അത് ഇനിയും തുടര്‍ന്നുകൊണ്ടിരിക്കും. താങ്കള്‍ എത്ര പരിഹസിച്ചാലും പുതിയ അറിവുകള്‍ കിട്ടികൊണ്ടിരിക്കും. അപ്പോഴും എല്ലാം ഇവിടുണ്ടെന്നു പറഞ്ഞു താങ്കളെപ്പോലുള്ളവര്‍ കിതാബും ആയി ഇറങ്ങും.
അന്നും ഇന്നും കണ്ടുപിടുത്തങ്ങളുടെ അവലംബം, താങ്കളുടെ മതത്തിന്റെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും മതത്തിന്റെയോ ഗ്രന്ഥങ്ങള്‍ അല്ല എന്നുള്ളതും തുറന്ന മനസോടെ നോക്കിയാല്‍ താങ്കള്‍ക്കു കാണാം.
ശാസ്ത്രം തരുന്ന സൌകര്യങ്ങള്‍ പരമാവധി ഉപയോഗിച്ച് ശാസ്ത്രത്തെ ഇങ്ങനെ ചീത്ത വിളിക്കുമ്പോള്‍ താങ്കള്‍ എത്രമാത്രം മതാന്ധന്‍ ആണെന്ന് താങ്കള്‍ തന്നെ കാണിച്ചു തരുന്നു.

പക്ഷെ താങ്കളുടെ ഈ വാദം കൊണ്ട് ഒരു പ്രയോജനം ഉണ്ട്. സത്യാന്യോഷികള്‍ക്ക് കാര്യം പെട്ടന്ന് മനസിലാകും.

നന്ദി

Subair said...

അനില്‍, താങ്കള്‍ തെട്ടിദ്ധരിച്ച പോലെ ഇവിടെ ശാസ്ത്രവും മതവും തമ്മിലല്ല സംവാദം, മതവും യുക്തിവാദവും തമ്മിലാണ്. ശാസ്ത്രത്തെ യുക്തിവാദികള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി വളചൊടിക്കുമ്പോളും തെറ്റായി വ്യാഖാനിക്കുമ്പോഴും ‍ എതിര്‍ക്കുന്നു എന്ന് മാത്രം. പരിണാമവാദം ശരിയാണ് എന്ന് സങ്കല്‍പ്പിച്ചാല്‍ പോലും ദൈവ നിഷേധം അതിന്‍റെ അതിന്‍റെ അനിവാര്യതയല്ല. എന്നാല്‍ ഡോകിന്സിനെ പോലെയുള്ളവര്‍ ഈ രീതിയില്‍ ആണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്‌. പരിണാമ വാദത്തിനെതിരെയുള്ള വിമര്‍ശങ്ങള്‍ അങ്ങേയറ്റം അസഹിശ്നുതയൊദൊഇ കൂടിയാണ് ഇവര്‍ കാണുന്നത്. ഡോകിന്സിനെ നിരീശ്വര മൌലികവാദി എന്ന് പലരും വിശേഷിപ്പുക്കുന്നതതും അതുകൊണ്ടാണ്.

ശാസ്ത്രത്തിന്റെയും മതത്തിന്റെയും മേഖല വിത്യസ്തമാണ്, അത് കൊണ്ട് തെന്നെ മിക്കപ്പോഴും അവക്കു സമാന്തരമായി സഞ്ചരിക്കാം. ശാസ്ത്ര കണ്ടുപിടുത്തത്തെ നിരാകരിക്കുന്ന മതങ്ങള്‍ എതിര്ക്കപ്പെ‍ടെണ്ടതും ആണ്.

പരിണാമവാദത്തിനെതിരെ ഉന്നയിക്കുന്ന വിമര്‍ശനഗല്‍ എല്ലാം തെന്നെ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ആണ്, അവയില്‍ പലതിലും അബദ്ധങ്ങള്‍ ഉണ്ടാകാം, എന്നാല്‍ തെന്നെയും പല വിമാര്‍ശനങ്ങളും ന്യായമാണ് എന്നാണ് എന്റെ പരിമിതമായ പരിശോധനയില്‍ എനിക്ക് ബോധ്യമായത്.

അത് എന്ത് തെന്നെയായിരുന്നാലും, പ്രപഞ്ചത്തിലെ ഡിസൈന്‍ ചൂണ്ടിക്കാട്ടി അതിനു പിന്നില്‍ ദൈവമാണ് എന്ന് പറയുന്ന വിശ്വാസിയെക്കാള്‍ കൂടുതലായൊരു വിശദീകരണവും, അതിന് പിന്നില്‍ പ്രകൃതിയാണ് ആണെന്ന് പറയുന്ന നിരീശ്വര വാദി നല്‍കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

KP said...

റിയാസെ..

ചക്കെന്ന് പറഞ്ഞാൽ "വ്യാഖ്യാനിച്ച്" കൊക്കെന്ന് മനസ്സിലാക്കുന്നവനാണ്‌ താങ്കൾ. ബ്ലോഗിലെ ചർച്ചകൾ വീക്ഷിക്കുന്നതിൽ നിന്നും താങ്കളെ പോലെയുള്ള "വ്യാഖ്യാതാകളെ" പറഞ്ഞ് മനസ്സിലാക്കാൻ അത്ര എളുപ്പമല്ലെന്ന് ഞാൻ തിരിച്ചറിയുന്നു. പിന്നെ എന്തിനു ഞാൻ കൂടുതൽ മിനക്കെടണം?

ഇപ്പൊൾ തന്നെ താങ്കൾ അർഹിക്കുന്നതിലും കൂടുതൽ പരിഗണന ഞാൻ നൽകി കഴിഞ്ഞു. മാത്രമല്ല, നേരത്തെ സൂചിപ്പിച്ചതു പോലെ, എനിക്ക് പറയാനുള്ളതെല്ലാം എന്റെ മുൻ കമന്റുകളിൽ കാണാം ((dated -April 18, 2011 4:29 PM & April 18, 2011 4:30 PM - These comments clearly show that even your accusation of "വെട്ടിമാറ്റൽ" was totally unwarranted.) താങ്കൾക്ക് അവ വായിച്ച് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ, എനിക്ക് കൂടുതൽ ഒന്നും ചെയ്യാനില്ല..

ഇരട്ടത്താപ്പും, മഞ്ഞക്കണ്ണടയും കൈമുതലായുള്ള താങ്കൾ കൂടുതൽ പുലഭ്യവുമായി പുറകേ നടന്നേക്കാം.. ഒരു ചെറു പുഞ്ചിരിയോടെ താങ്കളെ അവഗണിക്കുകയെന്നത് എന്നെ സംബന്ധിച്ച് വളരെ നിസ്സാരകാര്യമാണ്‌ സുഹൃത്തേ..

Many thanks

Jack Rabbit said...

[സുബൈര്‍]: പരിണാമവാദം ശരിയാണ് എന്ന് സങ്കല്‍പ്പിച്ചാല്‍ പോലും ദൈവ നിഷേധം അതിന്‍റെ അതിന്‍റെ അനിവാര്യതയല്ല.

ഏയ്‌, അപ്പോള്‍ നമ്മള്‍ ദൈവം പരിണാമം ഉപയോഗിച്ചാണ് സൃഷ്ടി നടത്തിയതതെന്നു കിതാബ്‌ അങ്ങോട്ട്‌ വ്യഖ്യാനിചെടുക്കും. There is no room for any interventionist or designer god in evolution.


ശാസ്ത്രത്തിന്റെയും മതത്തിന്റെയും മേഖല വിത്യസ്തമാണ്, അത് കൊണ്ട് തെന്നെ മിക്കപ്പോഴും അവക്കു സമാന്തരമായി സഞ്ചരിക്കാം. ശാസ്ത്ര കണ്ടുപിടുത്തത്തെ നിരാകരിക്കുന്ന മതങ്ങള്‍ എതിര്ക്കപ്പെ‍ടെണ്ടതും ആണ്.

ഇത് Stephen Gould ഇന്റെ Non overlapping Magisteria (NOMA) proposal ആണ്. That is wrong.

Religion makes physical/existential claims about our world.

eg:

1. How old is earth, when was organisms created ?

2. Jesus walked over water

3. Muhammed travelled on a horse to heaven and some even claim he split the moon

4. Sai Baba producing physical materials out of thin air and believers claiming it is by divine power.

These are all physical claims which can be examined by scientific methods.

പരിണാമവാദത്തിനെതിരെ ഉന്നയിക്കുന്ന വിമര്‍ശനഗല്‍ എല്ലാം തെന്നെ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ആണ്, അവയില്‍ പലതിലും അബദ്ധങ്ങള്‍ ഉണ്ടാകാം, എന്നാല്‍ തെന്നെയും പല വിമാര്‍ശനങ്ങളും ന്യായമാണ് എന്നാണ് എന്റെ പരിമിതമായ പരിശോധനയില്‍ എനിക്ക് ബോധ്യമായത്.

പരിണാമത്തൊടുള്ള എതിര്‍പ്പ് എന്ത് കൊണ്ട് ?

Subair said...

ജക്കിനോട് അനേക പ്രാവശ്യം ഞാന്‍ പറഞ്ഞതാണ്, ജാക്കിന്റെ മറുപടികള്‍ മിക്കവയും വിഷയവുമായി ബന്ധമില്ലാത്തതാണ് എന്ന് (Red herring). ദൈവ നിഷേധം പരിണാമവാദത്തിന്‍റെ അനിവാര്യതയല്ല എന്ന എന്‍റെ വാചകം എടുത്ത്‌ കൊടുത്തതിന് ശേഷം ജാക്ക് പറഞ്ഞ കാര്യങ്ങള്‍, എന്‍റെ വാചകത്തെ ഒരു നിലക്കും എതിര്‍ക്കുന്നതല്ല.

വ്യക്തമായ ശാസ്ത്ര സത്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന മതങ്ങള്‍ നിരാകരിക്കപ്പെടണം എന്ന് തെന്നെയാണ് ഞാന്‍ പറഞ്ഞത്.

പിന്നെ, വെള്ളത്തിലൂടെ നടക്കുന്നതും, ആകാശ യാത്ര നടത്തുന്നതും എല്ലാം അത്ഭുതങ്ങളാണ്. മഡോണ യുടെ പ്രതിമ നമ്മുക്ക് നേരെ കൈ വീശി ക്കാണിക്കുന്നത് പോലെ. അത്ഭുതങ്ങള്‍ സംഭവിക്കാന്‍ സാധ്യതകുറവാണ് എങ്കിലും ഒട്ടും സംഭവിക്കില്ല എന്ന് പറയാന്‍ കഴിയില്ല എന്നാണ് ആചാര്യന്‍ തെന്നെ പറയുന്നത്.

അപ്പൊ പണ്ട് ഒരു പക്ഷ് അങ്ങിനെയൊക്കെ സംഭവിച്ചിരിക്കാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ വിശ്വാസത്തിന്‍റെ അടിസ്ഥാനം, പണ്ട് നടന്ന, ഇന്ന് എനിക്ക് പരിശോധിക്കാന്‍ കഴിയാത്ത ഇത്തരം അതുതങ്ങളല്ല. ഇന്ന് ആരെങ്കിലും ഇത്തരം അത്ഭുതങ്ങള്‍ അവകാശപ്പെട്ടാല്‍ അത് തെളിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും.

മഡോണയുടെ പ്രതിക കൈ വീശിക്കാണിക്കുന്ന യത്രയോ, വെള്ളത്തിലൂടെ നടക്കുന്ന യത്രയോ സാധ്യതപോലും ഹൃദയമോ, തലച്ചോറോ,കിഡ്നിയോ, ഡി എന്‍ യോ, ജാവാണോ താനേ ഉണ്ടാകാന്‍ ഇല്ല എന്ന് കൂടി ഞാന്‍ മനസിലാക്കുന്നു.

പിന്നെ ബൈബിള്‍ എന്ത് കൊണ്ട് ശരി, ഖുര്‍ആന്‍ എന്ത് കൊണ്ട് ദൈവികം എന്നൊക്കെ പോലെ, പരിണാമം എന്ത് കൊണ്ട് ശരി എന്നാ പേരില്‍ അപോളജെടിക് ടൈപ്പ് പുസ്തകങ്ങള്‍ എഴുതുന്നതും, അതില്‍ ചെറിയ കുട്ടികളുടെ കൈവെള്ളയില്‍ തട്ടിയാല്‍ കൈ കൈ മുറുകെ പിടിക്കുന്നത് പോലെയുള്ള പരിണാമ "തെളിവുകള്‍" നിരത്തുന്നതും പരിണാമവാദം ശാസ്ത്രം എന്നത് വിട്ട് ഡോഗ്മയില്‍ എത്തിയത് കൊണ്ടാണ്. വിശ്വാസികള്‍ എതിര്‍ക്കുന്നതും അതുകൊണ്ട് തെന്നെ.

മതത്തോടുള്ള പ്രതിബദ്ധതയില്ലാതെതെന്നെ യെല്ലേ ബീഹെ യെപോലെയുള്ള ശാസ്ത്രഞ്ജര്‍ പരിണാമവാദത്തെ എതിര്‍ക്കുന്നത് (തെറ്റാണ് എങ്കില്‍ തെരുത്തെണെ) ?

Jack Rabbit said...

[സുബൈര്‍]: മതത്തോടുള്ള പ്രതിബദ്ധതയില്ലാതെതെന്നെ യെല്ലേ ബീഹെ യെപോലെയുള്ള ശാസ്ത്രഞ്ജര്‍ പരിണാമവാദത്തെ എതിര്‍ക്കുന്നത് (തെറ്റാണ് എങ്കില്‍ തെരുത്തെണെ) ?

സുബൈര്‍ ആദ്യം ഒരു കാര്യം ചെയ്യ്. മൂത്ത ആചാര്യനായ ഹുസൈന്‍ സാഹിബ് ബീഹീ പരിണാമവാദിയാണെന്ന് പറഞ്ഞു വാദിക്കുണ്ട്. ഹുസൈനെ ഒന്ന് കാര്യം പറഞ്ഞു മനസില്ലാക്ക്.

Jack Rabbit said...

പിന്നെ ബൈബിള്‍ എന്ത് കൊണ്ട് ശരി, ഖുര്‍ആന്‍ എന്ത് കൊണ്ട് ദൈവികം എന്നൊക്കെ പോലെ, പരിണാമം എന്ത് കൊണ്ട് ശരി എന്നാ പേരില്‍ അപോളജെടിക് ടൈപ്പ് പുസ്തകങ്ങള്‍ എഴുതുന്നതും, അതില്‍ ചെറിയ കുട്ടികളുടെ കൈവെള്ളയില്‍ തട്ടിയാല്‍ കൈ കൈ മുറുകെ പിടിക്കുന്നത് പോലെയുള്ള പരിണാമ "തെളിവുകള്‍" നിരത്തുന്നതും പരിണാമവാദം ശാസ്ത്രം എന്നത് വിട്ട് ഡോഗ്മയില്‍ എത്തിയത് കൊണ്ടാണ്. വിശ്വാസികള്‍ എതിര്‍ക്കുന്നതും അതുകൊണ്ട് തെന്നെ.

Jerry Coyne ന്റെ ബുക്ക്‌ വായിച്ചിട്ട് ഇതാണോ ആകെ മനസ്സിലായത് ? കഷ്ടം!!!

അപ്പോള്‍ സുബൈറിന് സൃഷ്ടിവാദികളുടെ ഈ തെളിവ് ശരിക്കും appreciate ചെയ്യാന്‍ പറ്റും

Subair said...

[സുബൈര്‍]: മതത്തോടുള്ള പ്രതിബദ്ധതയില്ലാതെതെന്നെ യെല്ലേ ബീഹെ യെപോലെയുള്ള ശാസ്ത്രഞ്ജര്‍ പരിണാമവാദത്തെ എതിര്‍ക്കുന്നത് (തെറ്റാണ് എങ്കില്‍ തെരുത്തെണെ) ?

സുബൈര്‍ ആദ്യം ഒരു കാര്യം ചെയ്യ്. മൂത്ത ആചാര്യനായ ഹുസൈന്‍ സാഹിബ് ബീഹീ പരിണാമവാദിയാണെന്ന് പറഞ്ഞു വാദിക്കുണ്ട്. ഹുസൈനെ ഒന്ന് കാര്യം പറഞ്ഞു മനസില്ലാക്ക്.
=====================


ഇതാണ് ഞാന്‍ ആദ്യം പറഞ്ഞത്‌, ജാക്ക് ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്കല്ല മറുപടി പറയുന്നത് എന്ന്.

ഞാന്‍ പറഞ്ഞതില്‍ വെച്ച്, താരതമ്യേന അപ്രധാനമായ ഈ ഒരു വാചകം മാത്രമേ കിട്ടിയുള്ളൂ ജാക്കിന് മറുപടിപറയാനായിട്ട്? അതും ഞാന്‍ പറഞ്ഞത് ശരിയോ തെറ്റോ എന്നതല്ല മറുപടി!.

ബീഹി അടിസ്ഥാനപരമായി പരിണാമത്തെ നിഷേധിക്കുന്നില്ല( ജീവികള്‍ പരിണമിക്കും എന്നും ഒരു പൊതു പൂര്‍വികനില്‍ നിന്നാണ് മനുഷ്യനും ചിമ്പാന്‍സിയും ഒക്കെയുണ്ടായത് എന്നുമൊക്കെയുള്ള വിശ്വാസങ്ങള്‍) എന്നാല്‍ ജീവികളിലെ എല്ലാ സിസ്റ്റങ്ങളെയും വിശദീകരിക്കാന്‍ പ്രകൃതി നിര്‍ദ്ധാരണം പര്യാപ്തമാണ് എന്ന പരിണാമവാദം ശരിയല്ല എന്നാണ് അദ്ദേഹത്തിന്‍റെ പക്ഷ- ഇതാണ് ഹുസൈന്‍ പറഞ്ഞത്‌ എന്നാണ് ഞാന്‍ മനസ്സിലാക്കിയത്‌.

എനിക്ക് തോന്നുന്നത് ജാക്ക് വിശ്വാസികളുടെ മറുപടികള്‍ വായിക്കുമ്പോള്‍ ഹോള്‍സ് ഉണ്ടോ എന്ന് മാത്രമേ നോക്കാറുരുള്ളൂ എന്നാണ്.

Jerry Coyne ന്റെ ബുക്ക്‌ വായിച്ചിട്ട് ഇതാണോ ആകെ മനസ്സിലായത് ? കഷ്ടം!!!
==============


അത് മാത്രമല്ല, പക്ഷെ അതും മനസ്സിലായി.

അപ്പോള്‍ സുബൈറിന് സൃഷ്ടിവാദികളുടെ ഈ തെളിവ് ശരിക്കും appreciate ചെയ്യാന്‍ പറ്റും
=================


ജാക്ക് ഇവിടെ ചെയ്യുന്നത് ഇത് പോലെ തെന്നെയാണ് സൃശുടിവാദികളും എന്ന് പറയുകയാണ്‌. സൃഷ്‌ടിവാദികളെയും പരിണാമവാദികളെയും ഒരേ രീതിയില്‍ കാണുകയാണ്എന്നത് എനിക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമല്ല, ഒന്ന് ശാസ്ത്രമാണ് എന്ന് പറയുന്നത്തിലാണ് എനിക്ക് വിയോചിപ്പ്. :-)

Jack Rabbit said...

[JR]:Jerry Coyne ന്റെ ബുക്ക്‌ വായിച്ചിട്ട് ഇതാണോ ആകെ മനസ്സിലായത് ? കഷ്ടം!!!

[Subair]: അത് മാത്രമല്ല, പക്ഷെ അതും മനസ്സിലായി.

[Subair]: എനിക്ക് തോന്നുന്നത് ജാക്ക് വിശ്വാസികളുടെ മറുപടികള്‍ വായിക്കുമ്പോള്‍ ഹോള്‍സ് ഉണ്ടോ എന്ന് മാത്രമേ നോക്കാറുരുള്ളൂ എന്നാണ്.


ആ പുസ്തകം മൊത്തം വായിച്ചിട്ട് അത് ഇവിടെ എടുത്തെഴുതിയപ്പോള്‍ ഹോള്‍സ് (വിടവ്) ഉണ്ടോ എന്ന് ആരാണ് നോക്കുന്നതെന്ന് ഇപ്പോള്‍ മനസ്സിലായി

Subair said...

ആ പുസ്തകം മൊത്തം വായിച്ചിട്ട് അത് ഇവിടെ എടുത്തെഴുതിയപ്പോള്‍ ഹോള്‍സ് (വിടവ്) ഉണ്ടോ എന്ന് ആരാണ് നോക്കുന്നതെന്ന് ഇപ്പോള്‍ മനസ്സിലായി
=============


ഈ മറുപടി എനിക്കിഷ്ടമായി :-)

ഞാന്‍ ഹോള്‍സ് നോക്കിയതല്ല, ഒരു ശാസ്ത്രീയ തിയറി തെളിയിക്കാനുള്ള വ്യഗ്രത ചൂണ്ടിക്കാട്ടിയതാണ്

Subair said...

പ്രശസ്ത പരിണാമവാദി Stephen Jay Gould ഡാര്‍വീനിയന്‍ മൌലികവാദികള്‍ വിളിക്കുന്നുണ്ട് ചിലരെ, സുശീലും ജാക്കും ഒക്കെ ആ ഗണത്തില്‍ പെടുമോ എന്ന് നോക്കൂ.

Darwinian Fundamentalism - Stephen Jay Gould

"In this light, especially given history’s tendency to recycle great issues, I am amused by an irony that has recently ensnared evolutionary theory. A movement of strict constructionism, a self-styled form of Darwinian fundamentalism, has risen to some prominence in a variety of fields, from the English biological heartland of John Maynard Smith to the uncompromising ideology (albeit in graceful prose) of his compatriot Richard Dawkins, to the equally narrow and more ponderous writing of the American philosopher Daniel Dennett (who entitled his latest book Darwin’s Dangerous Idea)"
..
Amid the variety of their subject matter, the ultra-Darwinists share a conviction that natural selection regulates everything of any importance in evolution, and that adaptation emerges as a universal result and ultimate test of selection’s ubiquity..

But does all the rest of evolution—all the phenomena of organic diversity, embryological architecture, and genetic structure, for example—flow by simple extrapolation from selection’s power to create the good design of organisms? Does the force that makes a functional eye also explain why the world houses more than five hundred thousand species of beetles and fewer than fifty species of priapulid worms? Or why most nucleotides—the linked groups of molecules that build DNA and RNA—in multicellular creatures do not code for any enzyme or protein involved in the construction of an organism? Or why ruling dinosaurs died and subordinate mammals survived to flourish and, along one oddly contingent pathway, to evolve a creature capable of building cities and understanding natural selection? (Cont..)

Jack Rabbit said...

[Subair]: ജാക്ക് ഇവിടെ ചെയ്യുന്നത് ഇത് പോലെ തെന്നെയാണ് സൃശുടിവാദികളും എന്ന് പറയുകയാണ്‌. സൃഷ്‌ടിവാദികളെയും പരിണാമവാദികളെയും ഒരേ രീതിയില്‍ കാണുകയാണ്എന്നത് എനിക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമല്ല, ഒന്ന് ശാസ്ത്രമാണ് എന്ന് പറയുന്നത്തിലാണ് എനിക്ക് വിയോചിപ്പ്.

സുബൈറിന് ശാസ്ത്രമെന്താണെന്നും ശാസ്ത്രജ്ഞന്മാര്‍ ആരോക്കെയെന്നും സ്വയം നിര്‍വചിക്കാം. എന്നിട്ട് പരിണാമം അംഗീകരിക്കുന്ന ഇവരുടെ ഒക്കെ വായടപ്പിക്കം.

Subair said...

"My own field of paleontology has strongly challenged the Darwinian premise that life’s major transformations can be explained by adding up, through the immensity of geological time, the successive tiny changes produced generation after generation by natural selection. The extended stability of most species, and the branching off of new species in geological moments (however slow by the irrelevant scale of a human life)—the pattern known as punctuated equilibrium—requires that long-term evolutionary trends be explained as the distinctive success of some species versus others, and not as a gradual accumulation of adaptations generated by organisms within a continuously evolving population. A trend may be set by high rates of branching in certain species within a larger group. But individual organisms do not branch; only populations do—and the causes of a population’s branching can rarely be reduced to the adaptive improvement of its individuals.
..

The study of mass extinction has also disturbed the ultra-Darwinian consensus. We now know, at least for the terminal Cretaceous event some 65 million years ago that wiped out dinosaurs along with about 50 percent of marine invertebrate species, that some episodes of mass extinction are both truly catastrophic and set off by extraterrestrial impact. The death of some groups (like dinosaurs) in mass extinctions and the survival of others (like mammals), while surely not random, probably bears little relationship to the evolved, adaptive reasons for success of lineages in normal Darwinian times dominated by competition.... (ലിങ്കില്‍ പോയി മുഴുവനും വായിക്കുക).

വിശ്വാസികള്‍ പരിണാമവാദത്തെ തൊട്ടാല്‍ യുക്തിവാദികള്‍ (ഡാര്‍വീനിയന്‍ മൌലികവാദികള്‍) കൂട്ടമായി വന്ന് ആക്രമിക്കും എന്നൊരു പരാതി വിശ്വാസികള്‍ക്കുണ്ടാകാം. എന്നാല്‍ പരിണാമം വാദത്തിന്‌ നേരെ നെറ്റി ചുളിച്ചാല്‍ പരിണാമവാദത്തിന്പ വേണ്ടി ജീവിതം തെന്നെയുയുഴിഞ്ഞ് വെച്ചവരായിരുന്നാലും, ഡാര്‍വീനിയന്‍ മൌലികവാദികള്‍ വെറുതെ വിടില്ല എന്നാണ് ജയ് ഗൂള്‍ഡ് പറഞ്ഞു തരുന്നത്.

"Personal attack generally deserves silence by way of response. But as two old troupers (Noam Chomsky and Salvador Luria) once advised me in my only comparable earlier incident, an exception must be made in one and only one circumstance: when denigrators float a demonstrably false charge that, if unanswered, may acquire a “life of its own.” A false fact can be refuted, a false argument exposed; but how can one respond to a purely ad hominem attack? This harder, and altogether more discouraging, task may best be achieved by exposing internal inconsistency and unfairness of rhetoric...

ohn Maynard Smith, Emeritus Professor at Sussex and dean of British ultra-Darwinians, reviewed Dennett’s book in this publication—thus providing small prospect for critical commentary. Maynard Smith began his supposed analysis of ultraDarwinian criticism with the following gratuitous remark:

Gould occupies a rather curious position, particularly on his side of the Atlantic. Because of the excellence of his essays, he has come to be seen by non-biologists as the preeminent evolutionary theorist. In contrast, the evolutionary biologists with whom I have discussed his work tend to see him as a man whose ideas are so confused as to be hardly worth bothering with, but as one who should not be publicly criticized because he is at least on our side against the creationists

KP said...

Although I have no intention to debate with Subair on Gould's opinions, I just can't help but point out that in the same essay (that Subair quotes from) Gould also says that:

Virtually all thinking people accept the factuality of evolution (Note added by KP: here "evolution means - the genealogical connection of all organisms and a history of life regulated by “descent with modification”, as noted by Gould himself in same paragraph), and no conclusion in science enjoys better documentation."


It might be good to appreciate the above and judge in what context Gould talks about Darwinism!!

Subair said...

സുബൈറിന് ശാസ്ത്രമെന്താണെന്നും ശാസ്ത്രജ്ഞന്മാര്‍ ആരോക്കെയെന്നും സ്വയം നിര്‍വചിക്കാം. എന്നിട്ട് പരിണാമം അംഗീകരിക്കുന്ന ഇവരുടെ ഒക്കെ വായടപ്പിക്കം.
============


ശാസ്ത്രഞ്ജര്‍ പറയുന്നതാണ് ശാസ്ത്രം എന്ന് ഞാന്‍ കരുതുന്നില്ല. ആയിരുന്നുവെങ്കില്‍ പ്രപഞ്ചത്തിന്‍റെ കേന്ദ്രം പണ്ട് ഭൂമിയായിരുന്നെനെ.

ഇനി പരിണാമവാദം ഇന്ന് ശാസ്ത്ര ലോകത്ത് പൊതുവേ സ്വീകാര്യത നേടിയിട്ടുണ്ട് എന്ന് ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഈ ശാസ്ത്രഞ്ജര്‍ മുകളില്‍ എല്ലാം ഡോകിന്സിനെ പോലെ ഡോഗ്മാടിക് ആണ് എന്ന് കാരുതുന്നില്ല. പലരും പരിണാമവാദവും ദൈവ വിശ്വാസവും ഒരുമിച്ച് കൊണ്ട് പോകുന്നുമുണ്ട്.

അഭൌതികമായ യാതൊരു ശക്തിയും ഇല്ല എന്ന മുന്‍വിധിയില്‍(presupposition) നിന്നുകൊണ്ടേ ശാസ്ത്രത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയൂ, സ്വാഭാവികമായും ദൈവം എന്നത് ശാസ്ത്രത്തിന്‍റെ നിഗമങ്ങളില്‍ ഒരിക്കലും സ്ഥാനം പിടിക്കില്ല. ഈ അര്‍ത്ഥത്തില്‍ ഭൌതികമായി ജീവികലുടെ ഉത്ഭവത്തെ വിശദീകരിക്കാന്‍ ഇന്നുള്ളതില്‍ വെച്ച് ഏറ്റവും നല്ല തിയറി പരിണാമവാദം തെന്നെയാണ്. അതിനെ പക്ഷെ ആ തലത്തില്‍ നിന്നും ഉയര്‍ത്തി ആസൂത്രണത്തിന് പകരം വെക്കുന്നതും, മതത്തിന്‌ ബദലായി അവതരിപ്പിക്കുന്നതും ഒക്കെ കടന്ന കയ്യാണ്. ദൈവത്തെ ഇല്ലാതാക്കാനുള്ള കോപോന്നും പരിണാമംവാദത്തിന് ഇല്ല.

Jack Rabbit said...

Gould was doing a review of Daniel Dennett's book - Darwin's Dangerous Idea. I don't know whether Subair has read it. Dennett was very critical of Gould in one of his chapters

Gould was always a favorite for creationist websites for the purpose of mis-characterization. They don't want others to know Gould was an expert witness against creationism in a court trial in early 1980s which marked the death of scientific creationism

Jack Rabbit said...

[Subair]: ഇനി പരിണാമവാദം ഇന്ന് ശാസ്ത്ര ലോകത്ത് പൊതുവേ സ്വീകാര്യത നേടിയിട്ടുണ്ട് എന്ന് ഞാന്‍ അംഗീകരിക്കുന്നു...... ഭൌതികമായി ജീവികലുടെ ഉത്ഭവത്തെ വിശദീകരിക്കാന്‍ ഇന്നുള്ളതില്‍ വെച്ച് ഏറ്റവും നല്ല തിയറി പരിണാമവാദം തെന്നെയാണ്.

Thank you Subair. You made my day. I hope you won't comeback and claim it isn't scientific as you did few minutes back

സൃഷ്‌ടിവാദികളെയും പരിണാമവാദികളെയും ഒരേ രീതിയില്‍ കാണുകയാണ്എന്നത് എനിക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമല്ല, ഒന്ന് ശാസ്ത്രമാണ് എന്ന് പറയുന്നത്തിലാണ് എനിക്ക് വിയോചിപ്പ്.



അതിനെ പക്ഷെ ആ തലത്തില്‍ നിന്നും ഉയര്‍ത്തി ആസൂത്രണത്തിന് പകരം വെക്കുന്നതും, മതത്തിന്‌ ബദലായി അവതരിപ്പിക്കുന്നതും ഒക്കെ കടന്ന കയ്യാണ്. ദൈവത്തെ ഇല്ലാതാക്കാനുള്ള കോപോന്നും പരിണാമംവാദത്തിന് ഇല്ല.

Nobody is proposing evolutionary theory as a replacement for religion. God isn't a single idea. One can construct different definitions. There are some which can be placed outside the limits of science whose acts are beyond any observation or measurement. Such Gods can never be disproved by science. (We had discussed this earlier - November 22, 2010 9:15 PM)

«Oldest ‹Older   201 – 400 of 417   Newer› Newest»